Tag: ലോക ടൂറിസം ദിനം

ക്യാമറ കണ്ണിലൂടെ കാണാന്‍ ഇഷ്ടമുള്ള ഇടം കേരളം: സന്തോഷ് ശിവന്‍

ദൈവത്തിന്റെ സ്വന്തം നാടിനെ ഇത്രയേറെ മനോഹരമാക്കി ചിത്രീകരിക്കാന്‍ സന്തോഷ് ശിവന്‍ എന്ന ക്യാമറമാനല്ലാതെ മറ്റാര്‍ക്കും കഴിയില്ല. പ്രകൃതി,കേരളം, സിനിമ ഇവ മൂന്നിന്റെയും കൂടിച്ചേരലാണ് ഇദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും. പ്രകൃതിയുടെ മുഴുവന്‍ ഭംഗിയേയും അതേപടി ഒപ്പിയെടുത്ത് അദ്ദേഹം വിസ്മയിപ്പിച്ചുണ്ട് മിക്ക ചിത്രങ്ങളിലൂടെയും. പ്രകൃതിക്കാഴ്ച്ചകളിലേക്ക് ഓരോ തവണയും ആ ക്യാമറ സൂം ചെയ്യുമ്പോഴും അതു വരെ കാണാത്ത വിസ്മയക്കാഴ്ച്ചകളും ക്യാമറ മാജിക്കുകളും അദ്ദേഹം ഓരോ ഫ്രെയിമിലും ഒളിപ്പിച്ച് വെച്ചിട്ടുണ്ടാവും. ആതിരപ്പിള്ളിയെന്ന ജലവിസ്മയത്തിനെ സന്തോഷ് ശിവന്‍ ദില്‍സേയിലൂടെയും, രാവണിലൂടെയും, അനന്തഭദ്രത്തിലൂടെയും ലോകം മുഴുവന്‍ എത്തിച്ചു. ബിഫോര്‍ ദി റെയിനില്‍ കണ്ട് മൂന്നാര്‍ കാഴ്ച്ചകള്‍ ആ ചിത്രം കണ്ടവരുടെ മനസ്സിനെ തന്നെ മാറ്റും. സ്വാതി തിരുന്നാള്‍ കീര്‍ത്തനം പോല്‍ ആസ്വാദകരമായ കുതിരമാളികയെ അദ്ദേഹം വാനപ്രസ്ഥത്തിലൂടെ സന്തോഷ് പുനരവതരിപ്പിച്ചു. കേരള ടൂറിസത്തിനെ ലോക ഭൂപടത്തിലേക്ക് എത്തിക്കാന്‍ സന്തോഷ് ശിവന്റെ ക്യാമറയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കേരള ടൂറിസത്തിന് വേണ്ടി സന്തോഷ് ശിവന്‍ ചെയ്ത ആദ്യകാല വീഡിയോകള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ... Read more

എല്ലാവരും പോസ്റ്റ്‌ ചെയ്യൂ.. കേരളത്തിന്‍റെ സുന്ദര ദൃശ്യങ്ങള്‍; ടൂറിസം ദിനം കേരളത്തിന്‌ ഉണര്‍വാകട്ടെ

ലോക ടൂറിസം ദിനമായ സെപ്തംബര്‍ 27നു കേരള ടൂറിസത്തിനു പുനര്‍ജീവനേകാന്‍ നമുക്കൊന്നിക്കാം. ലോകമെമ്പാടുമുള്ള കേരള സ്നേഹികള്‍ കേരളത്തിന്‍റെ സുന്ദര ദൃശ്യങ്ങള്‍ ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ ഷെയര്‍ ചെയ്യൂ. ഒപ്പം ഹാഷ്ടാഗായി #keralatourism, #mykerala, #worldtourismday എന്നു കൂടി ചേര്‍ക്കുക. ഓര്‍ക്കുക ഇത്തരത്തിലുള്ള നിങ്ങളുടെ പോസ്റ്റുകള്‍ കേരള ടൂറിസത്തിന് കൈത്താങ്ങാണ്.  ദയവായി ഇക്കാര്യം നിങ്ങളുടെ സുഹൃത്തുക്കളിലും എത്തിക്കുക. ട്വിറ്ററില്‍ ലക്ഷക്കണക്കിന്‌ ഫോളോവേഴ്സ് ഉള്ള മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍, സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കേരള ടൂറിസം, സിനിമാ താരങ്ങള്‍, വിവിധ മേഖലകളിലെ പ്രഗത്ഭര്‍ എന്നിവര്‍ ഈ കാമ്പയിനില്‍ പങ്കാളിയാകാമെന്ന് ഇതിനകം സമ്മതിച്ചിട്ടുണ്ട്. അടുത്തിടെയുണ്ടായ പ്രളയത്തെതുടര്‍ന്ന് സംസ്ഥാനത്തെ ടൂറിസം മേഖല വലിയ പ്രതിസന്ധിയിലായിരുന്നു. നിപ്പ വൈറസ് ബാധയ്ക്കു പിന്നാലെ പ്രളയവും വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് വരുന്നതില്‍ നിന്ന് വിലക്കി. സംസ്ഥാന വരുമാനത്തില്‍ ഗണ്യമായ പങ്ക് ടൂറിസം മേഖലയില്‍ നിന്നാണ്. പ്രതിസന്ധി ഹോട്ടല്‍-റിസോര്‍ട്ട്-ഹൗസ്ബോട്ട് മേഖലകളെ മാത്രമല്ല അനുബന്ധ തൊഴില്‍ ചെയ്യുന്നവരെയും ബാധിച്ചു. ... Read more

കേരള ട്രാവല്‍ മാര്‍ട്ടിന് സെപ്തംബര്‍ 27ന് കൊച്ചിയില്‍ തുടക്കമാകും

കേരള ട്രാവല്‍ മാര്‍ട്ട് പത്താം പതിപ്പിന് ലോക ടൂറിസം ദിനമായ സെപ്തംബര്‍ 27ന് കൊച്ചിയില്‍ തുടക്കമാകും. പ്രളയബാധയെത്തുടര്‍ന്ന് സംസ്ഥാനത്തുണ്ടായിരിക്കുന്ന മാന്ദ്യത്തിന് കേരള ട്രാവല്‍ മാര്‍ട്ടിലൂടെ വന്‍ തിരിച്ച് വരവാകും ഉണ്ടാകുന്നത്. കെ ടി എം 2018 നോട് അനുബന്ധിച്ച് നടത്തുന്ന പ്രീ മീഡിയ ടൂറിന്റെ ഭാഗമായി ദേശീയ അന്താരാഷ്ട്ര വക്താക്കള്‍ ഇന്ന് കൊച്ചിയില്‍ നിന്നും കോവളത്ത് എത്തിച്ചേര്‍ന്നു. ഇവരെ കെ ടി എം സൗത്ത് കേരള പോസ്റ്റ് മാര്‍ട്ട് കമ്മിറ്റി ചെയര്‍മാന്‍ മനോജ് ബാബുവും, ലീല കോവളം ജി എം ദിലീപും, സാഗര കോവളം എംഡി ശിശുപലനും ചേര്‍ന്ന് സ്വീകരിച്ചു.  ഇവര്‍ കോവളം, തിരുവനന്തപുരം, ജടായു ഏര്‍ത്ത്  സെന്റര്‍, കൊല്ലം, ആലപ്പുഴ, കുമരകം എന്നീ  സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു  27നു കൊച്ചിയില്‍ തിരിച്ചെത്തും. കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തിലാണ് കെ ടി എമ്മിന്റെ ഉദ്ഘാടനച്ചടങ്ങ്. ഉദ്ഘാടന സമ്മേളനത്തിന് ശേഷം 28 മുതല്‍ 30 വരെ മൂന്ന് ദിവസങ്ങളിലായി വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാമുദ്രിക ആന്‍ഡ് ... Read more