Festival and Events

മലബാറില്‍ കളിയാട്ടക്കാലം

ഞാന്‍ നിങ്ങളെ തോറ്റത്തെ വര വിളിക്കുന്നേന്‍
ആദിമൂലമായിരിപ്പോരു പരദേവതേ
തോറ്റത്തെ കേള്‍ക്ക…

Pic: keralatourism.org

തെയ്യം തോറ്റംപാടി വരവിളിക്കുന്നതാണിത്. ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെ തെയ്യങ്ങളുടെ ഉത്സവകാലമാണ്. വടക്കേ മലബാറിലെ തനത് അനുഷ്ഠാന കലയാണ്‌ തെയ്യം. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമയാണ് തെയ്യങ്ങള്‍ എന്ന് അഭിപ്രായമുണ്ട്. നൃത്തം ചെയ്യുന്ന ദേവതാ സങ്കൽപ്പമാണ് തെയ്യം. പ്രധാനമായും അമ്മ ദൈവങ്ങളാണ് തെയ്യങ്ങള്‍. അഞ്ഞൂറോളം തെയ്യങ്ങള്‍ ഉണ്ടെന്നു പറയപ്പെടുന്നു. എങ്കിലും നൂറ്റിരുപത് തെയ്യങ്ങളാണ്‌ സാധാരണയുള്ളത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ അനുഷ്ഠാനകല കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് കെട്ടിയാടുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകള്‍ സാംസ്കാരിക തീര്‍ഥാടന വിനോദ സഞ്ചാരത്തിന്  അനുയോജ്യമായ സ്ഥലമാണ്. കേരളം ദൈവത്തിന്‍റെ സ്വന്തം നാടെങ്കില്‍ വടക്കേ മലബാര്‍ ദൈവങ്ങളുടെ നാടാണ്. ദൈവം എന്നതിന്‍റെ വാമൊഴി രൂപമാണ് തെയ്യം. മനോഹരമായ മുഖത്തെഴുത്തും, കുരുത്തോലകളും പൂക്കളും ഉപയോഗിച്ചുള്ള ആടയാഭരണങ്ങളും, ചെണ്ട, ചേങ്ങില, ഇലത്താളം, കുറുകുഴല്‍, തകില്‍ തുടങ്ങിയ വാദ്യമേളങ്ങളും ലാസ്യ, താണ്ഡവ നൃത്തവും സമ്മേളിക്കുന്ന തെയ്യം വിശ്വാസത്തോടൊപ്പം കലാസ്വാദനവും ഉണര്‍ത്തുന്ന കലാരൂപമാണ്‌.

Pic: keralatourism.org

വര്‍ഷങ്ങള്‍ നീണ്ട പരിശീലനത്തിലൂടെ ഒരാള്‍ക്ക്‌ തെയ്യം കെട്ടാന്‍ പറ്റൂ. തെയ്യത്തെ പ്രാര്‍ഥിച്ചു ഉണര്‍ത്തുന്ന പാട്ടാണ് തോറ്റംപാട്ട്. തോറ്റം പാടിയാണ് തെയ്യം തുടങ്ങുന്നത്. തെയ്യത്തിലെ മാപ്പിളചാമുണ്ഡി, മുക്രിത്തെയ്യം, ആലിത്തെയ്യം, ഉമ്മച്ചിത്തെയ്യം തുടങ്ങിയവ മലബാറിന്‍റെ സാമൂഹിക ഒത്തൊരുമയ്ക്ക് ഉദാഹരണങ്ങളാണ്.

തെയ്യക്കാലം

തുലാമാസം (ഒക്ടോബര്‍-നവംബര്‍) പത്താം തിയ്യതി കൊളച്ചേരി വിഷകണ്ഠൻ ക്ഷേത്രം ,നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് എന്നിവിടങ്ങളിലെ കളിയാട്ടത്തോടെയാണ് തെയ്യക്കാലം തുടങ്ങുന്നത്.ഇടവപ്പാതിയില്‍ (ജൂണ്‍)വളപട്ടണം കളരിവാതുക്കല്‍ ക്ഷേത്രത്തിലെ ഭഗവതിയുടെ തെയ്യം, നീലേശ്വരം മന്നന്‍പ്പുറത്ത് കാവില്‍ കലശം എന്നിവയോടെ തെയ്യക്കാലം അവസാനിക്കും.

തോറ്റം പാട്ട്

തെയ്യങ്ങള്‍ക്കും അവയുമായി ബന്ധപ്പെട്ട തോറ്റം, വെള്ളാട്ടം എന്നിവയുടെ പുറപ്പാടിനും പാടുന്ന അനുഷ്ഠാന പാട്ടുകള്‍ക്ക് തോറ്റം പാട്ടുകള്‍ എന്ന് പറയും. എല്ലാ തെയ്യങ്ങള്‍ക്കും  വരവിളി പ്രധാനമാണ്. ഇഷ്ട ദേവതയെ വിളിച്ചു വരുത്തുന്ന പാട്ടാണത്.
പ്രകൃതിയിലെ പ്രതിഭാസങ്ങളെ പ്രീതിപ്പെടുത്താനാണ് തെയ്യംകെട്ടിയാടുവാന്‍ തുടങ്ങിയത്.

Pic: keralatourism.org

അമ്മ ദൈവങ്ങള്‍, യുദ്ധ ദേവതകള്‍, രോഗദേവതകള്‍, മഴദേവതകള്‍, നാഗ-മൃഗ ദേവതകള്‍, ഭൂത-യക്ഷി ദേവതകള്‍, വനമൂര്‍ത്തികള്‍-നായാട്ടു ദേവതകള്‍,വൈഷ്ണവ മൂര്‍ത്തികള്‍, ഉര്‍വര ദേവതകള്‍, മന്ത്ര ദേവതകള്‍ തുടങ്ങിയ തെയ്യങ്ങളാണ്‌ കെട്ടിയാടുന്നത്. കര്‍മിയോടും കോമരത്തോടും ഭക്തരോടും ആത്മം കൊടുക്കട്ടെ എന്ന് ചോദിച്ചതിനു ശേഷം മുടിയഴിക്കല്‍ ചടങ്ങോടെ തെയ്യങ്ങള്‍ വിടവാങ്ങും.

തെയ്യം കലണ്ടര്‍

നീലിയാര്‍ കോട്ടം- ജനുവരി 15
അന്തി മഹാകാളികോട്ടം- മെയ്‌ 3-4
പെരിങ്ങോട് ഇല്ലം താഴെക്കാവ് ഭഗവതി ക്ഷേത്രം-ഏപ്രില്‍ 23-24
ചിറക്കാവ് ഭഗവതി ക്ഷേത്രം- ഏപ്രില്‍ 22-25
പിണറായി ബാലി ക്ഷേത്രം- ഏപ്രില്‍ 21-22
പറവൂര്‍ പുളിയൂര്‍ കാളി ക്ഷേത്രം- ഏപ്രില്‍ 18-21
നിലയറ ഭഗവതി ക്ഷേത്രം- ഏപ്രില്‍ 18-21
പുഴാത്തില്‍ ശ്രീ പഴയ പറമ്പത്ത് പുതിയ ഭഗവതി ക്ഷേത്രം- ഏപ്രില്‍ 16-18
മള്ളിയോടു പാലോട്ടു കാവ്- ഏപ്രില്‍ 14-18
ശ്രീ ഒറവങ്കര ഭഗവതി ക്ഷേത്രം- ഏപ്രില്‍ 14-16
ശ്രീ മാവിലാക്കാവ്- ഏപ്രില്‍ 14-20
പൊട്ടന്‍ കാവ്, ധര്‍മടം- ഏപ്രില്‍ 7-8
ശ്രീ ഗണേശന്‍ കാവ്- ഏപ്രില്‍ 1-2
ശ്രീ കുട്ടിച്ചാത്തന്‍ മഠം- മാര്‍ച്ച് 29-31
തോട്ടുമ്മല്‍ കവുള്ളതില്‍ ശ്രീ കാളി ക്ഷേത്രം- മാര്‍ച്ച് 28-29
വരയില്‍ മടപ്പുര ശ്രീ മുത്തപ്പന്‍ ക്ഷേത്രം- മാര്‍ച്ച് 18-20
ഗുരുക്കലോട്ടു ഭഗവതി ക്ഷേത്രം- മാര്‍ച്ച് 10-12
കൊയോന്‍ ക്ഷേത്രം (പുളിത്തറമ്മല്‍ ശ്രീ ഭഗവതി ക്ഷേത്രം)- മാര്‍ച്ച് 5-6
കരുവള്ളി ശ്രീ കുറുമ്പ ഭഗവതി കാവ്- മാര്‍ച്ച് 5-8
കടുക്കാരം ശ്രീ കരിമണല്‍ ചാമുണ്ട്വേശ്വരി ദേവസ്ഥാനം- മാര്‍ച്ച് 2-3
തഴക്കണ്ടി തറവാട് ചാലില്‍ ശാസ്തപ്പന്‍- മാര്‍ച്ച് 2-3
മുച്ചിലോട്ടു പുതിയ കാവ്, പെരളശ്ശേരി- മാര്‍ച്ച് 2-4
വടശ്ശേരി പടിഞ്ഞാറേക്കര ശ്രീ പുതിയറ ഭഗവതി ക്ഷേത്രം- മാര്‍ച്ച് 1-2
കുന്നുഞ്ഞാല്‍ ശ്രീ മുത്തപ്പന്‍ മടപ്പുര- ഫെബ്രുവരി 28- 1 മാര്‍ച്ച്‌
അടുത്തിലത്തെരു ശ്രീ ഭഗവതി ക്ഷേത്രം- ഫെബ്രുവരി 27-28
തൈവളപ്പില്‍ തറവാട് കണ്ടോത്ത്- ഫെബ്രുവരി 27
വിരാട് വിശ്വകര്‍മ ദേവി ക്ഷേത്രം- ഫെബ്രുവരി 26-27
കുന്നുമ്പ്രം മാടത്തിന്‍ കീഴില്‍ വൈരജാത ക്ഷേത്രം- ഫെബ്രുവരി 25-27
തെക്കേക്കര ചൂവട്ട വലിയവീട് ശ്രീ പണയക്കാട്ട് ഭഗവതി ക്ഷേത്രം- ഫെബ്രുവരി 25-27
മാവിളയില്‍ കൂടന്‍ ഗുരുക്കന്മാര്‍ കാവ്- ഫെബ്രുവരി 25-27
കുരന്‍ക്കുന്നു ഭഗവതി ക്ഷേത്രം- ഫെബ്രുവരി 24-27
മണിക്ക ശ്രീ കുറുമ്പ (പയ്യമ്പള്ളില്‍) ക്ഷേത്രം- ഫെബ്രുവരി 24-26
ബവോടെ ശ്രീ വെളുത്ത കുന്നത്ത് മച്ചിലോട്ടു ഭഗവതി ക്ഷേത്രം- ഫെബ്രുവരി 24-26
അറയില്‍ ചൂവട്ട പനയക്കാട്ട് ഭഗവതി ക്ഷേത്രം- ഫെബ്രുവരി 23-24
കടങ്ങോട് മാക്കം ഭഗവതി ക്ഷേത്രം- ഫെബ്രുവരി 22-23
മട്ടുല്‍ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം- ഫെബ്രുവരി 21-25
കരയില്‍ കണ്ടമ്പത് പലക്കുകീഴില്‍ ദേവസ്ഥാനം- ഫെബ്രുവരി 21
ആടൂര്‍ ശ്രീ പനച്ചിക്കാവ്- ഫെബ്രുവരി 20-22
കീഴറ കുലോം ഭഗവതി ക്ഷേത്രം- ഫെബ്രുവരി 14-19
അണ്ടലൂര്‍ കാവ്‌- ഫെബ്രുവരി 13-19
കരിമണല്‍ കാവ്‌ ചാമുണ്ട്വേശ്വരി ക്ഷേത്രം- ഫെബ്രുവരി 11-13
ആദിത്യന്‍ ഇല്ലം- ഫെബ്രുവരി 10-11
തയിനേരി ശ്രീ കുറിഞ്ഞി ക്ഷേത്രം- ഫെബ്രുവരി 10-12
കടുമ്പേരി ശ്രീ മുത്തപ്പന്‍ മാടപ്പുര- ഫെബ്രുവരി 10-11
കളരിവട്ടം ചാല ക്ഷേത്രം- ഫെബ്രുവരി 9-11
പ്രാമഞ്ചേരി ഭഗവതിക്കാവ്- ഫെബ്രുവരി 8-11
വള്ളര്‍കുളങ്ങര ഭഗവതി കോട്ടം, തെക്കുമ്പാട്- ഫെബ്രുവരി 8-9
ആനച്ചേരി കോട്ടം ശ്രീ പെരുമ്പുഴ അച്ഛന്‍ ദൈവം ക്ഷേത്രം- ഫെബ്രുവരി 6-7
തളിക്കാരന്‍ തറവാട് കിഴക്കേവീട്- ഫെബ്രുവരി 6-8
പുലിമുത്തപ്പന്‍ കാവ്- ഫെബ്രുവരി 5-8
കക്കരക്കാവ് ഭഗവതി ക്ഷേത്രം- ഫെബ്രുവരി 3-5
ശ്രീ ആലക്കണ്ടി മുടുപ്പള്ളി ഭഗവതി ക്ഷേത്രം- ഫെബ്രുവരി 3-12
പുതിയ പറമ്പത്ത് ധര്‍മ ശാസ്താവ്- ജനുവരി 31- ഫെബ്രുവരി1
പയ്യന്നൂര്‍ കരിം ചാമുണ്ടി ക്ഷേത്രം- ജനുവരി 30
പൂവല്ലത്തില്‍ ക്ഷേത്രം- ജനുവരി 31-ഫെബ്രുവരി 2
കൊയ്യോടന്‍ കോറോത്ത്- ജനുവരി 29-31
ശ്രീ ചാമക്കാവ് ഭഗവതി ക്ഷേത്രം- ജനുവരി 27-31
ശ്രീ മേനറയാരോത്ത് ഭഗവതി ക്ഷേത്രം- ജനുവരി 27-29
നിടുമ്പ്രന്‍ ശ്രീ മുത്തപ്പന്‍ മടപ്പുര- ജനുവരി 25-27
മാവിച്ചേരി ശ്രീ ഭഗവതി ക്ഷേത്രം- ജനുവരി 24-27
ശ്രീ നരമ്പില്‍ ഭഗവതി ക്ഷേത്രം- ജനുവരി 20-22
വിശ്വകര്‍മ ഊര്‍പ്പഴശ്ശി ക്ഷേത്രം- ജനുവരി 17-19
ധെര്‍മല്‍ പുതിയ ഭഗവതി ക്ഷേത്രം- ജനുവരി 15-16
ശ്രീ പോര്‍ക്കാളി ഭഗവതി ക്ഷേത്രം- ജനുവരി 15
കണ്ണാരം വീട് പൊട്ടന്‍ ദൈവം- ജനുവരി 12
കണ്ടോത്ത് ശ്രീ പരദേവത ക്ഷേത്രം- ജനുവരി 11-13
ചിരകുട്ടി പുതിയകാവ് (വയലിലെ കോട്ടം)- ജനുവരി 10-13
കന്നോം ശ്രീ അഞ്ചുതെങ്ങില്‍ ഐവര്‍ പരദേവത ക്ഷേത്രം- ജനുവരി 9-12
ചെക്കിച്ചേരി ഭഗവതി ദേവസ്ഥാനം- ജനുവരി 8-9
പരിയാരം ശ്രീ ഉദയപുരം ക്ഷേത്രം- ജനുവരി 4-7
തെക്കുമ്പാട് കുലോം താഴെക്കാവ് ഭഗവതി ക്ഷേത്രം- ഡിസംബര്‍ 16-21
യോഗി മഠം- ഡിസംബര്‍ 16-17
അടുതില ഗുളിയങ്കര ഭഗവതി ക്ഷേത്രം- ഡിസംബര്‍ 5-6
കൊക്കനശ്ശേരി കണ്ടമ്പത് അര വല്ലാര്‍ കുളങ്ങര ഭഗവതി ദേവസ്ഥാനം- ഡിസംബര്‍ 2-5
നടുവാലത്ത് കോട്ടം- ഡിസംബര്‍ 1-2
മാമുണ്ടിയട് വേട്ടക്കൊരുമകന്‍ ക്ഷേത്രം- നവംബര്‍ 28-30
പുതിയകുന്നത്ത് പുതിയ ഭഗവതി ക്ഷേത്രം- നവംബര്‍ 26-27
കൊട്ടിയൂര്‍ നന്‍മാടം ക്ഷേത്രം- നവംബര്‍ 23-26
ശ്രീ കുറുവപ്പള്ളി അര ദേവസ്വം- നവംബര്‍ 2-5
കാമ്പ്രത്ത് തറവാട് ദേവസ്ഥാനം- നവംബര്‍ 4-5
പോങ്ങിലാട്ട് വല്ല കുളങ്ങര ഭഗവതി ക്ഷേത്രം- നവംബര്‍ 20-22
കൈതേരി പുതിയേടത്ത് കാവ്‌- ജനുവരി 31- ഫെബ്രുവരി 2
പഴയങ്ങാടി റെയില്‍വേ മുത്തപ്പന്‍ മടപ്പുര – ഡിസംബര്‍ ആദ്യപകുതി
പെരികമന ഇല്ലം- ഏപ്രില്‍ രണ്ടാംപകുതി
മുതലക്കടിയന്‍ തറവാട് ദേവസ്ഥാനം- ജനുവരി രണ്ടാംപകുതി
മുതുവടത്ത് കളരി- ഡിസംബര്‍ രണ്ടാംപകുതി
മാടായിക്കാവ്- മെയ്‌ 24
മുരിക്കോളി തറവാട് ക്ഷേത്രം- മെയ്‌ 13
കൊടക്കല്‍ തറവാട് ദേവസ്ഥാനം- ഏപ്രില്‍ രണ്ടാം പകുതി
കാഞ്ഞിരത്തിന്‍ കീഴില്‍ ഭഗവതി ക്ഷേത്രം (ഇല്ലത്തമ്പലം)- മാര്‍ച്ച് രണ്ടാം പകുതി
പാറപ്രം മണ്ടോളിടം കുറുമ്പ ഭഗവതി ക്ഷേത്രം- മാര്‍ച്ച് രണ്ടാംപകുതി
ധര്‍മടം ശ്രീ മാരിയമ്മന്‍ ക്ഷേത്രം- മാര്‍ച്ച്‌ 26-27
ചമ്മറടെത്തു ദേവി ക്ഷേത്രം- മാര്‍ച്ച്‌ 12-15
ശ്രീ കാക്കുന്നത്ത് ഭഗവതി ക്ഷേത്രം- മാര്‍ച്ച്‌ ആദ്യപകുതി
ചമ്പാട് ശ്രീ കുറുമ്പ ക്ഷേത്രം- മാര്‍ച്ച്‌ 7-8
ഉത്തമന്തില്‍ ശ്രീ ക്ഷേത്രപാലക ക്ഷേത്രം- മാര്‍ച്ച്‌ ആദ്യപകുതി
കണ്ണഡ തറവാടിലെ പൊടിക്കളം ക്ഷേത്രം- മാര്‍ച്ച്‌ ആദ്യപകുതി
കല്ലിടില്‍ ദേവസ്ഥാനം- ഫെബ്രുവരി 27- മാര്‍ച്ച്‌ 1
അഞ്ചരക്കണ്ടി പാളയം അരയാല്‍കീഴ് ശ്രീ മുത്തപ്പന്‍ ക്ഷേത്രം-ഫെബ്രുവരി 20-22
തെക്കുമ്പാട് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം- ഫെബ്രുവരി രണ്ടാം പകുതി
ആലക്കാട് കാശിപുരം ശ്രീ വനശാസ്താ ക്ഷേത്രം- ജനുവരി രണ്ടാം പകുതി