Aviation

അറ്റകുറ്റപണിക്കായി ദുബൈ റണ്‍വേ അടക്കും

സുരക്ഷയും മെച്ചപെട്ട സേവനവും ശേഷിയും വര്‍ധിപ്പിക്കുന്ന സമഗ്രവികസന പദ്ധതിയുടെ ഭാഗമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടക്കും. വിമാനത്താവളത്തിലെ തെക്കേഅറ്റത്തെ റണ്‍വേയാണ് 45 ദിവസത്തേക്ക് അടയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചത്.

ദിവസവും 1100 സര്‍വീസുകള്‍ നടക്കുന്ന റണ്‍വേയുടെ അറ്റകുറ്റപണികള്‍ ആഴ്ച്ചതോറും നടക്കാറുണ്ട്. എന്നാല്‍ 12R  30Lഎന്ന റണ്‍വേയുടെ ഘടനയിലും രൂപകല്പനയിലും സമഗ്രമായ പരിഷ്‌കരണം ആവശ്യമായതിനാലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി റണ്‍വേ 45 ദിവസം അടയ്ക്കുക.

യാത്രക്കാരുടെ തിരക്ക് കുറവനുഭവപ്പെടുന്ന ഏപ്രില്‍ 16 മുതല്‍ 30 വരെയുള്ള ദിവലങ്ങളിലാണ് നിര്‍മാണം നടക്കുന്നത്.പ്രകൃതി സൗഹൃദപരമായ നിര്‍മാണരീതിയാണ് ഉപയോഗിക്കുന്നത്. റണ്‍വേയുടെ മുഖം മിനുക്കിനതിനോടൊപ്പം 5500 ലൈറ്റുകളും മാറ്റും

അറ്റകുറ്റപണിക്കായി റണ്‍വേ പൂര്‍ണമായി അടയ്ക്കുന്ന സാഹചര്യത്തില്‍ വിമാനക്കമ്പിനികളുടെ സര്‍വീസിനെ ബാധിക്കും. വിമാനത്താവള അധികൃതര്‍ ഇതിനായി ഫ്‌ളൈറ്റുകള്‍ കുറയ്ക്കാനും ഷെഡ്യൂളുകള്‍ മുന്‍കൂട്ടി നിശ്ചയിക്കാനുമുള്ള നിര്‍ദേശം വിമാനക്കമ്പിനികള്‍ക്ക് നല്‍കികഴിഞ്ഞു.ബദല്‍ മാര്‍ഗമായി ചാര്‍ട്ടേര്‍ഡ് ഫലൈറ്റുകള്‍, ചരക്ക് ഗതാഗതം എന്നിവ ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ വിമാനത്താവളം വഴിയാവും.

റണ്‍വേ അടയ്ക്കുന്നത് സംബന്ധിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും യാത്രികര്‍ക്ക് റണ്‍വേയുടെ നിര്‍മാണം കാരണമുണ്ടാകുന്ന അസൗകര്യങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും ദുബായ് എയര്‍പോര്‍ട്ട് സി.ഇ.ഒ. പോള്‍