Destinations

കരിമ്പാറകള്‍ അതിരുതീര്‍ത്ത മുഴുപ്പിലങ്ങാട്

മണല്‍പ്പരപ്പിനപ്പുറം ആര്‍ത്തലക്കുന്ന നീ​ല സാ​ഗ​രം. അങ്ങിങ്ങായി മുളച്ചുപൊന്തിയ പാറക്കൂട്ടങ്ങള്‍. പാ​റ​ക്കെ​ട്ടു​ക​ളി​ല്‍ ആ​ഞ്ഞ​ടി​ച്ച് ചിതറിത്തെറിക്കുന്ന തിരമാലകള്‍. ഓരോ തുള്ളിയും കൂട്ടിമുട്ടി കടലിന്‍റെയും കരയുടെയും സ്നേഹബന്ധത്തിന്‍റെ സപ്തസ്വരങ്ങള്‍ തീര്‍ക്കും. ഓരോ ദിവസവും ആവേശത്തോടെ അഥിതിയെ സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുന്ന നീലിച്ച സമുദ്രം. ക​ണ്ണൂ​രി​ന്‍റെ സാ​ഗ​ര​ സൗന്ദര്യമാണ് മു​ഴു​പ്പി​ല​ങ്ങാ​ട്. ക​ട​ലി​നെ സ്നേ​ഹി​ക്കു​ന്ന സഞ്ചാരികള്‍ ഒരിക്കലെങ്കിലും കാണാന്‍ ആഗ്രഹിക്കുന്ന ക​ട​ൽ​ത്തീ​രം.

Pic Courtesy: www.keralatourism.org

ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ല്‍ നി​ന്ന് മുഴുപ്പിലങ്ങാടിലേക്ക് 15 കി​ലോ​മീ​റ്റ​റാ​ണ് ദൂ​രം. ഏ​ഷ്യ​യി​ലെ നീ​ളം കൂ​ടി​യ ഡ്രൈ​വ് ഇ​ന്‍ ബീ​ച്ചാണിത്. സായാഹ്നത്തില്‍ ആരെയും മോഹിപ്പിക്കുന്ന ബീ​ച്ചി​ന്‍റെ ദൈ​ര്‍ഘ്യം അ​ഞ്ച് കി​ലോ​മീ​റ്റ​റാ​ണ്. ക​ട​ൽ തീ​ര​​ത്തു​നി​ന്നും 200 മീ​റ്റ​ർ അ​ക​ലെ​യാ​യി മറ്റൊരു വിനോദ സഞ്ചാര സ്ഥലമായ ധ​ർ​മ​ടം തു​രുത്ത് സ്ഥിതിചെയ്യുന്നു.

മ​ണ​ലി​ല്‍ പൂ​ഴ്ന്നു പോ​കാ​തെ എ​ല്ലാത​രം വാ​ഹ​ന​ങ്ങ​ളി​ലും ഈ കടല്‍ത്തീരത്തില്‍ സ​ഞ്ച​രിക്കാനാകും. കരിമ്പാറകള്‍ അതിരുകെട്ടി സംരക്ഷണം തീര്‍ത്ത ഇവിടം വി​ദേ​ശി​ക​ളുടെ ഇഷ്ടപ്പെട്ട സ്ഥലമാണ്. അ​ങ്ങി​ങ്ങാ​യി പ​ട​ര്‍ന്ന് കി​ട​ക്കു​ന്ന പാ​റ​ക്കെ​ട്ടു​ക​ള്‍ക്കി​ട​യി​ലൂ​ടെ രൂ​പ​പ്പെ​ട്ട് പുറത്തേക്കൊഴുകുന്ന ചെ​റു അ​രു​വി​ക​ളും മു​ഴ​പ്പി​ല​ങ്ങാ​ടി​ന് അ​പൂ​ര്‍വ സൗ​ന്ദ​ര്യം സ​മ്മാ​നി​ക്കു​ന്നു.

Pic Courtesy: www.keralatourism.org

ഏ​പ്രി​ൽ – മെ​യ് മാ​സ​ത്തി​ൽ ഇ​വി​ടെ ‘ബീ​ച്ച് ഫെസ്റ്റി​വ​ൽ’ ന​ട​ക്കാ​റു​ണ്ട്. ക​ട​ലി​ലെ സാ​ഹ​സി​ക യാ​ത്ര, ഉ​ല്ലാ​സ യാ​ത്ര​ക​ൾ, കു​ട്ടി​ക​ളു​ടെ വി​നോ​ദ പ​രി​പാ​ടി​ക​ൾ, ക​ലാ-​സാം​സ്ക്കാ​രി​ക പ​രി​പാ​ടി​ക​ൾ, പ്ര​ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കാ​റു​ണ്ട്.  ശൈ​ത്യ​കാ​ല​ങ്ങ​ളി​ൽ ദേശങ്ങള്‍ താണ്ടി ദേശാടനക്കിളികളും മുഴപ്പിലങ്ങാടിനെ തേടിയെത്തും.

എങ്ങനെ എത്താം

അടുത്തുള്ള റെ​യി​ല്‍വേ​സ്റ്റേ​ഷ​ന്‍: തലശ്ശേരി, ക​ണ്ണൂ​ര്‍.
അടുത്തുള്ള വി​മാ​ന​ത്താ​വ​ളം: ക​രി​പ്പൂ​ര്‍ ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍
എ​യ​ര്‍പോ​ര്‍ട്ട്, ക​ണ്ണൂ​രില്‍ നിന്ന് 93 കി.​മീ ദൂരം