Tag: nipah

Kerala’s tourism revenue crossed 36.5 crores, despite adversities

Kerala’s tourism revenue crossed Rs 36,528 crore during 2018, showing an increase of Rs 2,874.33 crore over last year, despite adverse situations like nipah, floods and hartals. More than 16.7 million tourists visited Kerala in 2018, compared to 15.76 million the previous year, which include domestic and foreign tourists, recording an increase of 5.93 per cent. Of the total footfalls, 1.09 million were foreign tourists. The share of revenue from foreign visitors touched Rs 8,764.46 crore. There was also a boost in arrival of domestic tourists to the state. United Kingdom (UK) accounted for the largest number of foreign visitors, ... Read more

UAE lifts travel advisory to Kerala

The UAE Ministry of Health and Prevention (Mohap) has lifted the travel advisory to Kerala it had issued in mid-May where a Nipah outbreak has claimed over 17 lives.

നിപ പ്രതിരോധം; പിണറായിയേയും ശൈലജ ടീച്ചറേയും അഭിനന്ദിച്ച് കുഞ്ഞാലിക്കുട്ടി

നിപ വൈറസ് പ്രതിരോധത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് പികെ. കുഞ്ഞാലിക്കുട്ടി എംപി. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും, ആരോഗ്യ മന്ത്രി ശ്രീമതി ശൈലജ ടീച്ചര്‍ക്കും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും, കോഴിക്കോട് മെഡിക്കല്‍ കോളജിലേയും, മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലേയും, സ്വകാര്യ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ക്കും, ജീവനക്കാര്‍ക്കും, കോഴിക്കോട്, മലപ്പുറം ജില്ലയിലെ പ്രബുദ്ധരായ ജനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്നും കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം; നിപ്പയെ കീഴടക്കിയവര്‍ക്ക് അഭിനന്ദനങ്ങള്‍ അന്ധമായ രാഷ്ട്രീയ വിരോധം ശ്രീ ഇ എം എസ് നമ്പൂതിരിപ്പാട് സര്‍ക്കാരിന്റെ കാലം മുതല്‍ പടിക്ക് പുറത്ത് നിറുത്താനായതാണ് കേരളത്തെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മികച്ചതാക്കിയതും, ലോക രാജ്യങ്ങള്‍ക്ക് തുല്യമായ വികസനം സാധ്യമാക്കുന്നതില്‍ നിര്‍ണായകമായതും. പലവട്ടം രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മറന്ന് കേരളം ഒന്നിച്ച് നിന്നിട്ടുണ്ട്. കേരളമെന്ന വികാരത്തിനായി ജാതി-മത-രാഷ്ട്രീയ ഭേദമന്യേ കൈകോര്‍ത്തിട്ടുണ്ട്. അതില്‍ അവസാനത്തേതാണ് നിപ്പ എന്ന മാരകവ്യാധിയെ പ്രതിരോധിച്ചതിലൂടെ ... Read more

നിപാ വൈറസ്: സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണ നല്‍കുമെന്ന് സര്‍വകക്ഷിയോഗം

നിപാ വൈറസ് ബാധ നിയന്ത്രണം സംബന്ധിച്ച് ആശ്വാസകരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് സര്‍വകക്ഷിയോഗം വിലയിരുത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും യോഗത്തില്‍ രാഷ്ട്രീയകക്ഷികള്‍ അറിയിച്ചു. രോഗം പടരാതെ നിയന്ത്രിക്കാന്‍ കഴിഞ്ഞെങ്കിലും ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തിനുശേഷം അറിയിച്ചു. അടിയന്തിരസാഹചര്യത്തില്‍ സര്‍ക്കാരിനും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും സാമൂഹ്യസംഘടനകള്‍ക്കും ഒരേമനസ്സോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് അഭിനന്ദനാര്‍ഹമായ മാതൃകയാണ്. സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ അഭിനന്ദിച്ചു. വിശ്രമമില്ലാത്ത പ്രവര്‍ത്തനം കാഴ്ചവെച്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജയേയും തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണനെയും പ്രശംസിക്കുകയും ചെയ്തു. കോഴിക്കോട്ട് രോഗപ്രതിരോധത്തിന് മുന്‍കൈയെടുത്ത ഡോക്ടര്‍മാര്‍, ആരോഗ്യ ജീവനക്കാര്‍ എന്നിങ്ങനെ അര്‍പ്പണമനോഭാവത്തോടെ പ്രവര്‍ത്തിച്ചവരെ യോഗം അഭിനന്ദിച്ചു. ഈ രംഗത്ത് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ, സ്വകാര്യ ആശുപത്രികളുടെ പങ്കിനെയും നിപാ ബാധ ആദ്യം നിര്‍ണയിക്കാന്‍ സഹായിച്ച ഡോക്ടറെയും യോഗം അഭിനന്ദിച്ചു. വായുവിലൂടെ പകരുമെന്ന ആശങ്ക വേണ്ട. രോഗിയുമായി അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്ക് മാത്രമേ ഇതുവരെ രോഗബാധയുണ്ടായിട്ടുള്ളൂ. രണ്ടാമതൊരു സ്രോതസ് വന്നിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ ... Read more

IMA dismisses Nipah threat, assures Kerala is safe

In what can be called a huge relief to Keralites, IMA President Dr Ravi Wankedekar, who is in Kerala for the IMA conference, has stated that the Nipah virus outbreak doesn’t hold any threat in Kerala. Lauding the doctors in Kerala who had been prompt enough to spot the virus as soon as it appeared, Dr Wankedekar said that the Kerala government and the healthcare agencies did a great job by putting up resistance to the virus. Though the doctors didn’t have any forewarning or experience about the virus, they were able to detect the virus and act fast to ... Read more

നിപ്പ വൈറസ്: തിങ്കളാഴ്ച സർവകക്ഷി യോഗം; സുരക്ഷാ ഉപകരണങ്ങള്‍ കോഴിക്കോടെത്തി

നിപ്പ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച തിരുവനന്തപുരത്ത് സർവകക്ഷി യോഗം ചേരുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. തൈക്കാട് ഗെസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാവും യോഗം. കൂടാതെ നിപ്പ വൈറസ് പ്രതിരോധത്തിന് സംസ്ഥാനത്തിന് കൈത്താങ്ങായി ഒന്നേമുക്കാല്‍ കോടി രൂപയുടെ സുരക്ഷാ ഉപകരണങ്ങള്‍ അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി പി എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്‍റെ ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ കേരളത്തിലെത്തിച്ചതായി മന്ത്രി ശൈലജ ടീച്ചര്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. പി പി ഇ കിറ്റ്, എന്‍ 95 മാസ്‌കുകള്‍, ബോഡി ബാഗുകള്‍, ത്രീ ലയര്‍ മാസ്‌കുകള്‍ തുടങ്ങിയ ഉപകരണങ്ങളാണ് എത്തിച്ചതെന്ന് മന്ത്രി അറിയിച്ചു. കാര്‍ഗോ വഴി അയക്കുന്നത് കാലതാമസം നേരിടും എന്നതിനാലാണ് പാസഞ്ചര്‍ ഫ്ലൈറ്റിൽ ഉപകരണങ്ങള്‍ എത്തിച്ചത്. കോഴിക്കോട്ടുകാരനും ഡോക്ടറുമായ ഷംഷീറിന്‍റെ ഈ ഉദ്യമം പ്രശംസനയീയമാണെന്ന് മന്ത്രി പറഞ്ഞു. അതേസമയം, കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ മാസം 12 വരെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് മെഡിക്കൽ കോളജില്‍ ... Read more