Asia

ലോക സഞ്ചാരികളെ സ്വാഗതം ചെയ്ത് ഖത്തര്‍

നവീന കാഴ്ചപ്പാടിലൂടെ അറബ് രാഷ്ട്രങ്ങളില്‍ ദിനംപ്രതി ശ്രദ്ധേയമാവുകയാണ് ഖത്തര്‍. പരിഷ്കരിക്കപ്പെട്ട നിയമങ്ങളും സാംസ്കാരിക വൈവിധ്യങ്ങളും ഖത്തറിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. എണ്‍പത് രാജ്യങ്ങള്‍ക്ക് വിസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാം. ഈ പ്രഖ്യാപനത്തോടെ വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി. 2022 ലോകകപ്പ്‌ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് വേദിയാവുന്നത് ഖത്തറാണ്. അഞ്ചു വര്‍ഷത്തേക്ക് വിനോദ സഞ്ചാര മേഖലകള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ഖത്തര്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്.

അല്‍ കോര്‍ണീഷ്       Pic: www.qatarliving.com

ഓരോ പ്രദേശത്തിന്‍റെയും ഭൂമിശാസ്ത്രവും പ്രകൃതി സമ്പത്തും അനുസരിച്ച് വിനോദ സഞ്ചാര മേഖല കൂടുതല്‍ മെച്ചപ്പെടുത്തി സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികളാണ് ഒരുങ്ങുന്നത്. തൊഴില്‍ മേഖലകളില്‍ എണ്‍പതു ശതമാനവും വിദേശികളാണ്. അമ്പലങ്ങള്‍ ഒഴികെ മറ്റു ആരാധനാലയങ്ങള്‍ ഇവിടുണ്ട്. ചരിത്രവും സംസ്കാരവും ഇഴകിച്ചേര്‍ന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഖത്തറിലുള്ളത്.

അല്‍ കോര്‍ണീഷ്

ദേഹ നഗരം കടലിനാല്‍ ചുറ്റപ്പെട്ട ഒരു മുനമ്പാണ്. ഖത്തറിന്‍റെ വ്യാവസായിക മേഖലയാണിത്‌. ദോഹ കടല്‍ത്തീരം കോണീഷ് എന്നാണ് അറിയപ്പെടുന്നത്. ഖത്തറിലെ പ്രധാന ആകര്‍ഷണ കേന്ദ്രവും ഇതുതന്നെ.

ഫുറൂസിയ

കുതിരപ്പന്തയം നടക്കുന്ന സ്ഥലം. ലോകത്തിലെ ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ള പന്തയമാണ് ഇവിടെ നടക്കാറുള്ളത്. അറബികളുടെ പ്രധാന വിനോദവും ഇതുതന്നെ. സഞ്ചാരികളെ ആവേഷത്തിലാഴ്ത്തുന്ന കാഴ്ചയാവും ഇത്.

എന്‍ഡ്യുറന്‍സ് വില്ലേജ്

സാഹസികവ വിനോദങ്ങള്‍ക്ക് വേണ്ടി മരുഭൂമിയുടെ ഉള്ളറകളിലേക്കുള്ള യാത്ര അതീവ രസകരവും കൗതുകവുമാണ്. മണല്‍ക്കൂനകള്‍ താണ്ടിയുള്ള ഈ യാത്രക്ക് പ്രത്യേകം നിര്‍മിച്ച നാലുചക്ര വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന സ്ഥലമാണിത്.

അല്‍ സുബറ കോട്ട

പേള്‍ഖത്തര്‍

ഖത്തറിലെ ഏറ്റവും വലിയ നിര്‍മാണ പ്രവര്‍ത്തനം. കടല്‍നികത്തി കൃത്രിമ ദ്വീപുണ്ടാക്കിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മുപ്പത്തി രണ്ടു കിലോമീറ്റര്‍ കടല്‍ത്തീരം ഇതിനു വേണ്ടി കൃത്രിമമായി ഉണ്ടാക്കിയെടുത്തു. നിര്‍മാണം പൂര്‍ത്തിയായാല്‍ ഖത്തറിലെ ഏറ്റവും വലിയ ഷോപ്പിംഗ്‌ കേന്ദ്രമായി ഇതുമാറും.

അല്‍ സുബറ

യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട വിനോദ സഞ്ചാരകേന്ദ്രം. അറുപതു ഹെക്റ്ററില്‍ പരന്നുകിടക്കുന്ന പുരാതന ചിത്രപ്പണികളോടു കൂടിയ കൊട്ടയാണിത്. ഖത്തറിന്‍റെ പുരാതന ചരിത്രം ആലേഖനം ചെയ്ത ഈ കോട്ട സ്ഥിതിചെയ്യുന്നത് രത്നങ്ങളുടെ വ്യാപാരം നടന്നിരുന്ന ഒരു തുറമുഖ പട്ടണത്തിലാണ്.

ഖത്തറില്‍ സിനിമാ നിര്‍മാണം ഇല്ലെങ്കിലും സിനിമാശാലകളും സ്റ്റുഡിയോകളുമുണ്ട്. വിവിധ കലാപരിപാടികള്‍ സഞ്ചാരികള്‍ക്കായ് ഭരണകൂടം ഒരുക്കാറുണ്ട്. മനോഹരമായ കടല്‍ത്തീരങ്ങളും ഖത്തറില്‍ സഞ്ചാരികളെ കാത്തിരിക്കുന്നു.