India

ഹോളിവുഡ് വരുമോ ഇന്‍ക്രെഡിബിള്‍ ഇന്ത്യയിലേക്ക്

ടിഎന്‍എല്‍ ബ്യൂറോ

ന്യൂഡെല്‍ഹി : റിച്ചാര്‍ഡ് ഗെരെ , ജൂലിയാ റോബര്‍ട്ട്സ്, ആഞ്ജലീന ജോളി ആരാകും ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ രണ്ടാം പതിപ്പില്‍ ബ്രാന്‍ഡ് അംബാസഡര്‍ ആവുക. താരങ്ങള്‍ മനസ്സ് തുറന്നില്ലങ്കിലും കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ മനസ്സില്‍ ഇവരൊക്കെയാണ്. നേരത്തെ ആമിര്‍ഖാനും അമിതാഭ് ബച്ചനും പ്രിയങ്കാ ചോപ്രയുമായിരുന്നു അംബാസഡര്‍മാര്‍.

Richard Gere, Julia Roberts and Angelina Jolie

ഹോളിവുഡ് താരങ്ങളെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ ആക്കുന്നതിലൂടെ ഇന്ത്യയിലെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം കൂട്ടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്‌ഷ്യം. നിലവിലെ 14.4 ദശലക്ഷം വിദേശ വിനോദ സഞ്ചാരികള്‍ എന്നത് അടുത്ത അഞ്ചു വര്‍ഷത്തിനകം 40 ദശലക്ഷമാക്കാനാണ് പദ്ധതി.
ബുദ്ധമത വിശ്വാസിയായ റിച്ചാര്‍ഡ് ഗെരെ ബുദ്ധിസ്റ്റ് സര്‍ക്യൂട്ട് പദ്ധതിയുടെ ബ്രാന്‍ഡ്‌ അംബാസഡറാകാന്‍ വിമുഖത പ്രകടിപ്പില്ലന്നാണ് സൂചന. പ്രവാസി ഇന്ത്യക്കാരെയും ഇവിടെയുള്ളവരെയും ഇന്ത്യയുടെ ഭംഗി കാട്ടുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇന്‍ക്രെഡിബിള്‍ ഇന്ത്യ രണ്ടാം പതിപ്പ് ഫോക്കസ് ചെയ്യുന്നത് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍, രാജസ്ഥാന്‍, ബുദ്ധിസ്റ്റ് സര്‍ക്യൂട്ട് എന്നിവയെയാകും .