Auto

ഗിയര്‍ മാറ്റാം ക്ലച്ചില്ലാതെ: സെമി ഓട്ടോമാറ്റിക് കാറുകള്‍ വരുന്നു

ക്ലച്ച് ഇല്ലാതെ ഗിയര്‍ മാറ്റാന്‍ സഹായിക്കുന്ന സെമി ഓട്ടോമാറ്റിക് കാറുകള്‍ ഇന്ത്യയില്‍ ഉടനെത്തുന്നു. ജര്‍മന്‍ കമ്പനിയായ ഷാഫ്ലര്‍ ടെക്നോളജീസാണ് സെമി ഓട്ടോമാറ്റിക് വാഹനങ്ങള്‍ക്കാവശ്യമായ ഇ-ക്ലച്ച് വികസിപ്പിക്കുന്നത്. ഇലക്ട്രോണിക് ക്ലച്ച് മാനേജ്മെന്‍റ്  സിസ്റ്റം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുള്ള വാഹനത്തില്‍ ആക്സിലേറ്റര്‍, ബ്രേക്ക് പെഡലുകളുണ്ടാവും.

ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷനുകളേക്കാള്‍ ഇ- ക്ലച്ചുകള്‍ക്ക് ചെലവു കുറവായിരിക്കും. ഇന്ത്യന്‍ വാഹന വിപണിയില്‍ ഓട്ടോമേഷന്‍ നടപ്പാക്കാനാവശ്യമായ ശക്തമായ സംവിധാനം ഷാഫ്ലറിന്‍റെ പക്കലുണ്ടെന്ന് ഷഫ്ലര്‍ ഇന്ത്യ സിഇഒ ധര്‍മേഷ് അറോറ പറഞ്ഞു.

ആറു ലക്ഷം രൂപയില്‍ താഴെയുള്ള എന്‍ട്രി ലെവല്‍ കാറുകളിലാവും പ്രധാനമായും ഇ-ക്ലച്ച് സംവിധാനം ഉപയോഗിക്കുക. പെട്രോള്‍, ഡീസല്‍, ഹൈബ്രിഡ് കാറുകളിലെ മാനുവല്‍ ട്രാന്‍സ്മിഷനുകള്‍ പുതിയ ട്രാന്‍സ്മിഷന്‍ ഉപയോഗിച്ച് പുനസ്ഥാപിക്കാനാവും. 2018 പകുതിയോടെ ഇത്തരത്തിലുള്ള വാഹനങ്ങള്‍ പുറത്തിറങ്ങുമെന്നാണ്. സൂചന.