Kerala

കടല്‍ കാഴ്ച്ചകളൊരുക്കി സി.എം.എഫ്.ആര്‍.ഐ

സമുദ്ര മത്സ്യമേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ഗവേഷണ സ്ഥാപനമായ സെന്‍റര്‍ മറൈന്‍ ഫിഷറീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആര്‍.ഐ) 71മത് സ്ഥാപക ദിനം ആഘോഷിക്കുന്നു.

ഇതിന്‍റെ ഭാഗമായി നാളെ പൊതുജനങ്ങള്‍ക്കായി സി.എം.എഫ്.ആര്‍.ഐ വിവിധ പരിപാടികള്‍ സങ്കടിപ്പിക്കും. ആഴക്കടലിന്‍റെ ദൃശ്യങ്ങള്‍ അനാവരണം ചെയ്യുന്ന കാഴ്ചകള്‍ ആസ്വദിക്കാനും പുതിയ ഗവേഷണ പഠനങ്ങള്‍ ശാസ്ത്രജ്ഞരില്‍ നിന്ന് നേരിട്ട് മനസ്സിലാക്കാനും പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്.

ശാസ്ത്ര- ഗവേഷണ പഠനങ്ങളുടെ പ്രദര്‍ശനം, മത്സ്യങ്ങളുടെ വയസ്സ് കണ്ടെത്തുന്ന പരീക്ഷണ ശാല, മ്യുസിയം, മറൈന്‍ അക്വോറിയം, ലബോറട്ടറികള്‍ തുടങ്ങിയവ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.