Middle East

സുഷമ്മ ഇടപെട്ടു: അറ്റ്‌ലസ് രാമചന്ദ്രന്‍റെ മോചനം ഉടന്‍

ന്യൂഡല്‍ഹി: യുഎഇയില്‍ തടവില്‍ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍റെ മോചനത്തിന് വഴി തെളിഞ്ഞു.വിദേശകാര്യമന്ത്രി സുഷമ്മ സ്വരാജിന്‍റെ ഇടപെടലാണ് മോചനത്തിന് വഴിയൊരുക്കുന്നത്.പണം നല്‍കാന്‍ തയ്യാറായ സാഹചര്യത്തില്‍ യുഎഇയിലെ 22 ബാങ്കുകള്‍ നല്‍കിയ കേസ് പിന്‍വലിക്കും.
കടം വീട്ടാതെ യുഎഇ വിട്ടുപോകാന്‍ രാമചന്ദ്രന് അനുമതിയില്ല. അവിടെ താമസിച്ച് കടംവീട്ടാമെന്നാണ് ധാരണ.ഒരു ബാങ്ക് കൂടി പരാതി പിന്‍വലിച്ചാല്‍ രണ്ടു ദിവസത്തിനകം ജയില്‍ മോചിതനാവും.
2015ല്‍ മൂന്നു വര്‍ഷത്തേക്കാണ് രാമചന്ദ്രനെ ദുബൈ കോടതി ശിക്ഷിച്ചത്.3.40 ദിര്‍ഹത്തിന്‍റെ രണ്ടു ചെക്കുകള്‍ മടങ്ങിയതായിരുന്നു കാരണം.ആയിരം കോടി രൂപയുടെ വായ്പാ തിരിച്ചടവും മുടങ്ങി.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് വിഷയം കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.