Tag: Tourism Secretary Rani George IAS

കേരള ടൂറിസം ഫേസ്ബുക്ക് പേജിന് 2017ലെ ഏറ്റവും മികച്ച പേജ് റാങ്കിങ്

മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിറകിലാക്കി രാജ്യത്ത് ടൂറിസം മേഖലയില്‍ ഏറ്റവും മികച്ച ഫേസ്ബുക് പേജ് എന്ന തിളക്കമാര്‍ന്ന നേട്ടം കേരള ടൂറിസം കരസ്ഥമാക്കി. സംസ്ഥാനങ്ങളുടെ ടൂറിസം ബോര്‍ഡുകളുടെ പട്ടികയില്‍ 15 ലക്ഷം ലൈക്കുകളോടെ കേരള ടൂറിസം ഒന്നാമതെത്തി. ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ കേരള ടൂറിസം ഫേസ്ബുക്ക് പേജിന് ലഭിച്ച അവാര്‍ഡുമായി നവമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയുള്ള ടൂറിസം വകുപ്പിന്റെ ക്രിയാത്മകമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ആഹ്‌ളാദകരമായ ഈ നേട്ടത്തിനു പിന്നില്‍.2017 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ വിനോദസഞ്ചാരികളുമായുള്ള ഇടപെടലുകളും, പേജിനു ലഭിച്ച ലൈക്കുകളും കമന്റുകളും ഷെയറുകളും കണക്കിലെടുത്താണ് ഫേസ്ബുക് റാങ്കിങ് നിശ്ചയിച്ചത്. ഫേസ് ബുക്കില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തെ അടിസ്ഥാനമാക്കി രാജ്യത്ത് ഒന്നാം നിരയില്‍ നില്‍ക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിവിധ മന്ത്രാലയങ്ങള്‍, രാഷ്ട്രീയ കക്ഷികള്‍ എന്നിവയുടെ വിവരങ്ങളാണ്ഫേസ്ബുക്ക്പുറത്തുവിട്ടത്.രണ്ടാം സ്ഥാനത്ത് ജമ്മു കശ്മീര്‍ ടൂറിസം വകുപ്പും, മൂന്നാം സ്ഥാനത്ത് ഗുജറാത്ത് ടൂറിസവുമാണ്. ന്യു ഡല്‍ഹിയിലെ ഫേസ്ബുക്ക് ഓഫിസില്‍ ... Read more

ടൂറിസം പൊലീസ് സംവിധാനം ശക്തിപ്പെടുത്തും: കടകംപള്ളി സുരേന്ദ്രന്‍

ടൂറിസം പൊലീസ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും, ടൂറിസം പൊലീസില്‍ കൂടുതല്‍ വനിതകളെ നിയോഗിക്കുമെന്നും ടൂറിസം മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കോവളത്ത് വിദേശ വനിതയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസിലേയുംടൂറിസം വകുപ്പിലേയും ഉന്നതഉദ്യോഗസ്ഥരുമായിനടത്തിയ   ചര്‍ച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ പ്രധാനപ്പെട്ട ടൂറിസ്റ്റ്കേന്ദ്രങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ച് ടൂറിസം വകുപ്പും പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റുംചര്‍ച്ച ചെയ്ത് കൂട്ടായതീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. പ്രധാനമായും ടൂറിസം പോലീസ് സംവിധാനം ശക്തിപ്പെടുത്തണം എന്ന് തീരുമാനിച്ചിരിക്കുകയാണ്.ടൂറിസം പൊലീസിലേക്ക് കൂടുതല്‍ വനിതകളെ നിയോഗിക്കും. എത്ര പേരെ ആ പട്ടികയില്‍ പെടുത്തണം എന്നുള്ളതെല്ലാം തന്നെ ഒരാലോചന കൂടി നടത്തിയതിനുശേഷം അന്തിമ തീരുമാനം എടുക്കും’-മന്ത്രി പറഞ്ഞു. ടൂറിസം പൊലീസിന് മറ്റുള്ളവര്‍ ശ്രദ്ധിക്കുന്ന തരത്തിലുള്ള പ്രത്യേകതരം യൂണിഫോംനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ടൂറിസം മേഖലയിലെത്തുന്ന വിനോദ സഞ്ചാരികളുമായി ഇടപഴകുന്നതിനും അവരുമായി സംസാരിക്കുന്നതിനുമെല്ലാം കഴിയുന്ന തരത്തില്‍ വിവിധ ഭാഷകളിലടക്കം പ്രാവീണ്യം നേടാനാവും വിധംപ്രത്യേകമായ പരിശീലനം നല്‍കുമെന്നും ഏതു സമയവും പൊലീസുമായി ബന്ധപ്പെടാന്‍ കഴിയുംവിധത്തിലുള്ളഒരു മൊബൈല്‍ ആപ്പിന്രൂപം നല്കിക്കൊണ്ടിരിക്കുകയാണ്. വളരെപ്പെട്ടന്ന് തന്നെ ... Read more

Kerala tourism Re-brands Guest Houses

കൊല്ലം ഗസ്റ്റ്‌ ഹൗസ് Kerala government is on a mission to rebrand its existing guest houses functioning under its tourism department. Around 24 guest houses, functioning in and out of Kerala are chosen for the facelift, with all modern amenities that a guest demands. Additionally, new Wi-Fi Hotspots, guest house logo, menu card, table mat, guest folder, linen as well as, POS swiping machine for an effortless cashless transaction for the guest was introduced. The rebranding was inaugurated by State Tourism Minister Kadakampally Surendran today. Tourism Director P.Bala Kiran IAS; Tourism Secretary Rani George IAS; S.S Thampi Principal General Manager BSNL; ... Read more