Tag: Debit card

എടിവിഎമ്മുകളില്‍ ടിക്കറ്റ് എടുക്കാന്‍ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാം

ലോക്കൽ ട്രെയിൻ ടിക്കറ്റെടുക്കുന്നതിനുള്ള ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകളിൽ (എടിവിഎം) ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാവുന്ന സ്വൈപിങ് സംവിധാനം ഘടിപ്പിക്കും. ഇതിനുള്ള പ്രാരംഭ നടപടികൾ മധ്യറെയിൽവേ ആരംഭിച്ചു. മുംബൈ സിഎസ്എംടി സ്‌റ്റേഷനിലെ രണ്ടോ മൂന്നോ എടിവിഎമ്മുകളിലാണ് തുടക്കത്തിൽ പരീക്ഷണാർഥം ഇവ സ്ഥാപിക്കുക. വിജയകരമെന്നു കണ്ടാൽ മറ്റു സ്‌റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും. നിലവിൽ റെയിൽവേ ടിക്കറ്റ് കൗണ്ടറുകളിൽ നിന്നു ലഭിക്കുന്ന സ്മാർട് കാർഡ് ഉപയോഗിച്ചാണ് എടിവിഎമ്മുകളിൽ നിന്ന് ടിക്കറ്റെടുക്കുന്നത്. നഗരത്തിലെ ലോക്കൽ ട്രെയിൻ യാത്രക്കാരിൽ 13-15 ശതമാനം സ്മാർട് കാർഡ് ഉപയോഗിക്കുന്നുണ്ട്. പോയിന്‍റ് ഓഫ് സെയിൽസ് (പിഒഎസ്)  സംവിധാനം കൂടി വന്നാൽ കൂടുതൽ പേരെ ഇതിലേക്ക് ആകർഷിക്കാനാകും. നിലവിൽ റെയിൽവേയുടെ യുടിഎസ് മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചെടുക്കുന്ന ടിക്കറ്റുകളുടെ പ്രിന്‍റ് എടുക്കാനും എടിവിഎമ്മില്‍ സൗകര്യമുണ്ട്.

എടിഎം കാര്‍ഡുകള്‍ മാറുന്നു, ഇനി ചിപ്പ് ഘടിപ്പിച്ച കാര്‍ഡ്

മാഗ്നറ്റിക് സ്ട്രിപ്പുള്ള ഡെബിറ്റ് കാര്‍ഡുകള്‍ ഡിസംബര്‍ 31 മുതല്‍ അസാധുവാകും.സുരക്ഷ മുന്‍നിര്‍ത്തി ചെറിയ ചിപ്പ് ഘടിപ്പിച്ച ഇഎംവി കാര്‍ഡുകളിലേക്കു മാറാനുള്ള റിസര്‍വ് ബാങ്ക് നിര്‍ദേശത്തെ തുടര്‍ന്നു ബാങ്കുകള്‍ നടപടി വേഗത്തിലാക്കി. പുതിയ കാര്‍ഡുകള്‍ നല്‍കാനുള്ള നടപടി ഉടന്‍ പൂര്‍ത്തിയാക്കാന്‍ ബാങ്കുകള്‍ സര്‍ക്കുലര്‍ നല്‍കിത്തുടങ്ങി. പല ബാങ്കുകളും ഇഎംവി കാര്‍ഡുകള്‍ ഉപയോക്താക്കള്‍ക്ക് അയയ്ക്കാന്‍ നടപടി തുടങ്ങി. തുടര്‍ന്ന് 30 ദിവസത്തിനകം പഴയ കാര്‍ഡ് അസാധുവാകും. ചിലപ്പോള്‍ കാര്‍ഡുകള്‍ മാറ്റിയെടുക്കാന്‍ ബ്രാഞ്ചുകളെ സമീപിക്കേണ്ടി വരും. ഇതുസംബന്ധിച്ച വിവരങ്ങള്‍ എസ്എംഎസ് ആയി ഉപയോക്താക്കളെ അറിയിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശമുണ്ട്. പുതിയ കാര്‍ഡുകളുടെ പിന്‍നമ്പര്‍ ബ്രാഞ്ചില്‍ നിന്നു നേരിട്ടു കൈപ്പറ്റണം. എന്താണ് ഇ വി എം കാര്‍ഡ് നിലവിലുള്ള കാര്‍ഡുകള്‍ ഉപയോഗിച്ചു ബാങ്ക് തട്ടിപ്പുകള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഇഎംവി കാര്‍ഡുകളിലേക്കു മാറുന്നത്. യൂറോപേ, മാസ്റ്റര്‍ കാര്‍ഡ്, വീസ എന്നിവയുടെ ആദ്യക്ഷരങ്ങള്‍ ചേര്‍ത്ത ചുരുക്കപ്പേരാണ് ഇഎംവി. പ്ലാസ്റ്റിക് കാര്‍ഡിനു പിറകില്‍ കാണുന്ന കറുത്ത നാട പോലത്തെ വരയ്ക്കു പകരം ... Read more