Auto

റേഞ്ച് റോവര്‍ വേളാര്‍ ഇന്ത്യന്‍ വിപണിയിലെത്തി

ടാറ്റ മോട്ടോഴ്സിന്‍റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര ബ്രാഡായ ജഗ്വാര്‍ ലാന്‍ഡ് റോവറിന്‍റെ പുതിയ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനമായ ‘റേഞ്ച് റോവര്‍ വേളാര്‍’ ഇന്ത്യയില്‍ വില്‍പ്പനക്കെത്തി. 78.83 ലക്ഷം മുതല്‍ 1.38 കോടി രൂപ വരെയാണ് ഡല്‍ഹിയിലെ ഷോറൂം വില. എസ് യു വി വിഭാഗത്തില്‍ മികച്ച അഭിപ്രായം നേടിക്കൊടുക്കാന്‍ റേഞ്ച് റോവര്‍ വേളാറിനു കഴിയുമെന്നാണ് കണക്കുകൂട്ടല്‍.

picture courtasy: www.autocarindia.com

റേഞ്ച് റോവര്‍ ശ്രേണിയിലെ ഇവോക്കിനും റേഞ്ച് റോവര്‍ സ്പോര്‍ട്ടിനുമിടയിലെ വിടവ് നികത്താനാണ് വോളാര്‍ എത്തുന്നത്. രണ്ടു പെട്രോള്‍ എഞ്ചിനുകള്‍ക്ക് പുറമേ രണ്ടു ഡീസല്‍ എഞ്ചിന്‍ സാധ്യതകളോടെയും റേഞ്ച് റോവര്‍ വോളാര്‍ വില്‍പ്പനക്കുണ്ടാവും. 1999 സി സി എഞ്ചിന്‍ ഉപയോഗിക്കുന്ന ഡീസല്‍ പതിപ്പിന് 132 ബി എച് പി കരുത്തും 430 എന്‍ എം ടോര്‍ക്കും ഉണ്ട്.

2993 സി സി എഞ്ചിന്‍ ഉപയോഗിക്കുന്ന ഡീസല്‍ പതിപ്പിന് 221 ബി എച് പി കരുത്തും 700 എന്‍ എം ടോര്‍ക്കും ഉണ്ട്. പെട്രോള്‍ പതിപ്പില്‍ രണ്ടിലും 1997 എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഒന്നിന് 184 ബി എച് പി കരുത്തും 365 എന്‍ എം ടോര്‍ക്കും ഉള്ളപ്പോള്‍ രണ്ടാമത്തേതിന് 221 ബി എച് പി കരുത്തും 400 എന്‍ എം ടോര്‍ക്കും ഉണ്ട്.