Tag: ഇരവികുളം ദേശീയോദ്യാനം

ഇരവികുളം മുതല്‍ പെരിയാര്‍ വരെ…കേരളത്തിലെ ദേശീയോദ്യാനങ്ങളിതാ

ജൈവ സമ്പത്തിന്റെയും പ്രകൃതി ഭംഗിയുടെയും കാര്യത്തില്‍ ദൈവം നേരിട്ട് തിരഞ്ഞെടുത്ത് മാറ്റിനിര്‍ത്തിയ നാടെന്ന് കേരളത്തെ വിശേഷിപ്പിക്കാം. പശ്ചിമഘട്ടവും വനങ്ങളും കുന്നും മലകളും 44 നദികളും ഒക്കെയായി ഹരിത പൂങ്കാവനമാണ് നമ്മുടെ കേരളം. ആവോളം ആസ്വദിക്കുവാനും അടിച്ചു പൊളിച്ചു നടക്കുവാനും വേണ്ടതെല്ലാം 14 ജില്ലകളിലായി ഇവിടെയുണ്ട്. ചരിത്രമോ സംസ്‌കാരമോ പ്രകൃതി ഭംഗിയോ എന്തു തന്നെയായാലും അതിനെല്ലാം വേണ്ടത് ഇവിടെയുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഈ കൂടെ ഒരിക്കലും വിട്ടു പോകുവാന്‍ പാടില്ലാത്ത ഒന്നുകൂടി ഇവിടെയുണ്ട്. നമ്മുടെ ദേശീയോദ്യാനങ്ങള്‍. ആകെ വിസ്തൃതിയുടെ 28 ശതമാനവും വനപ്രദേശമുള്ള ഇവിടുത്തെ ദേശീയോദ്യാനങ്ങള്‍ തീര്‍ച്ചായയും അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്. കേരളത്തിലെ ദേശീയോദ്യാനങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം… ദേശീയോദ്യാനമെന്നാല്‍ സംരക്ഷിത പൊതു വിഹാര മേഖലകളാണ് ദേശീയോദ്യാനം എന്നറിയപ്പെടുന്നത്. ഒരു പ്രത്യേക പ്രദേശത്തെ ആവാസ വ്യവസ്ഥ, വന്യജീവികള്‍, സസ്യജാലങ്ങള്‍ തുടങ്ങിയവയെ ഭരണകൂടത്തിന്റെ ചുമതലയില്‍ സംരക്ഷിക്കുന്ന ഇടമാണ് ദേശീയോദ്യാനം. കേരളത്തിലെ ദേശീയോദ്യാനങ്ങള്‍ ആകെ വിസ്തൃതിയുടെ 28 ശതമാനവും വനപ്രദേശമുള്ള കേരളത്തില്‍ 7 ദേശീയോദ്യാനങ്ങളാണുള്ളത്. ആനമുടി ചോല ... Read more

വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതോടെ ഇരവികുളം ദേശീയോദ്യാനം ഇന്ന് അടക്കും

ഇരവികുളം ദേശീയോദ്യാനം ഇന്ന് അടക്കും. വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതോടെയാണ് പാര്‍ക്ക് അടച്ചതെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി പറഞ്ഞു. ഇത്തവണ വരയാടുകളുടെ പ്രജനനം നേരത്തെ ആരംഭിച്ചിരുന്നു. വനപാലകര്‍ പാര്‍ക്കില്‍ നടത്തിയ പരിശോധനയില്‍ വരയാടുകളുടെ കുട്ടികളെ കണ്ടത്തി. ഇതോടെയാണ് പാര്‍ക്ക് അടക്കുന്നതിന് അധികൃതര്‍ തീരുമാനമെടുത്തത്. വരയാടിന്‍ കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനാണ് നടപടി. സാധരണ ഏപ്രില്‍ അവസാനമാണ് ദേശീയോദ്യാനം തുറക്കുന്നത്. പ്രസവ കാലം നീണ്ടാല്‍ ദേശീയോദ്യാനം തുറക്കാന്‍ വൈകുമെന്നും ആര്‍ ലക്ഷ്മിപറഞ്ഞു. കഴിഞ്ഞ വര്‍ഷം 102 കുട്ടികളാണ് പുതിയതായി പിറന്നത്. വംശനാശം നേരിടുന്ന മരയാടുകളുടെ സംരക്ഷണത്തിനായി വാച്ചര്‍മാരുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കാട്ടുതീ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രപുലര്‍ത്തുന്നതിനാണ് ഇത്തരമൊരു നടപടി. നീലഗിരി താര്‍യെന്ന് അറിയപ്പെടുന്ന വരയാടുകള്‍ മൂന്നാറിലെ മീശപ്പുലിമല, കൊളുക്കുമല തുടങ്ങിയ മേഖലകളിലും ധാരാളമായി ഉണ്ട്. ചെങ്കുത്തായ മലച്ചെരുവുകളിലും അടിവാരങ്ങളിലുമാണ് ഇവ പ്രസവിക്കുന്നത്. പുലി, ചെന്നായടക്കമുള്ള മൃഗങ്ങളില്‍ നിന്നുള്ള ആക്രമണം തടയുന്നതിനാണ് വരയാടുകള്‍ ഇത്തരം മേഖലകള്‍ പ്രസവത്തിനായി തെരഞ്ഞെടുക്കുന്നത്.

നീലക്കുറിഞ്ഞി വസന്തം; ടിക്കറ്റ് വില്‍പ്പനയിലൂടെ നേടിയത് 1.2 കോടി രൂപ

പ്രളയം പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും രാജമലയില്‍ നീലക്കുറിഞ്ഞിക്കാലത്ത് ടിക്കറ്റ് വിറ്റുവരവിലൂടെ വനം വകുപ്പിന് ലഭിച്ചത് 1.2 കോടി രൂപ. എട്ട് ലക്ഷം വിനോദ സഞ്ചാരികളെയാണ് വനം വകുപ്പ് പ്രതീക്ഷിച്ചിരുന്നതെങ്കിലും പ്രളയം കാരണം ഒരു ലക്ഷം പേര്‍ മാത്രമാണെത്തിയത്. സാധാരണ മൂന്ന് മാസമാണ് കുറിഞ്ഞിക്കാലമെങ്കിലും ഈ വര്‍ഷം ഒന്നര മാസം മാത്രമായിരുന്നു കുറിഞ്ഞി സജീവമായി പൂവിട്ട് നിന്നത്. സീസണിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവിടേണ്ടി വന്നത് രണ്ട് കോടി രൂപയാണ്. കൊളുക്കുമലയിലും ഇരവികുളം ദേശീയ ഉദ്യാനത്തിലും കുറിഞ്ഞി ഉണങ്ങിപ്പൊഴിയാന്‍ തുടങ്ങിയെങ്കിലും മറയൂര്‍ കാന്തല്ലൂര്‍ മലനിരകളില്‍ ഇപ്പോഴും കുറിഞ്ഞി പൂവിട്ട് നില്‍പ്പുണ്ട്.

നീലയണിഞ്ഞ് രാജമല; ഒക്ടോബര്‍ ആദ്യവാരം വരെ കുറിഞ്ഞിപ്പൂക്കാലം

മഴയ്ക്ക് ശേഷം രാജമലയില്‍ നീലക്കുറിഞ്ഞി പൂത്തു. കൂട്ടത്തോടെ പൂക്കുന്നതിന് പകരം ഇടവിട്ടാണ് പൂത്തത്. വരും  ദിവസങ്ങളില്‍ കൂടുതല്‍ വെയില്‍ ലഭിച്ചാല്‍ കൂട്ടത്തോടെ പൂക്കുമെന്ന് ഇരവികുളം ദേശീയോദ്യാനം അധികൃതര്‍ പറഞ്ഞു. ഒക്ടോബര്‍ ആദ്യവാരം വരെ പൂക്കാലം നീണ്ടു നില്‍ക്കും. സഞ്ചാരികള്‍ക്കു രാവിലെ എട്ടു മുതല്‍ വൈകിട്ടു നാലുവരെ രാജമലയിലേക്കു പ്രവേശനം അനുവദിച്ചു. മുതിര്‍ന്നവര്‍ക്കു 120 രൂപയും കുട്ടികള്‍ക്കു 90 രൂപയും വിദേശികള്‍ക്കു 400 രൂപയുമാണ് ഒരാള്‍ക്കുള്ള പ്രവേശന ഫീസ്. രാജമലയിലേക്കു വാഹനത്തില്‍ എത്താന്‍ കഴിയില്ല. മണ്ണിടിച്ചിലില്‍, മൂന്നാര്‍-മറയൂര്‍ റൂട്ടിലുള്ള പെരിയവരൈ പാലവും അപ്രോച്ച് റോഡും തകര്‍ന്നിരിക്കുകയാണ്. പെരിയവരൈ പാലത്തിനു സമീപം ഇറങ്ങി നടപ്പാതയിലൂടെ കടന്നു മറ്റു വാഹനങ്ങളില്‍ ദേശീയോദ്യാനത്തിന്റെ പ്രവേശന കവാടത്തിലെത്താം. രാജമലയിലേക്കുള്ള ഏക പ്രവേശന മാര്‍ഗമാണു പെരിയവരൈ പാലം.ഒരാഴ്ചയ്ക്കുള്ളില്‍ താല്‍ക്കാലിക പാലം പൂര്‍ത്തിയാകുമെന്നു പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു.

വരവറിയിച്ച് കുറിഞ്ഞി വസന്തം; മുന്നൊരുക്കങ്ങളുമായി വനംവകുപ്പ്

മൂന്നാര്‍ മലനിരകളിലെ കുറിഞ്ഞി വസന്തം വരവേല്‍ക്കാന്‍ വനംവകുപ്പ് സജ്ജമായി. ഇരവികുളം ദേശീയോദ്യാനത്തിനാലാണ് വിനോദ സഞ്ചാരികള്‍ക്ക് 12 വര്‍ഷങ്ങള്‍ക്കൊരിക്കല്‍ മാത്രം ദൃശ്യമാകുന്ന പ്രകൃതിയുടെ വര്‍ണ വിസ്‌ഫോടനം നേരില്‍ കാണാന്‍ കഴിയുക. ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയാണു കുറിഞ്ഞിപ്പൂക്കാലം. പകല്‍ ഏഴു മുതല്‍ നാലു വരെയാണു സന്ദര്‍ശന സമയം.സന്ദര്‍ശകര്‍ക്കായി ഓണ്‍ലൈന്‍ ടിക്കറ്റ്/മുന്‍കൂര്‍ ബുക്കിങ് ഏര്‍പെടുത്തിയിട്ടുണ്ട്. 75% ടിക്കറ്റ് ഓണ്‍ലൈന്‍ വഴിയും ബാക്കി നേരിട്ടുമാണു നല്‍കുക. ഓണ്‍ലൈന്‍ ബുക്കിങ് വിലാസം: www.munnarwildlife.com, eravikulamnationalpark.org മുതിര്‍ന്നവര്‍ക്ക് 120 രൂപയും കുട്ടികള്‍ക്കു 90 രൂപയും വിദേശികള്‍ക്കു 400 രൂപയുമാണു ടിക്കറ്റ് നിരക്ക്. സ്റ്റില്‍ ക്യാമറയ്ക്കു 40 രൂപയും വിഡിയോ ക്യാമറയ്ക്ക് 315 രൂപയും നല്‍കണം. ഒരു ദിവസം 3500 പേര്‍ക്കാണു പാര്‍ക്കില്‍ പ്രവേശനാനുമതി.പരമാവധി രണ്ടു മണിക്കൂറാണു സന്ദര്‍ശകര്‍ക്കു തങ്ങാവുന്ന സമയം.മൂന്നാര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, മറയൂര്‍ ഫോറസ്റ്റ് കോംപ്ലക്‌സ് എന്നിവിടങ്ങളില്‍ ടിക്കറ്റ് ലഭിക്കും. സന്ദര്‍ശകര്‍ക്കു ഇരവികുളം നാഷനല്‍ പാര്‍ക്കിനെക്കുറിച്ചും മൂന്നാറിനെക്കുറിച്ചും അവബോധമുണ്ടാക്കാന്‍ രാജമല അഞ്ചാം മൈലിലെ വിസിറ്റേഴ്‌സ് ലോഞ്ചില്‍ ... Read more