Category: Tech

ഷവോമി എക്‌സേഞ്ച് ഓഫര്‍ ഓണ്‍ലൈന്‍ വഴിയും

എം.ഐ ഹോം സ്‌റ്റോറുകള്‍ വഴി നല്‍കി വന്നിരുന്ന എക്‌സ്‌ചേഞ്ച് ഓഫര്‍ ഇനിമുതല്‍ ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ എം.ഐ ഡോട്ട് കോമിലും ലഭിക്കും. ചൊവ്വാഴ്ചയാണ് എക്‌സ്‌ചേഞ്ച് ഓഫര്‍ കമ്പനി വെബ്‌സൈറ്റിലേക്ക് വ്യാപിപ്പിച്ചത്. ഓഫര്‍ അനുസരിച്ച് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ഇന്‍സ്റ്റന്‍റ് എക്‌സ്‌ചേഞ്ച് കൂപ്പണ്‍ ഉപയോഗിച്ച് പഴയ ഫോണിന് പകരം പുതിയ ഫോണ്‍ വാങ്ങാം. ഈ ഓഫര്‍ ലഭിക്കുന്നതിനായി മി ഡോട്ട് കോമില്‍ ഒരുക്കിയിട്ടുള്ള എക്‌സ്‌ചേഞ്ച് ഓഫര്‍ പ്രത്യേക പേജില്‍ കൈമാറ്റം ചെയ്യാനുദ്ദേശിക്കുന്ന സ്മാര്‍ട്‌ഫോണ്‍ തിരഞ്ഞെടുക്കുക. ഹാന്‍റ്സെറ്റിന്‍റെ നിലവിലെ അവസ്ഥയും വിപണി മൂല്യവും കണക്കാക്കി ഷവോമി ഒരു എക്‌സ്‌ചേയ്ഞ്ച് മൂല്യം നിശ്ചയിക്കും. ഈ വില സ്വീകാര്യമെങ്കില്‍ ഐ.എം.ഇ.ഐ നമ്പര്‍ നല്‍കി അത് അംഗീകരിക്കുക. തുടര്‍ന്ന് എം.ഐ അക്കൗണ്ടില്‍ എക്‌സ്‌ചേ്ഞ്ച് വാല്യൂ കൂപ്പണ്‍ ക്രെഡിറ്റ് ആകും. ഒരു പുതിയ സ്മാര്‍ട്‌ഫോണ്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ഈ കൂപ്പണ്‍ ഉപയോഗിക്കാം. ഫോണ്‍ കൈപ്പറ്റുന്ന സമയത്ത് പഴയ ഫോണ്‍ നല്‍കിയാല്‍ മതി. പ്രവര്‍ത്തനക്ഷമമായതും ബാഹ്യമായ കേടുപാടുകളില്ലാത്തതുമായ സ്മാര്‍ട്‌ഫോണുകള്‍ മാത്രമേ എക്‌സ്‌ചേഞ്ച് ... Read more

ഹിന്ദി പറഞ്ഞ് ഗൂഗിള്‍ അസിസ്റ്റന്റ്

ഗൂഗിള്‍ അസിസ്റ്റന്റ് സേവനം ഇനി മുതല്‍ ഹിന്ദി ഭാഷയിലും ലഭ്യമാവും. ആന്‍ഡ്രോയിഡ് മാര്‍ഷമെലേയ്ക്ക് ശേഷം പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണ്‍ പതിപ്പുകളില്‍ ഇനി ഗൂഗിള്‍ അസിസ്റ്റന്റ ഹിന്ദിയില്‍ പ്രവര്‍ത്തിപ്പിക്കാം. ഉടന്‍ തന്നെ ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ്, ഐഫോണ്‍, ആന്‍ഡ്രോയിഡ് ഓറിയോ ഗോ എഡിഷന്‍ എന്നിവയില്‍ ഗൂഗിള്‍ അസിസ്റ്റന്റ് ഹിന്ദി ഭാഷ സേവനം ലഭ്യമാകും. ഇന്ത്യന്‍ ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിചെല്ലുന്നതിന്റെ ഭാഗമായാണ് ഗൂഗിള്‍ തങ്ങളുടെ സേവനങ്ങളിലെല്ലാം പ്രാദേശിക ഭാഷാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അടുത്തിടെയാണ് ഗൂഗിള്‍ മാപ്പില്‍ മലയാളമുള്‍പ്പടെയുള്ള ഭാഷകളില്‍ ശബ്ദ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സേവനം ഗൂഗിള്‍ ആരംഭിച്ചത്. ഗൂഗിള്‍ അസിസ്റ്റന്റില്‍ ഹിന്ദി ലഭിക്കുന്നതിന് ഡിവൈസ് ലാങ്ക്വേജ് ഹിന്ദിയിലേക്ക് മാറ്റുക. ഒപ്പം ഗൂഗിള്‍ അസിസ്റ്റന്റ് അപ്ഡേറ്റ് ചെയ്യുക. നിലവില്‍ എട്ട് ഭാഷകളാണ് ഗൂഗിള്‍ അസിസ്റ്റന്റിലുള്ളത്. ഈ വര്‍ഷം അവസാനത്തോടെ 30 ഭാഷകളില്‍ ഗൂഗിള്‍ അസിസ്റ്റന്റ് ലഭ്യമാവും. അതോടെ രാജ്യത്തെ 95 ശതമാനം പേരും തങ്ങളുടെ പ്രാദേശിക ഭാഷകളില്‍ ഗൂഗിള്‍ സേവനം ഉപയോഗിക്കാനാവും.

വാട്‌സ്ആപ്പില്‍ അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഇനി സമയമെടുക്കും

അയക്കുന്ന സന്ദേശം ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം കഴിഞ്ഞ വര്‍ഷമാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ഏറെ ഉപകാരപ്രദമായ ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. എന്നാല്‍ ഈ ഫീച്ചര്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ബ്ലോക്ക് റിവോക്ക് റിക്വസ്റ്റ് എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഏഴ് മിനിറ്റ് സമയ പരിമിതിയാണ് വാട്‌സ്ആപ്പ് നല്‍കുന്നത്. ഇത് ഒരുമണിക്കൂര്‍ ആക്കി വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. എന്നാല്‍ വാട്‌സ്ആപ്പ് മാതൃകയില്‍ നിര്‍മിച്ച വ്യാജ വാട്‌സ്ആപ്പ് ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം മുമ്പ് അയച്ച സന്ദേശങ്ങള്‍ വരെ ഡിലീറ്റ് ചെയ്യാന്‍ സാധിക്കുന്ന സാഹചര്യമുണ്ട്. ഈ ദുരുപയോഗം തടയാനുള്ള ശ്രമമാണ് പുതിയ ഫീച്ചര്‍. നിലവില്‍ ഒരാള്‍ സന്ദേശം നീക്കം ചെയ്യാനുള്ള അപേക്ഷ നല്‍കുമ്പോള്‍ സ്വീകര്‍ത്താക്കളുടെ ഫോണിലെ ഡാറ്റാബേസ് പരിശോധിച്ച ശേഷം അത് ഉടന്‍ നീക്കം ചെയ്യുകയാണ് വാട്‌സ്ആപ്പ് ചെയ്യാറ്. എന്നാല്‍ പുതിയ ഫീച്ചര്‍ പ്രാബല്യത്തില്‍ വരുന്നതോടെ സന്ദേശം ഒരു നിശ്ചിത സമയ പരിധിയ്ക്ക് ശേഷം ... Read more

ഹ്യുവായിയുടെ വൈ9 2018 വിപണിയില്‍

ഹ്യുവായിയുടെ പുതിയ സ്മാര്‍ട്ഫോണ്‍ പുറത്തിറങ്ങി. തായ് ലന്‍ഡില്‍ പുറത്തിറക്കിയ ഹ്യുവായി വൈ9(2018) കറുപ്പ്, നീല, ഗോള്‍ഡ്‌ എന്നിങ്ങനെ മൂന്നു നിറങ്ങളിലാണ് വിപണിയിലെത്തുക. ഫോണിന്‍റെ വിലയും ലഭ്യതയും സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 18:9 അനുപാതത്തില്‍ 2160×1080 പിക്സല്‍ 5.93 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ലേയുള്ള ഫോണിന് നാലു ക്യാമറകളുണ്ട്. ഹ്യുവായിയുടെ അടുത്തിടെ പുറത്തിറക്കിയ ഓണര്‍ 9ഐ, വ്യൂ10 പോലുള്ള സ്മാര്‍ട് ഫോണുകള്‍ക്ക് സമാനമാണ് വൈ9(2018) ഡിസൈനും. ഫോണിന് പിറക് വശത്തായി ഫിങ്കര്‍പ്രിന്‍റ് സ്കാനറുമുണ്ട്. ഹ്യുവായിയുടെ കിരിന്‍ 659 ചിപ്‌സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 3ജിബി റാമും 32ജിബി ഇന്‍റെണല്‍ സ്‌റ്റോറേജുമാണുള്ളത്. 256 ജിബി വരെയുള്ള മൈക്രോ എസ്.ഡി കാര്‍ഡും ഉപയോഗിക്കാം. റിയര്‍ ക്യാമറയും സെല്‍ഫി ക്യാമറയും ഡ്യുവല്‍ ക്യാമറകളായാണ് ക്രമീകരിച്ചിരിക്കുന്നത്. 13 എം.പി + 2 എം.പി റിയര്‍ ഡ്യുവല്‍ ക്യാമറയും 16 എം.പി + 2 എം.പി സെല്‍ഫി ക്യാമറയുമാണ് വൈ9 സ്മാര്‍ട്‌ഫോണിനുള്ളത്. ആന്‍ഡ്രോയിഡ് ഓറിയോ ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 4000 എം.എ.എച്ചിന്‍റെ ... Read more

ഷവോമി റെഡ്മി 5 ആമസോണില്‍ മാത്രം

ഷവോമി റെഡ്മി 5 സ്മാര്‍ട്‌ഫോണ്‍ ഈ  മാസം 14ന് ഇന്ത്യയില്‍ അവതരിപ്പിക്കും. എങ്കിലും ഫോണിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഷവോമി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ആമസോണ്‍ ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് ഉല്‍പ്പന്നമായിരിക്കും റെഡ്മി 5. ഫോണിന് വേണ്ടി പ്രത്യേകം പേജ് തന്നെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏറെ സ്വീകാര്യത നേടിയ റെഡ്മി 4 സ്മാര്‍ട്‌ഫോണിന്‍റെ തുടര്‍ച്ചക്കാരനാണ് റെഡ്മി 5. കഴിഞ്ഞ ഒരാഴ്ചയായി റെഡ്മി 5ന്‍റെ ടീസറുകള്‍ കമ്പനി സോഷ്യല്‍ മീഡിയവഴി പുറത്തുവിട്ടിരുന്നു. ഫോണിന്‍റെ പേര് പുറത്തുവിടാന്‍ കമ്പനി തയ്യാറായിരുന്നില്ല. എന്നാല്‍ റെഡ്മി 5 സ്മാര്‍ട്‌ഫോണ്‍ തന്നെയാണ് വരാനിരിക്കുന്നത് എന്ന് തീര്‍ച്ച. വലിയ ബാറ്ററി ദൈര്‍ഘ്യം ലഭിക്കുന്ന ഫോണിനെ ‘ കോംപാക്റ്റ് പവര്‍ഹൗസ്’ എന്നാണ് ഷവോമി വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഷവോമി റെഡ്മി 5 ചൈനയില്‍ പുറത്തിറക്കിയത്. സ്‌നാപ് ഡ്രാഗണ്‍ 450 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്‍റെ 2 ജിബി റാം 16 ജിബി സ്‌റ്റോറേജ്, 3 ജിബി റാം 32 ജിബി സ്‌റ്റോറേജ്, 4 ജിബി റാം ... Read more

വീണ്ടും ലൂട്ട് ലോ ഓഫറുമായി ബി.എസ്.എന്‍.എല്‍

വിലക്കിഴിവും അധിക ഡാറ്റയും വാഗ്ദാനം ചെയ്ത് കഴിഞ്ഞ ഒക്ടോബറില്‍ അവതരിപ്പിച്ച ലൂട്ട് ലോ പോസ്റ്റ് പെയ്ഡ് ഓഫറുമായി ബി.എസ്.എന്‍.എല്‍ വീണ്ടും. ലൂട്ട് ലോ ഓഫറിന് കീഴില്‍ മാര്‍ച്ച് ആറ് മുതല്‍ മാര്‍ച്ച് 31 വരെ പ്രീമിയം പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് 60 ശതമാനം വിലക്കിഴിവ് ലഭിക്കും. സിം കാര്‍ഡ് ആക്ടിവേഷനും നൂറ് ശതമാനം സൗജന്യമായിരിക്കും. ബി.എസ്.എന്‍.എലിന്‍റെ നിലവിലുള്ള ഉപയോക്താക്കള്‍ക്കും പുതിയ ഉപയോക്താക്കള്‍ക്കും ഈ ഓഫറിന്‍റെ ആനുകൂല്യം ലഭിക്കും. ബി.എസ്.എന്‍.എലിന്‍റെ 99, 145 പ്ലാനുകള്‍ ഒഴികെയുള്ള എല്ലാ പോസ്റ്റ്‌ പെയ്ഡ് പ്ലാനുകള്‍ക്കും ലൂട്ട് ലോ ഓഫര്‍ ബാധകമാണ്. 12 മാസം, ആറ് മാസം, മൂന്ന് മാസം എന്നിങ്ങനെ മുന്‍കൂര്‍ വാടക നല്കുന്നതിനനുസരിച്ചാണ് വിലക്കിഴിവ് ലഭിക്കുക. അതായത് 1525 രൂപയുടെ പ്രീമിയം പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ 12 മാസത്തേക്കുള്ള വാടക മുന്‍കൂര്‍ നല്‍കിയാല്‍ അവര്‍ക്ക് 60 ശതമാനം വിലക്കിഴിവ് ലഭിക്കും.ആറ് മാസത്തേക്കാണെങ്കില്‍ 45 ശതമാനവും, മൂന്ന് മാസം മുന്‍ കൂര്‍ വാടക നല്‍കുന്നവര്‍ക്ക് 30 ... Read more

ചന്ദ്രനില്‍ 2019 ഓടെ 4ജി നെറ്റ്‌വര്‍ക്ക് വ്യാപിപ്പിക്കാന്‍ വോഡഫോണ്‍

2019 ഓടെ ചന്ദ്രനില്‍ 4ജി നെറ്റ്‌വര്‍ക്ക് ലഭ്യമാക്കുമെന്ന് ബ്രിട്ടീഷ് ടെലികോം വമ്പന്‍മാരായ വോഡാഫോണ്‍. പി ടി സൈറ്റിസ്റ്റ് ദൗത്യത്തിന്റെ ഭാഗമായാണ് ചന്ദ്രനിലേക്ക് നെറ്റ്‌വര്‍ക്ക് വ്യാപിപ്പിക്കുന്നത് ചന്ദ്രനില്‍ മനുഷ്യന്‍ കാല് കുത്തിയിട്ട് 50 വര്‍ഷം തികയുന്ന വേളയിലാണ് വോഡഫോണ്‍ ഈ സേവനം ചന്ദ്രനിലേക്ക് വ്യാപിപ്പിക്കുന്നത്. പി ടി സൈറ്റിസ്റ്റ് ദൗത്യത്തിന്റെ ഭാഗമായി ഇത് ആദ്യമായാണ് ഇന്റര്‍നെറ്റ് സേവനം ചന്ദ്രനില്‍ 4ജി നെറ്റ്‌വര്‍ക്ക് ലഭ്യമാക്കുക. 2019ല്‍ തന്നെ ഇത് യാഥാര്‍ത്ഥ്യമാക്കുമെന്ന് വോഡഫോണ്‍ അധികൃതര്‍ വ്യക്തമാക്കി. ടെക്കനോളജി പാര്‍ട്ണറായി നോക്കിയയെയാണ് വോഡഫോണ്‍ നിയമിച്ചിരിക്കുന്നത്. ഒരു സ്വകാര്യ കമ്പനിയുടെ ആദ്യ ചാന്ദ്ര ദൗത്യത്തിനാണ് വോഡഫോണ്‍ തയ്യാറെടുക്കുന്നത്. സ്റ്റെയ്‌സെക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ സഹായത്തോടെ ദൗത്യം നടത്തുക.1800 മെഗാഹെട്‌സ് ഫ്രീക്വന്‍സിയോടെയുള്ള 4ജി നെറ്റവര്‍ക്കാണ് സാധ്യമാവുക. ചന്ദ്രനിലെ കാലാവസ്ഥ വ്യതിയാനം കാരണം 11 ദിവസം മാത്രമായിരിക്കും പദ്ധതി നീണ്ടുനില്‍ക്കുക.

മെസഞ്ചര്‍ ലൈറ്റില്‍ വീഡിയോ കോളിങ് ഫീച്ചര്‍

ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്ലിക്കേഷന്‍റെ ഭാരം കുറഞ്ഞ പതിപ്പായ മെസഞ്ചര്‍ ലൈറ്റ് ആപ്പില്‍ വീഡിയോ കോളിങ് ഫീച്ചര്‍ എത്തി. നിലവില്‍ വോയ്‌സ് കോള്‍ സൗകര്യം മാത്രമാണ് ലൈറ്റ് ആപ്ലിക്കേഷനില്‍ ഉണ്ടായിരുന്നത്. ഈ പരിമിതിയാണ് ഇപ്പോള്‍ പരിഹരിക്കപ്പെടുന്നത്. ചെറിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ മോഡലുകളില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനാണ് മെസഞ്ചര്‍ ലൈറ്റ്. ഇന്റര്‍നെറ്റ് വേഗത കുറവുള്ളയിടങ്ങളിലും സ്‌റ്റോറേജ്, റാം സൗകര്യങ്ങള്‍ കുറവുള്ള ഫോണുകളിലും ഈ ആപ്ലിക്കേഷന്‍ സുഗമമായി പ്രവര്‍ത്തിക്കും. മെസഞ്ചറിന്‍റെ പ്രധാന ആപ്ലിക്കേഷനില്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ തന്നെയാണ് ലൈറ്റ് ആപ്പിലും വീഡിയോകോള്‍ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. മാത്രവുമല്ല ഓഡിയോ കോള്‍ വീഡിയോ കോളിലേക്ക് സ്വിച്ച് ചെയ്യാനും സൗകര്യമുണ്ടാവും

5000 രൂപയ്ക്ക് സ്മാര്‍ട് ഫോണ്‍ ഇറക്കി ഷവോമി

എല്ലാവര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ എന്നാണ് ഷവോമി എം.ഐ ഫൈവ് എ ഫോണിന്‍റെ തലവാചകം. 5000 രൂപയ്ക്ക് കിടിലന്‍ ഫീച്ചറുകളുമായി വിപണി പിടിക്കാന്‍ ഒരുങ്ങുകയാണ് എം.ഐ ഫൈവ് 137 ഗ്രാം ഭാരമുള്ള കയ്യില്‍ ഒതുങ്ങുന്ന ഈ ഫോണ്‍ ആദ്യ കാഴ്ചയില്‍ തോന്നും ഇതിന്‍റെ ബോഡി മെറ്റല്‍ കൊണ്ടാണെന്ന്. എന്നാല്‍ പ്ലാസ്റ്റിക് കൊണ്ടാണ് ബോഡിയുടെ നിര്‍മാണം. സ്ക്രീനിനു നല്‍കിയിരിക്കുന്നത് അഞ്ചിഞ്ച് എച്ച്.ഡി ഡിസ്പ്ലേയാണ്. കണ്ണിനു ആയാസമുണ്ടാക്കാത്ത വിധം സ്ക്രീനിലെ വെളിച്ചം ത്വരിതപ്പെടുത്താന്‍ റീഡിംഗ് മോഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.13 മെഗാപിക്സല്‍ ആണ് പ്രധാന ക്യാമറ. സെല്‍ഫിക്കായി അഞ്ച് മെഗാ പിക്സല്‍ ക്യാമറയുമുണ്ട്. ഫോണിന്‍റെ മെനുവില്‍ വിസിറ്റിംഗ് കാര്‍ഡ് റീഡര്‍, ക്യു ആര്‍ കോഡ് റീഡര്‍, കോമ്പസ് തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3000 എം.എ.എച്ച് ബാറ്ററി ശേഷിയുണ്ട് ഈ ഫോണിന്. എട്ടു ദിവസത്തെ സ്റ്റാന്‍ട് ബൈ ടൈം ആണ് കമ്പനി അവകാശപ്പെടുന്നത്. മെമ്മറി രണ്ട് ജിബി ലഭിക്കും. ഓണ്‍ലൈന്‍ സൈറ്റുകളിലെ ഫ്ലാഷ് സെയില്‍ വഴിയാണ് വില്‍പ്പന.

സൗജന്യ 10 ജിബി ഡേറ്റ നല്‍കി ജിയോ

ബാഴ്സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ നിരവധി അവാര്‍ഡുകളാണ് വാരിക്കൂട്ടിയത്. ഈ സന്തോഷം ജിയോ വരിക്കാരുമായി പങ്കുവെച്ചത് 10 ജിബി ഡേറ്റ കൂടുതല്‍ നല്‍കിയാണ്‌. മികച്ച മൊബൈല്‍ വീഡിയോ കണ്ടന്‍റ് അവാര്‍ഡ് സ്വന്തമാക്കിയ ജിയോടിവി, ഇതിന്‍റെ വരിക്കാര്‍ക്കാണ് 10 ജിബി ഡേറ്റ അതികം നല്‍കിയത്. ഡേറ്റ സൗജന്യം ഈ മാസം 27ന് അവസാനിക്കും. ഡേറ്റ ലഭിച്ചിട്ടുണ്ടോ എന്നറിയാന്‍ മൈജിയോ ആപ്പ് സന്ദര്‍ശിച്ച് ഉറപ്പുവരുത്തണം. പ്രൈം അംഗത്വമുള്ളവര്‍ക്ക് മാത്രമാണ് അധിക സൗജന്യ ഡേറ്റ ലഭിക്കുക.

ഗൂഗിള്‍ ആന്‍ഡ്രോയിഡ് പി ഈ മാസം അവതരിപ്പിക്കും

ഗൂഗിള്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ ഓപറേറ്റിങ് സിസ്റ്റത്തിന്‍റെ അടുത്ത പതിപ്പ് ആന്‍ഡ്രോയിഡ് പിയുടെ ആദ്യ ബീറ്റാ പ്രിവ്യൂ ഈ മാസം അവതരിപ്പിക്കും. ഇവാന്‍ ബ്ലാസ് എന്ന ലീക്കറാണ് ട്വിറ്ററില്‍ ഈ വിവരം പുറത്തുവിട്ടത്.  മാര്‍ച്ച് പകുതിയോടെ ഗൂഗിള്‍ ആന്‍ഡ്രോയിഡ് പി അവതരിപ്പിച്ചേക്കുമെന്നാണ് ഇവാന്‍ ബ്ലാസിന്‍റെ ട്വീറ്റ്. കഴിഞ്ഞ മാര്‍ച്ചിലാണ് ആന്‍ഡ്രോയിഡ് ഒ പതിപ്പിന്‍റെ ആദ്യ ഡവലപ്പര്‍ പ്രിവ്യൂ ഗൂഗിള്‍ പുറത്തുവിട്ടത്. ആപ്പിള്‍ പുറത്തിറക്കാനിരിക്കുന്ന ഐഒഎസ് 12 ഓപ്പറേറ്റിങ് സിസ്റ്റത്തോട് കിടപിടിക്കും വിധമുള്ള രൂപകല്‍പ്പനയാവും പുതിയ ആന്‍ഡ്രോയിഡ് പതിപ്പിലേതെന്നാണ് സൂചന. ഇതുവഴി കൂടുതല്‍ ഐഫോണ്‍ ഉപയോക്താക്കളെ ആന്‍ഡ്രോയിഡിലേക്ക് ആകര്‍ഷിക്കാനാണ് ഗൂഗിളിന്‍ന്‍റെ പദ്ധതി. ഐഫോണ്‍ 10 മാതൃകയിലുള്ള ഡിസ്‌പ്ലേ അടക്കം വിവിധ ഡിസ്പ്ല ഡിസൈനുകളെ പിന്തുണയ്ക്കുന്ന ഒഎസ് ആവും ആന്‍ഡ്രോയിഡ് പി. വ്യത്യസ്തങ്ങളായ ഡിസ്‌പ്ലേ ഡിസൈനുകളില്‍ ഫോണുകള്‍ അവതരിപ്പിക്കാനുള്ള ശ്രമവും ഗൂഗിള്‍ നടത്തിവരികയാണ്. ഗൂഗിള്‍ അസിസ്റ്റന്റ് ഫീച്ചര്‍ ആന്‍ഡ്രോയിഡ് പിയുമായി ബന്ധിപ്പിക്കാനുള്ള ശ്രമവും ഗൂഗിള്‍ നടത്തുന്നുണ്ട്. ഇതുവഴി മറ്റ് ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാര്‍ക്കും ഗൂഗിള്‍ അസിസ്റ്റന്‍റ് സേവനത്തിന്‍റെ ... Read more

ഇനി ശബ്ദവും സ്റ്റാറ്റസാക്കാം പുതിയ പരീക്ഷണവുമായി ഫേസ്ബുക്ക്

  പുത്തന്‍ പരീക്ഷണവുമായി ഫേസ്ബുക്ക് വീണ്ടും രംഗത്ത്. സ്റ്റാറ്റസ് അപ്‌ഡേഷന്‍ ബാറില്‍ ഇനി മുതല്‍ ശബ്ദ സ്റ്റാറ്റസുകള്‍ കൂടി ചേര്‍ക്കാം. സ്റ്റാറ്റസ് അപ്‌ഡേഷന്‍ ബാറില്‍ ‘ആഡ് വോയിസ് ക്ലിപ്പ്’ എന്ന മെനു വരുന്നോടെ ഇനി മുതല്‍ ചെറു സന്ദേശങ്ങള്‍ കൂടി ചേര്‍ക്കുമെന്നാണ് ഫേസ്ബുക്ക് പുറത്ത് വിട്ട വിവരം. പുതിയ ഫീച്ചര്‍ ഫെയ്‌സിബുക്കില്‍ പരീക്ഷിച്ചത് ഇന്ത്യക്കാരനായ അഭിഷേക് സക്‌സേനയുടെ ടൈംലൈനിലാണ് .തുടര്‍ന്ന് ടെക്ക് ക്രഞ്ച് വഴി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തികച്ചും വ്യത്യസ്തമായ പ്രതികരണമാണ് ടെക്ക് ക്രഞ്ച് നല്‍കിയത്. ഫേസ്ബുക്ക് തങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബങ്ങളുമായി വിശേഷങ്ങള്‍ പങ്കുവെയ്ക്കാനും ബന്ധിപ്പിക്കുവാനും എപ്പേഴും പ്രവര്‍ത്തിക്കുന്നു. ആധികാരികമായി പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്ക് വോയ്‌സ് ക്ലിപ്പുകള്‍ കൂടി അവതരിപ്പിക്കുന്നതോടെ തങ്ങളെത്തന്നെ പ്രകടിപ്പിക്കാന്‍ പുതിയൊരു മാര്‍ഗമായി സാധിക്കുമെന്ന് ടെക്ക് ക്രഞ്ച് പറഞ്ഞു.

ഷവോമിയുടെ 43 ഇഞ്ച് എല്‍.ഇ.ഡി ടിവി വരുന്നു..

ഷവോമിയുടെ എംഐ എല്‍ഇഡി സ്മാര്‍ട് ടിവി 4സി പരമ്പര ഈ മാസം ഏഴിന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഈ വാര്‍ത്തകളോട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും കമ്പനിയുടെ രാജ്യത്തെ ഔദ്യോഗിക വെബ്‌സൈറ്റില്‍ 43 ഇഞ്ച് എംഐ എല്‍.ഇ.ഡി സ്മാര്‍ട് ടിവി 4സി പ്രത്യക്ഷപ്പെട്ടു. 27,999 രൂപയാണ് ഇതിന് വില. ഈ ടിവി മോഡല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചൈനയിലാണ് ആദ്യമായി അവതരിപ്പിച്ചത്. ചൈനീസ് വിപണിയില്‍ ഇതിന് 1849 യുവാന്‍ (19,000 രൂപ) ആയിരുന്നു വില. വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും ടിവി ഔട്ട് ഓഫ് സ്റ്റോക്ക് ആണെന്നാണ് കാണിച്ചിരിക്കുന്നത്. അതിനാല്‍ വിലയില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. ഫുള്‍ എച്ച്ഡി (1080 പിക്‌സല്‍) ഡിസ്‌പ്ലേ, ക്വാഡ് കോര്‍ പ്രൊസസര്‍, ഒരു ജിബി റാം, എട്ട് ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, വൈഫൈ, ബ്ലൂടൂത്ത് തുടങ്ങിയവ എംഐ എല്‍.ഇ.ഡി സ്മാര്‍ട് ടിവി 4സി ല്‍ ഉണ്ടാവും. ആന്‍ഡ്രോയിഡ് അധിഷ്ഠിതമായ പാച്ച് വാള്‍ യൂസര്‍ ഇന്റര്‍ഫെയ്‌സിലാണ് ടിവി പ്രവര്‍ത്തിക്കുന്നത്. അടുത്തിടെ ഷവോമി 55 ... Read more

വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ നീക്കാന്‍ ഇനി ഒരു മണിക്കൂര്‍ വരെ സമയം

സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള സമയ പരിധി ഏഴു മിനിറ്റില്‍ നിന്നും ഇനി ഒരു മണിക്കൂര്‍ എട്ട് മിന്റ്റ് 16 സെക്കന്റ് നേരമാക്കി വര്‍ധിപ്പിക്കുന്നു. പുതിയ അപ്‌ഡേറ്റ് പരീക്ഷിക്കുന്നത് വാബീറ്റ ഇന്‍ഫോ എന്ന വാട്‌സ് ആപ്പ് ഫാന്‍ വെബ്‌സൈറ്റ് ആണ്. പുതിയ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പ് 2.18.69ല്‍ പുതിയ മാറ്റം വന്നതായി വാബീറ്റ റിപ്പാര്‍ട്ട് പുറത്ത് വിട്ടു. കഴിഞ്ഞ നവംബറിലായിരുന്നു ഉപഭോക്താക്കള്‍ ഏറെ ആഗ്രഹിച്ച അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ഫീച്ചര്‍ വാട്‌സാപ്പില്‍ വന്നത്. താമസിയാതെ ആന്‍ഡ്രായിഡ്, ഐ ഓ എസ് സ്‌റ്റേബിള്‍ പതിപ്പുകളിലേക്ക് പുതിയ പതിപ്പുകള്‍ എത്തുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത. അബദ്ധത്തില്‍ അയച്ചുപോകുന്ന സന്ദേശങ്ങള്‍ മൂലമുണ്ടാകുന്ന പൊല്ലാപ്പുകള്‍ ഇല്ലാതാക്കുന്നതിന് ഈ ഫീച്ചര്‍ സഹായകമാണ്. ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പടെയുള്ള സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറിലൂടെ സാധിക്കും. നിലവില്‍ ഏഴുമിനിറ്റിനുള്ളില്‍ സന്ദേശങ്ങള്‍ നീക്കം ചെയ്യിതിരിക്കണം സമയപരിധി കഴിഞ്ഞാല്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കില്ല. ഡിലീറ്റ് ചെയ്ത സന്ദേളത്തിന്റെ അറിയിപ്പ് അയച്ചയാളിനും ... Read more

ഫേയ്‌സ് റെക്കഗ്നിഷന്‍ ടൂള്‍ ഫെയ്‌സ്ബുക്കിലെത്തി

ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി ഫേയ്‌സ് റെക്കഗ്നിഷന്‍ ടൂള്‍ ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചു. നിങ്ങളുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ മറ്റാരെങ്കിലും പോസ്റ്റ് ചെയ്താല്‍ അക്കാര്യം അറിയിക്കുന്ന സംവിധാനമാണിത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സ്വകാര്യതയ്ക്ക് വേണ്ടി ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഫീച്ചര്‍ അവതരിപ്പിക്കുമെന്ന് ഫെയ്സ്ബുക്ക്‌ പ്രഖ്യാപിച്ചത്. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അതിലെ സുഹൃത്തുക്കളുടെ മുഖം തിരിച്ചറിഞ്ഞ് അവര്‍ക്ക് ടാഗ് ചെയ്യാന്‍ നിര്‍ദേശിക്കുന്ന സംവിധാനം ഇപ്പോള്‍ ഫെയ്സ്ബോക്കില്‍ ലഭ്യമാണ്. ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിങ്ങളറിയാതെ ആരെങ്കിലും നിങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്താല്‍ ആക്കാര്യം അറിയിക്കുന്നത്. സെറ്റിങ്‌സില്‍ ഇതിനായി ഫേയ്‌സ് റെക്കഗ്നിഷന്‍ എന്ന പ്രത്യേക ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്. ഫേയ്‌സ് റെക്കഗ്നിഷന്‍ ആക്റ്റിവേറ്റ് ചെയ്യണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം. ഈ ടൂള്‍ ആക്റ്റിവേറ്റ് ചെയ്താല്‍ നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും നിങ്ങളെ ടാഗ് ചെയ്യുന്ന ചിത്രങ്ങളും ഫെയ്‌സ്ബുക്ക് പരിശോധിക്കും. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിങ്ങളുടെ മുഖം ഫെയ്‌സ്ബുക്ക് തിരിച്ചറിയുന്നതും മറ്റാരെങ്കിലും നിങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്താല്‍ ... Read more