India

വര്‍ണ വിവേചനം നീക്കി: പാസ്പോര്‍ട്ടിന് ഒറ്റനിറം മാത്രം

ന്യൂഡല്‍ഹി: എതിര്‍പ്പ് വ്യാപകമായതോടെ ഓറഞ്ച് പാസ്പോര്‍ട്ട് കൊണ്ടുവരാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചു. പത്താം തരം കഴിഞ്ഞിട്ടാല്ലത്തവര്‍ക്ക് ഓറഞ്ച് പുറംചട്ടയുള്ള പാസ്പോര്‍ട്ട് കൊണ്ടുവരാനായിരുന്നു നീക്കം. പൗരന്മാരെ രണ്ടു തരക്കാരായി കാണുന്നതാണ് നീക്കമെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.
പാസ്പോര്‍ട്ടിന്‍റെ അവസാനപേജിലെ വിലാസം ഉള്‍പ്പെടെയുള്ള വ്യക്തിവിവരങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനവും കേന്ദ്രം പിന്‍വലിച്ചിട്ടുണ്ട്.
പ്രതിഷേധം ശക്തമായതോടെ വിദേശകാര്യമന്ത്രി സുഷമ്മ സ്വരാജ് മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം പുനരവലോകനം ചെയ്യുകയായിരുന്നു.
വിദേശത്ത് സാധാരണ തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് നിറംമാറ്റം നിര്‍ദ്ദേശിച്ചിരുന്നതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.