Tag: ഡേറ്റിംങ് ആപ്പ്

പങ്കുവെയ്ക്കാം പ്രണയം; ഡേറ്റിംങ് ആപ്പുമായി ഫേസ്ബുക്ക്

യോജിച്ച പങ്കാളിയെ കണ്ടെത്താന്‍ ഉപഭോക്താക്കളെ സഹായിക്കാനായി ഫേസ്ബുക്ക് ആരംഭിക്കുന്ന ‘ഡേറ്റിംങ്’ ആപ്പിന്റെ പരിക്ഷണം കൊളംബിയയില്‍ ആരംഭിച്ചു സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് ഫേസ്ബുക്കിലൂടെ അറിയിച്ചു. മെയ് മാസത്തില്‍ നടന്ന എഫ്8 കോണ്‍ഫറന്‍സിലാണ് വെബ്സൈറ്റ് സംബന്ധിച്ച ആദ്യ അറിയിപ്പ് പ്രഖ്യാപിച്ചത്. 18 വയസ്സ് മുതലുള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ വെബ്സൈറ്റ് ഉപയോഗിക്കാന്‍ കഴിയുകയുള്ളു. വെബ്സൈറ്റില്‍ പ്രൊഫൈലുകള്‍ ഉണ്ടാക്കുകയാണ് ആദ്യപടി. അതിനുശേഷം പറ്റിയ പങ്കാളിയെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഫേസ്ബുക്ക് അറിയിച്ചത്. നിലവില്‍ ടിന്‍ഡര്‍, ബംബിള്‍ എന്നിങ്ങനെ നിരവധി ഡേറ്റിങ് ആപ്പുകള്‍ ഉണ്ട്. എങ്കിലും ലോകത്തെ ഭൂരിഭാഗം ആളുകള്‍ക്കും ഫേസ്ബുക്ക് അക്കൗണ്ട് ഉള്ളതുകൊണ്ട് തന്നെ ഇതിലൂടെ യോജിച്ച പങ്കാളിയെ കണ്ടെത്തുന്നത് കുറച്ചുകൂടി എളുപ്പമായിരിക്കുമെന്ന് ഫേസ്ബുക്ക് അവകാശപ്പെടുന്നു. സുരക്ഷ സംബന്ധിച്ച് ആശങ്കകള്‍ ഉയരുന്നതിനിടെ പുതിയ സേവനവുമായി ഫേസ്ബുക്ക് എത്തുന്നത്. തീര്‍ത്തും സ്വതന്ത്ര്യമായ ഡേറ്റിംങ് ആപ്പായിരിക്കും ഇതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക പ്രൊഫൈല്‍ ഉപയോക്താകള്‍ക്ക് നിര്‍മിക്കാനാവും. എന്നാല്‍ ഈ പ്രൊഫൈല്‍ ഫേസ്ബുക്ക് ന്യൂസ്ഫീഡിലോ ഫേസ്ബുക്ക് സുഹൃത്തുകള്‍ക്കോ കാണാനാവില്ല. പ്രൊഫൈല്‍ നിര്‍മിച്ചതിന് ... Read more