India

കേരളത്തിലെത്തിയ വിദേശസഞ്ചാരികളുടെ കണക്കിതാ ..

ടിഎന്‍എല്‍ ബ്യൂറോ

Photo Courtesy: Kerala Tourism

ന്യൂഡല്‍ഹി : വിമാനമാര്‍ഗം ഡിസംബറില്‍ രാജ്യത്തെത്തിയ വിദേശസഞ്ചാരികളുടെ കണക്ക് കേന്ദ്രം പുറത്തുവിട്ടു. കൊച്ചിയില്‍ വന്നത് വിദേശ സഞ്ചാരികളില്‍ 3.92% പേര്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത് 1.6% പേരും. ഇ-വിസ വഴി കൊച്ചിയിലെത്തിയവരുടെ കണക്ക് 4.4%വും തിരുവനന്തപുരത്തേത് 1.7%വുമാണ്.

ഏറ്റവുമധികം വിദേശികള്‍ എത്തിയത് ഡല്‍ഹി വിമാനത്താവളത്തിലാണ്. 11.76 ലക്ഷം വിദേശ സഞ്ചാരികള്‍ എത്തിയതില്‍ ഡല്‍ഹിയില്‍ ഇറങ്ങിയത്‌ 25.80%. മറ്റു ചില പ്രധാന വിമാനത്താവളങ്ങളില്‍ ഇറങ്ങിയ വിദേശ സഞ്ചാരികളുടെ കണക്ക് ഇങ്ങനെ : മുംബൈ – 17.31, ചെന്നൈ- 6.36, ബംഗലൂരു -5.33, ഗോവ -5.29 ,കൊല്‍ക്കത്ത-4.95.2016ല്‍ ഇന്ത്യയിലെത്തിയ വിദേശ സഞ്ചാരികളുടെ എണ്ണം 10.21% ആയിരുന്നു.

Photo Courtesy: Kerala Tourism

ഇ-ടൂറിസ്റ്റ് വിസയില്‍ ഡിസംബറില്‍ ഇന്ത്യയിലെത്തിയത് 2.41ലക്ഷം വിദേശ ടൂറിസ്റ്റുകളാണ്. 2016 ഡിസംബറില്‍ 1.62 ലക്ഷമായിരുന്നു.
വിദേശ വിനോദ സഞ്ചാരികളില്‍ ഏറെയും എത്തിയത് ബംഗ്ലാദേശികളാണ്. അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ വഴിയായിരുന്നു മിക്കവരുടെയും പ്രവേശനം. 19.04%. മറ്റു രാജ്യങ്ങളില്‍ നിന്ന് വിമാനമിറങ്ങിയവരുടെ ശതമാനം ഇങ്ങനെ. അമേരിക്ക-16.90, യുകെ -10.41, ഓസ്ട്രേലിയ -5.31, കാനഡ-3.85, റഷ്യ -3.79, മലേഷ്യ -3.11, ജര്‍മനി -2.08, ചൈന -2.06, ശ്രീലങ്ക -2.01, സിംഗപ്പൂര്‍ – 1.85, ഫ്രാന്‍സ്-1.81, ജപ്പാന്‍-1.64.തായ് ലാന്‍ഡ് -1.60, ഇറ്റലി -1.4