Tag: kerala’s official fruit

ചക്ക; കേരളത്തിന്‍റെ ഔദ്യോഗിക ഫലം

ചക്ക ഇന്നു മുതല്‍ കേരളത്തിന്‍റെ ഔദ്യോഗിക ഫലം. കൃഷി മന്ത്രി വി എസ് സുനിൽകുമാറാണ് നിയമസഭയില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ചക്കയുടെ ഉൽപ്പാദനവും വിൽപ്പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാന ഫലമായി പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 30 കോടി മുതൽ 60 കോടി വരെ ചക്ക കേരളത്തിൽ ഉദ്പാദിപ്പിക്കുന്നുണ്ടെന്നും വാണിജ്യപരമായി ചക്കയെ ഉപയോഗപ്പെടുത്തിയാൽ 30000 കോടി രൂപയുടെ വരുമാനം ഉണ്ടാക്കാമെന്നും വി എസ് സുനിൽകുമാർ കൂട്ടിച്ചേര്‍ത്തു. ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിലൂടെ കേരള ബ്രാൻഡ് ചക്കയെ ലോക വിപണിയിൽ അവതരിപ്പിക്കാനാണ് സംസ്ഥാന സർക്കാറിന്‍റെ നീക്കം. ചക്കയിൽ നിന്നും അനുബന്ധ ഉൽപന്നങ്ങളിൽ നിന്നും പ്രതിവര്‍ഷം 1500 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പ്രതിവർഷം 32 കോടി ചക്ക ഉൽപ്പാദിപ്പിക്കപ്പെടുന്ന കേരളത്തിൽ വര്‍ഷം തോറും നശിക്കുന്നത് 600 കോടി രൂപയുടെ (30 ശതമാനം) ചക്കയാണെന്നാണ് കണക്ക്. എന്നാൽ, ചക്ക ഉണ്ടാവാത്ത അമേരിക്ക, ഗള്‍ഫ് പോലെയുള്ള രാജ്യങ്ങളില്‍ ഇവയ്ക്ക് പ്രിയമേറിവരികയാണ്. ഈ സാഹചര്യത്തില്‍ സംസ്കരണ സാധ്യതകള്‍ ... Read more

ചക്ക ഇനിമുതല്‍ കേരളത്തിന്‍റെ ഔദ്യോഗിക ഫലം

ചക്കയെ കേരളത്തിന്‍റെ ഔദ്യോഗിക ഫലമായി തിരഞ്ഞെടുക്കാനൊരുങ്ങുന്നു. ഈ മാസം 21ന് ഔദ്യോഗിക പ്രഖ്യാപനം നടത്തും. കാർഷിക വകുപ്പാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് സർക്കാറിനു സമർപ്പിച്ചത്. രാജ്യാന്തര തലത്തിലും ദേശീയ തലത്തിലും ‘കേരളത്തിൽ നിന്നുള്ള ചക്ക’ എന്ന ബ്രാൻഡായി അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് ഈ പ്രഖ്യാപനം. ചക്കയുടെ ഉൽപ്പാദനവും വിൽപ്പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാന ഫലമായി പ്രഖ്യാപിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. ചക്കയെ പ്രത്യേക ബ്രാൻഡാക്കുന്നതിലൂടെ 15,000 കോടി രൂപയുടെ വരുമാനമാണു പ്രതീക്ഷിക്കുന്നത്. ചക്കയിൽ നിന്നും അതിന്‍റെ അനുബന്ധ ഉൽപന്നങ്ങളിൽ നിന്നുമായിരിക്കും ഈ വരുമാനമുണ്ടാക്കുക. ചക്ക സംസ്ഥാനത്തു വൻതോതിൽ ഉണ്ടെങ്കിലും അതിന്‍റെ ഗുണം പൂർണമായും ഇതുവരെ ഉപയോഗപ്പെടുത്താനായിട്ടില്ല. പല തരത്തിൽപ്പെട്ട  ചക്കകളാണു പ്രതിവർഷം കേരളത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നതെന്നും സുനിൽകുമാര്‍ ചൂണ്ടിക്കാട്ടി. കീടനാശിനി പ്രയോഗമില്ലാതെ ഉൽപാദിപ്പിക്കുന്ന അപൂർവം ഫലവർഗങ്ങളിലൊന്നാണ് ചക്ക. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ചക്ക ഏറെ ജൈവഗുണങ്ങളുള്ളതാണെന്നും വിഷമുക്തമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിവർഷം 32 കോടി ചക്ക ഉൽപ്പാദിപ്പിക്കപ്പെടുന്ന കേരളത്തിൽ അതിന്‍റെ ... Read more