Tech

അഞ്ചു വര്‍ഷത്തേയ്ക്ക് ഫ്രീ ചാനലുകള്‍; സൗജന്യ ഓഫറുമായി ബിഗ് ടിവി

ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി റിലയൻസ് ബിഗ് ടിവി വൻ ഓഫറുമായി രംഗത്ത്. അഞ്ഞൂറോളം ചാനലുകളാണ് ബിഗ് ടിവി നൽകുന്നത്. ഓഫർ പ്രകാരം എച്ച്.വി.ഇ.സി സെറ്റ് ടോപ് ബോക്സ് വാങ്ങുന്ന ഉപഭോക്താക്കൾക്കെല്ലാം പേ ചാനലുകള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം എച്ച്.ഡി ചാനലുകള്‍ ഒരു വര്‍ഷം ഫ്രീയായി ലഭിക്കും.

ഇതിനുപുറമെ അഞ്ചു വര്‍ഷത്തേക്ക് ഫ്രീ ടു എയര്‍ ചാനലുകളും റീചാര്‍ജ് ചെയ്യാതെ ലഭിക്കും. ബിഗ് ടിവി സെറ്റ് ടോപ് ബോക്സിന്‍റെ ബുക്കിങ് തുടങ്ങി. ബിഗ് ടിവിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ബുക്കിംഗ്. റെക്കോർഡിങ്, യുഎസ്ബി പോർട്ടുകൾ, യുട്യൂബ്, ടെലിവിഷൻ ഷോ റെക്കോർഡിങ് തുടങ്ങി ഫീച്ചറുകൾ ലഭ്യമാണ്.

499 രൂപയാണ് സെറ്റ്ടോപ്‌ ബോക്സിന്‍റെ വില. എന്നാല്‍ കണക്ഷന്‍ ആക്ടിവേറ്റ് ചെയ്യാന്‍ 1500 രൂപ റീചാര്‍ജ് ചെയ്യണം. പേ ചാനലുകള്‍ ഒരു വര്‍ഷം മാത്രമേ ലഭിക്കൂ. തുടര്‍ന്നും പേ ചാനലുകള്‍ ലഭിക്കാന്‍ മാസം 300 രൂപയ്ക്ക് റീചാര്‍ജ് ചെയ്യണം. രണ്ടു വര്‍ഷം തുടര്‍ച്ചയായി റീചാര്‍ജ് ചെയ്താല്‍ 2000 രൂപ തിരിച്ചുകിട്ടും. ഈ തുക പിന്നീട് റീചാര്‍ജിങ്ങിന് ഉപയോഗിക്കാം.