Category: Tech

ഇനിയില്ല വ്യാജ സന്ദേശം; വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന് കൂടുതല്‍ അധികാരം

സാമൂഹിക മാധ്യമ കൂട്ടായ്മയായ വാട്‌സാപ്പ് ഗ്രൂപ്പ് അംഗങ്ങളെ സന്ദേശങ്ങള്‍ അയയ്ക്കുന്നതില്‍ നിന്നും നിന്ത്രിക്കുന്ന സെന്റ് മെസേജ് ഫീച്ചര്‍ പുറത്തിറക്കി. വാട്‌സാ ആപ്പിന്റെ ഐഓഎസ്, ആന്‌ഡ്രോയിഡ്, വിന്‌ഡോസ് ഫോണുകളില്പുതിയ ഫീച്ചര്‍ ലഭ്യമാവും.മാസങ്ങളായി ഇങ്ങനെ ഒരു ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങളിലായിരുന്നു വാട്‌സ്ആപ്പ് എന്ന് ടെലികോം ടോക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൂപ്പ് അംഗങ്ങളുടെ സന്ദേശങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള സൗകര്യം ഗ്രൂപ്പ് സെറ്റിങ്‌സിലെ ഗ്രൂപ്പ് ഇന്‍ഫോയിലാണ് ലഭിക്കുക. അവിടെ Send Messages എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കും അത് തിരഞ്ഞെടുക്കുമ്പോള്‍ Only Admisn,All participanst രണ്ട് ഓപ്ഷനുകള്‍ കാണാം എന്നിങ്ങനെ രണ്ട് ഓപ്ഷനുകള്‍ കാണാം. ഇതില്‍ അഡ്മിന്‍ മാത്രം എന്ന് തിരഞ്ഞെടുത്താല്‍ പിന്നീട് ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് മാത്രമേ ആ ഗ്രൂപ്പില്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുകയുള്ളൂ. സെറ്റിങ്‌സ് മാറ്റുന്ന കാര്യം വാട്‌സ്ആപ്പ് എല്ലാ അംഗങ്ങളേയും നോട്ടിഫിക്കേഷന്‍ മുഖേന അറിയിക്കും. എപ്പോള്‍ വേണമെങ്കിലും സെന്റ് മെസേജസ് സെറ്റിങ്‌സില്‍ അഡ്മിന്‍മാര്‍ക്ക് മാറ്റം വരുത്താവുന്നതാണ്. മറ്റ് ചില ഫീച്ചറുകളെ പോലെ നിശ്ചിത സമയ പരിധിയിലേക്കുള്ളതല്ല ... Read more

നിസാൻ ഹബിന് സ്ഥലം; സർക്കാർ ഉത്തരവായി

ആഗോള വാഹനനിര്‍മ്മാതാക്കളായ നിസാന്റെ ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബ് കേരളത്തില്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് സ്ഥാപിക്കാന്‍ സ്ഥലം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ടെക്‌നോസിറ്റിയില്‍ ആദ്യഘട്ടത്തില്‍ 30 ഏക്കറും രണ്ടാം ഘട്ടത്തില്‍ 40 ഏക്കറും സ്ഥലം നിസാന് കൈമാറും. ടെക്‌നോപാര്‍ക്ക് ഫേസ് മൂന്നില്‍ നിസാന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനാണ് തീരുമാനം. നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് സ്ഥാപിക്കുന്നതിന് മന്ത്രിസഭായോഗം നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇലക്ട്രിക്, ഓട്ടോമേറ്റഡ് വാഹനങ്ങള്‍ക്കുള്ള ഗവേഷണവും സാങ്കേതികവികസനവുമാണ് നിസാന്‍ ഡിജിറ്റല്‍ ഹബ്ബില്‍ നടക്കുക. നിസാന്‍, റെനോള്‍ട്ട്, മിറ്റ്‌സുബിഷി തുടങ്ങിയ വാഹനനിര്‍മ്മാതാക്കള്‍ക്കു വേണ്ടിയാണ് ഫ്രാങ്കോജപ്പാന്‍ സഹകരണസംഘമായ നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് സ്ഥാപിക്കുന്നത്. ഐ ടി അധിഷ്ഠിതവ്യവസായത്തിന്റെ കേന്ദ്രമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളാണ് നിസാന്റെ ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബ് കേരളത്തിലേക്ക് എത്തിച്ചത്. സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജപ്പാനിലെ നിസാന്‍ ഹെഡ്‌ക്വാര്‍ട്ടേര്‍സ് സന്ദര്‍ശിച്ച് കാര്യങ്ങള്‍ ... Read more

യൂട്യൂബിനോട് പൊരുതാനുറച്ച് ഇന്‍സ്റ്റാഗ്രാം; നീളന്‍ വീഡിയോകള്‍ ഇനി ഇന്‍സ്റ്റയിലും

ഒരുമണിക്കൂര്‍ നീളുന്ന വീഡിയോ അപ് ലോഡ് ചെയ്യാനും കാണാനും പുത്തന്‍ ഫീച്ചര്‍ കൊണ്ടുവന്നിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഐജിടിവി എന്നാണ് മുഴുനീള -വെര്‍ട്ടിക്കല്‍ വീഡിയോ അപ് ലോഡ് ചെയ്യുന്ന പുതിയ സംവിധാനത്തിന് ഇന്‍സ്റ്റഗ്രാം നല്‍കിയ പേര്. യൂട്യൂബുമായുള്ള മത്സരത്തിന്റെ ഭാഗമായാണ് പുത്തന്‍ പരിഷ്‌കാരം. ഒരു മിനിറ്റും അതില്‍ താഴെയും വരുന്ന കുഞ്ഞന്‍ വീഡിയോകളായിരുന്നു ഇന്‍സ്റ്റഗ്രാമിന്റെ പ്രധാന സവിശേഷത. ബുധനാഴ്ചയാണ് പുതിയ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം പുറത്തിറക്കിയത്. മൊബൈല്‍ ഫോണില്‍ വീഡിയോ കാണുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് പുതിയ പരിഷ്‌കാരം സ്വീകരിക്കാന്‍ ഇന്‍സ്റ്റഗ്രാം ഒരുങ്ങിയത്. ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണത്തില്‍ യുഎസില്‍ മാത്രം 72 % വര്‍ധനവാണ് ഏറ്റവും പുതിയ പഠനത്തില്‍ കണ്ടെത്തിയത്. പ്രവര്‍ത്തനം ആരംഭിച്ച ഇന്‍സ്റ്റഗ്രാമിന് ലോകത്തെങ്ങുമായി ഒരു ബില്യന്‍ അംഗങ്ങളാണ് ഉള്ളത്. കെവിന്‍ സിസ്‌ട്രോമാണ് ഇസ്റ്റഗ്രാം സിഇഒ. മികച്ച പ്രതികരണം ലഭിച്ചാല്‍ യൂട്യൂബ് പോലെ ഐജിടിവിയിലും മോണിറ്റൈസേഷന്‍ കൊണ്ടുവരാനുള്ള സാധ്യത തള്ളണ്ടെന്ന് ടെക് വിദഗ്ധര്‍ പറയുന്നു

വെബ്‌സൈറ്റ് പുതുക്കി ഐആര്‍സിടിസി: അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങള്‍

വലുപത്തില്‍ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ശൃംഖലയാണ് ഇന്ത്യന്‍ റെയില്‍വേ. പുരോഗതി മാത്രം ലക്ഷ്യമിട്ട് യാത്രക്കാരെ സഹായിക്കാനെന്നോണം പല മാറ്റങ്ങളും ഈയടുത്ത് കാലത്ത് റെയില്‍വേ വരുത്തിയിട്ടുണ്ട്. ഐആര്‍സിടിസിയില്‍ ആധാര്‍ ബന്ധിപ്പിച്ച യാത്രക്കാര്‍ക്ക് ഒരു മാസം 12 ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാം. ഇതിന് പുറമേ 120 ദിവസം മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഐആര്‍സിടിസി ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റ് വഴി സാധ്യമാണ്. മാറ്റങ്ങള്‍ വന്ന സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചിട്ട് ദിവസങ്ങളായി. ഇത് പ്രകാരം വെറും 25 സെക്കന്റ് മാത്രമാണ് യാത്രക്കാര്‍ക്ക് വിവരങ്ങള്‍ രേഖപ്പെടുത്താന്‍ അനുവദിക്കപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ കാച്പ രേഖപ്പെടുത്താന്‍ അഞ്ച് സെക്കന്‍ഡ് മാത്രമാണ് സമയം.   ഐആര്‍സിടിസി വഴി ടിക്കറ്റ് റിസര്‍വ് ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ട 10 പുതിയ നിയമങ്ങള്‍ 1. യാത്രക്കാര്‍ക്ക് 120 ദിവസം മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനുളള സൗകര്യം ലഭിച്ചു. ഒരു യൂസര്‍ ഐഡി ഉപയോഗിച്ച് ഒരു മാസം ആറ് ടിക്കറ്റ് മാത്രമേ റിസര്‍വ് ചെയ്യാന്‍ ... Read more

യാഹൂ മെസഞ്ചറും ഇനി ഓര്‍മ്മയാകുന്നു

ലോകത്തെ ചാറ്റ് ചെയ്യാന്‍ പഠിപ്പിച്ച യാഹൂ മെസഞ്ചര്‍ സേവനം അവസാനിപ്പിക്കുന്നു. ജൂലൈ പതിനേഴിന് യാഹൂ മെസഞ്ചര്‍ സേവനങ്ങള്‍ അവസാനിപ്പിക്കുമെന്ന് വൊറൈസണ്‍ കമ്പനി അറിയിച്ചു. നീണ്ട ഇരുപത് വര്‍ഷത്തെ ഓര്‍മ്മകള്‍ ബാക്കിയാക്കിയാണ് യാഹൂ മെസഞ്ചര്‍ എന്നന്നേക്കുമായി സൈന്‍ ഓഫ് ചെയ്യുന്നത്. ഫേസ്ബുക്കിന്റെയും വാട്‌സാപ്പിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും മുമ്പില്‍ പിടിച്ചു നില്‍ക്കാനാവാതെയാണ് യാഹൂ മെസഞ്ചര്‍ കളം വിടുന്നത്. 1998ല്‍ യാഹൂ പേജര്‍ എന്ന പേരില്‍ രംഗത്തെത്തിയ മെസഞ്ചര്‍ പെട്ടന്ന് തന്നെ ഇന്റര്‍നെറ്റ് ലോകം കയ്യടക്കി. ചാറ്റ് റൂമുകളെയും ഇമോജികളെയും നെറ്റിസണ്‍സിന് പരിചയപ്പെടുത്തിയ യാഹൂ മെസഞ്ചര്‍ അന്ന് യുവാക്കളുടെ ഹരമായിരുന്നു. ക്യാരക്ടര്‍ ലിമിറ്റുകളെ അതിജീവിക്കാന്‍ കണ്ടെത്തിയ രസികന്‍ ചുരുക്കെഴുത്തുകളും യാഹൂവിലൂടെ ലോകം കണ്ടു. ASL എന്ന മൂന്നക്ഷരം കൊണ്ട് പ്രായവും, ലിംഗവും, സ്ഥലവും ചോദിക്കാന്‍ പഠിപ്പിച്ച യാഹൂ യാത്ര പറയുന്നതോടെ ഒരു കാലഘട്ടം ഓര്‍മ്മയാവുകയാണ്. വിടപറയും മുന്‍പ് ഉപയോക്താക്കള്‍ക്ക് അവരുടെ ഡാറ്റ ഡൗണ്‍ലോട് ചെയ്യാന്‍ യാഹു സൗകര്യമൊരുക്കിയിട്ടുണ്ട്. യാഹുവിന് പകരം സ്‌ക്വിറില്‍ എന്ന കമ്മ്യൂണിറ്റി ചാറ്റ് ആപ്പ് ... Read more

ഈ ആപ്പുകള്‍ കൈയ്യിലുണ്ടോ എങ്കില്‍ യാത്ര ആയാസരഹിതമാക്കാം

ബാക്ക്പാക്ക് യാത്രികര്‍ ഏറ്റവും ആശ്രയിക്കുന്നത് മൊബൈല്‍ ആപ്പുകളെയാണ്. നാവിഗേഷന്‍ ആപ്പുകള്‍ മുതല്‍ ടിക്കറ്റ് ബുക്കിങ്, ഹോട്ടല്‍ റൂം ബുക്കിങ് ആപ്പുകള്‍ വരെ. സഞ്ചാരികള്‍ക്ക് യാത്രകള്‍ക്കിടയില്‍ സംഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സഹായകകരമായ നിരവധി ആപ്പുകളാണ് ഇന്ന് നിലവിലുള്ളത്. അങ്ങനെ സഞ്ചാരപ്രിയര്‍ക്ക് സഹായകരമായ യാത്രാ ആപ്പുകളെ പരിചയപ്പെടാം ട്രാവ്കാര്‍ട്ട് ഇന്റര്‍നെറ്റില്ലാതെ തന്നെ ഉപയോഗിക്കാനാകുന്ന ആപ്പാണിത്. സ്ഥലങ്ങളും മറ്റ് യാത്രാ വിവരങ്ങളും കൃത്യമായി നോട്ടിഫിക്കേഷനായി ഉപയോക്താവിന് ലഭിക്കും എന്നതാണ് പ്രധാന സവിശേഷത. ഹോട്ടലുകളുടെ സ്പെഷ്യല്‍ ഓഫറുകള്‍, ഡീലുകള്‍, യാത്രയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ എന്നിവയെല്ലാം ആപ്പിലൂടെ അറിയാനാകും. ട്രിവാഗോ ഹോട്ടല്‍ ബുക്കിങ് പ്രയാസ രഹിതമാക്കാന്‍ സഞ്ചാരികളെ സഹായിക്കുന്ന ആപ്പാണിത്. ഇരുന്നൂറിലധികം ഹോട്ടല്‍ ബുക്കിങ് സൈറ്റുകളിലെ നിരക്കുകള്‍ താരതമ്യം ചെയ്ത് ആപ്പ് കാണിച്ചുതരും. സഞ്ചാരികളുടെ ലൊക്കേഷന് ഏറ്റവും അടുത്തുള്ള താമസസൗകര്യങ്ങളുടെ ഉള്‍പ്പെടെ വിവരങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ഹിയര്‍ വി ഗോ നോക്കിയ വികസിപ്പിച്ചെടുത്തിരിക്കുന്ന നാവിഗേഷന്‍ ആപ്പാണിത്. ഗൂഗിള്‍ മാപ്പ് നല്‍കുന്നതിലുപരിയായി, നടത്തത്തിനും, സൈക്ലിങ്ങിനും പൊതു ... Read more

സ്മാര്‍ട്ടായി വാട്‌സാപ്പ്: പുതിയ ഫീച്ചറിന് മികച്ച കൈയ്യടി

അനുദിനം പ്രചാരമേറിവരുന്ന സോഷ്യല്‍മീഡിയ ആപ്ലീക്കേഷനാണ് വാട്ട്സ്ആപ്പ്. ഉപയോക്താക്കളുടെ എണ്ണം കൂടുന്നതനുസരിച്ച് പ്രചരിക്കപ്പെടുന്ന വീഡിയോചിത്ര സന്ദേശങ്ങളുടെയും എണ്ണവും ക്രമാതീതമായി വര്‍ധിച്ചു. ഇത്തരത്തില്‍ ലഭിക്കുന്ന ചിത്രങ്ങളും വിഡിയോകളും മറ്റും നേരത്തെ വായിച്ചതും കിട്ടിയതമായിരിക്കാം. ഇത്തരത്തിലുള്ള ആവര്‍ത്തിച്ച് വരുന്ന സന്ദേശങ്ങളാണ് വാട്ട്സാപ്പ് ഉപയോക്താക്കള്‍ നേരിടുന്ന ഏറ്റവും വലിയ തലവേദന. ഇവ ഫോണ്‍ സ്റ്റോറേജിന്റെ ഒരു പങ്ക് കവരുകയും ചെയ്യുന്നു. പിന്നെ ഇവയെ ഡിലീറ്റ് ചെയ്യുക എന്നത് അടുത്ത കടമ്പ. ഉപയോക്താവിന്റെ സമയവും ഡേറ്റയും കളയുന്ന ഈ ശല്യത്തെ നിയന്ത്രിക്കാന്‍ വാട്സാപ്പ് തന്നെ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുകയാണ്. ഫോര്‍വേര്‍ഡ് ചെയ്യുന്ന സന്ദേശങ്ങളെ പെട്ടെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന ഫീച്ചറാണിത്. സുഹൃത്തുക്കള്‍ അയക്കുന്ന മെസേജുകള്‍ മറ്റു ഗ്രൂപ്പുകളില്‍ നിന്നു ഫോര്‍വേര്‍ഡ് ചെയ്തതാണോ എന്ന് കണ്ടെത്താന്‍ ഈ ഫീച്ചര്‍ വഴി സാധിക്കും. ഫോര്‍വേര്‍ഡ് ചെയ്തു വരുന്ന മെസേജുകള്‍ക്കെല്ലാം പ്രത്യേകം ലേബല്‍ കാണും. സ്പാം, വ്യാജ സന്ദേശങ്ങളെ നിയന്ത്രിക്കാന്‍ ഫോര്‍വേര്‍ഡ് മെസേജ് ഫീച്ചറിന് സാധിക്കുമെന്നാണ് കരുതുന്നത്. വാട്സാപ്പിന്റെ 2.18.179 എന്ന ബീറ്റാ പതിപ്പിലാണ് ... Read more

ജിയോയെ കടത്തി വെട്ടാന്‍ എയര്‍ടെല്‍: പ്രതിദിന ഡേറ്റ ഇരട്ടിയാക്കി പുതിയ പ്ലാന്‍

രാജ്യത്തെ ടെലികോം വിപണി കടുത്ത മത്സരങ്ങള്‍ക്കാണ് വേദിയായി കൊണ്ടിരിക്കുന്നത്. ദിനംപ്രതിയാണ് ടെലികോം കമ്പനികള്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്നത്. അതിനാല്‍ തന്നെ ചെറിയ ഓഫറുകളൊന്നും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പോന്നതല്ലാതായി മാറിയിരിക്കുന്നു. അതിനാല്‍ തന്നെ സമീപകാലത്തായി വമ്പന്‍ ഓഫറുകളാണ് കമ്പനികള്‍ പ്രഖ്യാപിക്കുന്നത്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു മികച്ച ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ടെല്‍. ഡേറ്റയിലാണ് എയര്‍െടലിന്റെ ഓഫര്‍ വിസ്മയം. 399 രൂപയുടെ പ്ലാനില്‍ പ്രതിദിന ഡേറ്റയില്‍ ഒരു ജിബി ഡേറ്റ അധികം അനുവദിച്ചിരിക്കുകയാണ് എയര്‍ടെല്‍. ഇപ്പോള്‍ ഈ പ്ലാനില്‍ പ്രതിദിനം 2.4 ജിബി ഡേറ്റ ഉപയോഗിക്കാം. നേരത്തെയിത് 1.4 ജിബിയായിരുന്നു. ഈ ഓഫര്‍ പ്രകാരം കേവലം 1.97 രൂപയാണ് ഒരു ജിബി ഡേറ്റയ്ക്ക് ഉപഭോക്താവിന് ചെലവ് വരിക. എന്നാല്‍ ഈ പ്ലാന്‍ തിരഞ്ഞടുത്ത കുറച്ചു പേര്‍ക്ക് മാത്രമാണ് നല്‍കുന്നത്. 399 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോള്‍, ദിവസം 100 എസ്എംഎസ് എന്നിവയും ലഭിക്കും. അതേസമയം, 399 രൂപ പ്ലാനിന്റെ കാലാവധി ചിലര്‍ക്ക് 70 ദിവസവും മറ്റുചിലര്‍ക്ക് 84 ... Read more

ട്രെന്‍ഡിങ്ങ് സെക്ഷന്‍ ഇല്ലാതെ ഫേസ്ബുക്ക്: പകരം ബ്രേക്കിങ് ന്യൂസ്

ജനപ്രിയ മാധ്യമമായ ഫേസ്ബുക്ക് ഘടനയിലും ഉള്ളടക്കത്തിലും അഴിച്ച് പണികള്‍. ഫേസ്ബുക്കിന്റെ ന്യൂസ് സെക്ഷനായ ട്രെന്‍ഡിങ് ഇനി മുതല്‍ ഉണ്ടാകില്ല എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത. അടുത്ത ആഴ്ച്ച മുതല്‍ ഫേസ്ബുക്ക ട്രെന്‍ഡിങ് സെക്ഷന്‍ പ്രവര്‍ത്തിക്കില്ലെന്നാണ് ഫേസ്ബുക്ക് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. ട്രെന്‍ഡിങ് സെക്ഷന്‍ ഒഴിവാക്കി അതേ സ്ഥാനത്ത് പുതിയ ന്യൂസ് സെക്ഷന്‍ കൊണ്ട് വരാനും ഫേസ്ബുക്കിന് പദ്ധതിയുണ്ട്. ആളുകളെ ലോകത്തിലെ നാനാഭാഗങ്ങളിലെ വാര്‍ത്തകളുമായി ബന്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. മൂന്ന് വിഭാഗങ്ങളിട്ടാണ് ബ്രേക്കിയങ് ന്യൂസ് അവതരിപ്പിക്കുക. ബ്രേക്കിങ് ന്യൂസ്, ടുഡേ ഇന്‍, ന്യൂസ് വീഡിയോ ഇന്‍ വാച്ച് എന്നിങ്ങനെ വിഭാഗങ്ങളായി തിരിക്കും. ടുഡേ എന്ന സെക്ഷനില്‍ ഏറ്റവും പുതിയ വാര്‍ത്തകളായിരിക്കും ഉണ്ടാവുക. അതില്‍ ഉപഭോക്താവിന്റെ പ്രാദേശിക തലത്തിലുള്ള പ്രധാനപ്പെട്ട വാര്‍ത്തകളായിരിക്കും കാണാന്‍ കഴിയുക. കൂടാതെ ലൈവ് വാര്‍ത്തകളും എക്‌സ്‌ക്ലൂസിവുകളും ഉള്‍പ്പെടുത്താന്‍ ഫേസ്ബുക്ക് ആലോചിക്കുന്നുണ്ട്. 2014ല്‍ ആയിരുന്നു ഫേസ്ബുക്ക് ഉപഭോക്തള്‍ക്കാണ് വേണ്ടി ട്രെന്‍ഡിങ് എന്ന സെക്ഷന്‍ അവതരിപ്പിക്കുന്നത്. ലോകത്തിലെ വിവിധ ഭാഗത്തുള്ള ട്രെന്‍ഡിങ് ... Read more

വാട്‌സ്ആപ്പില്‍ പ്രെഡിക്റ്റഡ് അപ്‌ലോഡ് ഫീച്ചര്‍ വരുന്നു

അപ് ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങള്‍ ആവശ്യമുള്ള സമയത്ത് അപ് ലോഡ് ചെയ്യുന്നതിനായി നേരത്തെ തന്നെ തയ്യാറാക്കിവെക്കാന്‍ സാധിക്കുന്ന പ്രെഡിക്റ്റഡ് അപ് ലോഡ് ഫീച്ചര്‍ വാട്സ്ആപ്പ് അവതരിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്.വാട്‌സ്ആപ്പ് ആരാധക വെബ്‌സൈറ്റായ വാബീറ്റ ഇന്‍ഫോയാണ് ഇക്കാര്യം പുറത്തുവിടുന്നത്. വാട്‌സ്ആപ്പിന്റെ 2.18.156 പതിപ്പിലാണ് ഈ ഫീച്ചറുള്ളത്. ആര്‍ക്കെങ്കിലും ചിത്രം അയക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് മുന്‍ കൂട്ടി വാട്‌സ്ആപ്പ് സെര്‍വറില്‍ അപ്ലോഡ് ചെയ്തുവെക്കാം. നിശ്ചയിച്ച സമയത്ത് അത് അവര്‍ക്ക് അയക്കാന്‍ സാധിക്കും. ഇതുവഴി 12 ചിത്രങ്ങള്‍ വരെ വാട്‌സ്ആപ്പ് സെര്‍വറില്‍ മുന്‍കൂട്ടി അപ്ലോഡ് ചെയ്തു വെക്കാം. ഘട്ടം ഘട്ടമായാണ് ഈ ഫീച്ചര്‍ വാട്‌സ്ആപ്പ് പ്രാബല്യത്തില്‍ വരുത്തുന്നതെന്നാണ് വിവരം. അതുകൊണ്ട് നിലവില്‍ ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയില്ല. ചിത്രങ്ങള്‍ മാത്രമേ ഈ രീതിയില്‍ അയക്കാന്‍ സാധിക്കുകയുള്ളൂ ആഗോളതലത്തില്‍ 120 കോടി ഉപയോക്താക്കളുള്ള ഏറ്റവും വലിയ മെസേജിങ് സേവനമാണ് വാട്‌സ്ആപ്പ്. അടുത്തിടെ ഗ്രൂപ്പ് ഓഡിയോ കോള്‍ ഫീച്ചര്‍ ആപ്പിന്‍റെ ഐഓഎസ് പതിപ്പില്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ 25 കോടി ... Read more

ജിയോ ഹോളിഡെ ഹംഗാമയിൽ 100 രൂപ ഇളവ്

രാജ്യത്തെ മു‍ന്‍നിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ മറ്റൊരു വൻ ഓഫറുമായി രംഗത്ത്. ഹോളിഡെ ഹംഗാമ എന്ന പേരിൽ തുടങ്ങിയ പ്ലാൻ പ്രകാരം 100 രൂപ വരെ ഇൻസ്റ്റന്‍റ് ഡിസ്കൗണ്ടായി ലഭിക്കും. പ്രീപെയ്ഡ് വരിക്കാർക്കാണ് ഓഫർ ലഭിക്കുക. നാലു മാസത്തിനു ശേഷമാണ് ജിയോ നിരക്കുകൾക്ക് ഇത്തരമൊരു വൻ ഓഫർ നൽകുന്നത്. ഫോൺപെയുമായി ചേർന്നാണ് ജിയോ ഓഫർ നല്‍കുന്നത്. 399 രൂപയുടെ പ്ലാൻ ചെയ്യുമ്പോൾ 100 രൂപ ഇൻസ്റ്റന്‍റ് ഇളവായി അക്കൗണ്ടിൽ വരും. അതായത് 399 രൂപയുടെ പ്ലാനിന് 299 രൂപ മാത്രമാണ് പ്രീപെയ്ഡ് വരിക്കാർക്ക് നല്‍കേണ്ടിവരിക. 50 രൂപ മൈജിയോ അക്കൗണ്ടിലും 50 രൂപ ഫോൺപേ അക്കൗണ്ടിലുമാണ് വരിക. ഈ തുക അടുത്ത റീചാർജുകൾക്ക് ഉപയോഗിക്കാനാകും. മൈജിയോ ആപ്പ് വഴി റീചാർജ് ചെയ്താല്‍ മാത്രമാണ് ഈ ഓഫർ ലഭിക്കുക. 399 രൂപ പ്ലാനിൽ 84 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഡേറ്റ നിരക്കില്‍ 126 ജിബി ഡേറ്റ ഉപയോഗിക്കാം. അൺലിമിറ്റഡ് കോൾ, ... Read more

കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അബുദാബിയില്‍ മൊബൈല്‍ ആപ്പ്

മൊബൈല്‍ ആപ്പ് വഴി കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനമൊരുങ്ങുന്നു. ‘ഇന്‍ഫോം ദി പ്രോസിക്യൂഷന്‍’ എന്ന പേരിലുള്ള മൊബൈല്‍ ആപ്പ് വഴി കുറ്റകൃത്യങ്ങള്‍, സംശയകരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ ബന്ധപ്പെട്ട അധികാരികളിലേക്കും വകുപ്പുകളിലേക്കും നേരിട്ടെത്തിക്കാനുള്ള സൗകര്യം അബുദാബി പബ്ലിക് പ്രോസിക്യൂഷനാണ് ഒരുക്കിയിട്ടുള്ളത്. സേവനം ആരംഭിച്ച് മൂന്ന് ദിവസം പിന്നിടുമ്പോള്‍ 2231-ഓളം ആളുകളാണ് ആപ്പ് സ്വന്തമാക്കിയത്. നിയമപരമായ സംശയങ്ങള്‍ ആരാഞ്ഞുകൊണ്ട് നിരവധിപേരാണ് ആപ്പിലെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. സാങ്കേതികരംഗങ്ങളിലെ വളര്‍ച്ച സമൂഹനന്മയ്ക്കായി ഏതെല്ലാം വിധത്തില്‍ പ്രയോജനപ്പെടുത്താം എന്ന ചിന്തയില്‍നിന്നാണ് ഈ ആപ്പ് രൂപം കൊണ്ടതെന്ന് അബുദാബി അറ്റോര്‍ണി ജനറല്‍ അലി മുഹമ്മദ് അല്‍ ബലൂഷി വ്യക്തമാക്കി. നിയമസംവിധാനവും പൊതുജനവും തമ്മിലുള്ള അകലം കുറക്കാനും ആശയവിനിയം ക്രിയാത്മകമാക്കാനും പുതിയ ഈ സംവിധാനം സഹായിക്കും. അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് ആപ്പ് പ്രവര്‍ത്തിക്കുക. സാമൂഹികസുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം ജനങ്ങളുടെ പങ്കാളിത്തം കൂട്ടാനും ഇത് സഹായിക്കും. നിര്‍ദേശങ്ങള്‍ക്കുള്ള മറുപടി ടെക്സ്റ്റ് മെസേജുകളായാണ് ജനങ്ങള്‍ക്ക് ആപ്പില്‍നിന്നും ലഭിക്കുക.

കുറഞ്ഞ താരിഫില്‍ ഇന്‍റര്‍നെറ്റും ടിവിയും ഫോണ്‍കോളുകളുമായി ജിയോ

പുതിയ ഇന്‍റര്‍നെറ്റ് താരിഫ് പാക്കേജുമായി റിലയന്‍സ് ജിയോ വീണ്ടുമെത്തുന്നു. 100 എംബിപിഎസ് വേഗതയുള്ള ബ്രോഡ്ബാന്‍ഡ് സര്‍വീസിനൊപ്പം പരിധിയില്ലാത്ത വീഡിയോ ബ്രൗസിങ്, വോയ്‌സ് കോളുകള്‍ എന്നിവ നല്‍കുന്നതാണ് പദ്ധതി. പ്രതിമാസം 1000 രൂപയ്ക്കു താഴെയായിരിക്കും ഇതിനായി ഈടാക്കുക. ഫൈബര്‍ ടു ഹോം വഴിയാകും സേവനം വീടുകളിലെത്തിക്കുക. ന്യൂഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ പരീക്ഷണഘട്ടത്തിലാണ് പദ്ധതി നടപ്പാക്കുക. വോയ്‌സ് ഓവര്‍ ഇന്‍റനെറ്റ് പ്രോട്ടോക്കോള്‍ ഫോണ്‍ സംവിധാനത്തിന് സര്‍ക്കാര്‍ ഇതിനകം അംഗീകാരം നല്‍കിക്കഴിഞ്ഞു. ഇതോടെ ജിയോ ടിവിയും പരിധിയില്ലാത്ത ഇന്‍റര്‍നെറ്റും കൂടി ഒരൊറ്റ താരിഫില്‍ വീടുകളിലെത്തും. ഈ വര്‍ഷം അവസാനത്തോടെ ബ്രോഡ്ബാന്‍റ് സംവിധാനം ഉള്‍പ്പടെ വീടുകളിലെത്തിക്കാനാണ് റിലയന്‍സ് ജിയോയുടെ പദ്ധതി.

ഫെയ്‌സ്ബുക്കിന്‍റെ പ്രൈവസി റിവ്യൂ 11 ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാകും

യൂറോപ്യന്‍ യൂണിയന്‍റെ ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ നിലവില്‍ വരുന്നതിന്‍റെ ഭാഗമായി ഫെയ്‌സ്ബുക്ക് ഡാറ്റാ പ്രൈവസി പോളിസി പരിഷ്‌കരിച്ചു. ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യത സംബന്ധിച്ച വിവരങ്ങള്‍ എളുപ്പത്തില്‍ പരിശോധിക്കാന്‍ സൗകര്യമൊരുക്കുകയാണ് ഫെയ്‌സ്ബുക്ക്. ഇതിനായി ഉപയോക്താക്കള്‍ പരസ്യങ്ങള്‍ക്കും ഫെയ്‌സ് റെക്കഗ്നിഷനും മറ്റുമായി നല്‍കുന്ന വിവരങ്ങള്‍ പരിശോധിക്കാം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രൈവസി റിവ്യൂ അറിയിപ്പുകള്‍ ന്യൂസ് ഫീഡില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യയിലെ ഫെയ്‌സ്ബുക്കിന്‍റെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനില്‍ 11 പ്രാദേശിക ഭാഷകളില്‍ പ്രൈവസി റിവ്യൂ ലഭ്യമാവും. പ്രാദേശിക ഭാഷകളില്‍ സേവനം വ്യാപിപ്പിക്കുന്നതുവഴി ഫെയ്‌സ്ബുക്കുമായുള്ള വിവരങ്ങളുടെ കൈമാറ്റം, കൈകാര്യം, സുരക്ഷ, സ്വകാര്യത എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ എളുപ്പം അറിയാനും. ആവശ്യമെങ്കില്‍ അവയില്‍ മാറ്റം വരുത്താനും ഉപയോക്താക്കള്‍ക്ക് സാധിക്കും. സ്വകാര്യതയുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ ഉപയോക്താക്കള്‍ക്ക് ആദ്യം തന്നെ കാണാന്‍ സാധിക്കും വിധമായിരിക്കും ഫെയ്‌സ്ബുക്കിന്‍റെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍. പരസ്യങ്ങള്‍ക്ക് വേണ്ടി എങ്ങിനെയാണ് ഉപഭോക്തൃവിവരങ്ങള്‍ ഉപയോഗിക്കുന്നത്, ഫെയ്‌സ് റെക്കഗ്നിഷന്‍ എങ്ങിനെയാണ് ഉപയോഗിക്കുന്നത്, ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായുള്ള ഫീച്ചറുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നിവയടക്കമുള്ള വിവരങ്ങള്‍ ... Read more

നഗ്നചിത്രങ്ങള്‍ നല്‍കൂ; ഫെയിസ്ബുക്ക്‌ അശ്ശീല പ്രചരണം തടയും

ഉപയോക്താക്കളുടെ നഗ്നചിത്രങ്ങള്‍പ്രചരിക്കുന്നത് തടയുന്നതിനായുള്ള പുതിയ സംവിധാനം പരീക്ഷിക്കാനൊരുങ്ങുകയാണെന്ന് ഫെയ്‌സ്ബുക്ക്. സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതുന്നവര്‍ക്ക് അവരുടെ നഗ്നചിത്രം ഫെയ്‌സ്ബുക്കിന് നല്‍കാം. ഇതുവഴി ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍ എന്നിവ വഴി മറ്റാരെങ്കിലും നിങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ ഫെയ്‌സ്ബുക്കിനാവും. ചിത്രങ്ങള്‍ സുരക്ഷിതമായി കൈമാറുന്നതിന് സുരക്ഷാ സംഘടനകളുമായി ചേര്‍ന്നാണ് ഫെയ്‌സ്ബുക്ക് ഈ സൗകര്യമൊരുക്കുന്നത്. ഫെയ്‌സ്ബുക്കിന്‍റെ പ്രത്യേകം പരിശീലനം ലഭിച്ച വിദഗ്ദരാണ് ഈ സംവിധാനം കൈകാര്യം ചെയ്യുക. പ്രാരംഭഘട്ടത്തില്‍ ഓസ്‌ട്രേലിയ, കാനഡ, ബ്രിട്ടണ്‍, അമേരിക്ക എന്നിവിടങ്ങളിലാണ് ഈ നഗ്നചിത്ര പ്രചരണം തടയാനുള്ള സംവിധാനം ഒരുക്കുകയെന്ന് ഫെയ്‌സ്ബുക്കിന്‍റെ സേഫ്റ്റി ഗ്ലോബല്‍ ഹെഡ് ആന്‍റിഗോണ്‍ ഡേവിസ് പറഞ്ഞു. സുരക്ഷാ സംഘടനകള്‍ക്കൊപ്പം അഭിഭാഷകര്‍, ഇത്തരം പ്രശ്‌നങ്ങളെ അതിജീവിച്ചവര്‍, ഓസ്‌ട്രേലിയന്‍ ഇ-സേഫ്റ്റി കമ്മീഷണര്‍, സൈബര്‍ സിവില്‍ റൈറ്റ്‌സ് ഇനീഷ്യേറ്റീവ്, അമേരിക്കയിലെ നാഷണല്‍ നെറ്റ് വര്‍ക്ക് റ്റു എന്‍ഡ് ഡൊമസ്റ്റിക് വയലന്‍സ്, ബ്രിട്ടനിലെ റിവഞ്ച് പോണ്‍ ഹെല്‍പ്പ് ലൈന്‍, കാനഡയിലെ വൈ ഡബ്ല്യൂ സി എ ... Read more