News

നോട്ടു നിരോധനം കേരള ടൂറിസത്തിന് തിരിച്ചടി

തിരുവനന്തപുരം: കേരള ടൂറിസത്തിന് നോട്ടു നിരോധനം തിരിച്ചടിയായെന്ന് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിന്‍റെ ആഭ്യന്തര വരുമാനത്തില്‍ മുഖ്യ പങ്കു വഹിക്കുന്ന ടൂറിസം മേഖലയില്‍ കറന്‍സിക്കായി നെട്ടോട്ടമായിരുന്നെന്നു ധനമന്ത്രി തോമസ്‌ ഐസക് നിയമസഭയെ അറിയിച്ചു.
ടൂറിസം മേഖലയെ കാര്യക്ഷമവും ചൂഷണ രഹിതമാക്കാനുമാണ് കേരള ടൂറിസം റെഗുലേറ്ററി രൂപീകരിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു.
ടൂറിസം രംഗത്തെ എല്ലാ വിഭാഗങ്ങളെയും നിരീക്ഷിക്കാനുള്ള പരമോന്നത സംവിധാനം ആയിരിക്കും അതോറിറ്റി.ടൂറിസം മേഖലകളില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അതോറിറ്റി കര്‍ശനമായി നടപ്പാക്കും.വിനോദ സഞ്ചാരികള്‍ നേരിടുന്ന ദുരനുഭവങ്ങള്‍ക്ക് അതോറിറ്റിയിലൂടെ ഉടനടി പരിഹാരം കാണും. വിനോദ സഞ്ചാര രംഗത്തെ ദുഷ്പ്രവണതകള്‍ക്കെതിരെ ഇടപെടാന്‍ അതോറിറ്റിക്ക് പൂര്‍ണ അധികാരം ഉണ്ടായിരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.