Tag: electric vehicles

ഇലക്ട്രിക് ചാർജിങ് പോയിന്‍റ് സ്ഥാപിക്കാന്‍ കേന്ദ്ര സഹായം

ഇലക്ട്രിക് വാഹനങ്ങൾക്കായി കൂടുതൽ ചാർജിങ് പോയിന്‍റുകൾ സ്ഥാപിക്കുന്നതിന് ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിക്ക് (ബെസ്കോം) കേന്ദ്രസഹായം. 113 ചാർജിങ് പോയിന്‍റുകൾ സ്ഥാപിക്കുന്നതിന് 25 കോടി രൂപയാണ് കേന്ദ്ര ഊർജമന്ത്രാലയത്തിൽനിന്നു ലഭിക്കുക. ഇതിൽ 83 ചാർജിങ് പോയിന്‍റുകൾ ബെംഗളൂരു നഗരത്തിലും 20 എണ്ണം ബെംഗളൂരു-മൈസൂരു ദേശീയപാതയിലും പത്തെണ്ണം ബെംഗളൂരു-ചെന്നൈ ദേശീയപാതയിലും സ്ഥാപിക്കും. ദേശീയപാതയിൽ 25 കിലോമീറ്റർ ദൂരം ഇടവിട്ടാണു ചാർജിങ് പോയിന്‍റുകൾ സ്ഥാപിക്കുക. ബെംഗളൂരു നഗരത്തിൽ ബെസ്കോം നേരിട്ടു സ്ഥാപിക്കുന്ന 11 ചാർജിങ് പോയിന്‍റുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. കെആർ സർക്കിളിലെ ബെസ്കോം ആസ്ഥാനത്ത് നാലുമാസം മുമ്പ് ചാർജിങ് പോയിന്‍റ് പ്രവർത്തനം ആരംഭിച്ചിരുന്നു.

ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ വ്യാപകമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി

പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ (ഇലക്ട്രിക്, ഹൈബ്രിഡ്) വ്യാപകമാക്കുന്നതിന്‍റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ 9400 കോടി രൂപയുടെ പദ്ധതി കൊണ്ടുവരുന്നു. മലിനീകരണം പിടിച്ചുനിര്‍ത്താന്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ നിര്‍മാണം മുതല്‍ നിക്ഷേപങ്ങള്‍ക്ക് വരെ വലിയ തോതില്‍ ഇളവുകള്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. പഴയ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പരമാവധി രണ്ടര ലക്ഷം രൂപ വരെ ഇളവുകള്‍ നല്‍കി ബാറ്ററി വാഹനങ്ങള്‍ വ്യാപകമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഉയര്‍ന്ന വേഗതയുള്ള 1.5 ലക്ഷം രൂപ വില വരുന്ന ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് 30000 രൂപ വരെയും ഒരു ലക്ഷം രൂപ വില വരുന്ന വേഗത കുറഞ്ഞ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് 20000 രൂപയും അഞ്ചു ലക്ഷം രൂപ വില വരുന്ന ഇലക്ട്രിക് ത്രീവീലറുകള്‍ക്ക് 75000 രൂപയും 15 ലക്ഷം രൂപ വില വരുന്ന ഇലക്ട്രിക് കാറുകള്‍ക്ക് രണ്ടു ലക്ഷം രൂപ വരെയും 10 ലക്ഷം രൂപ വരെ വില വരുന്ന ചെറു വാണിജ്യ ... Read more