Tag: മട്ടാഞ്ചേരി

കൊച്ചിക്കായല്‍ ചുംബിച്ച് ആഡംബര റാണി

അത്യാഡംബര ഉല്ലാസ യാത്രാ കപ്പലായ ‘ക്യൂന്‍ മേരി 2’ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി. ചെന്നൈയില്‍ നിന്ന് ഇന്നലെ രാവിലെ 6 മണിയോടെ എറണാകുളം വാര്‍ഫില്‍ എത്തിയ കപ്പലില്‍ 2149 സഞ്ചാരികളും 1240 ജീവനക്കാരും ഉണ്ടായിരുന്നു. ഇംഗ്ലണ്ട്, ഫ്രാന്‍സ്, യുഎസ്, കാനഡ, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു ഏറെയും. കൊച്ചിയില്‍ ഇറങ്ങിയ സംഘത്തിലെ ചിലര്‍ ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, ആലപ്പുഴ എന്നിവിടങ്ങളിലേക്കു പോയി. വൈകിട്ട് 6നു കപ്പല്‍ അബുദാബിയിലേക്കു തിരിച്ചു. ഒരു മാസത്തിലേറെയായി പര്യടനം നടത്തുന്നവരാണു കപ്പലില്‍ ഉള്ളത്. കപ്പലിലെ യാത്രക്കാര്‍ക്ക് ആസ്റ്റര്‍ മെഡ്സിറ്റി മെഡിക്കല്‍ സഹായം ലഭ്യമാക്കി. യാത്രക്കാര്‍ക്കു മെഡിക്കല്‍ സഹായം ലഭ്യമാക്കാനായി ആശുപത്രിയുടെ ബൈക്ക് ആംബുലന്‍സ് സേവനം ഏര്‍പ്പെടുത്തിയിരുന്നു. നഗരത്തില്‍ വിവിധ സ്ഥലങ്ങളിലെ സന്ദര്‍ശനവേളയില്‍ ബൈക്ക് ആംബുലന്‍സ് യാത്രക്കാരെ അനുഗമിച്ചു.

അതിജീവിച്ച് കേരളം; വിനോദസഞ്ചാരികളുമായി പ്രത്യേക വിമാനം നാളയെത്തും

പ്രളയാനന്തരം തിരിച്ചുവരവിന് തയ്യാറെടുത്ത് സംസ്ഥാന വിനോദസഞ്ചാര മേഖല. മഴക്കെടുതിയ്ക്ക് ശേഷം സീസണിലെ വിനോദസഞ്ചാരികള്‍ക്കായി ചാര്‍ട്ടര്‍ ചെയ്ത ആദ്യ വിമാനം ശനിയാഴ്ച കൊച്ചി വിമാനത്താവളത്തിലെത്തും. Kochi Airport ഓസ്‌ട്രേലിയയില്‍ നിന്നെത്തുന്ന വിമാനം വൈകുന്നേരം ആറുമണിക്കാണ് കൊച്ചിയിലെത്തുന്നത്. 60 വിനോദസഞ്ചാരികളുമായി എത്തുന്ന വിമാനത്തിന് വന്‍ സ്വീകരണമാണ് സംസ്ഥാന ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്. ഡിവൈന്‍ വൊയേജസ് പ്രൈവറ്റ് ലിമിറ്റഡ് മുഖേനയാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ ടൂറിസ്റ്റുകളെത്തുന്നത്. ഓസ്‌ട്രേലിയയിലെ ക്യാപ്റ്റന്‍ ഗ്രൂപ്പ് വഴിയാണ് സംഘം ഇന്ത്യയില്‍ യാത്ര നടത്തുന്നത്. കേരളത്തെ മികച്ച ടൂറിസം കേന്ദ്രമായി നിലനിര്‍ത്താന്‍ ടൂറിസം വകുപ്പ് അക്ഷീണം പ്രവര്‍ത്തിക്കുകയാണെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. കേരളം സഞ്ചാരികള്‍ക്കായി തയ്യാറായി എന്ന സന്ദേശം ലോകത്തിന് നല്‍കുന്നതിന് പ്രത്യേക ടൂറിസ്റ്റ് വിമാനത്തിന്റെ വരവ് സഹായകമാകുമെന്ന് ടൂറിസം വകുപ്പ് ഡയറക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു. പ്രത്യേക വിമാനത്തിലെത്തുന്ന സംഘം ഞായറാഴ്ച ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, എന്നിവടങ്ങള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് അങ്കമാലിയിലെ സ്വകാര്യ കൃഷിയിടം സന്ദര്‍ശിക്കും. അവിടെ അവര്‍ക്കായി തനത് ... Read more

ദൈവത്തിന്റെ സ്വന്തം നാടിന് മാതൃകയാണ് ഈ ടൂറിസം പോലീസ്

ദൈവത്തിന്റെ സ്വന്തം നാട് കാണാന്‍ എത്തുന്നവരുടെ സുരക്ഷയ്ക്കായി കേരള പോലീസ് രൂപികരിച്ചിട്ടുള്ള സഹായ സെല്ലാണ് ടൂറിസം പോലീസ്. സര്‍ക്കാര്‍ മികച്ച സേവനത്തിനുള്ള പുരസ്‌ക്കാരം ആദരിച്ചിരിക്കുകയാണ് ടൂറിസം പോലീസ് സംഘത്തിനെ. മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലെ എസ് ഐ വി ബി റഷീദിനാണ്  അവാര്‍ഡ് ലഭിച്ചത്. എന്താണ് ടൂറിസം പോലീസ് കൊച്ചി സിറ്റി പോലീസിന്റെ കീഴിലാണ് ടൂറിസം പോലീസ് പ്രവര്‍ത്തിക്കുന്നത്. സഞ്ചാരികള്‍ക്ക് വേണ്ട സേവനങ്ങള്‍ കൃത്യതയോടെ ചെയ്തു കൊടുക്കലാണ് ഡ്യൂട്ടി. മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി, കുമ്പളങ്ങി എന്നിങ്ങനെ മൂന്ന് ലോക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലെ ടൂറിസം സുരക്ഷിതത്വം ഞങ്ങളുടെ ചുമതലയാണ്. സഞ്ചാരികളുമായി ബന്ധപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഏത് ലോക്കല്‍ സ്റ്റേഷന്റെ പരിധിയിലാണെന്നു നോക്കി ടൂറിസം പൊലീസ് ഇടപെടും. കേസ് റജിസ്റ്റര്‍ ചെയ്യും. ടൂറിസം പൊലീസിന് നേരിട്ട് കേസെടുക്കാന്‍ അധികാരം നല്‍കിക്കൊണ്ടുള്ള നോട്ടിഫിക്കേഷന്‍ നിലവിലില്ല. സേവനം സൗജന്യം പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലെല്ലാം ടൂറിസം പൊലീസുണ്ട്. സേവനങ്ങള്‍ സഞ്ചാരികള്‍ക്ക് നേരിട്ട് ലഭിക്കും. വഴി അറിയാതെ കഷ്ടപ്പെ ... Read more