News

കേരള ബജറ്റ്: ഒറ്റനോട്ടത്തില്‍

ധനമന്ത്രി തോമസ്‌ ഐസക് അവതരിപ്പിച്ച ബജറ്റിലെ സുപ്രധാന നിര്‍ദ്ദേശങ്ങള്‍:
തീരദേശത്തിനായി 2000 കോടിയുടെ പാക്കേജ്.
തീരദേശഗ്രാമങ്ങളില്‍ വൈഫൈ.
കെഎസ്എഫ്ഇയുടെ കീഴില്‍ എന്‍ആര്‍ഐ ചിട്ടികള്‍ തുടങ്ങും.
സപ്ലൈകോ നവീകരണത്തിന് എട്ടു കോടി.
ആലപ്പുഴയിലെ വിശപ്പുരഹിത നഗരം പദ്ധതി സംസ്ഥാനത്തെങ്ങും വ്യാപിപ്പിക്കും. 20 കോടി നീക്കിവെച്ചു.
കുടുംബശ്രീ വഴി കോഴിയിറച്ചി പദ്ധതി പ്രോത്സാഹിപ്പിക്കും.
ലൈഫ് പാര്‍പ്പിട പദ്ധതിക്ക് 2500കോടി.

മലബാര്‍ കാന്‍സര്‍ സെന്‍ററിനെ ആര്‍സിസി നിലവാരത്തിലേക്ക് ഉയര്‍ത്തും. കൊച്ചിയിലും ആര്‍സിസി മാതൃകാ ആശുപത്രി.
സ്കൂളുകളുടെ ഡിജിറ്റലൈസേഷന്‍ ഉടന്‍ പൂര്‍ത്തീകരിക്കും.

ബാംബൂ കോര്‍പ്പറേഷന് 10കോടി രൂപ.
കൈത്തറി മേഖലക്ക് 150കോടി.
കശുവണ്ടി മേഖലക്ക് 54.45കോടി.രാജ്യാന്തര കശുവണ്ടി ബ്രാന്‍ഡ് അവതരിപ്പിക്കും

2015ലെ ഭൂനികുതി പുനസ്ഥാപിക്കും. പ്രതീക്ഷിക്കുന്നത് 100കോടി അധിക വരുമാനം.
കേരള സ്റ്റാര്‍ട്ട് അപ് മിഷന് 80കോടി.
സ്വകാര്യ ആശുപത്രികളില്‍ അടിയന്തിര ചികിത്സ ഉറപ്പാക്കും.
ടെക്നോപാര്‍ക്ക്-ടെക്നോ സിറ്റി പദ്ധതികള്‍ക്ക് 84കോടി രൂപ.
കണ്ണൂര്‍ വിമാനത്താവളം,ഗയില്‍ വാതക പൈപ്പ് ലൈന്‍, ആലപ്പുഴ,കൊല്ലം ബൈപ്പാസ് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.
റോഡ്‌,പാലം നിര്‍മാണങ്ങള്‍ക്ക് 1454കോടി രൂപ,42പുതിയ റയില്‍വേ മേല്‍പ്പാലം.
കെഎസ്ആര്‍ടിസിക്ക് ഉപാധികളോടെ 1000കോടി രൂപ. 1000 പുതിയ ബസുകള്‍ ഉടന്‍ നിരത്തില്‍.
കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക മാര്‍ച്ച് മാസത്തിനകം വിതരണം ചെയ്യും.
ശബരിമല മാസ്റ്റര്‍ പ്ലാനിന് 28കോടി
പെരളശ്ശേരി എകെജി സ്മാരകത്തിന് 10കോടി.
ലോക കേരള സഭക്ക് 19കോടി.
പ്രവാസിക്ഷേമത്തിന് 80കോടി.
ഇതര സംസ്ഥാന തൊഴിലാളികള്‍ ഇനി അതിഥി തൊഴിലാളികള്‍.
സഹകരണ ബാങ്കുകള്‍ യോജിപ്പിച്ചുള്ള കേരള ബാങ്ക് ഇക്കൊല്ലം.
ജൂണ്‍ വരെ സമര്‍പ്പിച്ച വാറ്റ് റിട്ടേണിലെ സാങ്കേതിക പിഴവുകള്‍ തിരുത്താന്‍ ഒരവസരംകൂടി.