Aviation

‘ഉഡാന്‍’ അടുത്ത ഘട്ടവും ചിറകു വിരിച്ചു: ആദ്യം പറന്നത് അലയന്‍സ് എയര്‍

മുംബൈ: സാധാരണക്കാരന് വിമാനയാത്ര സാധ്യമാക്കുന്ന ഉഡാന്‍ വിമാന സര്‍വീസ് അടുത്ത ഘട്ടം തുടങ്ങി. അലയന്‍സ് എയറിന്‍റെ ജമ്മു- ഭട്ടിന്‍ഡ സര്‍വീസാണ് രണ്ടാം ഘട്ടത്തിലെ  ആദ്യ ഉഡാന്‍.1230 രൂപയാണ് നിരക്ക്.

കേരളത്തില്‍ നിന്നടക്കം ഉഡാന്‍ സര്‍വീസ് തുടങ്ങാന്‍ ഇന്‍ഡിഗോ,സ്പൈസ് വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഇവ ജൂലൈ-ഓഗസ്റ്റ് മാസത്തോടെ തുടങ്ങും. ഇന്‍ഡിഗോക്കു കൂടുതല്‍ സര്‍വീസിന് അനുമതി ലഭിച്ചിട്ടുള്ളത് കണ്ണൂരില്‍ നിന്നുള്ളവയ്ക്കാണ്. വിമാനത്താവളം ഉദ്ഘാടനത്തെ ആശ്രയിച്ചിരിക്കും ഈ സര്‍വീസുകള്‍.
ചെറു പട്ടണങ്ങളെ ബന്ധിപ്പിച്ചുള്ള ഉഡാന്‍ പദ്ധതി പ്രകാരം 325 റൂട്ടുകള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ആദ്യ ഘട്ടത്തില്‍ അനുമതി ലഭിച്ചവര്‍ മാര്‍ച്ച് 20നകം സര്‍വീസ് തുടങ്ങണം.
വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള സൂം എയര്‍ മാര്‍ച്ച് 15നു തുടങ്ങും.