Tag: bar

Good news for NightLife Seekers – Las Vegas to have a phased opening by March

Las Vegas is starting to see the light at the end of the tunnel with COVID-19. Some clubs and pools are planning to reopen in March. After months of closures and restrictions from state mandates due to quarantine, this is definitely exciting news. Las Vegas’s livelihood depends on the clubs and their customers, representing millions of dollars from their properties. Of course, operations won’t return to normal all at once. But in reality, this is the new normal, isn’t it? For indoor clubs, bartenders, servers, hosts, security, and other staff won’t fully return to work just yet. The best that can happen is restrictions ... Read more

ബാര്‍ തുടങ്ങാന്‍ 12 പഞ്ചായത്തുകള്‍ അയോഗ്യര്‍

പതിനായിരത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള ഗ്രാമപഞ്ചായത്തുകളില്‍ ബാര്‍ അനുവദിക്കാമെന്ന മദ്യ നയം നടപ്പാക്കുമ്പോള്‍ ഒഴിവാക്കപ്പെടുന്നത് 12 ഗ്രാമപഞ്ചായത്തുകള്‍ മാത്രം. ബാക്കി 929 പഞ്ചായത്തുകളില്‍ ബാര്‍ തുടങ്ങാം. കണ്ണൂർ ജില്ലയിലെ മലപ്പട്ടം, വളപട്ടണം, പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി, തൃശൂർ ജില്ലയിലെ അതിരപ്പള്ളി, എറണാകുളം ജില്ലയിലെ പോത്താനിക്കാട്, ഇടുക്കി ജില്ലയിലെ വട്ടവട, ആലക്കോട്, കോട്ടയം ജില്ലയിലെ തലനാട്, മൂന്നിലവ്, ആലപ്പുഴ ജില്ലയിലെ പെരുമ്പളം, മുട്ടാർ, പത്തനംതിട്ട ജില്ലയിലെ തുമ്പമൺ പഞ്ചായത്തുകളിലാണ് ജനസംഖ്യ കുറവുമൂലം ബാര്‍ തുടങ്ങാന്‍ സാധിക്കാത്തത്. എന്നാല്‍ അതിരപ്പള്ളി വിനോദ സഞ്ചാര മേഖലയായതിനാല്‍ നിലവില്‍ ബാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിലവിൽ 50ൽ താഴെ പഞ്ചായത്തുകളിലാണു ബാറുകൾ പ്രവർത്തിക്കുന്നത്. കൂടുതൽ ബാറുകൾ ഉള്ളത് 27,216 പേരുള്ള കാലടി പഞ്ചായത്തിലാണ്. നാലെണ്ണം. തൊട്ടടുത്ത നെടുമ്പാശ്ശേരി പഞ്ചായത്തിൽ മൂന്നു ബാറുണ്ട്.

പുതിയ മദ്യശാലകള്‍ തുറക്കില്ല: എക്‌സൈസ് മന്ത്രി

സംസ്ഥാനത്ത് ഒരു പുതിയ മദ്യശാല പോലും തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്കാണ് അദ്ദേഹം മറുപടി നല്‍കിയത്. പുതിയ മദ്യശാലകള്‍ തുറക്കുമെന്ന തരത്തിലുള്ള ആരോപണങ്ങള്‍ തെറ്റിദ്ധാരണയാണെന്നും അത് ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സുപ്രീം കോടതി ഉത്തരവനുസരിച്ച് അടച്ചുപൂട്ടിയ മദ്യശാലകള്‍ മാത്രമാണ് ഇപ്പോള്‍ തുറക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മദ്യ നിരോധനമല്ല മദ്യ വര്‍ജനമാണ് സര്‍ക്കാറിന്‍റെ നയം. ലഹരി വര്‍ജനം എന്നത് കേരളം കൈവരിക്കേണ്ട ലക്ഷ്യങ്ങളിലൊന്നായി എല്‍.ഡി.എഫ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ‘വിമുക്തി’ എന്ന ഒരു ബോധവല്‍ക്കരണ പ്രസ്താനത്തിന് രൂപം നല്‍കിയിട്ടുണ്ട്. സംസ്ഥാന തലം മുതല്‍ വാര്‍ഡ് തലം വരെ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ വിമുക്തിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നുണ്ടെന്നും അത് ഫലം കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നേരത്തെ കോടതി ഉത്തരവനുസരിച്ച് പൂട്ടിയ ബാറുകള്‍ക്ക് മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. വന്‍തോതില്‍ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കുന്നുവെന്ന വാദം അടിസ്ഥാനരഹിതമാണ്. ... Read more

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മദ്യശാലകള്‍ തുറക്കാം

ദേശീയ-സംസ്ഥാന പാതകളില്‍നിന്ന് നിശ്ചിതദൂരം പാലിക്കാത്തതിനാല്‍ പൂട്ടിയ ത്രീസ്റ്റാര്‍ ബാറുകളും ബിയര്‍-വൈന്‍ പാര്‍ലറുകളും തുറക്കുന്നു. പതിനായിരത്തിലധികം ജനസംഖ്യയുള്ള എല്ലാ പഞ്ചായത്തുകളും ദൂരപരിധി നിയമത്തിന്‍റെ പരിധിയില്‍നിന്ന് പുറത്താകും. ഇവയെ നഗരപ്രദേശമായി കണക്കാക്കാമെന്നും വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. സംസ്ഥാനത്തെ ഭൂരിഭാഗം ഗ്രാമങ്ങള്‍ക്കും ഇതിനുമേല്‍ ജനസംഖ്യയുണ്ട്. കൂടാതെ വിനോദ സഞ്ചാര മേഖലകളായി നികുതിവകുപ്പോ, വിനോദ സഞ്ചാര വകുപ്പോ നിര്‍ണയിച്ചു പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ വികസനങ്ങളുടെ കാര്യത്തില്‍ നഗരങ്ങള്‍ക്ക് സമാനമായ സ്വഭാവ വിശേഷങ്ങലുള്ള മേഖലയായി കണക്കാക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. അതായത് ഇനി മുതല്‍ നഗര സ്വഭാവമുള്ള വിനോദ സഞ്ചാര മേഖലകളായ ഗ്രാമങ്ങളിലും മദ്യശാലകള്‍ തുറക്കാം. കള്ളുഷാപ്പുകള്‍ക്കും പുതിയ ഭേദഗതിയുടെ പ്രയോജനം ലഭിക്കും. പട്ടണത്തിന്‍റെ സ്വഭാവമുള്ള പഞ്ചായത്തുകളിലും ദേശീയ സംസ്ഥാന പാതകളില്‍നിന്നുള്ള ദൂരപരിധി പാലിക്കാതെ മദ്യവില്‍പനശാലകള്‍ തുടങ്ങാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത്തരം പട്ടണങ്ങള്‍ ഏതൊക്കെയാണെന്ന് സംസ്ഥാനങ്ങള്‍ക്കു തീരുമാനിക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്. അതേ സമയം, പിണറായി സർക്കാറിന്‍റെ മദ്യനയത്തിലുള്ള ജനങ്ങളുടെ പ്രതിഫലനം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കാണാമെന്ന് ... Read more