Middle East

റാസല്‍ഖൈമയില്‍ ട്രാഫിക്ക്പിഴയ്ക്ക് പകരം വീഡിയോ അയയ്ക്കാം

ചെറിയ ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചവര്‍ക്ക് റാസല്‍ഖൈമയില്‍ പിഴ ഒഴിവാക്കാന്‍ അവസരം. ട്രാഫിക്ക് പിഴ അടയ്ക്കാതെ പൊതുഗതാഗതത്തെക്കുറിച്ച് ചെറിയൊരു വീഡിയോ ചിത്രീകരിച്ച് വാട്‌സാപ്പ് വഴി ഷെയര്‍ ചെയ്താല്‍ മതി. റാസല്‍ഖൈമ പൊലീസിന്റേതാണ് ഈ നൂതന സംരംഭം.
ട്രാഫിക്ക് നിയമങ്ങളെക്കുറിച്ച് ബോധവല്‍ക്കണം വര്‍ധിപ്പിക്കുകയും അതുവഴി നിയമലംഘനങ്ങള്‍ തയയുന്നതിനും ലക്ഷ്യമിട്ട പദ്ധതിക്ക് പുഞ്ചിരിക്കൂ, തീരുമാനിക്കൂ എന്നാണ് പേരിട്ടിരിക്കുന്നത്.

ഗുരുതരമല്ലാത്ത ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്ക് പിഴ ലഭിച്ചവര്‍ക്ക് 056524809 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് ബോധവല്‍ക്കരണ വീഡിയോ അയയ്ക്കാം. റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുള്ള ബിന്‍ അല്‍വാന്‍ അല്‍ നുഅയ്മിയാണ് ഇക്കാര്യം അറിയിച്ചത്.

ട്രാഫിക്ക് പിഴ ലഭിക്കാത്തവര്‍ക്കും വീഡിയോ അയയ്ക്കാം. ഒരു മിനിറ്റില്‍ കുറഞ്ഞ ദൈര്‍ഘ്യമുള്ള വീഡിയോ ആണ് അയയ്‌ക്കേണ്ടത്. തിരഞ്ഞെടുത്തവയ്ക്ക് സമ്മാനവും നല്‍കുന്നുണ്ട്. പിഴ ലഭിച്ചതിന് ശേഷം അയയ്ക്കുന്ന വീഡിയോ വിലയിരിത്തിയതിന് ശേഷമാണ് പിഴ ഒഴിവാക്കുന്നത്.