Tag: BSNL

No more free SIM cards for foreign tourists in India

A scheme to provide free SIM cards to foreign tourists arriving in India to help them to stay connected while in India has been “discontinued” as it was felt “unnecessary”, informed tourism secretary Rashmi Verma. Under the scheme, foreign tourists availing e-visas were provided free SIM cards on arrival in India. The scheme was launched in February last year by the then tourism minister Mahesh Sharma. The BSNL SIM cards provided to the foreign tourists were with Rs 50 talk time and 50 MB Data. The cards would be activated, once the tourists land in India. It has validity of ... Read more

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ബിഎസ്എന്‍എല്‍ സേവനം ലഭ്യമാക്കി

സൗദി അറേബ്യയിലെ ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് റോമിംഗ് സൗകര്യം ലഭ്യമാക്കി ബിഎസ്എന്‍എല്‍. പ്രീപെയ്ഡ് മൊബൈല്‍ വരിക്കാര്‍ക്കാണ് റോമിംഗ് സൗകര്യം ലഭ്യമാക്കിയത്. സൗദിയിലെ പ്രമുഖ ടെലികോം സേവനദാതാവായ സെയ്നുമായി സഹകരിച്ചാണ് ബിഎസ്എന്‍എല്‍ ഈ സേവനം ലഭ്യമാക്കുന്നത്. ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ പി ടി മാത്യുവാണ് ഇക്കാര്യം അറിയിച്ചത്. മൊബൈല്‍ നെറ്റ്‌വര്‍ക്ക് വികസനത്തിന്‍റെ ഭാഗമായി പുതിയ 710 4ജി മൊബൈല്‍ ബിടിഎസ് ടവറുകളും 1050 3ജി ബിടിഎസ് ടവറുകളും 150 2ജി ബിടിഎസ് ടവറുകളും സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ഈ വര്‍ഷം ഡിസംബര്‍ മാസത്തിനകം പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്നും പിടി മാത്യൂ പറഞ്ഞു. ഫൈബര്‍ ടു ഹോം സാങ്കേതിക വിദ്യ ഉപയോഗിച്ച് 100 എംബിപിഎസ് വേഗത വരെയുള്ള ഇന്‍റര്‍നെറ്റ് സേവനം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനുള്ള സൗകര്യം സംസ്ഥാനത്തുള്ള എല്ലാ എക്‌സ്‌ചേഞ്ചുകളിലും ബിഎസ്എന്‍എല്‍ നടപ്പാക്കും. ഈ സാമ്പത്തിക വര്‍ഷം ഇരുപത്തിനാലു ലക്ഷം പുതിയ മൊബൈല്‍ കണക്ഷനുകളും 1.8 ലക്ഷം ലാന്‍ഡ്‌ലൈനുകളും രണ്ടു ലക്ഷം ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും ... Read more

ജിയോയോട് ഒപ്പമെത്താന്‍ ബിഎസ്എന്‍എല്‍: 349 രൂപയ്ക്ക് 54 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും

പുതിയ ഡാറ്റ, കോള്‍ ഓഫറുമായി ബിഎസ്എന്‍എല്‍.  90 ദിവസം കാലാവധിയുള്ള 319 രൂപയുടെ പ്ലാനും 26 ദിവസം കാലാവധിയുള്ള 99 രൂപയുടെ പ്ലാനും അവതരിപ്പിച്ചതിനു പിന്നാലെയാണ് പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍ വന്നിരിക്കുന്നത്. 54 ദിവസം കാലാവധിയുള്ള 349 രൂപയുടെ പ്ലാനാണ്‌ പുതുതായി അവതരിപ്പിച്ചത്. പ്രതിദിനം ഒരു ജിബി ഡാറ്റ, പരിധിയില്ലാത്ത കോള്‍ സൗകര്യം, പ്രതിദിനം 100 എസ്എംഎസുകള്‍ എന്നിവയാണ് പ്ലാനിലുള്ളത്.ടെലികോം രംഗത്ത് ജിയോ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാനാണ് ബിഎസ്എന്‍എല്‍ ജിയോ നല്‍കുന്ന അതേ നിരക്കുകളില്‍ മൊബൈല്‍ പ്ലാനുകള്‍ നല്‍കുന്നത്. മുംബൈ, ഡല്‍ഹി സര്‍ക്കിളുകളിലൊഴികെ 90 ദിവസം പരിധിയില്ലാത്ത റോമിങ് ഉള്‍പ്പടെയുള്ള സൗജന്യ കോളുകളാണ് 319 രൂപയുടെ പ്ലാനിലുള്ളത്. 99 രൂപയുടെ പ്ലാനില്‍ 26 ദിവസത്തെ സൗജന്യകോള്‍ സൗകര്യമാണുള്ളത്.

വീട്ടിലെ എല്ലാവർക്കും സൗജന്യ ഡേറ്റ, കോൾ

അണ്‍ലിമിറ്റഡ് ഡേറ്റയും കോളും ഒരുക്കി ബിഎസ്എൻഎല്ലിന്‍റെ ഫാമിലി ബ്രോഡ്ബാൻഡ് പാക്കേജ്. 1199 രൂപയുടെ പാക്കേജിലാണ് അൺലിമിറ്റഡ് കോളും ഡേറ്റയും കിട്ടുക. ഇതിനൊപ്പം മൂന്ന് സിം കാർഡുകൾ കൂടി ലഭിക്കും. ഒരു വീട്ടിലെ എല്ലാവർക്കും ഡേറ്റാ– കോൾ സേവനം ലഭ്യമാക്കുകയാണ് ബിഎസ്എന്‍എല്ലിന്‍റെ ലക്ഷ്യം. 1199 മാസ വാടകയ്ക്ക് മൂന്നു സിമ്മുകളിലും പരിധിയില്ലാത്ത കോളും ഡേറ്റയും ലഭ്യമാകും. ഫ്രീ ഓണ്‍ലൈൻ ടിവി, ഒരു മാസത്തേക്ക് ഏതെങ്കിലും ഒരു വിഷയത്തിൽ സൗജന്യ ഓൺലൈൻ എജ്യുക്കേഷൻ പാക്കേജ് എന്നിവയും സിമ്മിൽ നൽകും. ബ്രോഡ്ബാൻഡ് പ്ലാനിലെ അൺലിമിറ്റഡ് ഡേറ്റയിൽ 30 ജിബി വരെ 10 എംബിപിഎസ് വേഗവും അതിനു ശേഷം രണ്ട് എംബിപിഎസ് വേഗവും ലഭിക്കും. സിം കാർഡുകളിൽ ദിവസം ഒരു ജിബി ഡേറ്റയാണു ലഭ്യമാവുക. നിലവിലുള്ള ബ്രോഡ്ബാൻഡ് വരിക്കാർക്കും ഈ പ്ലാനിലേക്ക് മാറാൻ അവസരമുണ്ടെന്നും ബിഎസ്എൻഎൽ അറിയിച്ചു.

എല്ലാ നെറ്റ് വര്‍ക്കിലേയ്ക്കും ബിഎസ്എന്‍എല്ലില്‍ നിന്നും സൗജന്യകോള്‍

ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈനില്‍നിന്ന് മാസവാടകമാത്രം ഈടാക്കി എല്ലാ നെറ്റ് വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാവുന്ന പദ്ധതി നിലവില്‍വന്നു. നഗരപ്രദേശങ്ങളില്‍ 40 രൂപ മാസവാടകയിലും ഗ്രാമപ്രദേശങ്ങളില്‍ 180, 220 രൂപ മാസവാടകയിലും ഈ സൗജന്യം ലഭിക്കും. നിലവില്‍ ബിഎസ്എന്‍എല്ലിലേക്ക് മാത്രമായിരുന്നു ഈ സൗകര്യം. ഇതോടൊപ്പം ഞായറാഴ്ച സൗജന്യവും രാത്രികാല സൗജന്യവും തുടരും. രാത്രി പത്തരമുതല്‍ രാവിലെ ആറുവരെയും ഞായറാഴ്ച ദിവസം മുഴുവനുമാണ് ലാന്‍ഡ് ലൈനില്‍ സൗജന്യവിളി. അതത് എക്‌സ്‌ചേഞ്ചുകളുമായി ബന്ധപ്പെട്ടോ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ അപേക്ഷ നല്‍കിയോ ഈ പ്ലാനിലേക്ക് ഉപഭോക്താക്കള്‍ക്ക് മാറാം. ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കളെ നിലനിര്‍ത്തുന്നതിനാണ് കേരള സര്‍ക്കിള്‍ ഈ പദ്ധതി അവതരിപ്പിച്ചത്.

ബി.എസ്.എന്‍.എല്‍ 4ജി ജൂണില്‍; 5ജി അടുത്ത വര്‍ഷം

ബി.​എ​സ്.​എ​ൻ.​എ​ൽ​ മൊ​ബൈ​ൽ ​4ജി സേ​വ​നം ജൂ​ൺ അ​വ​സാ​ന​ത്തോ​ടെ രാ​ജ്യ​ത്ത് ല​ഭ്യ​മാ​കും. മഹാനഗര്‍ ടെലികോം നിഗം ലിമിറ്റഡിന്‍റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ ഒഴികെ 4ജി വ്യാപിപ്പിക്കാനാണ് ടെലികോം വകുപ്പിന്‍റെ ശ്രമം. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ 7,000 കോടിയും ബി.എസ്.എന്‍.എല്‍ 5,500 കോടിയും നീക്കിവെയ്ക്കും. കേരളത്തില്‍ നിലവില്‍ 4ജി സേവനം ലഭിക്കുന്നത് ഇടുക്കിയിലെ ഉടുമ്പന്‍ചോലയില്‍ മാത്രമാണ്. ഒറീസയിലും പരീക്ഷണാടിസ്ഥാനത്തില്‍ 4ജി ഉടന്‍ നിലവില്‍ വരും. ടെലികോം രംഗത്തെ കടുത്ത മത്സരങ്ങള്‍ കാരണം മൊബൈല്‍ സേവന രംഗത്തുനിന്നും ബി.എസ്.എന്‍.എല്‍ പിന്തള്ളപ്പെടാതിരിക്കാന്‍ 4ജി സേവനം വിപുലമാക്കാന്‍വേ​ണ്ട അ​നു​മ​തി​യും പി​ന്തു​ണ​യും ന​ൽ​ക​ണ​മെ​ന്ന്​ പാ​ർ​ല​മെന്‍റ​റി സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട്​ ശുപാ​ർ​ശ ചെ​യ്​​തി​ട്ടു​ണ്ട്. അ​തി​നി​ടെ 5​ജി ​സേ​വ​നം തു​ട​ങ്ങു​ന്ന​തി​ന്​ നോ​ക്കി​യ, ഇ​സ​ഡ്​ ടി​.ഇ എ​ന്നീ ക​മ്പ​നി​ക​ളു​മാ​യി ബി.​എ​സ്.​എ​ൻ.​എ​ൽ ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. 4ജി വ്യാ​പി​പ്പി​ക്കാ​നു​ള്ള ക​രാ​റും ​ഈ കമ്പനികള്‍ക്കാണ്. അടുത്ത വര്‍ഷം 5ജി സേവനം ലഭ്യമാക്കാം എന്നാണു ബി.​എ​സ്.​എ​ൻ.​എ​ല്ലി​​ന്‍റെ പ്ര​തീ​ക്ഷ. അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തി​നി​ടെ​ രാ​ജ്യ​ത്ത്​ ഒ​രു ല​ക്ഷം വൈ​ഫൈ ... Read more

വീണ്ടും ലൂട്ട് ലോ ഓഫറുമായി ബി.എസ്.എന്‍.എല്‍

വിലക്കിഴിവും അധിക ഡാറ്റയും വാഗ്ദാനം ചെയ്ത് കഴിഞ്ഞ ഒക്ടോബറില്‍ അവതരിപ്പിച്ച ലൂട്ട് ലോ പോസ്റ്റ് പെയ്ഡ് ഓഫറുമായി ബി.എസ്.എന്‍.എല്‍ വീണ്ടും. ലൂട്ട് ലോ ഓഫറിന് കീഴില്‍ മാര്‍ച്ച് ആറ് മുതല്‍ മാര്‍ച്ച് 31 വരെ പ്രീമിയം പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് 60 ശതമാനം വിലക്കിഴിവ് ലഭിക്കും. സിം കാര്‍ഡ് ആക്ടിവേഷനും നൂറ് ശതമാനം സൗജന്യമായിരിക്കും. ബി.എസ്.എന്‍.എലിന്‍റെ നിലവിലുള്ള ഉപയോക്താക്കള്‍ക്കും പുതിയ ഉപയോക്താക്കള്‍ക്കും ഈ ഓഫറിന്‍റെ ആനുകൂല്യം ലഭിക്കും. ബി.എസ്.എന്‍.എലിന്‍റെ 99, 145 പ്ലാനുകള്‍ ഒഴികെയുള്ള എല്ലാ പോസ്റ്റ്‌ പെയ്ഡ് പ്ലാനുകള്‍ക്കും ലൂട്ട് ലോ ഓഫര്‍ ബാധകമാണ്. 12 മാസം, ആറ് മാസം, മൂന്ന് മാസം എന്നിങ്ങനെ മുന്‍കൂര്‍ വാടക നല്കുന്നതിനനുസരിച്ചാണ് വിലക്കിഴിവ് ലഭിക്കുക. അതായത് 1525 രൂപയുടെ പ്രീമിയം പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ 12 മാസത്തേക്കുള്ള വാടക മുന്‍കൂര്‍ നല്‍കിയാല്‍ അവര്‍ക്ക് 60 ശതമാനം വിലക്കിഴിവ് ലഭിക്കും.ആറ് മാസത്തേക്കാണെങ്കില്‍ 45 ശതമാനവും, മൂന്ന് മാസം മുന്‍ കൂര്‍ വാടക നല്‍കുന്നവര്‍ക്ക് 30 ... Read more