Tag: credit card

എടിവിഎമ്മുകളില്‍ ടിക്കറ്റ് എടുക്കാന്‍ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാം

ലോക്കൽ ട്രെയിൻ ടിക്കറ്റെടുക്കുന്നതിനുള്ള ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകളിൽ (എടിവിഎം) ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാവുന്ന സ്വൈപിങ് സംവിധാനം ഘടിപ്പിക്കും. ഇതിനുള്ള പ്രാരംഭ നടപടികൾ മധ്യറെയിൽവേ ആരംഭിച്ചു. മുംബൈ സിഎസ്എംടി സ്‌റ്റേഷനിലെ രണ്ടോ മൂന്നോ എടിവിഎമ്മുകളിലാണ് തുടക്കത്തിൽ പരീക്ഷണാർഥം ഇവ സ്ഥാപിക്കുക. വിജയകരമെന്നു കണ്ടാൽ മറ്റു സ്‌റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും. നിലവിൽ റെയിൽവേ ടിക്കറ്റ് കൗണ്ടറുകളിൽ നിന്നു ലഭിക്കുന്ന സ്മാർട് കാർഡ് ഉപയോഗിച്ചാണ് എടിവിഎമ്മുകളിൽ നിന്ന് ടിക്കറ്റെടുക്കുന്നത്. നഗരത്തിലെ ലോക്കൽ ട്രെയിൻ യാത്രക്കാരിൽ 13-15 ശതമാനം സ്മാർട് കാർഡ് ഉപയോഗിക്കുന്നുണ്ട്. പോയിന്‍റ് ഓഫ് സെയിൽസ് (പിഒഎസ്)  സംവിധാനം കൂടി വന്നാൽ കൂടുതൽ പേരെ ഇതിലേക്ക് ആകർഷിക്കാനാകും. നിലവിൽ റെയിൽവേയുടെ യുടിഎസ് മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചെടുക്കുന്ന ടിക്കറ്റുകളുടെ പ്രിന്‍റ് എടുക്കാനും എടിവിഎമ്മില്‍ സൗകര്യമുണ്ട്.