Auto

ഓട്ടോ എക്സ്പോയില്‍ തിളങ്ങാന്‍ കവാസാക്കിയും ബിഎംഡബ്ലിയുവും

2018ലെ ഓട്ടോ പ്രദര്‍ശനം ഫെബ്രുവരി ഒമ്പതു മുതല്‍ 14 വരെ നോയിഡയില്‍ നടക്കും. പുതിയ വാഹനങ്ങള്‍ പരിചയപ്പെടുത്തുന്ന ഈ പരിപാടി ഇരുചക്ര, കാര്‍ പ്രേമികള്‍ക്ക് ആവേശമാണ്. വലിയ മാര്‍ക്കറ്റുകളില്‍ നിന്നുള്ള വാഹനങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും. ലോക വാഹന നിര്‍മാതാക്കള്‍ ഉറ്റു നോക്കുന്ന പ്രദര്‍ശന നഗരിയാണ്‌ ഡല്‍ഹി എക്സ്പൊ. രണ്ടു വര്‍ഷം കൂടുമ്പോഴാണ് ഈ രാജ്യേന്ത്ര പ്രദര്‍ശനം നടക്കുന്നത്.

ഇന്ത്യയുടെ വാഹന വിപണി നിര്‍മാതാക്കളുടെ കൊയ്ത്തുനിലമാണ്‌. ടെസ്റ്റ്‌ ഡ്രൈവ് നടത്തിയും നേരിട്ട് കണ്ടറിഞ്ഞും ഉപഭോക്താവിന് വാഹനം സ്വന്തമാക്കാം. സാധാരണ ബൈക്ക്, കാര്‍ മോഡലുകള്‍ മുതല്‍ ബിഎംഡബ്ലിയു, ഹോണ്ട, കാവസാക്കി, സുസുകി, യമഹ, തുടങ്ങിയവയുടെ പുത്തന്‍ മോഡലുകളും എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കുന്നു. കൂടാതെ സാഹസിക വിനോദങ്ങള്‍ക്ക് വേണ്ടിയുള്ള മോഡലുകളും പ്രദര്‍ശനത്തിലുണ്ട്. ബിഎംഡബ്ലിയു കമ്പനിയും കവാസാക്കിയുമാണ് കൂടുതല്‍ മോഡലുകള്‍ പ്രദര്‍ശിപ്പിക്കുന്നത്.

ബിഎംഡബ്ലിയു ജി 310 ജിഎസ്    picture courtasy: www.autocarindia.com

ബിഎംഡബ്ലിയു

ബിഎംഡബ്ലിയു നാല് മോഡലുകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ബിഎംഡബ്ലിയു എഫ് 750 ജിഎസ്, എഫ് 850 ജിഎസ് എന്നീ മോഡലുകള്‍ കഴിഞ്ഞ വര്‍ഷം ഇറ്റലിയില്‍ നടന്ന മോട്ടോര്‍സൈക്കിള്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സ്റ്റയിലിലും സാങ്കേതികതയിലും പുത്തനായിട്ടാണ് ഇദ്ദേഹത്തിന്‍റെ വരവ്. 853 സിസിയാണ് എഞ്ചിന്‍ കാര്യക്ഷമത. രണ്ട് ബൈക്കിലും സമാന്തര എഞ്ചിനുകളുണ്ട്. എഫ് 750 ജിഎസ്സിന് 77 എച്ച്പിയും 83 എന്‍എം ടോര്‍ക്കും, എഫ് 850 ജിഎസ്സിന് 85 എച്ച്പിയും 92 എന്‍എം ടോര്‍ക്കുമാണുള്ളത്.

പുത്തന്‍  മോഡലാണ് ബിഎംഡബ്ലിയു ജി 310 ആര്‍. 158 കിലോ തൂക്കമുള്ള ഈ വമ്പന് 313 സിസിയാണ് എഞ്ചിന്‍. ഒറ്റ സിലിണ്ടര്‍ എഞ്ചിനും അതിനു മുകളിലെ കാംഷാഫ്‌റ്റും 33.6 എച്ച്പിയും 26 എന്‍ എം ടോര്‍ക്കും കൂടിയതാണ്. ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തിക്കാനാണ് ശ്രമികുന്നത്. എക്സ് ഷോറും വില 2.25-2.4 ലക്ഷം വരെയാണ്.

ഇവയെ കൂടാതെ 313 സിസി എഞ്ചിന്‍ ഊര്‍ജ്ജമുള്ള ബിഎംഡബ്ലിയു ജി 310 ജിഎസ് സാഹസിക വിനോദയാത്രക്ക് അനുയോജ്യമായ രീതിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെ വിപണിയിലെത്തും. 2.6-2.8 ലക്ഷം വരെയാണ് എക്സ്‌ ഷോറൂം വില.

കവാസാക്കി നിന്‍ജ 400   picture courtasy: www.autocarindia.com

കവാസാക്കി

കവാസാക്കി ധാരാളം മോഡലുകള്‍ വാഹനപ്രേമികള്‍ക്ക് പരിചയപ്പെടുത്തുന്നുണ്ട്. കവാസാക്കി നിന്‍ജ 400 പേര് സൂചിപ്പിക്കുന്നത് മോട്ടോര്‍ സൈക്കിളുകളിലെ എഞ്ചിനുകളില്‍ പുതിയത് എന്നാണ്. 399 സിസി എഞ്ചിനും സമാന്തരമായ 45 എച്ച്പി, 38 എന്‍എം ടോര്‍ക്കും പ്രത്യേകതയാണ്. നിന്‍ജ 300 നേരത്തെ പുറത്തിറക്കിയിരുന്നു. നിന്‍ജ300ന്‍റെ എക്സ്  ഷോറൂം വിലയായ 3.6 ലക്ഷത്തിലും കൂടും പുതിയവന്‍റെ വില.

കവാസാക്കി ഇസഡ് 1നെ ഓര്‍മിപ്പിക്കും വിധത്തിലാണ് കവാസാക്കി ഇസഡ് 900 ആര്‍എസ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ജപ്പാനില്‍ നിര്‍മിച്ച മിഡ് റേഞ്ച് ഗ്രാന്‍ട് പ്രത്യേകതയാണ്. എഞ്ചിന്‍ പവര്‍ 948 സിസിയാണ്. കൂടാതെ കവാസാക്കി നിന്‍ജ ഇസഡ്- 10 ആര്‍ എസ്ഇ, സ്പോര്‍ട്സ് ബൈക്കായ നിന്‍ജ എച്ച് 2 എസ്എക്സ് തുടങ്ങി ധാരാളം മോഡലുകള്‍ കവാസാക്കി പ്രദര്‍ശിപ്പിക്കുന്നുണ്ട്.