News

ചില്ല് തകരാന്‍ ഇനി സൂചി മതി, വൈറലായ ആയോധനകലയുടെ വീഡിയോ

സൂചി കൊണ്ട് ഗ്ലാസ് പാളി തകര്‍ക്കാനാവുമോ? എന്നാല്‍ ഷാവോലിന്‍ സന്ന്യാസിമാര്‍ക്ക് ഇതിനാവുമെന്ന് തെളിയിക്കുന്ന വീഡിയോ അവര്‍ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തു.
72 ഷാവേലിന്‍ രഹസ്യ കലകളിലൊന്നാണ് ഈ സൂചിയേറ്. പത്തുവര്‍ഷം നീണ്ട കഠിന അഭ്യാസത്തിലൂടെയാണ് ഈ വിദ്യ ഇവര്‍ പഠിച്ചെടുത്തത്.

സ്ലോ മോസ് ഗയ്‌സ് അണ് വീഡിയോ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചില്ല് കൊണ്ടെങ്ങനെ ഗ്ലാസ് തകരുന്നു എന്നതിന്റെ മന്ദഗതിയിലുള്ള ചിത്രീകരണം വിശദമായി കാണിക്കുന്നുണ്ട്. രണ്ടാഴ്ച്ച കൊണ്ട് ഈ വീഡിയോ 20 ലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു.

ഒരു പ്ലെയിന്‍ ഗ്ലാസിന് പുറകില്‍ ബലണ്‍ പിടിച്ച് നില്‍ക്കുന്ന വ്യക്തി. മറുഭാഗത്ത് നിന്ന് ഷാവേലിന്‍ സന്ന്യാസി തന്റെ സര്‍വ ശക്തിയും എടുത്ത് ഗ്ലാസിലേക്ക് സൂചി എറിയുന്നു. കണ്ണിമ ചിമ്മുന്ന നേരത്തിനുള്ളില്‍ ബലൂണ്‍ പൊട്ടുന്നു.