Category: Tech

വാട്‌സ് ആപ്പില്‍ ഇനിമുതല്‍ പരസ്യവും പ്രത്യക്ഷപ്പെടും

വാട്‌സ് ആപ്പിലൂടെ പരസ്യം നല്‍കി പണം സമ്പാദിക്കാന്‍ ഫെയ്‌സ് ബുക്ക് തീരുമാനിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം വാട്‌സ് ആപ്പ് വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയേല്‍സ് നടത്തി. ആപ്പില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിലൂടെ കമ്പനികളില്‍ നിന്നും ക്ലൈന്റുകളില്‍ നിന്നും വാട്‌സ് ആപ്പിന് പണം സമ്പാദിക്കാനാകും. ആപ്പിലെ സ്റ്റാറ്റസ് സെക്ഷനിലായിരിക്കും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുക. എന്നാല്‍, എന്നുമുതലാകും വാട്‌സ് ആപ്പില്‍ പരസ്യം പ്രത്യക്ഷപ്പെട്ട് തുടങ്ങുക എന്നത് സംബന്ധിച്ച് പ്രഖ്യാപിച്ചിട്ടില്ല. അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത വര്‍ഷം മുതലാകും ഇത് നടപ്പില്‍ വരുകയെന്നാണ് വിലയിരുത്തല്‍. ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ് ആപ്പിന് ഇന്ത്യയില്‍ മാത്രം 25 കോടി ഉപഭോക്താക്കളുണ്ടെന്നാണ് കണക്കാക്കുന്നത്. 2014 ലാണ് ഫേസ്ബുക്ക് വാട്‌സ് ആപ്പിനെ ഏറ്റെടുത്തത്. ഇത്രയും നാള്‍ പരസ്യമില്ലാതെയാണ് വാട്‌സ് ആപ്പ് സേവനം നല്‍കിയിരുന്നത്.

ഇത്തിരി കുഞ്ഞന്‍ പ്രിന്റര്‍ വിപണിയിലെത്തിച്ച് എച്ച് പി

എച്ച് പിയുടെ ഏറ്റവും പുതിയ പോര്‍ട്ടബിള്‍ ഫോട്ടോ പ്രിന്ററായ എച്ച് പി സ്പ്രോക്കറ്റ് പ്ലസ് അവതരിപ്പിച്ചു. കൂടെ കൊണ്ടു നടക്കാവുന്ന തരത്തിലുള്ള ഏറ്റവും ചെറിയ പ്രിന്ററാണ് എച്ച് പി സ്പ്രോക്കറ്റ് പ്ലസ്. 2.3 മുതല്‍ 3.4 വരെ ഇഞ്ചുള്ള ഫോട്ടോകള്‍ പ്രിന്റു ചെയ്യാന്‍ സാധിക്കും. ആന്‍ഡ്രോയിഡിലും ഐ.ഒ.എസ്സിലും പ്രവര്‍ത്തിക്കുന്ന സ്പ്രോക്കറ്റ് ആപ്പ് വഴി പ്രിന്റര്‍ അപ്പ്ഗ്രേഡ് ചെയ്യാം. മാത്രമല്ല സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന ഫോട്ടോകള്‍ നേരിട്ട് പ്രിന്റ് ചെയ്യാനും സംവിധാനമുണ്ട്. സ്പ്രോക്കറ്റ് ആപ്പ് വഴി ഫോട്ടോകളില്‍ എഴുത്തുകള്‍ ബോര്‍ഡറുകള്‍ സ്റ്റിക്കറുകള്‍,ഇമോജികള്‍ എന്നിവ പതിപ്പിച്ച് ഫോട്ടോ കൂടുതല്‍ ജീവസ്സുറ്റതാക്കാന്‍ കഴിയും. എച്ച് പി സ്പ്രോക്കറ്റ് പ്രിന്റര്‍ മൊബൈല്‍ ഫോണുമായും ബ്ളൂട്ടൂത്ത് വഴി ബന്ധിപ്പിക്കാം. പ്രത്യേകമായി മഷിയോ മറ്റ് ഉത്പന്നങ്ങളൊ ഉപയോഗിക്കാതെ 2.3,3.4 ഇഞ്ച് ചിത്രങ്ങള്‍ സിങ്ക് ടെക്നോളജി വഴി പുറത്തെത്തിക്കാം. 8999 രൂപയാണ് ആമസോണില്‍ വില. എച്ച് പി സിങ്ക് പേപ്പറുകള്‍ 799 രൂപമുതലും ലഭ്യമാണ്. 10,20 എണ്ണമുള്ള പേപ്പര്‍ പാക്കുകളായും ലഭിക്കും. ... Read more

നാല് പുതിയ സവിശേഷതകള്‍ അവതരിപ്പിച്ചു ഇന്‍സ്റ്റാഗ്രാം

ഇക്കഴിഞ്ഞ ജൂണ്‍ മാസം വരെയുള്ള കണക്കുകള്‍ പ്രകാരം 100 കോടി സജീവ ഉപയോക്താക്കളുള്ള ഫെയ്‌സ്ബുക്ക് ഉടമസ്ഥതയിലുള്ള ഫോട്ടോ പങ്കിടല്‍ പ്ലാറ്റ്‌ഫോമാണ് ഇന്‍സ്റ്റാഗ്രാം, ഏറ്റവും കൂടുതല്‍ അപ്‌ഡേറ്റ് ചെയ്യുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണിത്. എന്നാല്‍ ഇന്‍സ്റ്റാഗ്രാമിന്റെ മിക്ക സവിശേഷതകളും ഇന്നും പലരും ശ്രദ്ധിച്ചിട്ടില്ല. ഇതില്‍ ഒന്ന് ഷോപ്പിങ് ഇന്‍ സ്റ്റോറിസ് ഫീച്ചറാണ്, ബ്രാന്‍ഡുകള്‍ അവയുടെ സ്റ്റോറുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഓരോ ഉല്‍പ്പന്നത്തിനും വിലയും വിവര സ്റ്റിക്കറുകളും ചേര്‍ക്കാന്‍ അനുവദിക്കുന്നു ഫീച്ചറാണിത്. ഉപയോക്താക്കള്‍ ഏതെങ്കിലും ഉല്‍പ്പന്നത്തെക്കുറിച്ച് കൂടുതലറിയാന്‍ ആഗ്രഹിക്കുന്നെങ്കില്‍, അവര്‍ക്ക് ഇത്തരം പ്രത്യേക സ്റ്റിക്കറുകളില്‍ ടാപ്പുചെയ്യാനാകും. നെയിം ടാഗ് എന്ന മറ്റൊരു സവിശേഷത ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്‌ഫോമിലുണ്ട്. ഇതിലൂടെ സുഹൃത്തുക്കളെ വളരെ പെട്ടെന്ന് കണ്ടെത്തിയതായി ആര്‍ക്കും കഴിയും. ഷോപ്പിംഗ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലുളള ഒരു സംവിധാനമാണ്. ജിഫ് ഫീച്ചറാണ് മറ്റൊരു സവിശേഷത. ജി.ഐ.എഫ് (ഗ്രാഫിക്‌സ് ഇന്റര്‍ചേഞ്ച് ഫോര്‍മാറ്റ്) ടാബില്‍ ലഭ്യമായ ജി.ഐ.എഫ് സ്റ്റിക്കറുകള്‍ അയച്ചുകൊണ്ട് ഉപയോക്താക്കള്‍ക്ക് അവരുടെ ഇന്‍സ്റ്റാഗ്രാം ചാറ്റുകള്‍ കൂടുതല്‍ രസകരമാക്കാം. ഇന്‍സ്റ്റാഗ്രാം ഇമോജി കുറുക്കുവഴി ... Read more

അയച്ച സന്ദശങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതില്‍ പരിഷ്‌ക്കാരം വരുത്തി വാട്ട്‌സ് ആപ്പ്

വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്രഥമായ ഒരു ഫീച്ചറായിരുന്നു അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാം എന്നത്. ആദ്യഘട്ടം ഇത് ഒരു മണിക്കൂര്‍ ആണെങ്കില്‍ പിന്നീട് ഇതിന്റെ സമയം വര്‍ദ്ധിപ്പിച്ചു. എന്നാല്‍ വാട്ട്‌സ്ആപ്പ് വരുത്തുന്ന പുതിയ മാറ്റം അനുസരിച്ച് ഇതില്‍ ചെറിയ മാറ്റം സംഭവിച്ചിരിക്കുന്നു. അതായത് ഇനി നിങ്ങള്‍ അയച്ച സന്ദേശം ഡിലീറ്റ് ചെയ്താലും അത് ലഭിച്ചവര്‍ക്ക് എല്ലാവരുടെയും സന്ദേശം ഡിലീറ്റ് ആകില്ല. അതായത്. നിങ്ങള്‍ നൂറുപേര്‍ക്ക് ഒരു സന്ദേശം അയച്ചെങ്കില്‍ അതില്‍ 99 പേര്‍ക്ക് അപ്പോള്‍ തന്നെ അത് കിട്ടി. അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്തു. ആ സന്ദേശം ചിലപ്പോള്‍ 99 പേരുടെ വാട്ട്‌സ്ആപ്പിലും ഡിലീറ്റ് ചെയ്തതായി കാണിക്കും. എന്നാല്‍ ഈ ഡിലീറ്റ് ചെയ്ത നോട്ടിഫിക്കേഷന്‍ 13മണിക്കൂറിനും,8 മിനുട്ടിനും, 16 സെക്കന്റിനും ശേഷം കാണാത്ത 100മന്റെ അക്കൌണ്ടില്‍ ആ സന്ദേശം ഡിലീറ്റാകാതെ കിടക്കും. അതായത് സന്ദേശം കിട്ടുമ്പോള്‍ മുതല്‍ ഇത്രയും മണിക്കൂര്‍ ഫോണ്‍ സ്വിച്ച് ഓഫായി കിടക്കുന്ന വ്യക്തിക്ക് ഡിലീറ്റ് ചെയ്ത സന്ദേശം ... Read more

സഞ്ചാരികള്‍ക്കായി ആപ്പ് ഒരുക്കി നീലക്കുറിഞ്ഞി സീസണ്‍ 2018

നീലക്കുറിഞ്ഞി സീസണിലെ വിനോദ സഞ്ചാരികള്‍ക്കായി ‘ നീലക്കുറിഞ്ഞി സീസണ്‍ 2018 ‘ എന്ന പേരില്‍ ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഇടുക്കി ജില്ലാ കളകടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടറും ഡി.റ്റി.പി.സി ചെയര്‍മാനുമായ ജീവന്‍ ബാബു കെ. മൊബൈല്‍ ആപ്പിന്റെ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു. വിനോദ സഞ്ചാരികള്‍ക്കായി പാര്‍ക്കിംഗ് ട്രാഫിക്ക് നിയന്ത്രണങ്ങള്‍, മൂന്നാറിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ടൂര്‍ പാക്കേജുകള്‍, ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ എന്നിവ ഈ മൊബൈല്‍ ആപ്പിലൂടെ ലഭിക്കും. നീലക്കുറിഞ്ഞി സീസണ്‍ 2018 എന്ന പേരില്‍ മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ലെ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. നീലക്കുറിഞ്ഞി സീസണിലെ പ്രത്യേകതകളും മൂന്നാറിലെ അടിസ്ഥാന സൗകര്യങ്ങളും നല്‍കുന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ മൊബൈല്‍ വഴി ലഭ്യമാക്കുന്ന മറ്റൊരു മൊബൈല്‍ ആപ്ലിക്കേഷനുമാണ് തയ്യാറാക്കിയിട്ടുള്ളത്. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെയും കേരള ഐ.റ്റി. മിഷന്റെയും സഹകരണത്തോടെയാണ് നിര്‍വ്വഹിച്ചിട്ടുള്ളത്.

ഗൂഗിളിന് ഇരുപതാം പിറന്നാള്‍; ചോദിക്കാത്ത ചോദ്യങ്ങള്‍ക്കും ഇനി ഉത്തരം റെഡി

അറിയുന്നതും അറിയാത്തതും ഗൂഗിളില്‍ തിരയുകയെന്ന ശീലം കഴിഞ്ഞ 20 വര്‍ഷമായി നമ്മള്‍ കൊണ്ടു നടക്കുന്ന ഒന്നാണ്. ചോദിച്ചതില്‍ ചില ചോദ്യങ്ങള്‍ക്കെങ്കിലും ഗൂഗിളിന് ചിലപ്പോള്‍ ഉത്തരം നല്‍കാനും ആയിട്ടുണ്ടാവില്ല. ആ പ്രതിസന്ധി മറികടക്കുന്നതിനായി ഡാറ്റാബേസ് കൂടുതല്‍ വിശാലമാക്കാന്‍ ഗൂഗിള്‍ തയ്യാറെടുക്കുകയാണ്. വിവരങ്ങള്‍ അറിയുന്നതിനായി ഗൂഗിളിനെ ആശ്രയിക്കുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ഗൂഗിള്‍ ഫീഡിനെ പരിഷ്‌കരിച്ച് ഡിസ്‌കവറാക്കാനുള്ള പദ്ധതികളും ഗൂഗിള്‍ ആരംഭിച്ചു. ഇതോടെ ഡെസ്‌ക്ടോപ്പിലും മൊബൈലിലും കെട്ടുംമട്ടും മാറിയാവും ഗൂഗിള്‍ പ്രത്യക്ഷപ്പെടുക. കഴിഞ്ഞ വര്‍ഷമാണ് ഉപയോക്താക്കള്‍ തിരഞ്ഞില്ലെങ്കില്‍ പോലും സഹായകമാവുന്ന വിവരങ്ങള്‍ നല്‍കുക എന്ന ഉദ്ദേശത്തോടുകൂടി ഫീഡ് സംവിധാനം ഗൂഗിള്‍ നല്‍കിത്തുടങ്ങിയത്. ഡിസ്‌കവര്‍ വരുന്നതോടെ ഉപയോക്താവിന്റെ താത്പര്യങ്ങളെ വളരെ വേഗത്തില്‍ തിരിച്ചറിയാനും ഏറ്റവും മികച്ച ഫലം നല്‍കാനും സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. സെര്‍ച്ച് ഹിസ്റ്ററി അനുസരിച്ചുള്ള വിവരങ്ങള്‍ ഗൂഗിള്‍ തുറക്കുമ്പോഴേ ഇനിമുതല്‍ വരിവരിയായി സ്ഥാനം പിടിക്കുമെന്ന് ചുരുക്കം. ചിത്രങ്ങളും ലേഖനങ്ങളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് കമ്പനി പറയുന്നത്. ഭാഷാഭേദമുള്ളവര്‍ക്കും കാര്യങ്ങള്‍ വേഗത്തില്‍ കണ്ടെത്തി പ്രയോജനപ്പെടുത്താന്‍ ... Read more

പങ്കുവെയ്ക്കാം പ്രണയം; ഡേറ്റിംങ് ആപ്പുമായി ഫേസ്ബുക്ക്

യോജിച്ച പങ്കാളിയെ കണ്ടെത്താന്‍ ഉപഭോക്താക്കളെ സഹായിക്കാനായി ഫേസ്ബുക്ക് ആരംഭിക്കുന്ന ‘ഡേറ്റിംങ്’ ആപ്പിന്റെ പരിക്ഷണം കൊളംബിയയില്‍ ആരംഭിച്ചു സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് ഫേസ്ബുക്കിലൂടെ അറിയിച്ചു. മെയ് മാസത്തില്‍ നടന്ന എഫ്8 കോണ്‍ഫറന്‍സിലാണ് വെബ്സൈറ്റ് സംബന്ധിച്ച ആദ്യ അറിയിപ്പ് പ്രഖ്യാപിച്ചത്. 18 വയസ്സ് മുതലുള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ വെബ്സൈറ്റ് ഉപയോഗിക്കാന്‍ കഴിയുകയുള്ളു. വെബ്സൈറ്റില്‍ പ്രൊഫൈലുകള്‍ ഉണ്ടാക്കുകയാണ് ആദ്യപടി. അതിനുശേഷം പറ്റിയ പങ്കാളിയെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഫേസ്ബുക്ക് അറിയിച്ചത്. നിലവില്‍ ടിന്‍ഡര്‍, ബംബിള്‍ എന്നിങ്ങനെ നിരവധി ഡേറ്റിങ് ആപ്പുകള്‍ ഉണ്ട്. എങ്കിലും ലോകത്തെ ഭൂരിഭാഗം ആളുകള്‍ക്കും ഫേസ്ബുക്ക് അക്കൗണ്ട് ഉള്ളതുകൊണ്ട് തന്നെ ഇതിലൂടെ യോജിച്ച പങ്കാളിയെ കണ്ടെത്തുന്നത് കുറച്ചുകൂടി എളുപ്പമായിരിക്കുമെന്ന് ഫേസ്ബുക്ക് അവകാശപ്പെടുന്നു. സുരക്ഷ സംബന്ധിച്ച് ആശങ്കകള്‍ ഉയരുന്നതിനിടെ പുതിയ സേവനവുമായി ഫേസ്ബുക്ക് എത്തുന്നത്. തീര്‍ത്തും സ്വതന്ത്ര്യമായ ഡേറ്റിംങ് ആപ്പായിരിക്കും ഇതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക പ്രൊഫൈല്‍ ഉപയോക്താകള്‍ക്ക് നിര്‍മിക്കാനാവും. എന്നാല്‍ ഈ പ്രൊഫൈല്‍ ഫേസ്ബുക്ക് ന്യൂസ്ഫീഡിലോ ഫേസ്ബുക്ക് സുഹൃത്തുകള്‍ക്കോ കാണാനാവില്ല. പ്രൊഫൈല്‍ നിര്‍മിച്ചതിന് ... Read more

കാറുകളില്‍ ആന്‍ഡ്രോയിഡ് സിസ്റ്റവുമായി ഗൂഗിള്‍

ലോകമെമ്പോടുമുള്ള ലക്ഷക്കണക്കിന് കാറുകളില്‍ ആന്‍ഡ്രായ്ഡ് ഇന്‍ഫോര്‍ടെയ്ന്‍മെന്റ് സംവിധാനം ഒരുക്കാന്‍ ഗൂഗിള്‍ തയ്യാറെടുക്കുന്നത്. റെനോ-നിസാന്‍-മിസ്തുബിഷി കൂട്ടുകെട്ടിലുള്ള കമ്പനിയുമായി ചേര്‍ന്ന് ഈ സംവിധാനം നടപ്പിലാക്കാനാണ് നീക്കം. എന്റര്‍ടെയ്ന്‍മെന്റിന് പുറമെ, പ്ലേ സ്റ്റോര്‍, നാവിഗേഷന്‍, ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ അസിസ്റ്റന്‍സ് എന്നീ സംവിധാനങ്ങളുള്ള സിസ്റ്റമായിരിക്കും ഗൂഗിള്‍ ഒരുക്കുക. 2021-ഓടെ ആന്‍ഡ്രോയ്ഡ് സിസ്റ്റം കാറുകളില്‍ എത്തിക്കാനാണ് ഗൂഗിള്‍ ലക്ഷ്യമാക്കുന്നത്. ഒരു പതിറ്റാണ്ടിലധികമായി കാറുകളില്‍ ഗൂഗിള്‍ സാങ്കേതികവിദ്യ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. എന്നാല്‍ മെഴ്സിഡസ്, ബിഎംഡബ്ല്യു തുടങ്ങിയ കമ്പനികള്‍ അവരുടെ സാങ്കേതികവിദ്യയില്‍ ജിപിഎസ് സംവിധാനം ഉള്ളതിനാല്‍ ഗൂഗിള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് തിരിച്ചടിയാകുകയായിരുന്നു. റെനോ-നിസാന്‍-മിസ്തുബിഷി കൂട്ടുകെട്ടില്‍ ലോകത്തുടനീളം 10.6 മില്ല്യണ്‍ കാറുകളാണ് വിറ്റഴിച്ചത്. ഈ വര്‍ഷം ജൂണ്‍ വരെയുള്ള കാലയളവില്‍ 5.54 ലക്ഷം വാഹനങ്ങളും പുറത്തിറക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഗൂഗിള്‍ പദ്ധതി നടപ്പാക്കുന്നതിനായി ഇവരുമായി സഹകരിക്കന്നത്.

ഡ്യുവല്‍ സിമ്മുമായി ആപ്പിള്‍; ഇന്ത്യയിലെ വില അറിയാം

ആപ്പിളിന്റെ പുതിയ ഐഫോണുകളായ ആപ്പിള്‍ ഐഫോണ്‍ XS, ഐഫോണ്‍ XS മാക്‌സ്, ഐഫോണ്‍ XR എന്നിവ പുറത്തിറക്കി. ആപ്പിളിന്റെ കാലിഫോര്‍ണിയയിലെ സ്റ്റീവ് ജോബ്‌സ് തീയറ്ററില്‍ നടന്ന ചടങ്ങിലാണ് ആപ്പിള്‍ ഐഫോണിന്റെ ഹൈഎന്റ് പുതിയ പതിപ്പുകള്‍ പുറത്തിറക്കിയത്. ആപ്പിളിന്റെ വിലക്കുറവുള്ള മോഡല്‍ എന്ന അവകാശവാദുമായാണ് ഐഫോണ്‍ XR പുറത്തിറക്കിയിരിക്കുന്നത്. 6.1 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേ ആണ് ഇതിനുള്ളത്. എ12 ബയോണിക് ചിപ്‌സെറ്റ് തന്നെയാണ് ഇതിനും. 64 ജിബി, 128 ജിബി, 256 ജിബി സ്റ്റോറേജുകളാണ് ഇതിനുള്ളത്. ആപ്പിളിന്റെ ഏറ്റവും പുതിയ എ12 ബയോണിക്ക് ചിപ്പാണ് ഈ ഫോണുകളുടെ ശേഷി നിര്‍ണ്ണയിക്കുന്നത്. ഇത് കൂടിയ ബാറ്ററി ലൈഫ് ഈ ഫോണുകള്‍ക്ക് നല്‍കുന്നു. ഏഴ് എംപി ഫ്രണ്ട് ക്യാമറ, 12 എംപി റിയര്‍ ക്യാമറ എന്നിവയാണ് മറ്റ് പ്രത്യേകത. ഫേസ് ഐഡി സംവിധാനവും ഉണ്ട്. നീല, മഞ്ഞ, വെള്ള, കറുപ്പ്, പ്രൊജക്റ്റ് റെഡ്, ഇളം ചുവപ്പും നിറങ്ങളില്‍ ഐഫോണ്‍ XR ലഭ്യമാണ്. ഐഫോണുകള്‍ 28 ... Read more

ഏറ്റവും പുതിയ ഐഫോണുകള്‍ ബുധനാഴ്ച പുറത്തിറങ്ങും

ഐഫോണിന്റെ ഏറ്റവും പുതിയ മോഡല്‍ പുറത്തിറക്കാനുള്ള ഒരുക്കങ്ങള്‍ ആപ്പിള്‍ പൂര്‍ത്തിയാക്കി. കാലിഫോര്‍ണിയയിലെ സന്‍ഫ്രാന്‍സിസ്‌കോയിലായിരിക്കും പുതിയ ഐഫോണുകള്‍ വരുന്ന ബുധനാഴ്ച അവതരിപ്പിക്കുക. നേരത്തെ തന്നെ ഈവന്റിന്റെ ഓഫീഷ്യല്‍ ലെറ്റര്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. ആപ്പിള്‍ പുറത്തിറക്കാനിരിക്കുന്ന പുതിയ മോഡലുകളുടെ പേരും ചിത്രങ്ങളും എല്ലാം സ്ഥിരം ‘ലീക്കു’കാര്‍ പുറത്തു വിട്ടിട്ടുണ്ട്. ഐഫോണ്‍ 8ന്റെ പിന്‍ഗാമിയായി ഐഫോണ്‍ 9, ഐഫോണ്‍ എക്‌സിന്റെ പിന്‍ഗാമിയായി ഐഫോണ്‍ എക്‌സ്എസ് എന്നിവ എത്തുമെന്നാണ് വാര്‍ത്ത. ആപ്പിള്‍ വാച്ചിന്റെ പുതിയ പതിപ്പ് വാച്ച് സീരീസ് 4, ബജറ്റ് മോഡല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഐഫോണ്‍ എസ്ഇ 2, ഐഫോണ്‍ എക്‌സ് പ്ലസ്, ഐഫോണ്‍ എക്‌സ് എസ്ഇ എന്നിവയും അന്ന് ആപ്പിള്‍ അവതരിപ്പിക്കുമെന്ന് കരുതുന്നു. എല്ലാ മോഡലുകളിലും വയര്‍ലെസ് ചാര്‍ജിങ്, ഡിസ്‌പ്ലേ നോച്ച് സംവിധാനം, ഫെയ്‌സ് ഐഡി എന്നിവയും പ്രതീക്ഷിക്കുന്നു.

അതിശയിപ്പിക്കുന്ന മാറ്റങ്ങളുമായി ഗൂഗിള്‍ മാപ്പ്; അറിയാം പുതിയ ഫീച്ചറുകള്‍

ഗൂഗിള്‍ മാപ്പില്‍ പുതിയ ലേ ഔട്ടും ഓപ്ഷന്‍സും പഴയ മാപ്പില്‍ സ്‌ക്രീനിനു താഴെ വന്നിരുന്ന ഡ്രൈവിങ്, ട്രാന്‍സിറ്റ് ടാബുകള്‍ നീക്കം ചെയ്യാനാണ് ഗൂഗിളിന്റെ പരിപാടി. ഇതിനു പകരം ഒരു കമ്യൂട്ട് ടാബ് വരും. അതില്‍ സ്പര്‍ശിക്കുമ്പോള്‍ മുകളിലുള്ള ടൈറ്റില്‍ ബാറില്‍ രണ്ടു ഓപ്ഷന്‍സ് തെളിയും- To work അല്ലെങ്കില്‍ To home. കൂടാതെ ഉപയോക്താവ് റെക്കോഡു ചെയ്ത റൂട്ടുകളും ഓര്‍മ്മയില്‍ സൂക്ഷിക്കും. ഉപയോക്താവ് പഴയ റൂട്ടിലാണ് യാത്ര ചെയ്യുന്നതെങ്കില്‍, മെമ്മറിയിലുള്ള ഈ റൂട്ട് പ്രയോജനപ്പെടുത്താന്‍ സാധിച്ചേക്കുമെന്നും കരുതുന്നു. ഇതു കൂടാതെ, എങ്ങോട്ടാണോ യാത്രചെയ്യുന്നത് അതിനനുസരിച്ച് റെക്കമെന്‍ഡഡ് റൂട്സും കാണിക്കും. ഉപയോക്താവ് തിരഞ്ഞെടുക്കുന്ന ഓപ്ഷന്‍ അനുസരിച്ച്, മാപ്സിന്റെ താഴെ റൂട്സ് കാര്‍ഡ് പ്രത്യക്ഷപ്പെടും. അതിനു ചേര്‍ന്ന് പകരം റൂട്ടുകളും (alternate) പ്രത്യക്ഷപ്പെടും. ഈ വര്‍ഷമാദ്യം തന്നെ ഗൂഗിള്‍ പറഞ്ഞിരുന്നത് മാപ്സിന് ഒരു പുതിയ എക്സ്പ്ലോറര്‍ ടാബ് കൊണ്ടുവരുമെന്നാണ്. എന്നാല്‍, പുതിയ കമ്യൂട്ട് ടാബ് ചില ഉപയോക്താക്കളെ മനസില്‍ വച്ചാണ് ടെസ്റ്റു ചെയ്യുന്നതത്രെ. ആന്‍ഡ്രോയിഡ് ... Read more

പത്താം പിറന്നാളില്‍ സര്‍പ്രൈസ് മാറ്റവുമായി ഗൂഗിള്‍ ക്രോം

പത്താം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പുതിയ പതിപ്പുമായി ഗൂഗിള്‍ ക്രോം. ക്രോമിന്റെ 69 ആം പതിപ്പാണ് ഗൂഗിള്‍ പുറത്തിറക്കിയത്. ഡെസ്‌ക്ടോപ്പ്, ഐഓഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ ഗൂഗിള്‍ ക്രോമിന്റെ പുതിയ പതിപ്പ് ലഭ്യമാവും. സെര്‍ച്ച് ബോക്സിന്റെ ആകൃതിയില്‍ കൊണ്ടുവന്ന മാറ്റമാണ് ശ്രദ്ധേയം. അതിവേഗം സെര്‍ച്ച് അനുഭവം സാധ്യമാക്കുന്നതിനായി ഓട്ടോ ഫില്‍ സൗകര്യം കൂടുതല്‍ മികച്ചതാക്കി. സെര്‍ച്ച് ബോക്സില്‍ ടൈപ്പ് ചെയ്യുമ്പോള്‍ കൂടുതല്‍ ഓട്ടോഫില്‍ ഓപ്ഷനുകള്‍ ലഭിക്കും. 2008 സെപ്റ്റംബര്‍ രണ്ടിനാണ് ഗൂഗിള്‍ ക്രോം ബ്രൗസര്‍ തുടങ്ങുന്നത്. അപ്ഡേറ്റ് ചെയ്യുന്ന വിധം ഗൂഗിള്‍ ക്രോം ബ്രൗസറിന്റെ വലതുഭാഗത്തായിട്ടുള്ള മൂന്നു കുത്തുകളില്‍ ക്ലിക്ക് ചെയ്ത് സെറ്റിങ്സ് തിരഞ്ഞെടുക്കുക. തുറന്നുവരുന്ന പേജിന്റെ ഇടത് ഭാഗത്തെ മെനു തുറന്നാല്‍ അതില്‍ എബൗട്ട് ക്രോം എന്ന് കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ ഗൂഗിള്‍ ക്രോം അപ്ഡേറ്റ് ചെയ്യാം.

അമ്പരപ്പിക്കുന്ന സവിശേഷതകളുമായി റെഡ്മീ 6 പ്രോ ഇന്നെത്തും

കുറഞ്ഞ വിലയില്‍ മികച്ച സവിശേഷതകള്‍ എന്നതാണ് ഷവോമി ഫോണുകളുടെ മുഖമുദ്ര. ഷവോമി വിപണിയില്‍ തരംഗം തീര്‍ത്തതും ഇക്കാരണങ്ങള്‍ കൊണ്ടു തന്നെയായിരുന്നു. ഇപ്പോഴിതാ മികച്ച വിലയില്‍ നിരവധി സവിശേഷതകളുമായി ഷവോമിയുടെ മുന്ന് മോഡലുകള്‍ വിപണിയിലെത്തുകയാമ്. റെഡ്മീ 6 സീരിസാണ് ഇന്ത്യന്‍ വിപണിയിലടക്കം എത്തുന്നത്. ദേശ് കി നയാ  സ്മാര്‍ട്ട്‌ഫോണ്‍ എന്ന ടാഗുമായി എത്തുന്ന ഫോണ്‍ വിപണിയില്‍ തരംഗമാകും എന്നാണ് ഷവോമിയുടെ പ്രതീക്ഷ. റെഡ്മീ 6, റെഡ്മീ 6എ, റെഡ്മീ 6 പ്രോ എന്നിവയാണ് ഈ ഫോണിന്റെ വെരിയെന്റുകള്‍. 5.45 ഇഞ്ച് വലിപ്പത്തിലുള്ള എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഷവോമി റെഡ്മീ 6എയ്ക്ക് ഉണ്ടാകുക. ഇതിന്റെ റെസല്യൂഷന്‍ 1440X720 ആയിരിക്കും. 18:9 അനുപാതത്തിലായിരിക്കും സ്‌ക്രീന്‍. ഹെലിയോ A22 ആയിരിക്കും പ്രൊസസര്‍. 13എംബി പിന്‍ ക്യാമറയും 5എംബി സെല്‍ഫി ക്യാമറയുമാണ് പ്രതീക്ഷിക്കുന്നത്. 2ജിബി റാമുള്ള ഫോണിന് 16ജിബി ആയിരിക്കും കുറഞ്ഞ സംഭരണശേഷി. 6500ല്‍ താഴെയായിരിക്കും ഫോണിന്റെ വില. 3ജിബി റാമുള്ള ഷവോമീ റെഡ്മീ6ന് 10,000 രൂപയില്‍ താഴെയായിരിക്കും ... Read more

ഈ ആപ്പുകള്‍ കൈവശമുണ്ടോ എങ്കില്‍ യാത്ര സുഖകരമാകും

യാത്ര ചെയ്യുവാന്‍ ല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ചില നേരത്ത് യാത്രയ്ക്ക് വെല്ലുവിളിയായി നില്‍ക്കുന്നത് ചെന്നെത്തുന്ന സ്ഥലത്ത് താമസവും മറ്റു കാര്യങ്ങളുമാണ്. എന്നാല്‍ ഈ ആപ്പുകള്‍ കൈവശമുണ്ടെങ്കില്‍ അവ ഇതിനെല്ലാം സഹായിക്കും. അങ്ങനെ ചില ആപ്പുകളെ പരിചയപ്പെടാം. വിക്കഡ് റൈഡ് : ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750, കോണ്ടിനെന്റല്‍ ജിടി കഫേ റേസര്‍, ട്രയംഫ്-ബൊണെവില്ല പോലുള്ള സൂപ്പര്‍ ബൈക്കുകള്‍ വാടക്കയ്ക്ക് എടുക്കാന്‍ ഈ ആപ്പുകള്‍ സഹായിക്കും. ഒരു മണിക്കൂറോ ഒരു ദിവസത്തെക്കോ ഈ വാഹനം വാടകയ്ക്ക് എടുത്ത്, ഉപയോഗിക്കാം. ഇതോടൊപ്പം ചില ഓഫറുകളും ഈ ആപ്പ് നിങ്ങള്‍ക്ക് നല്‍കും. ബ്ലാബ്ലാകാര്‍ : ചിലവുകള്‍ പങ്കു വെച്ച് ദൂര യാത്ര ചെയ്യുന്ന ആളുകള്‍ പറ്റിയ ആപ്പാണ് ഇത്. നിങ്ങള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് കാര്‍ ഉടമയുടെ ഫോണ്‍ നമ്പറും വിവരങ്ങളും ലഭിക്കും. ഇത് നിങ്ങളുടെ യാത്ര എളുപ്പമാക്കും. കണ്‍ഫേം ടികെടി : ഈ ആപ്പ് ഉപയോഗിച്ച് ഇന്ത്യയില്‍ എവിടെയും നിങ്ങള്‍ക്ക് ഓണ്‍ലൈനായി ... Read more

ജിമെയില്‍ സന്ദേശങ്ങളെ മടക്കി വിളിക്കാം; പുതിയ ആന്‍ഡ്രോയിഡ് ഫീച്ചറുമായി ഗൂഗിള്‍

മൊബൈല്‍ അടക്കമുള്ള ആന്‍ഡ്രോയിഡ് ഒപറേറ്റിങ് സിസ്റ്റം വഴി അയക്കുന്ന ജിമെയില്‍ സന്ദേശങ്ങള്‍ തിരിച്ചുവിളിക്കാനുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍. ആന്‍ഡ്രോയിഡിലെ ജിമെയില്‍ ആപ്പിന്റെ 8.7 വേര്‍ഷനിലാണ് ഈ ഫീച്ചര്‍ എത്തിയിരിക്കുന്നത്. അയച്ച മെയിലുകള്‍ തിരിച്ചു വിളിക്കാനുള്ള ഫീച്ചര്‍ ഗൂഗിള്‍ ജിമെയിലിന്റെ വെബ് ഉപയോക്താക്കള്‍ക്ക് 2015ല്‍ ലഭ്യമാക്കിയിരുന്നു. പിന്നീട് ഐഒഎസിലും സൗകര്യം നല്‍കിയിരുന്നു. സ്വന്തം ഓപറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡില്‍ ഈ ഫീച്ചര്‍ ആദ്യമായാണ് ഗൂഗിള്‍ അവതരിപ്പിക്കുന്നത്. ഡെസ്‌ക്ടോപ് വേര്‍ഷനോടു വളരെ സമാനത പുലര്‍ത്തുന്ന രീതിയിലാണിത്. ഡെസ്‌ക്ടോപ് വേര്‍ഷനില്‍ എത്ര സമയം വരെ തിരിച്ചു വിളിക്കാമെന്നത് സെറ്റു ചെയ്യാം. എന്നാല്‍ അങ്ങനെ സമയപരിധി നിശ്ചയിക്കാനുള്ള ഓപ്ഷന്‍ ആന്‍ഡ്രോയിഡ് വേര്‍ഷന്റെ ആദ്യ പതിപ്പിലില്ല. ഈ ഫീച്ചര്‍ വേണ്ടന്നുവയ്ക്കാനുള്ള ഓപ്ഷനും നല്‍കിയിട്ടില്ല. പുതിയ ഫീച്ചറില്‍ ഒരു മെയില്‍ സെന്‍ഡു ചെയ്യുമ്പോള്‍ മെയില്‍ ബോക്‌സിനു താഴെ പ്രത്യക്ഷപ്പെടുന്ന സെന്‍ഡിങ് സ്‌നാക്ബാറില്‍ സ്പര്‍ശിച്ചാല്‍ അയച്ച മെസേജ് ക്യാന്‍സല്‍ ചെയ്യാം. അയച്ചു കഴിഞ്ഞും സെന്റ് മെസേജ് അണ്‍ഡൂ ചെയ്യാനുള്ള ഓപ്ഷനും നല്‍കുന്നുണ്ട്. ... Read more