Tag: കേരള ടൂറിസം

കൈ കൊടുക്കേണ്ട ….. കൈയടിക്കാം ടൂറിസം ഹെൽപ്പ് ലൈന്

  കേരളം ടൂറിസം ഡിപ്പാർട്മെന്റ് അവരുടെ ഹെൽപ്‌ഡെസ്‌ക് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തി. ഇതിന്റെ ഭാഗമായി വിദേശ ടൂറിസ്റ്റുകൾക്ക് താമസസൗകര്യം ഒരുക്കി കൊടുക്കുകയും, ഭക്ഷ്യ വസ്തുക്കൾ സമയത്തിന് എത്തിച്ചു കൊടുക്കാനും സാധിച്ചു 1 ഇന്നലെ രാത്രി 11.45 ന് എറണാകുളം വെല്ലിംഗ്ഡൻ ഐലന്റിൽ എത്തിയ ഡെൻമാർക് സ്വദേശിയായ വനിത സഞ്ചാരിക്ക് Help Desk ൽ വന്ന ടെലിഫോൺ സന്ദേശ പ്രകാരം എറണാകുളം ജോയിന്റ് ഡയറക്ടറും DTPC സെക്രട്ടറിയും ഇടപെട്ട് ബോൾഗാട്ടി പാലസിൽ താമസ സൗകര്യം ഒരുക്കി നല്കി. അവർക്ക് 20-ാം തീയതി സ്വദേശത്തേക്ക് മടങ്ങി പോകുന്നതിനുള്ള ക്രമീകരണങ്ങൾ ഫോർട്ട് കൊച്ചി സബ് കളക്ടറുമായി ചേർന്ന് ഒരുക്കി നൽകിയിട്ടുണ്ട്. 2 ഇന്നലെ വൈകിട്ട് ഫോർട്ട് കൊച്ചിയിൽ എത്തിയ യു.കെ, ജർമനി എന്നിവിടങ്ങളിൽ നിന്നുള്ള നാല് ടൂറിസ്റ്റ്കൾക്ക് പോലീസിന്റെയും ആരോഗ്യ വകുപിന്റെയും സഹായത്തോടെ മഹാരാജാസ് ആശുപത്രിയിൽ പരിശോധനയും താമസവും ഒരുക്കി നല്കി. അവർ ഇപ്പോഴും അവിടെ തുടരന്നു. അവർക്ക് ഭക്ഷണവും മറ്റുംനല്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 3 മൂന്നാറിൽ ... Read more

ടൈംസ് സ്‌ക്വയറില്‍ ഇടം പിടിച്ച് കേരളത്തിന്റെ ഹ്യൂമന്‍ ബൈ നേച്ചര്‍

ന്യൂയോര്‍ക്ക് നഗരത്തിലെ ടൈംസ് സ്‌ക്വയറിലും കേരളത്തിന്റെ ‘ഹ്യൂമന്‍ ബൈ നേച്ചര്‍’ എന്ന പരസ്യക്യാമ്പയിന്‍ ഇടംപിടിച്ചു. സംസ്ഥാന ടൂറിസം വകുപ്പാണ് ആഗോളാടിടിസ്ഥാനത്തിലുള്ള ക്യാമ്പയിന് തുടക്കം കുറിച്ചത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം അടിവരയിട്ട് പറഞ്ഞ് ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്താന്‍ തക്കശേഷിയുള്ള മനോഹരമായ ദൃശ്യാവിഷ്‌കാരമാണ് ‘ഹ്യൂമന്‍ ബൈ നേച്ചര്‍’. ദിവസേന ധാരാളം പേര്‍ ഒരുമിച്ചുകൂടുന്ന ടൈംസ് സ്‌ക്വയര്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളില്‍ ഒന്നാണ്. അവിടെയുള്ള കേരളത്തിന്റെ പരസ്യം പ്രതിദിനം 1.5 ദശലക്ഷം ആളുകള്‍ കാണുമെന്നാണ് കരുതുന്നത്. 2019 ഫിബ്രവരിയിലാണ് ഡെല്‍ഹിയില്‍വെച്ച് ‘ഹ്യൂമന്‍ ബൈ നേച്ചര്‍’ ക്യാമ്പയിന് തുടക്കം കുറിച്ചത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം അടിവരയിട്ട് പറയുന്ന 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം സ്റ്റാര്‍ക് കമ്മ്യൂണിക്കേഷന്‍ ആണ് നിര്‍മ്മിച്ചത്. തനിമയും വൈവിധ്യവും ഒരേപോലെ ഇഴചേര്‍ത്ത് തയ്യാറാക്കിയ ചിത്രത്തില്‍ കേരളത്തിന്റെ പ്രധാന ഭൂപ്രദേശങ്ങളെല്ലാം ഇടംപിടിച്ചിട്ടുണ്ട്. കേരളത്തനിമയുടെ പരിഛേദം തന്നെയാണ് ഓരോ ഫ്രെയിമുകളും. കനേഡിയന്‍ സ്വദേശിയായ ജോയ് ലോറന്‍സാണ് മനോഹരമായ ... Read more

സഞ്ചാരികള്‍ക്ക് പുത്തന്‍ വിനോദവുമായി മലരിക്കല്‍ ടൂറിസം

അപ്പര്‍ കുട്ടനാടിന്റെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ പുത്തന്‍ വിനോദങ്ങളൊരുക്കി മലരിക്കല്‍ ടൂറിസം കേന്ദ്രം. നെല്‍കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞ പാടശേഖരങ്ങളില്‍ വെള്ളം നിറഞ്ഞപ്പോള്‍ കായല്‍ പ്രതീതിയുണര്‍ത്തുന്ന സൗന്ദര്യക്കാഴ്ചയാണ് പ്രകൃതി സമ്മാനിക്കുന്നത്. തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കല്‍ പ്രദേശത്തുള്ള ഒമ്പതിനായിരം- തിരുവായ്ക്കരി 1800 ഏക്കര്‍ പാടശേഖരത്തിലെ ഓളപ്പരപ്പില്‍ വള്ളംതുഴഞ്ഞ് നടക്കാനും സൂര്യാസ്തമനം വീക്ഷിക്കാനുമാണ് ഇപ്പോള്‍ അവസരം ഒരുങ്ങുന്നത്. നാടന്‍വള്ളങ്ങള്‍ തുഴയാന്‍ പഠിക്കണമെങ്കില്‍ ഇവിടെ അതിനും അവസരം ലഭിക്കുമെന്ന് ടൂറിസം സൊസൈറ്റി പ്രസിഡന്റ് പി.എം.മണി, സെക്രട്ടറി ഷാജി വട്ടപ്പള്ളി എന്നിവര്‍ അറിയിച്ചു. ആഴംകുറഞ്ഞ പാടശേഖരത്തില്‍ എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയാണ് തിരുവാര്‍പ്പ് മലരിക്കല്‍ ടൂറിസം സൊസൈറ്റി സഞ്ചാരികളെ ഇവിടേക്ക് സ്വാഗതം ചെയ്യുന്നത്. സാധാരണക്കാര്‍ക്കും സഞ്ചാരികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുംവിധം തുച്ഛമായ സര്‍വീസ് ചാര്‍ജ് മാത്രമാണ് സൊസൈറ്റി ഈടാക്കുന്നത്. മീനച്ചിലാര്‍ -മീനന്തറയാര്‍ -കൊടൂരാര്‍ പുനഃസംയോജന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മലരിക്കല്‍ ടൂറിസം കേന്ദ്രത്തിലാണ് പുതിയ പദ്ധതിക്കും തുടക്കംകുറിക്കുന്നത്.

ടൂറിസം രംഗത്ത് വന്‍ നേട്ടം കൈവരിച്ച് ബി ആര്‍ ഡി സി

സംസ്ഥാന ടൂറിസം വകുപ്പിന്റെ 2018ലെ സ്ഥിതി വിവരകണക്കുകള്‍ പ്രകാരം വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ നാല് മടങ്ങോളം വളര്‍ച്ചാ നിരക്ക് നേടി കാസര്‍ഗോഡ് ജില്ല ഒന്നാം സ്ഥാനത്തെത്തി. വര്‍ഷങ്ങളായി ടൂറിസം രംഗത്ത് പിന്നോക്കം നില്‍ക്കുന്ന കാസര്‍ഗോഡ് ജില്ല വന്‍ നേട്ടമാണ് കൈവരിച്ചത്. ബേക്കല്‍ റിസോര്‍ട്ട് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (ബി ആര്‍ ഡി സി)ആരംഭിച്ച സ്‌മൈല്‍ പദ്ധതി സൃഷ്ടിച്ച മികച്ച ചലനങ്ങളുടെ നേട്ടമാണ് ഈ വളര്‍ച്ചയ്ക്ക് കാരണം. 24 വര്‍ഷങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ച ബി ആര്‍ ഡി സിയുടെ സ്വപ്‌ന പദ്ധതിയായിരുന്നു സ്‌മൈല്‍. ചെറുകിട-ഇടത്തരം സംരംഭങ്ങളെ വിന്യസിപ്പിച്ചു കൊണ്ടുള്ള പുതിയൊരു ടൂറിസം വികസന മാതൃകയാണ് ‘സ്മൈല്‍’ പദ്ധതി. പ്രാഥമികമായും വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് നടപ്പിലാക്കിയ സ്മൈല്‍ പദ്ധതിയിലൂടെ ഇതിന് വേണ്ടി സംരംഭകര്‍ക്കുള്ള പരിശീലനം, വിപണനത്തിനുള്ള സഹായക പദ്ധതികള്‍ മുതലായ സേവനങ്ങളാണ് ബി.ആര്‍.ഡി.സി നല്‍കി വരുന്നത്. 57 സംരംഭകര്‍ നടത്തുന്ന 27 സ്മൈല്‍ സംരംഭങ്ങളാണ് കാസര്‍കോഡ് ജില്ലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് വഴി പ്രതിദിനം 200-ല്‍ ... Read more

കേരള ബ്ലോഗ് എക്‌സ്പ്രസ് ആറാം എഡിഷന്‍ 21 മുതല്‍

കേരളത്തിലെ വിനോദസഞ്ചാര സാധ്യതകള്‍ ലോകത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന കേരള ബ്ലോഗ് എക്‌സ്പ്രസ് ആറാം എഡിഷന്‍ 21ന് തുടങ്ങും. രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന പര്യടനം ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുന്നതോടെ ആരംഭിക്കും. 21 രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 ബ്ലോഗര്‍മാരാണ് ഈ വര്‍ഷത്തെ ബ്ലോഗ് എക്‌സ്പ്രസില്‍ പങ്കെടുക്കുന്നത്. വോട്ടിംഗ് രീതിയിലൂടെയാണ് ബ്ലോഗര്‍മാരെ തിരഞ്ഞെടുത്തത്.   ഏറെ പ്രത്യേകതകളോടെയാണ് ഈ വര്‍ഷം ബ്ലോഗ് എക്‌സ്പ്രസ് യാത്ര ആരംഭിക്കുന്നത്. ആറ് വര്‍ഷത്തിനിടയില്‍ ആദ്യാമായി കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് രണ്ട് യാത്രകളായിട്ടാണ് ബ്ലോഗ് ടൂര്‍ സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര് ബ്ലോഗര്‍മാര്‍ക്കും ഇന്ത്യന്‍ ബ്ലോഗര്‍മാര്‍ക്കും വേണ്ടി പ്രത്യേക യാത്രയാണ് സംഘടിപ്പിക്കുന്നത്. പുതിയ മാറ്റം വരുന്നതോടെ കൂടുതല്‍ അറിവുകള്‍ എല്ലാവരിലേക്ക് എത്തുന്നതിന് സഹായിക്കും ഇക്കാരണത്താല്‍ കൂടുതല്‍ സഞ്ചാരികള്‍ നാടിന്റെ ഭംഗി ആസ്വദിക്കാനെത്തും. ബ്ലോഗ് ടൂറിന്റെ ഭാഗമായി ഓരോ വര്‍ഷവും 30 തിരഞ്ഞെടുക്കപ്പെട്ട ബ്ലോഗര്‍മാരാണ് യാത്ര ചെയ്യുന്നത്. ... Read more

ആത്മാക്കളുറങ്ങുന്ന കേരളത്തിലെ മൂന്നിടങ്ങള്‍

കാടും, മഴയും, കുന്നും, കാറ്റും, മഞ്ഞും, വെയിലുമെല്ലാം നിറഞ്ഞതാണ് നമ്മുടെ കേരളം. ലോക സഞ്ചാരികള്‍ തേടിപിടിച്ച് എത്തുന്ന ഏകയിടവുമാണ് കേരളം. എന്നാല്‍ അല്‍പം സാഹസികരായ സഞ്ചാരികള്‍ക്ക് ഇഷ്ടമാവുന്ന മൂന്നിടങ്ങള്‍നമുക്ക് പരിചയപ്പെടാം.. പേടിപ്പെടുത്തുന്ന ഇപ്പോഴും ആത്മാക്കളുറങ്ങുന്നയിടമെന്ന് വിശ്വസിക്കുന്നയിടങ്ങള്‍… ബാധയുള്ള ബോണക്കാട് ബംഗ്ലാവ് ബോണക്കാട് ബംഗ്ലാവിനെ അറിയുന്നവര്‍ക്ക് എന്നും ഭയപ്പെടുത്തുന്ന ഓര്‍മ്മകളെ പങ്കിടാനുണ്ടാകൂ. ഇതിനെ ചുറ്റിയുള്ള കഥകള്‍ ആരംഭിക്കുന്നത് ഏകദേശം 68 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു വിദേശിയാണ് ഈ ബംഗ്ലാവ് നിര്‍മ്മിച്ചത്. തിരുവനന്തപുരത്തു നിന്നും 55 കിലോമീറ്റര്‍ ദൂരമുണ്ട് ബോണക്കാടിന്. കുടുംബവുമൊത്തു സന്തോഷത്തോടെ ഇവിടെ താമസമാരംഭിച്ച അയാള്‍ക്ക്, ആ സന്തോഷം നഷ്ടപ്പെടാന്‍ അധിക കാലം വേണ്ടി വന്നില്ല. പതിമൂന്നു വയസ്സു മാത്രം പ്രായമുള്ള അദ്ദേഹത്തിന്റെ മകള്‍ വളരെ ദുരൂഹമായ സാഹചര്യത്തില്‍ കൊല ചെയ്യപ്പെട്ടു. മകളുടെ മരണത്തില്‍ മനംനൊന്ത് ആ കുടുംബം തിരികെ ലണ്ടനിലേക്ക് മടങ്ങി. പിന്നെ ഈ ബംഗ്ലാവിലെത്തിയവര്‍ക്ക് എന്നും ഭയപെടുത്തുന്ന രാത്രികളായിരുന്നു. പലരും ആ പെണ്‍കുട്ടിയെ അവിടെ കണ്ടെന്നു പറയുന്നു. അങ്ങനെ ഉപേക്ഷിക്കപ്പെട്ട ... Read more

കേരള ഉത്തരവാദിത്ത ടൂറിസം മിഷന് മാഞ്ചസ്റ്റര്‍ സിറ്റി ഡേ പരേഡിലേക്ക് ക്ഷണം

ലോകപ്രശസ്തമായ മാഞ്ചസ്റ്റര്‍ സിറ്റി ഡേ പരേഡിലേക്ക് കേരളത്തില്‍ നിന്നുള്ള ഉത്തരവാദിത്ത ടൂറിസം കലായൂണിറ്റുകള്‍ക്ക് ഔദ്യോഗിക ക്ഷണം. മാഞ്ചസ്റ്റര്‍ സിറ്റിയും കേരള ടൂറിസവും സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനും ചേര്‍ന്ന് ആവിഷ്‌കരിച്ച ദീര്‍ഘകാല കള്‍ച്ചറല്‍ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ വര്‍ഷത്തെ മാഞ്ചസ്റ്റര്‍ സിറ്റി ഡേ പരേഡിലേക്ക് കേരളത്തില്‍ നിന്നുള്ള കലാപ്രവര്‍ത്തകര്‍ക്കു ക്ഷണം ലഭിച്ചത്. സംസ്ഥാന ടൂറിസം വകുപ്പിന് ഉത്തരവാദിത്ത ടൂറിസത്തില്‍ രാജ്യാന്തര പുരസ്‌കാരമായ ഗോള്‍ഡ് അവാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്നാണ് മാഞ്ചസ്റ്റര്‍ ഡേ സെലിബ്രേഷന്റെ ക്രീയേറ്റീവ് ഡയറക്ടര്‍ കൂടിയായ  കാന്‍ ഡിഡ ബോയ്സ് കേരളത്തിലെത്തി ടൂറിസം വകുപ്പ് മന്ത്രിയെന്ന നിലയില്‍ എന്നെ കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത കലാകാരന്മാര്‍ക് മെച്ചപ്പെട്ട അവസരങ്ങള്‍ ലഭിക്കുമെന്നതിനാലും കേരള ടൂറിസത്തിന് മാര്‍ക്കറ്റിംഗില്‍ ലഭിക്കുന്ന അനന്തമായ സാധ്യതകള്‍ മുന്‍കൂട്ടികണ്ടും സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായാണ്  കാന്‍ഡിഡ ബോയ്സിനെ കേരളത്തിലേക്ക് ഈ കൂടികാഴ്ച്ചയ്ക്കായി ക്ഷണിക്കുകയും തുടര്‍ന്ന് നടന്ന കൂടിക്കാഴ്ച്ചയില്‍ ഒരു ദീര്‍ഘകാല കള്‍ച്ചറല്‍ എക്സ്ചേഞ്ച് ... Read more

ഉത്തരവാദിത്ത ടൂറിസത്തിന് ധര്‍മ്മടത്ത് തുടക്കമായി

കേരള ടൂറിസത്തിന്റെ ഉത്തരവാദിത്ത ടൂറിസം പരിപാടിയ്ക്ക് കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടത്ത് തുടക്കമായി. ടൂറിസം വികസനത്തില്‍ പ്രാദേശികമായ പ്രാതിനിധ്യം ഉറപ്പാക്കുകയും അതുവഴി ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും ലക്ഷ്യം വച്ചു കൊണ്ട് 2007 ലാണ് ഈ പദ്ധതി തെരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളില്‍ തുടങ്ങിയത്. പിന്നീട് സംസ്ഥാനത്തെ വിവിധ ടൂറിസം മേഖലകളിലേക്ക് പദ്ധതി വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പിണറായി സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടനത്തിനു ശേഷം ഉത്തരവാദിത്ത ടൂറിസത്തെക്കുറിച്ചുള്ള ഏകദിന അവബോധന ശില്‍പ്പശാലയും നടന്നു. പിണറായി പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗീതമ്മ അധ്യക്ഷയായിരുന്ന ചടങ്ങില്‍ ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ സ്വാഗതവും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ സിബിന്‍ പി പോള്‍ നന്ദിയും പറഞ്ഞു. ഉത്തരവാദിത്ത ടൂറിസത്തിന്റെ നടത്തിപ്പിനെക്കുറിച്ചും സാധ്യതകളെക്കുറിച്ചും വിശദമായ ക്ലാസും ചോദ്യോത്തരപരിപാടിയും കെ രൂപേഷ് കുമാര്‍ നയിച്ചു. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള ... Read more

ഇന്‍ക്രെഡിബിള്‍ ഇന്ത്യ ക്യാമ്പയനിലേക്ക് കേരളത്തെക്കൂടി ഉള്‍പ്പെടുത്തണമെന്ന് കടകംപള്ളി സുരേന്ദ്രന്‍

ലോക ടൂറിസം ഭൂപടത്തിലേക്ക് രാജ്യത്തിനെ ഉയര്‍ത്തുക എന്ന ലക്ഷ്യത്തിനായി ആരംഭിച്ച ഇന്‍ക്രെഡിബിള്‍ ഇന്ത്യ ക്യാമ്പയിനിലേക്ക് കേരളത്തിനെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനോട് അഭ്യര്‍ത്ഥിച്ചു. പ്രളയത്തില്‍ നിന്ന് അതിജീവിച്ച നാടായ കേരളത്തിലെ ടൂറിസം വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനും, വിനോദസഞ്ചാരത്തിന്റെ ഉന്നമനത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനും വേണ്ടി പരമാവധി പ്രചാരം നല്‍കി കൊണ്ട് കേരളത്തിനെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് കൊണ്ടാണ് കടകംപള്ളി സുരേന്ദ്രന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടത് . 2019ലെ സംസ്ഥാന ബജറ്റില്‍ ടൂറിസത്തിനായി 372 കോടി രൂപയാണ് മാറ്റി വെച്ചിരിക്കുന്നത് . ഇതില്‍ അനുവദിച്ച് മൊത്ത തുകയില്‍ നിന്ന് 82 കോടി രൂപ ടൂറിസം പ്രചരണനത്തിനാണ്. ടൂറിസം വ്യവസായത്തിന്റെ വളര്‍ച്ചയെ സംബന്ധിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട വശം ഫലപ്രദമായ പ്രചരണനമാണ്. നിപ്പയും അതിന് ശേഷം വന്ന പ്രളയവും കാരണം തകര്‍ന്ന കേരളത്തിനെ കരകയറ്റുന്നതിന് ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ മാര്‍ക്കറ്റിംഗ് ... Read more

രണ്ട് ദശലക്ഷം ലൈക്കുകളുമായി കേരള ടൂറിസം ഫേസ്ബുക്ക് പേജ്

സോഷ്യല്‍ മീഡിയയില്‍ പുതിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് കേരള ടൂറിസം ഫേസ്ബുക്ക് പേജ്. കേരള ടൂറിസത്തിന്റെ ഔദോഗിക ഫേസ്ബുക് പേജ് ഫോളോ ചെയ്യുന്നവരുടെ എണ്ണം രണ്ട് ദശലക്ഷത്തിലധികം ഉയര്‍ന്നു. ഇത് കേരളത്തിലെ ടൂറിസം മേഖലയ്ക്ക് കിട്ടിയ വലിയ ഒരു അംഗികാരം തന്നെ ആണ്. ഇന്ത്യയിലെ ടൂറിസം വകുപ്പിന്റെ ആദ്യത്തെ ഫേസ്ബുക് പേജ് ആണ് കേരള ടൂറിസത്തിന്റെത്. കേരളത്തിന്റെ പ്രകൃതിഭംഗിയും ആകര്‍ഷകമായ വിവരങ്ങളും ചേര്‍ന്ന ഒരു ദൃശ്യ അനുഭവം തന്നെയാണ് ഇത്. അതുപോലെ തന്നെ കേരള ടൂറിസത്തിന്റെ പുത്തന്‍ നീക്കങ്ങളും വിവരങ്ങളും ദിനം പ്രതി അറിയാന്‍ സഹായിക്കുന്ന ഒരു പേജ് കൂടിയാണിത്. കേരള ടൂറിസത്തിന് കിട്ടിയ ഈ നേട്ടം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍നിന്നു മാത്രമല്ല, യു.എ.ഇ, സൗദി അറേബ്യ, യുഎസ്എ, ഓസ്ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള അംഗികാരങ്ങളും നേടിയെടുക്കാനും കഴിഞ്ഞു. കഴിഞ്ഞ 2014 ആഗസ്റ്റ് മാസത്തില്‍ ഒരു ദശലക്ഷം ആളുകളാണ് ഫേസ്ബുക് പേജ് ഫോളോ ചെയിതത്. കേരളത്തെ നടുക്കിയ പ്രളയത്തിന് ശേഷം വിനോദസഞ്ചാരികളെ ... Read more

കേരള ബജറ്റ്; ടൂറിസത്തിന് 372 കോടി, അടിസ്ഥാന വികസനത്തിനായി 132 കോടി അനുവദിച്ചു

പിണറായി വിജയന്‍ സര്‍ക്കാറിന്റെ നാലാമത്തെ ബജറ്റും ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തെ ബജറ്റും ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചു. ടൂറിസം വ്യവസായത്തിന്റെ വളര്‍ച്ചയെ സംബന്ധിച്ച് ഏറെ പ്രയോജനകരമായ ബജറ്റാണ് ഈ വര്‍ഷം അവതരിപ്പിച്ചത്. ബജറ്റ് പ്രഖ്യാപനത്തില്‍ നിന്ന് കേരള ടൂറിസത്തിനായി 372 കോടി രൂപയാണ് മാറ്റി വെച്ചത്. മൊത്തം ബജറ്റില്‍ നിന്ന് 82 കോടി രൂപ ടൂറിസം രംഗത്തെ മാര്‍ക്കറ്റിങ്ങിനായി മാറ്റി വെച്ചു. ടൂറിസം മേഖലയുടെ വിജയത്തിലെ ഏറ്റവും നിര്‍ണായകമായ ഘടകം വിജയകരമായ മാര്‍ക്കറ്റിങ്ങാണ്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ ഫലപപ്രദമായ പ്രചരണത്തിന്റെ പിന്‍ബലത്തിലാണ് സംരംഭകത്വം കേരളത്തില്‍ വിജയിച്ചത്. സമീപകാലത്ത് നിപ്പയും, പ്രളയവും, നിരുത്തരവാദപരമായ ഹര്‍ത്താലകളും സൃഷ്ടിച്ച തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ നമ്മുടെ പ്രചാരണം ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ട് എന്ന് മന്ത്രി ബജറ്റ് അവതരണത്തിനടയില്‍ പറഞ്ഞു. ഗവണ്‍മെന്റിന്റെ ഉചിതമായി പദ്ധതികള്‍ക്കനുസരിച്ച് മാര്‍ക്കറ്റിങ്ങിന് അനുവദനീയമായ കൂടുതല്‍ പണം പിന്നീട് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന വികസനത്തിനായി 132 കോടി രൂപ വകവരുത്തിയിട്ടുണ്ട്. മുഴുപ്പിലങ്ങാട് ടൂറിസം വികസനത്തിന് ... Read more

ടൂറിസത്തില്‍ പുത്തന്‍ സാധ്യതയൊരുക്കി പെരിങ്ങമ്മല

ജനപങ്കാളിത്ത ടൂറിസത്തിലേക്ക് പുതിയ കാല്‍വയ്പിന് ഒരുങ്ങുകയാണ് പെരിങ്ങമ്മല പഞ്ചായത്ത്. കര്‍ഷകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കരകൗശല നിര്‍മാതാക്കള്‍, ടൂറിസം സംരംഭകര്‍, ഹോംസ്റ്റേ, കലാകാരന്മാര്‍, ടൂറിസം ഗൈഡുകള്‍ തുടങ്ങി നിരവധി തദ്ദേശീയര്‍ക്ക് തൊഴിലും വരുമാനവും നേടിക്കൊടുക്കുന്ന സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം നടപ്പാക്കാന്‍ പെരിങ്ങമ്മല പഞ്ചായത്തിനെ സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തു. തിരുവനന്തപുരം ജില്ലയിലെ പൊന്മുടി, ബ്രൈമൂര്‍ മങ്കയം ഇക്കോടൂറിസം, പോട്ടോമാവ് ശാസ്താംനട ചതുപ്പ്, ട്രോപ്പിക്കല്‍ ബോട്ടാണിക് ഗാര്‍ഡന്‍, ജില്ലാ കൃഷിത്തോട്ടം തുടങ്ങിയ പ്രദേശങ്ങളുള്‍പ്പെട്ട മലയോര നാടിന്റെ ടൂറിസം മേഖലയ്ക്ക് ഇതിലൂടെ പുത്തനുണര്‍വ് കൈവരിക്കും. ടൂറിസത്തിന്റെ ഗുണഫലങ്ങള്‍ പ്രാദേശിക സമൂഹത്തിന് ലഭ്യമാക്കുകയും ദോഷഫലങ്ങള്‍ പരമാവധി കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഉത്തരവാദിത്ത ടൂറിസം മുന്നോട്ട് വയ്ക്കുന്ന പ്രധാന ആശയം. നാടിന്റെ പരിസ്ഥിതിയേയും സംസ്‌കാരത്തെയും പൈതൃകത്തെയും സംരക്ഷിക്കുന്നതിനോടൊപ്പം തദ്ദേശീയര്‍ക്ക് ടൂറിസം വഴി തൊഴിലും വരുമാനവും ഉറപ്പുവരുത്തുകയും സഞ്ചാരികള്‍ക്ക് ആസ്വദിക്കാനുള്ള സ്ഥലമായി മാറ്റുകയും ചെയ്യുക എന്നതാണ് പ്രധാനലക്ഷ്യം. സാമ്പത്തികം , സാമൂഹികം ,പാരിസ്ഥികം എന്നിങ്ങനെ മൂന്നു തരത്തിലുള്ള ... Read more

ടൂറിസം രംഗത്ത് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍; ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ റെഡി

സംസ്ഥാനത്ത് അപ്രതീക്ഷതമായി ഉണ്ടായ പ്രകൃതി ദുരന്തം കാരണം സര്‍വ്വ മേഖലയും ഉണ്ടായ തകര്‍ച്ചയില്‍ നിന്നും കരകേറുന്നതിന് വേണ്ടി സംസ്ഥാന ടൂറിസം വകുപ്പിന്കീഴിലെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ വികസിപ്പിച്ചെടുത്ത ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ തയ്യാറായി. പ്രളയദുരിതം ഉള്‍പ്പെടെ പല ദുരിതങ്ങളും കാരണം മങ്ങലേറ്റ ടൂറിസം വ്യവസായത്തിന്റെ പുത്തനുണര്‍വിനൊപ്പം സംസ്ഥാനത്തെ സാധാരണ തൊഴിലാളികള്‍ക്ക് വരെ പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നല്‍കുന്നതിന് വേണ്ടിയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം സംസ്ഥാന ടൂറിസം-ദേവസ്വം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാളെ രാവിലെ 10.30 തിന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നിര്‍വ്വഹിക്കും. സംസ്ഥാനത്തെ സാധാരണക്കാരെക്കൂടെ ടൂറിസം മേഖലയുടെ ഡിജിറ്റല്‍ മേഖലയില്‍ കൊണ്ടു വരുന്നതിന് വേണ്ടിയാണ് ഈ സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നത്. 1. കേരള റെസ്പോണ്‍സിബിള്‍ ടൂറിസം നെറ്റ്വര്‍ക്ക് സംസ്ഥാനത്തെ പരമ്പരാഗത തൊഴിലാളികളും, കര്‍ഷകരും ഉല്‍പാദിപ്പിക്കുന്ന അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇനി ഇതിലൂടെ സംസ്ഥാനത്തെ ടൂറിസം രംഗത്തെ ഹോട്ടലുകള്‍ക്കു പുറമെ മറ്റുള്ളവര്‍ക്കും വാങ്ങാനാനും. ... Read more

ലോക ക്രൂസ് ടൂറിസം ഭൂപടത്തിലേക്ക് കൊല്ലം ജില്ലയും

ലോക ക്രൂസ് ടൂറിസം ഭൂപടത്തില്‍ കൊല്ലത്തിന്റെ ചിത്രവും ഉള്‍പ്പെടുത്തുന്നതിന്റെ സാധ്യതകള്‍ പഠിക്കാന്‍ വിദേശികളുടെ വിദഗ്ധ സംഘം കൊല്ലം തുറമുഖത്തെത്തി. എം വൈ ബ്രവാഡോ എന്ന മാള്‍ട്ടന്‍ ആഡംബരനൗകയിലാണ് 11 പേരടങ്ങുന്ന മാലിദ്വീപ് സംഘം കൊല്ലത്ത് എത്തിയത്. തുടര്‍ന്ന വരുന്ന പത്ത് ദിവസങ്ങളിലായി ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സാധ്യതകള്‍ പരിശോധിക്കും. ജടായുപ്പാറ, അഷ്ടമുടിക്കായല്‍, മണ്‍റോത്തുരുത്ത്, തെന്‍മല ഇക്കോ ടൂറിസം തുടങ്ങിയ കേന്ദ്രങ്ങളാവും സംഘം സന്ദര്‍ശിക്കുക. ഇനി വരാന്‍ പോകുന്ന വര്‍ഷങ്ങളില്‍ ടൂറിസം രംഗത്ത് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന മേഖലകളില്‍ ഒന്നാണ് ക്രൂസ് ടൂറിസം. സന്ദര്‍ശനത്തിന് ശേഷം സംഘം അനുകൂലമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ടൂറിസം മേഖലയില്‍ കൊല്ലം ജില്ലയ്ക്കുള്ള വലിയ കുതിച്ചുചാട്ടമുണ്ടാക്കാനാകുമെന്നാണ് കരുതുന്നത്. നിലവില്‍ കൊച്ചിയാണ് കേരളത്തില്‍ ക്രൂസ് ടൂറിസത്തിന് പ്രിയപ്പെട്ട ഇടം. കൊല്ലം ജില്ല സന്ദര്‍ശിച്ചതിന് ശേഷം സംഘം കൊച്ചിയിലേക്കാകും തിരിക്കുക. പാക്‌സ് ഷിപ്പിങ്ങാണ് ഇവരെ കൊല്ലത്ത് എത്തിക്കുന്നത്. പോര്‍ട്ട്, കസ്റ്റംസ്, ഇമിഗ്രേഷന്‍ അധികൃതരും സന്ദര്‍ശനത്തോട് സഹകരണ മനോഭാവത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.

പ്രതിഷേധം ഫലം കണ്ടു; ടൂറിസത്തിനെ ബാധിക്കാത്ത ആദ്യ പണിമുടക്കില്‍ കേരളം

പോയ വര്‍ഷം ടൂറിസം രംഗം നേരിട്ട വെല്ലുവിളികള്‍ ധാരാളമായിരുന്നു. വര്‍ഷാരംഭത്തില്‍ തന്നെ നിപ്പ വൈറസിന്റെ ഭീതിയില്‍ കേരളം പകച്ചപ്പോള്‍ ഒപ്പം തളര്‍ന്ന് പോയത് ടൂറിസം രംഗം കൂടിയായിരുന്നു. നിപ്പയ്ക്ക് ശേഷമെത്തിയ പ്രളയത്തില്‍ തളരാതെ കേരളത്തിന് വേണ്ടി മുന്‍പന്തിയില്‍ നിന്ന ടൂറിസം മേഖലയ്ക്ക് കച്ചവട ലാഭത്തില്‍ വന്‍ നഷ്ടമാണ് ഉണ്ടായത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ടൂറിസം രംഗത്തിന് പ്രഹരമായി ഏറ്റത് അപ്രതീക്ഷിത ഹര്‍ത്താലുകളായിരുന്നു. പ്രവര്‍ത്തി ദിനങ്ങളുടെ കണക്കെടുത്ത് നോക്കുകയാണെങ്കില്‍ 100ല്‍ കൂടുതല്‍ ഹര്‍ത്താലുകള്‍ കേരളത്തില്‍ ഉണ്ടായി. ഈ ദിവസങ്ങളില്‍ എല്ലാം തന്നെ വലഞ്ഞത് നാട് കാണാനെത്തിയ സഞ്ചാരികളായിരുന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ തെരുവില്‍ പ്രതിഷേധവുമായി നിരവധി സംഘടനകള്‍ രംഗത്ത് വന്നു. ഒടുവില്‍ ഇനിയുള്ള ഹര്‍ത്താലുകള്‍ ടൂറിസം രംഗത്തിനെ ബാധിക്കില്ല എന്ന പ്രഖ്യാപനവും വന്നു.  എന്നാല്‍ ശബരിമല സ്ത്രീ പ്രവേശനത്തിനെത്തുടര്‍ന്നുണ്ടായ ഹര്‍ത്താലുകള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് വിനോദ സഞ്ചാരികളെയാണ്. ഇനിനെതിരെ ശക്തമായി പ്രതികരിച്ച് കൊണ്ടാണ് വിനോദ സഞ്ചാര മേഖല പ്രതിഷേധവുമായി മുന്നോട്ട് വന്നത്. സംസ്ഥാനത്തിന്റെ എല്ലാ ... Read more