Tag: FB

നഗ്നചിത്രങ്ങള്‍ നല്‍കൂ; ഫെയിസ്ബുക്ക്‌ അശ്ശീല പ്രചരണം തടയും

ഉപയോക്താക്കളുടെ നഗ്നചിത്രങ്ങള്‍പ്രചരിക്കുന്നത് തടയുന്നതിനായുള്ള പുതിയ സംവിധാനം പരീക്ഷിക്കാനൊരുങ്ങുകയാണെന്ന് ഫെയ്‌സ്ബുക്ക്. സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതുന്നവര്‍ക്ക് അവരുടെ നഗ്നചിത്രം ഫെയ്‌സ്ബുക്കിന് നല്‍കാം. ഇതുവഴി ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍ എന്നിവ വഴി മറ്റാരെങ്കിലും നിങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ ഫെയ്‌സ്ബുക്കിനാവും. ചിത്രങ്ങള്‍ സുരക്ഷിതമായി കൈമാറുന്നതിന് സുരക്ഷാ സംഘടനകളുമായി ചേര്‍ന്നാണ് ഫെയ്‌സ്ബുക്ക് ഈ സൗകര്യമൊരുക്കുന്നത്. ഫെയ്‌സ്ബുക്കിന്‍റെ പ്രത്യേകം പരിശീലനം ലഭിച്ച വിദഗ്ദരാണ് ഈ സംവിധാനം കൈകാര്യം ചെയ്യുക. പ്രാരംഭഘട്ടത്തില്‍ ഓസ്‌ട്രേലിയ, കാനഡ, ബ്രിട്ടണ്‍, അമേരിക്ക എന്നിവിടങ്ങളിലാണ് ഈ നഗ്നചിത്ര പ്രചരണം തടയാനുള്ള സംവിധാനം ഒരുക്കുകയെന്ന് ഫെയ്‌സ്ബുക്കിന്‍റെ സേഫ്റ്റി ഗ്ലോബല്‍ ഹെഡ് ആന്‍റിഗോണ്‍ ഡേവിസ് പറഞ്ഞു. സുരക്ഷാ സംഘടനകള്‍ക്കൊപ്പം അഭിഭാഷകര്‍, ഇത്തരം പ്രശ്‌നങ്ങളെ അതിജീവിച്ചവര്‍, ഓസ്‌ട്രേലിയന്‍ ഇ-സേഫ്റ്റി കമ്മീഷണര്‍, സൈബര്‍ സിവില്‍ റൈറ്റ്‌സ് ഇനീഷ്യേറ്റീവ്, അമേരിക്കയിലെ നാഷണല്‍ നെറ്റ് വര്‍ക്ക് റ്റു എന്‍ഡ് ഡൊമസ്റ്റിക് വയലന്‍സ്, ബ്രിട്ടനിലെ റിവഞ്ച് പോണ്‍ ഹെല്‍പ്പ് ലൈന്‍, കാനഡയിലെ വൈ ഡബ്ല്യൂ സി എ ... Read more

ഭീമന്‍ തുക പിഴയടപ്പിച്ച് ഫെയിസ്ബുക്ക് പൂട്ടിക്കുമോ…?

ഫെയ്സ്ബുക്കിന്‍റെ ഡാറ്റാ ചോര്‍ത്തൽ കേസിൽ അമേരിക്കന്‍ കോണ്‍ഗ്രസിനു മുമ്പിലെത്തി കാര്യങ്ങള്‍ ബോധിപ്പിച്ച് മാര്‍ക് സക്കര്‍ബര്‍ഗ് മടങ്ങിയെങ്കിലും നിരവധി കേസുകൾക്ക് ഫെയ്‌സ്ബുക്ക് മറുപടി നൽകേണ്ടിവരും. കേസിൽ എഫ്ടിസി ഇപ്പോഴും അന്വേഷണം തുടരുകയാണ്. ഫെയ്‌സ്ബുക്കിന്‍റെ കൈയ്യിലുള്ളതിനേക്കാള്‍ വലിയ തുക എഫ്ടിസിക്ക് പിഴയിടാമെന്നാണ് ചില നിയമവിദഗ്ധർ പറയുന്നത്. അത്ര വലുതാണത്രെ കമ്പനി ചെയ്തിരിക്കുന്ന കുറ്റം. 7.1 ലക്ഷം കോടി ഡോളര്‍ (ഏകദേശം 464.5 ലക്ഷം കോടി രൂപ) പിഴയിടാനുള്ള വകുപ്പുണ്ടെന്നാണ് വിലയിരുത്തല്‍. 2011ലെ ഡേറ്റാ കേസില്‍ ഫെയ്‌സ്ബുക്കും എഫ്ടിസിയും ഒത്തു തീര്‍പ്പിലെത്തിയിരുന്നു. ഇതിലെ വ്യവസ്ഥകള്‍ വച്ചുതന്നെ എഫ്ടിസിക്ക് ഫെയ്‌സ്ബുക്കിന് 7.1 ലക്ഷം കോടി ഡോളര്‍ പിഴയിടാമെന്നാണ് കണ്ടെത്തല്‍. സ്വകാര്യ വ്യക്തികളുടെ ഡേറ്റ യഥേഷ്ടം കൈകാര്യം ചെയ്യുന്ന കാര്യത്തിലായിരുന്നു ഒത്തുതീര്‍പ്പ്. അതിന്‍റെ ലംഘനമാണ് നടന്നിരിക്കുന്നത്. ഫെയ്‌സ്ബുക്കിന്‍റെ ചെയ്തികളെക്കുറിച്ച് തങ്ങള്‍ സ്വകാര്യ അന്വേഷണം നടത്തുന്നുണ്ടെന്ന് എഫ്ടിസി അറിയിച്ചിട്ടുണ്ട്. നിലവിലെ ഒത്തുതീർപ്പ് പ്രകാരം നിയമം ലംഘിച്ചാൽ ഓരോ ഫെയ്സ്ബുക്ക് ഉപയോക്താവിന്‍റെ പേരിലും പിഴയായി 41,484 ഡോളർ നൽകണമെന്നാണ് എഫ്ടിസിയുടെ വെബ്‌സൈറ്റ് ... Read more

ഒമ്പതു കോടി ആളുകളുടെ വിവരങ്ങൾ ചോർന്നു; സക്കര്‍ബര്‍ഗ്

കേംബ്രിജ് അനലിറ്റിക്ക വഴി ഏകദേശം ഒമ്പതു കോടിയോളം ആളുകളുടെ വിവരങ്ങൾ ചോർന്നുവെന്ന് ഫെയ്സ്ബുക്ക്. മാര്‍ക്ക് സക്കര്‍ബര്‍ഗ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്. ചോര്‍ച്ചാവിഷയത്തില്‍ വിശദീകരണം നല്‍കാന്‍ സക്കര്‍ബര്‍ഗ് ഈ മാസം പതിനൊന്നിന് യു.എസ് പ്രതിനിധി സഭയ്ക്ക് മുമ്പാകെ ഹാജരാകും. 5.62 ലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി ഫെയിസ് ബുക്ക് വെളിപ്പെടുത്തി. തനിക്കു പകരം ഫെയ്സ്ബുക്കിന്‍റെ മറ്റൊരു പ്രതിനിധിയെ ആയിരിക്കും സമിതിക്കു മുമ്പാകെ അയയ്ക്കുകയെന്നു നേരത്തേ സക്കർബർഗ് പറഞ്ഞിരുന്നു. എന്നാൽ ഡേറ്റാവിവാദം ശക്തമാവുകയും ഉപയോക്താക്കളോടു പരസ്യമായി മാപ്പുപറയേണ്ടി വരികയും ചെയ്യേണ്ട സാഹചര്യം ഉണ്ടായതോടെയാണ് ഈ മനംമാറ്റം. 2016ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ‌ ഇടപെട്ടെന്നു യു.എസ് ആരോപിച്ച റഷ്യൻ ഉടമസ്ഥതയിലുള്ള നൂറുകണക്കിന് അക്കൗണ്ടുകളും പേജുകളും ഫെയ്സ്ബുക്ക് നിരോധിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ രാഷ്ട്രീയ പോസ്റ്റുകൾ പ്രചരിപ്പിച്ചതിനാണു നടപടി.

സ്വകാര്യത സംരക്ഷിക്കാന്‍ പുതിയ ഫീച്ചേഴ്സുമായി ഫെയ്സ്ബുക്ക്

സ്വകാര്യത സംരക്ഷിക്കാന്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളുമായി ഫെയ്‌സ്ബുക്ക്. പുതിയ  ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്ത കാര്യം ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഫെയ്‌സ്ബുക്ക് അറിയിച്ചത്. കേംബ്രിജ് അനലിറ്റിക്ക വിവാദങ്ങള്‍ക്കു പിന്നാലെയാണ് നടപടിയെങ്കിലും യൂറോപ്യന്‍ യൂണിയന്‍റെ വിവരസംരക്ഷണനിയമം നടപ്പാക്കുന്നതിന്‍റെ ഭാഗമായുള്ള മാറ്റങ്ങളാണിതെന്ന് കമ്പനി വിശദീകരിക്കുന്നു. നയങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത എത്രയാണെന്ന് കഴിഞ്ഞ ആഴ്ചയോടെ മനസ്സിലായി എന്ന ആമുഖത്തോടെയാണ് ഫെയ്‌സ്ബുക്ക് ചീഫ് പ്രൈവസി ഓഫിസര്‍ എറിന്‍ ഈഗന്‍ ഈഗന്‍ പുതിയ ഫീച്ചറുകള്‍ പരിചയപ്പെടുത്തിയത്. പ്രൈവസി സെറ്റിങ്‌സ് ഉള്‍പ്പെടെയുള്ള പ്രധാന വിഭാഗങ്ങള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്ന പരാതിയെ മുന്‍നിര്‍ത്തിയാണ് മാറ്റങ്ങള്‍ വരുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാന മാറ്റങ്ങള്‍ ലളിതമായ സെറ്റിങ്‌സ് പട്ടിക: നിലവില്‍ സെറ്റിങ്‌സില്‍ 17 ഉപവിഭാഗങ്ങളാണുള്ളത്. ഇവ ഏകോപിപ്പിക്കുകയും കൂടുതല്‍ ലളിതമാക്കുകയും ചെയ്തു. പുതിയ പ്രൈവസി ഷോര്‍ട്ട്കട്ട്: പോസ്റ്റുകള്‍ പുനപരിശോധിക്കാനും അവയോട് പ്രതികരിക്കാനും തങ്ങളെ ലക്ഷ്യമിടുന്ന പരസ്യങ്ങളെ നിയന്ത്രിക്കാനും സഹായിക്കും. ആക്‌സസ് യുവര്‍ പേജ്: ഉപയോക്താക്കള്‍ ലൈക്ക് ചെയ്തതും കമന്‍റ്  ചെയ്തതുമായ പോസ്റ്റുകള്‍ കാണാം, വേണമെങ്കില്‍ നീക്കം ചെയ്യാം. പ്രത്യേകസമയത്തെ ഫോട്ടോ ഉള്‍പ്പെടെയുള്ള ... Read more