Tag: rail corridor

കേരളത്തില്‍ അതിവേഗ ആകാശ റെയില്‍പാത: സാധ്യതാ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരത്തിനും കാസര്‍ഗോഡിനും ഇടയില്‍ അതിവേഗ ആകാശ റെയില്‍ പാത വരുമോ?…   ഇതു സംബന്ധിച്ച  സാധ്യതാ പഠന റിപ്പോര്‍ട്ട് കേരള റെയില്‍ വികസന കോര്‍പറേഷന്‍ ലിമിറ്റട് (കെ.ആര്‍.ഡി.സി.എല്‍)  റെയില്‍വേ മന്ത്രാലയത്തിനു സമര്‍പ്പിച്ചു.  മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ അതിവേഗ ട്രെയിനുകള്‍ക്ക് ഓടിയെത്താന്‍ 510 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍ ഇടനാഴി നിര്‍മിക്കാനുള്ള  റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. നിലവില്‍ 12 മണിക്കൂര്‍ വേണം കാസര്‍ഗോഡ് നിന്നും തിരുവനന്തപുരം എത്താന്‍. റെയില്‍ ഇടനാഴി വരുന്നതോടെ ഇത് നാലു മണിക്കൂറായി ചുരുങ്ങും.  റെയില്‍ ട്രാക്കുകളുമായി ചിലയിടങ്ങളില്‍ ബന്ധപ്പെടുത്തിയാണ് ആകാശ പാതയിലെ ട്രാക്കുകള്‍ നിര്‍മിക്കുക. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് അതിവേഗ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ്‌ ഉണ്ടാകുക. കൂടാതെ ആകാശ റെയില്‍ പാതയ്ക്ക് കീഴില്‍ റോഡും നിര്‍മിക്കാനുള്ള നിര്‍ദേശവും കെ.ആര്‍.ഡി.സി.എല്‍ സാധ്യതാ പഠനത്തിലുണ്ട്. രാത്രി സമയങ്ങളില്‍ രാജധാനി എക്സ്പ്രസ്സും മറ്റു സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളും ഇതുവഴി കടത്തിവിടും. പദ്ധതിയ്ക്ക് 46,769 കോടി രൂപ ... Read more

ഇന്ത്യയില്‍ അതിവേഗ റെയില്‍ ഇടനാഴി വരുന്നു

പത്ത് ലക്ഷം കോടി രൂപ പദ്ധതി ചെലവ് പ്രതീക്ഷിക്കുന്ന അതിവേഗ റെയില്‍ ഇടനാഴി ഇന്ത്യയില്‍ വരുന്നു. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളെയും ബന്ധിപ്പിച്ചുള്ള പദ്ധതി സര്‍ക്കാറിന്‍റെ ഭാരത് മാല ഹൈവേയ്‌സ് ഡവലപ്‌മെന്‍റ് പ്രോഗ്രാമിന്‍റെ ഭാഗമായാണ് നടപ്പാക്കുക. പദ്ധതി പ്രകാരം മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയായിരിക്കും ഈ തീവണ്ടികള്‍ക്കുണ്ടാകുക. നിലവിലുള്ളതും പുതിയതായി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതുമായ ഹൈവേകള്‍ക്കുമുകളിലൂടെ പാത നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. റെയില്‍പാളങ്ങള്‍ക്ക് സമാന്തരമായി പുതിയ പാളങ്ങള്‍ നിര്‍മിക്കാനും പദ്ധതിയില്‍ വിഭാവനം ചെയ്യുന്നുണ്ട്. അലുമിനിയം കോച്ചുകളാകും പുതിയ ട്രെയിനുകള്‍ക്കായി നിര്‍മിക്കുക. കിലോമീറ്ററിന് 100 കോടി മുതല്‍ 200 കോടി രൂപവരെ നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ആഗോളതലത്തില്‍ ടെണ്ടര്‍ വിളിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഏപ്രിലില്‍ പദ്ധതി പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് റെയില്‍വെയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.