കാലവര്‍ഷം ശക്തിയോടെ തുടരുന്നു; പന്ത്രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്
കേരളത്തില്‍ കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

Photo Courtesy: ANI
മറ്റു ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നിര്‍ത്താതെ പെയ്യുന്ന മഴയ്ക്കിടെ ഇന്ന് എട്ട് പേര്‍ മരിച്ചു.