Tech

വൺ പ്ലസ്​ 6​ മെയ് 18നെത്തും

വൺ പ്ലസ്​ 6​ സ്മാര്‍ട്ട്‌ഫോണ്‍ മെയ്​ 18ന്​ ഇന്ത്യയിലെത്തും. ടെക്​ വെബ്​സൈറ്റുകളാണ്​ വാർത്ത പുറത്തുവിട്ടത്​. ഏപ്രിൽ അവസാനത്തിലോ മെയ്​ ആദ്യ വാരത്തിലോ ഫോൺ എത്തുമെന്നായിരുന്നു ആദ്യമുണ്ടായിരുന്ന റിപ്പോർട്ടുകൾ.

35,000 രൂപ മുതൽ 40,000 വരെയായിരിക്കും ഫോണി​ന്‍റെ വിപണി വില. രണ്ട്​ വേരിയന്‍റ്കളിലാകും ഇന്ത്യൻ വിപണിയിൽ വൺ പ്ലസ്​ എത്തുക. 6 ജിബി റാമും 64 ജിബി സ്​റ്റോറേജുമുള്ള വേരിയന്റും 8 ജി.ബി റാമും 128 ജി.ബി സ്​റ്റോറേജുമുള്ള വേരിയന്‍റ്മാവും കമ്പനി പുറത്തിറക്കുക.

സ്​നാപ്​ഡ്രാഗൺ പ്രൊസസർ കരുത്ത്​ പകരുന്ന ഫോണിന്​ 16,20 മെഗാപിക്​സലി​ന്‍റെറ ഇരട്ട കാമറകളുണ്ട്. ഐ ഫോണ്‍ എക്സുമായി കിടപിടിക്കുന്ന ഡിസൈനും ഫീച്ചറുമാണ് വൺ പ്ലസ്​ 6​നുള്ളത്. ആമസോണിലുടെ മാത്രമായിരിക്കും ഫോണി​ന്‍റെ വിൽപന.