Kerala

ആറ്റുകാല്‍ പൊങ്കാല അധിക ട്രെയിനുകള്‍ അനുവദിച്ചു

സത്രീകളുടെ ശബരിമലയായ ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാലയ്ക്കായി എത്തുന്ന ഭക്തതര്‍ക്ക് യാത്രാ സൗകര്യാര്‍ത്ഥം ഇന്നും നാളെയും പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തും.ഇന്ന് തിരുവന്തപുരത്തേക്കു വരുന്ന ഏഴ് തീവണ്ടികള്‍ക്ക്, നാളെ വരുന്ന 13 തീവണ്ടികള്‍ക്ക് അധിക സ്റ്റോപുകള്‍ അനുവദിച്ചതായി റെയില്‍വേ അറിയിച്ചു.

കൊല്ലം, നാഗര്‍കോവില്‍ ഭാഗത്തേക്ക് പോകുന്ന 12 തീവണ്ടികള്‍ക്ക് മൂന്ന് അധിക ബോഗികള്‍ പൊങ്കാല നാളില്‍ ഘടിപ്പിക്കും. സുരക്ഷയ്ക്കായി എല്ലാ സ്റ്റേഷനുകളിലും പ്രത്യേക ആര്‍ പി എഫ് കാവല്‍ ഏര്‍പ്പെടുത്തി. ടിക്കറ്റ വിവരങ്ങള്‍ക്കായും അറിയിപ്പുകള്‍ക്കും വേണ്ടി തിരുവനന്തപുരം സ്റ്റേഷനില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുറന്നു.

പ്രത്യേക തീവണ്ടികളും പുറപ്പെടുന്ന സമയവും

കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് മാര്‍ച്ച് ഒന്നിന് ഉച്ചയ്ക്ക് 2.40-നും രണ്ടിന് പുലര്‍ച്ചയ്ക്ക് 4-നും പ്രത്യേക തീവണ്ടിപുറപ്പെടും. തിരുവനന്തപുരത്തു
നിന്നു കൊല്ലത്തേക്ക് മാര്‍ച്ച് രണ്ടിന് ഉച്ചയ്ക്ക് 1.45-നും 3.45-നും 4.30-നും 4.55-നും പ്രത്യേക തീവണ്ടികള്‍ പുറപ്പെടും. ഈ തീവണ്ടികള്‍ക്ക് വഴിയില്‍ എല്ലാ
സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ടാകും. തിരുവനന്തപുരത്തു നിന്ന് നാഗര്‍കോവിലിലേക്ക് രണ്ടിന് വൈകുന്നേരം 3.30-ന് പ്രത്യേക തീവണ്ടി പുറപ്പെടും. തിരുവനന്തപുരത്തു.
നിന്ന് ഉച്ചയ്ക്ക് 1.15-ന് പുറപ്പെടേണ്ട കൊച്ചുവേളി-നാഗര്‍കോവില്‍ പാസഞ്ചര്‍ പൊങ്കാലദിവസം 2.15-ന് പുറപ്പെടും.

അനുവദിച്ച അധിക സ്റ്റോപ്പുകള്‍

ഇന്ന പരുശുറാംഎക്‌സ്പ്രസിന് മയ്യനാട്, കടയ്ക്കാവൂര്‍, ചിറയന്‍കീഴ്. കുര്‍ള എക്‌സ്പ്രസിന് പരവൂര്‍, കടയ്ക്കാവൂര്‍ ചിറയന്‍കീഴ്,ശബരി എക്‌സ്പ്രസിന് പരവൂര്‍, കടയ്ക്കാവൂര്‍,ചിറയന്‍കീഴ്, മുരിക്കുംപുഴ, ഗുരുവായൂര്‍ എക്‌സ്പ്രസിനും അനന്തപുരി എക്‌സ്പ്രസിന് പാറശ്ശാല, വേണ്ടാട് എക്‌സ്പ്രസ്സിന് മുരിക്കുംപുഴ എന്നിവടങ്ങളില്‍ സ്റ്റോപ്പുണ്ടാവും.

മാര്‍ച്ച് രണ്ടിന് അമൃത എക്സ്പ്രസിനും ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റിനും പരവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, മുരുക്കുംപുഴ, പേട്ട എന്നിവിടങ്ങളിലും മധുര-പുനലൂര്‍ പാസഞ്ചറിന് ധനുവച്ചപുരം, അമരവിള, ബാലരാമപുരം, നേമം. കന്യാകുമാരി-മുംബൈ എക്സ്?പ്രസിന് ബാലരാമപുരം, നേമം, മാവേലി എക്സ്പ്രസിന്
കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, പേട്ട, വഞ്ചിനാട് എക്സ്?പ്രസിന് പേട്ട, ചെന്നൈ മെയിലിന് ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, പരവൂര്‍, ചെന്നൈ സൂപ്പര്‍ഫാസ്റ്റിന്ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, പരവൂര്‍, മയ്യനാട്, ഗുരുവായൂര്‍ എക്സ്പ്രസിന് ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, കന്യാകുമാരി ഹിമസാഗര്‍എക്സ്പ്രസിന്ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, വര്‍ക്കല, പരവൂര്‍, കന്യാകുമാരി-പുനലൂര്‍ പാസഞ്ചറിന് കൊച്ചുവേളി, കഴക്കൂട്ടം, മുരുക്കുംപുഴ, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, പരവൂര്‍, കന്യാകുമാരി-പുനലൂര്‍ പാസഞ്ചറിന് കൊച്ചുവേളി, കഴക്കൂട്ടം, മുരുക്കുംപുഴ, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, പരവൂര്‍, മയ്യനാട്, കൊല്ലം-ചെന്നൈ അനന്തപുരി എക്സ്പ്രസിനും പരശുറാം എക്സ്പ്രസിനും നേമം, ബാലരാമപുരം, അമരവിള, ധനുവച്ചപുരം, കുഴിത്തുറ വെസ്റ്റ്, പള്ളിയാടി, ആളൂര്‍, നാഗര്‍കോവില്‍ ടൗണ്‍ എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ടാകും. പൊങ്കാലയ്ക്കുശേഷം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ കൊല്ലം ഭാഗത്തേക്കുള്ള തീവണ്ടികള്‍ 1, 3, 5 പ്ലാറ്റ്ഫോമുകളില്‍ നിന്നും നാഗര്‍കോവില്‍ ഭാഗത്തേക്കുള്ള തീവണ്ടികള്‍ 2, 3 പ്ലാറ്റ്ഫോമുകളില്‍ നിന്നും പുറപ്പെടും. വനിതാ ഹെല്‍പ്പ്ലൈന്‍ നമ്പര്‍: 9567869385

സെക്യൂരിറ്റി ഹെല്‍പ്പ്ലൈന്‍ നമ്പര്‍: 182, പാസഞ്ചര്‍ ഹെല്‍പ്പ്ലൈന്‍ നമ്പര്‍: 138