Tag: new bar policy in kerala

ബാര്‍ തുടങ്ങാന്‍ 12 പഞ്ചായത്തുകള്‍ അയോഗ്യര്‍

പതിനായിരത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള ഗ്രാമപഞ്ചായത്തുകളില്‍ ബാര്‍ അനുവദിക്കാമെന്ന മദ്യ നയം നടപ്പാക്കുമ്പോള്‍ ഒഴിവാക്കപ്പെടുന്നത് 12 ഗ്രാമപഞ്ചായത്തുകള്‍ മാത്രം. ബാക്കി 929 പഞ്ചായത്തുകളില്‍ ബാര്‍ തുടങ്ങാം. കണ്ണൂർ ജില്ലയിലെ മലപ്പട്ടം, വളപട്ടണം, പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി, തൃശൂർ ജില്ലയിലെ അതിരപ്പള്ളി, എറണാകുളം ജില്ലയിലെ പോത്താനിക്കാട്, ഇടുക്കി ജില്ലയിലെ വട്ടവട, ആലക്കോട്, കോട്ടയം ജില്ലയിലെ തലനാട്, മൂന്നിലവ്, ആലപ്പുഴ ജില്ലയിലെ പെരുമ്പളം, മുട്ടാർ, പത്തനംതിട്ട ജില്ലയിലെ തുമ്പമൺ പഞ്ചായത്തുകളിലാണ് ജനസംഖ്യ കുറവുമൂലം ബാര്‍ തുടങ്ങാന്‍ സാധിക്കാത്തത്. എന്നാല്‍ അതിരപ്പള്ളി വിനോദ സഞ്ചാര മേഖലയായതിനാല്‍ നിലവില്‍ ബാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിലവിൽ 50ൽ താഴെ പഞ്ചായത്തുകളിലാണു ബാറുകൾ പ്രവർത്തിക്കുന്നത്. കൂടുതൽ ബാറുകൾ ഉള്ളത് 27,216 പേരുള്ള കാലടി പഞ്ചായത്തിലാണ്. നാലെണ്ണം. തൊട്ടടുത്ത നെടുമ്പാശ്ശേരി പഞ്ചായത്തിൽ മൂന്നു ബാറുണ്ട്.