Tech

കാറുകളില്‍ ആന്‍ഡ്രോയിഡ് സിസ്റ്റവുമായി ഗൂഗിള്‍

ലോകമെമ്പോടുമുള്ള ലക്ഷക്കണക്കിന് കാറുകളില്‍ ആന്‍ഡ്രായ്ഡ് ഇന്‍ഫോര്‍ടെയ്ന്‍മെന്റ് സംവിധാനം ഒരുക്കാന്‍ ഗൂഗിള്‍ തയ്യാറെടുക്കുന്നത്. റെനോ-നിസാന്‍-മിസ്തുബിഷി കൂട്ടുകെട്ടിലുള്ള കമ്പനിയുമായി ചേര്‍ന്ന് ഈ സംവിധാനം നടപ്പിലാക്കാനാണ് നീക്കം.

എന്റര്‍ടെയ്ന്‍മെന്റിന് പുറമെ, പ്ലേ സ്റ്റോര്‍, നാവിഗേഷന്‍, ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ അസിസ്റ്റന്‍സ് എന്നീ സംവിധാനങ്ങളുള്ള സിസ്റ്റമായിരിക്കും ഗൂഗിള്‍ ഒരുക്കുക.

2021-ഓടെ ആന്‍ഡ്രോയ്ഡ് സിസ്റ്റം കാറുകളില്‍ എത്തിക്കാനാണ് ഗൂഗിള്‍ ലക്ഷ്യമാക്കുന്നത്. ഒരു പതിറ്റാണ്ടിലധികമായി കാറുകളില്‍ ഗൂഗിള്‍ സാങ്കേതികവിദ്യ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്.

എന്നാല്‍ മെഴ്സിഡസ്, ബിഎംഡബ്ല്യു തുടങ്ങിയ കമ്പനികള്‍ അവരുടെ സാങ്കേതികവിദ്യയില്‍ ജിപിഎസ് സംവിധാനം ഉള്ളതിനാല്‍ ഗൂഗിള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് തിരിച്ചടിയാകുകയായിരുന്നു.

റെനോ-നിസാന്‍-മിസ്തുബിഷി കൂട്ടുകെട്ടില്‍ ലോകത്തുടനീളം 10.6 മില്ല്യണ്‍ കാറുകളാണ് വിറ്റഴിച്ചത്. ഈ വര്‍ഷം ജൂണ്‍ വരെയുള്ള കാലയളവില്‍ 5.54 ലക്ഷം വാഹനങ്ങളും പുറത്തിറക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഗൂഗിള്‍ പദ്ധതി നടപ്പാക്കുന്നതിനായി ഇവരുമായി സഹകരിക്കന്നത്.