Category: News

കണ്ണൂരില്‍ നിന്ന് ദോഹ, കുവൈത്ത് വിമാന സര്‍വീസ് ആരംഭിച്ചു

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോയുടെ ദോഹ, കുവൈത്ത് സര്‍വീസ് ആരംഭിച്ചു. കുവൈത്തിലേത്ത് ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിലും ദോഹയിലേക്ക് പ്രതിദിന സര്‍വീസുമാണുള്ളത്. കുവൈത്തിലേക്ക് പുലര്‍ച്ചെ 5.10ന് ദോഹയിലേക്ക് രാത്രി 7.05നുമാണ് കണ്ണൂരില്‍ നിന്ന് വിമാനം പുറപ്പെടുക. മേയ് 12 മുതല്‍ ഇന്‍ഡിഗോ ഹൈദരാബാദിലേക്ക് ഒരു സര്‍വീസ് കൂടി തുടങ്ങും. രാത്രി 9.45-ന് പുറപ്പെട്ട് 12.10-ന് ഹൈദരാബാദിലെത്തും. തിരിച്ച് 12.30-ന് പുറപ്പെട്ട് പുലര്‍ച്ചെ 2.30-നാണ് കണ്ണൂരില്‍ എത്തിച്ചേരുക. രാവിലെ 9.15-നാണ് ഇന്‍ഡിഗോയുടെ നിലവിലുള്ള ഹൈദരാബാദ് പ്രതിദിന സര്‍വീസ്. ദോഹയിലേക്ക് എയര്‍ഇന്ത്യ എക്‌സ്പ്രസ് ചൊവ്വ, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഏപ്രില്‍ ഒന്നുമുതല്‍ കുവൈത്തിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് തുടങ്ങും. ആഴ്ചയില്‍ രണ്ടുദിവസമാണ് സര്‍വീസ്. ബഹ്റൈന്‍, ദമാം എന്നിവിടങ്ങളിലേക്കും ഉടന്‍ സര്‍വീസ് തുടങ്ങാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് തയ്യാറെടുക്കുന്നുണ്ട്.

വൈക്കം കായലില്‍ യാത്രക്കാരുടെ മനം കവര്‍ന്ന് ലക്ഷ്യ

ആധുനിക സൗകര്യങ്ങളുള്ള ബോട്ട് ലക്ഷ്യ വൈക്കം തവണക്കടവ് ഫെറിയില്‍ യാത്രക്കാരുടെ മനംകവര്‍ന്നു. വൈക്കം തവണക്കടവ് ഫെറിയില്‍ സര്‍വീസ് നടത്തുന്ന യാത്രാബോട്ടുകളിലൊന്നു തകരാറിലായതിനെത്തുടര്‍ന്നാണ് സര്‍വീസിനായി ലക്ഷ്യ ബോട്ട് പകരമെത്തിച്ചത്. രണ്ടുമാസം മുമ്പ് നീറ്റിലിറക്കിയ സ്റ്റീല്‍ ബോട്ടായ ലക്ഷ്യയ്ക്ക് ഒരു കോടി രൂപയാണ് നിര്‍മാണച്ചെലവ്. വൈക്കം-തവണക്കടവ് ഫെറിയില്‍ സൗരോര്‍ജ ബോട്ട് ആദിത്യയ്ക്കു പുറമേ നാലു തടിബോട്ടുകളാണ് സര്‍വീസ് നടത്തിയിരുന്നത്. ഇതില്‍ രണ്ടു ബോട്ടുകള്‍ അറ്റക്കുറ്റപ്പണിക്കായി ആലപ്പുഴയിലെ ഡോക്കിലേക്കു മാറ്റി. ഇതിനെ തുടര്‍ന്ന് വൈക്കം-തവണക്കടവ് ഫെറിയില്‍ യാത്രാക്ലേശം രൂക്ഷമായിരുന്നു. തുടര്‍ന്ന് നെടുമുടിയില്‍ സര്‍വീസ് നടത്തിയിരുന്ന ലക്ഷ്യയെ വൈക്കത്തെത്തിച്ച് കഴിഞ്ഞ ദിവസം രാവിലെമുതല്‍ സര്‍വീസ് ആരംഭിക്കുകയായിരുന്നു. 75 സീറ്റിങ് കപ്പാസിറ്റിയുള്ള ലക്ഷ്യയുടെ രൂപകല്പനയും ഏറെ ശ്രദ്ധേയമാണ്. ഡോക്കിലെത്തിച്ച തടിബോട്ട് നന്നാക്കി വൈക്കം ഫെറിയിലെത്താന്‍ കുറഞ്ഞത് രണ്ടുമാസം വേണ്ടിവരും.

ഇനി ബൈക്കില്‍ പറക്കാം; സ്പീഡറിന്റെ പ്രീ ബുക്കിങ് തുടങ്ങി

ഫാന്റസി ലോകത്ത് കണ്ട് പരിചയിച്ച പറക്കും ബൈക്കുകള്‍ ഇതാ യാഥാര്‍ഥ്യമാക്കുകയാണ്. കാലിഫോര്‍ണിയന്‍ കമ്പനിയായ ജെറ്റ് പാക്ക് ഏവിയേഷനാണ് ബൈക്ക് പുറത്തിറക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുന്ന സ്പീഡര്‍ എന്ന പറക്കും മോട്ടോര്‍ ബൈക്കിന്റെ ടീസര്‍ വീഡിയോയും കമ്പനി പുറത്തുവിട്ടു. ബൈക്ക് വാങ്ങാന്‍ താത്പര്യമുള്ള ഉപഭോക്താക്കള്‍ക്കായി പറക്കും ബൈക്കിന്റെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചതായി ജെറ്റ് പാക്ക് ഏവിയേഷന്‍ വ്യക്തമാക്കി. അഞ്ച് മോഡിഫൈഡ് ജെറ്റ് എന്‍ജിനില്‍ നിന്നുള്ള കരുത്ത് ആവാഹിച്ചാണ് സ്പീഡറിന്റെ ആകാശ യാത്ര. ഏകദേശം 380000 ഡോളറാണ് (2.64 കോടി രൂപ) ഇതിന്റെ വില. വെര്‍ട്ടിക്കല്‍ ടേക്ക് ഓഫും ലാന്‍ഡിങും സ്പീഡറിന് സാധ്യമാണ്. മണിക്കൂറില്‍ 241 കിലോമീറ്ററാണ് പരമാവധി വേഗത. റൈഡറുടെ ഭാരത്തിന് അനുസൃതമായ ഡീസല്‍ കെറോസീനില്‍ 20 മിനിറ്റ് വരെ യാത്ര ചെയ്യാനും സ്പീഡറിന് സാധിക്കും. 15000 ഫീറ്റ് വരെ ഉയര്‍ന്ന് പറക്കാന്‍ കഴിയുന്ന സ്പീഡര്‍ അടുത്ത വര്‍ഷം അവതരിക്കുമെന്നാണ് കമ്പനി അധികൃതര്‍ നല്‍കുന്ന സൂചന. വായുവില്‍ പരമാവധി ഉയരത്തില്‍ പറന്നുയരുമ്പോള്‍ റൈഡറുടെ ശ്വസനത്തിനായി ... Read more

മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനുള്ള പുരസ്‌കാരം സ്വന്തമാക്കി ഒമാന്‍

അന്താരാഷ്ട്ര ടൂറിസം അവാര്‍ഡ് സ്വന്തമാക്കി ഒമാന്‍ .ട്രാവല്‍, ടൂറിസം മേഖലയിലെ വിദഗ്ധരുടെ സര്‍വേയിലൂടെയാണ് ഒമാന്‍ തെരഞ്ഞെടുക്കപ്പെട്ടത്.വിവിധ മേഖലകളിലുള്ള 3000 ടൂറിസം ഉദ്യോഗസ്ഥരാണ് സര്‍വേയില്‍ പങ്കെടുത്തത്. മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനുള്ള പുരസ്‌കാരമാണ് ഒമാന്‍ നേടിയത്. ബെര്‍ലിനിലെ രാജ്യാന്തര ടൂറിസം മേളയുടെ ഭാഗമായി നടന്ന ചടങ്ങില്‍ ഒമാന്‍ ടൂറിസം മന്ത്രി അഹമ്മദ് ബിന്‍ നാസര്‍ അല്‍ മഹ്റസി അവാര്‍ഡ് ഏറ്റുവാങ്ങി. ഇത് മൂന്നാം തവണയാണ് ഗോ ഏഷ്യയുടെ പുരസ്‌കാരം ഒമാന് ലഭിക്കുന്നതെന്ന് ടൂറിസം മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറല്‍ സാലിം ബിന്‍ അദായ് അല്‍ മഅ്മരി പറഞ്ഞു. ആദ്യ തവണ മൂന്നാമത്തെ മികച്ച അറബ് ലക്ഷ്യ സ്ഥാനമെന്ന പുരസ്‌കാരമാണ് ലഭിച്ചത്. ഈ അവാര്‍ഡ് ട്രാവല്‍ ഏജന്‍സികള്‍ക്കും ടൂറിസം കമ്പനികള്‍ക്കും കുടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നും സാലിം ബിന്‍ അദായ് അല്‍ മഅ്മരി പറഞ്ഞു. ജര്‍മനിയിലെ ട്രാവല്‍ – ടൂറിസം ഏജന്‍സികളും മറ്റ് സ്ഥാപനങ്ങളും സംഘടനകളും സന്ദര്‍ശനത്തിന് ഏറെ മുന്‍ഗണന നല്‍കുന്ന രാജ്യമാണ് ഒമാന്‍.

വാഴച്ചാല്‍-മലക്കപ്പാറ റോഡില്‍ ഇരുചക്രവാഹനങ്ങള്‍ക്കുള്ള വിലക്ക് നീക്കി

പ്രളയത്തിലും ഉരുള്‍പൊട്ടലിലും റോഡിന്റെ പലഭാഗങ്ങളും ഒലിച്ചുപോയതും മണ്ണിടിച്ചില്‍മൂലവും ആനമലറോഡില്‍ ഇരുചക്രവാഹനങ്ങള്‍ക്കുണ്ടായിരുന്ന ഗതാഗതനിരോധനം നീക്കി. ഇരുചക്രവാഹനയാത്രികരുടെ ഏറ്റവും ഇഷ്ടപ്പെട്ട കാനനസഞ്ചാരപാതയായ അതിരപ്പിള്ളി-മലക്കപ്പാറ റോഡില്‍ അപകടസാധ്യതയുള്ളതിനാലാണ് ഗതാഗതം വിലക്കിയിരുന്നത്. യാത്രയ്ക്കിടയില്‍ എന്തെങ്കിലും അപകടങ്ങളുണ്ടായാല്‍ ഉത്തരവാദി താനായിരിക്കുമെന്ന് സത്യവാങ്മൂലം എഴുതി നല്‍കിയാലേ ഇരുചക്രവാഹനങ്ങള്‍ കടത്തിവിടൂ. റോഡിലെ തകരാറുകള്‍ അത്യാവശ്യം പരിഹരിച്ചശേഷം ഒക്ടോബര്‍മുതല്‍ വിനോദസഞ്ചാരികളുടെ കാര്‍ തുടങ്ങിയ വാഹനങ്ങള്‍ കടത്തിവിട്ടിരുന്നു. എന്നാല്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയിട്ടും കടത്തിവിടാത്തത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. വനംവകുപ്പിന്റെ വാഴച്ചാല്‍, മലക്കപ്പാറ ചെക്ക്‌പോസ്റ്റുകളില്‍ ബൈക്കുയാത്രക്കാരും വനപാലകരും തമ്മില്‍ മിക്ക ദിവസങ്ങളിലും സംഘര്‍ഷവും പതിവായിരുന്നു. വേനല്‍ കടുത്തതോടെ ആനയുള്‍പ്പെടെ നിരവധി വന്യമൃഗങ്ങള്‍ പുഴയിലേക്കു പോകാന്‍ റോഡു മുറിച്ചുകടക്കാനിടയുണ്ട്. അമിതവേഗമില്ലാതെ സൂക്ഷിച്ചുപോയില്ലെങ്കില്‍ ഈ റൂട്ടില്‍ അപകടസാധ്യത ഏറെയാണ്. സൈലന്‍സര്‍ രൂപമാറ്റം വരുത്തി അമിതശബ്ദമുള്ള ബൈക്കുകളും അമിതശബ്ദമുണ്ടാക്കുന്ന ന്യൂജെന്‍ ബൈക്കുകള്‍ക്കുമുള്ള നിരോധനം തുടരും. രാവിലെ ആറുമണിമുതല്‍ വൈകീട്ട് നാലുമണിവരെയാണ് ഇരുചക്രവാഹനങ്ങള്‍ കടത്തിവിടുന്നത്.

ചൊവ്വയിലെ ആദ്യ സഞ്ചാരി സ്ത്രീ; സൂചന നല്‍കി നാസ

ആദ്യ ചൊവ്വാസഞ്ചാരി സ്ത്രീയായിരിക്കുമെന്ന സൂചന നല്‍കി യു.എസ്. ബഹിരാകാശ ഏജന്‍സി നാസ. അടുത്ത ചാന്ദ്രദൗത്യം ഒരു സ്ത്രീയുടെ നേതൃത്വത്തിലായിരിക്കാനാണ് സാധ്യത. ചൊവ്വയിലേക്കുള്ള ആദ്യ സഞ്ചാരിയും ഒരു സ്ത്രീയായിരിക്കും സയന്‍സ് ഫ്രൈഡേ എന്ന റേഡിയോ ഷോയില്‍ നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രൈഡന്‍സ്റ്റീന്‍ പറഞ്ഞു. പ്രത്യേകമായി ഒരാളുടെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും നാസയുടെ സമീപഭാവിയിലെ പദ്ധതികളെ മുന്നില്‍ നിന്ന് നയിക്കുന്നത് സ്ത്രീകളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസാവസാനത്തോടെ വനിതാ ബഹിരാകാശ സഞ്ചാരികളെമാത്രം പങ്കെടുപ്പിച്ച് ആദ്യ ബഹിരാകാശനടത്തം സംഘടിപ്പിക്കുമെന്ന് നാസ അറിയിച്ചിട്ടുണ്ട്. വനിതാ ബഹിരാകാശ ശാസ്ത്രജ്ഞരായ ആനി മക്ക്‌ലെയിനും ക്രിസ്റ്റീന കോച്ചും ഇതില്‍ പങ്കാളികളാകും. ഏഴുമണിക്കൂര്‍ നീളുന്ന ബഹിരാകാശനടത്തമാണ് സംഘടിപ്പിക്കുന്നത്. 2013-ലെ ബഹിരാകാശ ക്ലാസില്‍ പങ്കാളികളായിരുന്നു മക്ക്‌ലെയിനും കോച്ചും. ഈ ക്ലാസില്‍ പങ്കെടുത്തവരില്‍ പകുതിപ്പേരും സ്ത്രീകളായിരുന്നു. അടുത്തിടെ നടന്ന ബഹിരാകാശ സഞ്ചാരികളുടെ ക്ലാസിലും 50 ശതമാനത്തിലധികം സ്ത്രീകളായിരുന്നു -നാസ പറഞ്ഞു.

പരപ്പാര്‍ തടാകത്തിലെ ബോട്ടുകളുടെ ഡ്രൈ ഡോക്ക് പരിശോധന പൂര്‍ത്തിയായി

പരപ്പാര്‍ തടാകത്തിലെ ബോട്ടുകളുടെ ഡ്രൈ ഡോക്ക് പരിശോധന പൂര്‍ത്തിയായി. അടുത്തമാസം മുതല്‍ സഞ്ചാരികള്‍ക്കായി രണ്ട് ബോട്ടുകളും ഓടിത്തുടങ്ങും. തുറമുഖ വകുപ്പിന്റെ ചീഫ് സര്‍വയറും റജിസ്‌ട്രേഷന്‍ അതോറിറ്റി ഉദ്യോഗസ്ഥനുമാണ് ഇന്നലെ പരിശോധനയ്ക്കായി എത്തിയത്. ക്രെയിനിന്റെ സഹായത്തോടെ കരയില്‍ കയറ്റിവച്ചിരുന്ന രണ്ട് ബോട്ടുകളുടേയും അടിവശവും മറ്റ് ഭാഗങ്ങളും പരിശോധന നടത്തി. ബോട്ടിനു കേടുപാടുകള്‍ ഇല്ലാത്തതിനാല്‍ അടിവശം ചായം പൂശിയ ശേഷം വെള്ളത്തില്‍ ഇറക്കിയുള്ള പണിക്ക് അനുമതിയും നല്‍കി. പണി പൂര്‍ത്തിയാക്കിയ ശേഷം ഓടുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് തുറമുഖ വകുപ്പ് നല്‍കും.ഫിറ്റ്‌നസിന്റെ കാലാവധി കഴിഞ്ഞതിനാല്‍ ശെന്തുരുണി, പാലരുവി എന്നീ ബോട്ടുകള്‍ സവാരി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പരപ്പാര്‍ തടാകത്തില്‍ സവാരി നടത്തുന്ന 3 ബോട്ടുകളില്‍ ഒന്നുമാത്രമാണ് ഇപ്പോള്‍ സഞ്ചാരികള്‍ക്കായി ഓടുന്നുളളൂ. വര്‍ഷാവര്‍ഷം ബോട്ടുകള്‍ക്ക് ഫിറ്റ്‌നസ് പരിശോധന നടത്തുമെങ്കിലും 3 വര്‍ഷം കൂടുമ്പോള്‍ കരയില്‍ കയറ്റിവച്ചുള്ള പരിശോധന നിര്‍ബന്ധമാണ്. ഡ്രൈഡോക്ക് എന്നാണ് ഈ പരിശോധനയ്ക്ക് പറയാറ്.നിലവില്‍ ഓടുന്ന ഉമയാര്‍ ബോട്ടും പരിശോധന നടത്തിയതോടെ 3 ബോട്ടും ഒരുമിച്ച് ഫിറ്റ്‌നസ് പൂര്‍ത്തിയാക്കി പരപ്പാറില്‍ ... Read more

ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഇനി ഷാംഗി എയര്‍പോര്‍ട്ടില്‍ കാണാം

സിനിമാഹാളുകള്‍, റൂഫ്‌ടോപ് സ്വിമ്മിങ് പൂള്‍, ശലഭോദ്യാനം, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കൃത്രിമ വെള്ളച്ചാട്ടം, സ്ലൈഡുകള്‍, പാര്‍ക്ക്. ഇതെല്ലാം പറയുന്നത് ഷോപ്പിങ് മാളിനെ കുറിച്ചല്ല.. മറിച്ച് സിംഗപ്പൂരിലെ ഷാംഗി എയര്‍പോര്‍ട്ടിനെ കുറിച്ചാണ്.ഏറ്റവും മികച്ച പരിസ്ഥി സൗഹൃദ വിമാനത്താവളങ്ങളില്‍ ഒന്നാണ് സിംഗപ്പുരിലെ ഷാംഗി. സഫ്ദാര്‍ ഓര്‍ഗനൈസേഷന്‍, ആര്‍എസ്പി, ബെനോയ് എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു കണ്‍സള്‍ട്ടന്‍സാണ് കൃത്രിമ വെള്ളച്ചാട്ടം രൂപകല്‍പ്പന ചെയ്തത്. വിമാനത്താവളത്തിലെ പ്രധാന ആകര്‍ഷണം മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന 40 മീറ്റര്‍ ഉയരമുള്ള നീര്‍ച്ചുഴിയാണ്. രാത്രികളില്‍ ഇവിടെ നടക്കുന്ന മ്യൂസിക്കല്‍ ഫൗണ്ടന്‍, ലൈറ്റ് & സൗണ്ട് ഷോ എന്നിവയും ഒരു വലിയ കാഴ്ച തന്നെയാണ്. സൗജന്യമായി ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന രണ്ടു തീയറ്ററുകളും റൂഫ് ടോപ്പില്‍ അടിപൊളി സ്വിമ്മിങ്പൂളും ബട്ടര്‍ഫ്‌ളൈ ഗാര്‍ഡനും ടെര്‍മിനലുകളില്‍ ഒരുക്കിയിട്ടുണ്ട്. മികച്ച ഒരു എയര്‍പോര്‍ട്ട് ഹോട്ടലും ഷാംഗിയിലുണ്ട്. കുട്ടികള്‍ക്കായി വിശാലമായ ഒരു പാര്‍ക്കും ഇതിനകത്ത് ഒരുക്കിയിരിക്കുന്നു. യാത്രക്കാരെ എത്തിക്കാനായി മെട്രോ സ്റ്റേഷനും അകത്ത് പ്രവര്‍ത്തന സജ്ജം.

കരിമ്പുഴ തേക്ക് മ്യൂസിയത്തില്‍ ഔഷധ ഉദ്യാനം തയ്യാര്‍

കരിമ്പുഴ തേക്ക് മ്യൂസിയത്തില്‍ 500 സസ്യങ്ങളോടെ ഔഷധോദ്യാനം സജ്ജമായി. ഔഷധസസ്യങ്ങളുടെ എണ്ണത്തില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഉദ്യാനമാണിത്. നാഷനല്‍ മെഡിസിനല്‍ പ്ലാന്റ്‌സ് ബോര്‍ഡിന്റെ സഹായധനത്തോടെയാണ് ഉദ്യാനം ഒരുക്കിയത്. മ്യൂസിയത്തില്‍ 180 ഇനം ഔഷധസസ്യങ്ങളുള്ള ഉദ്യാനം നിലവിലുണ്ടായിരുന്നു. കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഔഷധസസ്യങ്ങള്‍ കൂടി ശേഖരിച്ചാണ് വിപുലീകരണം. പശ്ചിമ, കിഴക്കന്‍ മലനിരകളില്‍ നിന്നുള്ള അപൂര്‍വ ഔഷധസസ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഭൂരിഭാഗവും വംശനാശ ഭീഷണി നേരിടുന്ന ഇനങ്ങള്‍ ആയതിനാല്‍ സസ്യശാസ്ത്രം, ആയുര്‍വേദം എന്നിവ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉദ്യാനം ഏറെ പ്രയോജനപ്പെടും. ഓരോ ഇനത്തിന്റെയും പൊതുനാമം, ശാസ്ത്രനാമം, ഉപയോഗം എന്നിവ രേഖപ്പെടുത്തിയ ഫലകങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് 28ന് ഉദ്യാനം തുറന്നുകൊടുക്കുമെന്ന് കെഎഫ്ആര്‍ഐ ഉപകേന്ദ്രം സയന്റിസ്റ്റ് ഇന്‍ചാര്‍ജ് ഡോ.യു.ചന്ദ്രശേഖര പറഞ്ഞു.

മോണോ റെയില്‍ യാത്രക്കാര്‍ക്ക് ഇനി പേപ്പര്‍ രഹിത ടിക്കറ്റ്

മോണോ റെയില്‍ 2ാം ഘട്ടം നേട്ടം കൊയ്യുന്നതിനു പിന്നാലെ പേപ്പര്‍ രഹിത ടിക്കറ്റിലേക്കു നീങ്ങാനൊരുങ്ങുന്നു. ചെമ്പൂര്‍ മുതല്‍ വഡാല വരെ 4 വര്‍ഷമായി ഓടിവന്ന മോണോറെയിലിന്റെ 2ാം ഘട്ടമായ വഡാല – ജേക്കബ് സര്‍ക്കിള്‍ റൂട്ട് ഈ മാസം 3നാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 8 തവണ മാറ്റിവച്ചതിനു ശേഷമാണ് ഈ മാസം ആദ്യം ഓടിത്തുടങ്ങിയത്. ആദ്യ ആഴ്ചയില്‍ 26 ലക്ഷത്തിന്റെ വരുമാനമുണ്ടാക്കിയെന്നും പ്രതീക്ഷിച്ച പോലെ യാത്രക്കാര്‍ വര്‍ധിച്ചുവരികയാണെന്നും നടത്തിപ്പുകാരായ എംഎംആര്‍ഡിഎ (മുംബൈ മെട്രോപ്പൊലിറ്റന്‍ റീജന്‍ ഡവലപ്‌മെന്റ് അതോറിറ്റി) സംതൃപ്തി പ്രകടിപ്പിച്ചു. ഒരു മാസം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ, വര്‍ധന ശരിക്കും വ്യക്തമാകുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. യാത്രക്കാരുടെ സൗകര്യാര്‍ഥം പേപ്പര്‍ ടിക്കറ്റിന്റെ ഉപയോഗം കുറച്ച് അവരുടെ മൊബൈല്‍ ഫോണില്‍ തന്നെ ബുക്ക് ചെയ്യാവുന്ന ക്യൂആര്‍ (ക്വിക് റെസ്‌പോണ്‍സ്) കോഡ് ടിക്കറ്റിങ് സിസ്റ്റം നടപ്പിലാക്കും. ഇതു നടപ്പില്‍ വരുത്താന്‍ 2 മാസത്തെ സമയം എടുക്കും. ക്യൂആര്‍ കോഡ് ഉപയോഗിക്കാന്‍ അറിയാത്തവര്‍, സ്മാര്‍ട്ട് ഫോണ്‍ കൊണ്ടു നടക്കാത്തവര്‍ ... Read more

കൗതുകകരമായ പരസ്യ വാചകങ്ങളോടെ ബിആര്‍ഡിസിയുടെ ‘സ്‌മൈല്‍’ പദ്ധതി ശ്രദ്ധേയമാകുന്നു

ലോകത്ത് എല്ലാ മനുഷ്യരും പുഞ്ചിരിക്കുന്നത് ഒരേ ഭാഷയിലാണെന്നും, നാട്ടുരുചികള്‍ വിനോദ സഞ്ചാര മേഖലയുടെ മര്‍മ്മമാണെന്നും, ‘കഥ പറച്ചില്‍’ പുതിയ കാല ടൂറിസം വിപണിയിലെ ശക്തമായ ആയുധമാണെന്നും കൂടി സൂചിപ്പിക്കുന്നതാണ് ബിആര്‍ഡിസി പുറത്തിറക്കിയ മൂന്ന് ‘സ്‌മൈല്‍’ പരസ്യങ്ങള്‍. ഉത്തര മലബാറില്‍ അനുഭവവേദ്യ ടൂറിസം ആധാരമാക്കിയുള്ള സംരംഭകരെ വളര്‍ത്തുക എന്ന ലക്ഷ്യമിട്ടാണ് ബിആര്‍ഡിസി ‘സ്‌മൈല്‍’ പദ്ധതി നടപ്പിലാക്കുന്നത്. കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന് കീഴിലുള്ള ബിആര്‍ഡിസിയുടെ ആഭിമുഖ്യത്തില്‍ ഉത്തര മലബാറില്‍ ടൂറിസം സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് വേണ്ടി ‘സ്‌മൈല്‍’ ശില്പശാലകള്‍ സംഘടിപ്പിക്കുന്നു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സഹകരണത്തോടെ കണ്ണൂരില്‍ വെച്ച് മാര്‍ച്ചില്‍ നടക്കുന്ന അടുത്ത ശില്പശാലയില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പ്പര്യമുള്ള സ്ത്രീകള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് പങ്കെടുക്കാന്‍ സാധിക്കുക. അവസരങ്ങളുടെ ഉത്തര മലബാര്‍ ഉത്തര മലബാറിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവില്‍ ഗണ്യമായ വര്‍ദ്ധനവാണ് സമീപകാലത്തായി ഉണ്ടായിട്ടുള്ളത്. വലിയ മുതല്‍ മുടക്കില്ലാതെ തന്നെ സ്വന്തമായ സംരംഭങ്ങള്‍ തുടങ്ങാന്‍ അവസരങ്ങളുള്ള മേഖലയാണ് ടൂറിസം. വരുമാനം കണ്ടെത്തുന്നതിനോടൊപ്പം വിജ്ഞാനത്തിനും വിനോദത്തിനും കൂടി ... Read more

വേനല്‍ രൂക്ഷമാകുന്നു; തേക്കടിയില്‍ ബോട്ട് സര്‍വീസ് നിയന്ത്രിച്ചേക്കും

വേനല്‍ കടുത്തതോടെ തേക്കടിയില്‍ ബോട്ട് സര്‍വീസ് നിയന്ത്രണത്തിനു സാധ്യത. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 114.05 അടിയിലേക്കു താഴ്ന്നിരിക്കുകയാണ്. വേനല്‍മഴ കാര്യമായി ലഭിക്കാത്തതും തമിഴ്‌നാട് അണക്കെട്ടില്‍നിന്ന് വെള്ളം കൊണ്ടുപോകുന്നതിനാലും ജലനിരപ്പ് ഇനിയും കുറയാനാണ് സാധ്യത. സെക്കന്‍ഡില്‍ 170 ഘനയടി വെള്ളമാണ് ഇപ്പോള്‍ തമിഴ്‌നാട് കൊണ്ടുപോകുന്നത്. കഴിഞ്ഞ ദിവസം അണക്കെട്ടിന്റെ പരിസരങ്ങളില്‍ ചെറിയതോതില്‍ മഴ ലഭിച്ചിരുന്നു. ഇതിനാല്‍ ചെറിയ തോതില്‍ നീരൊഴുക്കുണ്ടായിരുന്നു. എന്നാല്‍, കടുത്ത ചൂടായതോടെ നീരൊഴുക്ക് പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ജലനിരപ്പ് ക്രമാതീതമായി കുറയുന്നതോടെ തേക്കടിയിലെ ബോട്ട് സര്‍വീസുകള്‍ നിയന്ത്രിക്കാനുള്ള നടപടികളെക്കുറിച്ച് വകുപ്പ് ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ജലനിരപ്പ് 110 അടിയില്‍ താഴേയ്ക്ക് എത്തിയ സമയത്ത് ബോട്ടുകളില്‍ കയറ്റുന്ന സഞ്ചാരികളുടെ എണ്ണം കുറച്ച് വലിയ ബോട്ടുകളുടെ സര്‍വീസ് ഭാഗികമായി നിയന്ത്രിച്ചിരുന്നു. കൂടാതെ ഇപ്പോഴുള്ള ബോട്ട് ലാന്‍ഡിങ് ഒരു കിലോമീറ്ററോളം ഇറക്കി താത്കാലികമായ ലാന്‍ഡിങ് സംവിധാനമാണ് ഒരുക്കിയിരുന്നത്. 105 അടിക്കു താഴേയ്ക്ക് ജലനിരപ്പെത്തുന്നതോടെ ബോട്ട് സര്‍വീസ് നിര്‍ത്താനാണ് അധികൃതരുടെ നീക്കം. വേനല്‍ ശക്തമാണെങ്കിലും ഇതൊക്കെ അവഗണിച്ച് ഒട്ടേറെ ... Read more

ബോയിങ് 737 വിമാനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കുമെന്ന് ഫ്ലൈ ദുബൈ

ബോയിങ് 737 വിമാനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കുമെന്ന് ഫ്ലൈ ദുബായ്. ഇത്തരം വിമാനങ്ങളുടെ പ്രവര്‍ത്തനക്ഷമതയെക്കുറിച്ച് സംശയങ്ങളില്ലെന്നാണ് കമ്പനിയുടെ നിലപാടെന്ന് ഫ്ലൈദുബായ് വക്താവ് അറിയിച്ചു. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം ബോയിങ് 737 മാക്സ്‍ 8 വിഭാഗത്തിലുള്ള വിമാനം കഴിഞ്ഞ ദിവസം തകര്‍ന്നുവീണ് 149 പേര്‍ മരിച്ച സാഹചര്യത്തിലാണ് പ്രതികരണം. തുടര്‍ച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ എത്യോപ്യന്‍ എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള ഏതാനും വിമാന കമ്പനികളും ചൈനീസ് അധികൃതരും ബോയിങ് 737 മാക്സ്‍ 8 വിമാനങ്ങളുടെ സര്‍വീസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഫ്ലൈ ദുബായും ഇത്തരം വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. സാഹചര്യം നിരീക്ഷിച്ച് വരികയാണെന്നും ബോയിങ് കമ്പനിയുമായി ബന്ധപ്പെട്ട് വരികയാണെന്നും ഫ്ലൈ ദുബായ് വക്താവ് അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്ക് പ്രഥമ പരിഗണന നല്‍കുമെന്നും കമ്പനി പ്രതികരിച്ചു.

വിമാന ജീവനക്കാര്‍ മുഴുവന്‍ വനിതകള്‍; ചരിത്രം സൃഷ്ടിച്ചു എയര്‍ ഇന്ത്യ

ഇന്നലെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ പലതിലും യാത്രക്കാരെയും കൊണ്ട് പറന്നത് സ്ത്രീകളാണ്. പൈലറ്റ് മാത്രമല്ല, യാത്രക്കാര്‍ക്കായി ഇന്നലെ എല്ലാ സൗകര്യങ്ങളും ഒരുക്കിയത് വനിതാ ജീവനക്കാരാണ്. അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി കോക്ക്പിറ്റിലും ക്യാബിനിലും സ്ത്രീ ജീവനക്കാര്‍ മാത്രമായി 52 യാത്രകളാണ് എയര്‍ ഇന്ത്യ ഇന്നലെ നടത്തിയത്. 12അന്താരാഷ്ട്ര യാത്രകളും ഇന്ത്യയ്ക്കകത്ത് 40 യാത്രകളുമാണ്  ചരിത്രം സൃഷ്ടിച്ചത്‌. . എയര്‍ ഇന്ത്യയിലെ വനിതാ പൈലറ്റുമാരും മികച്ച വനിതാ ടെക്‌നീഷ്യന്മാരും ചേര്‍ന്നാണ് ഓരോ യാത്രയും നയിച്ചത്‌ ഡല്‍ഹി- സിഡ്‌നി , മുംബൈ- ലണ്ടന്‍, ഡല്‍ഹി-റോം, ഡല്‍ഹി-ലണ്ടന്‍, മുംബൈ- ഡല്‍ഹി, ഡല്‍ഹി- പാരീസ്, മുംബൈ-നേവര്‍ക്ക്, മുംബൈ- ന്യൂയോര്‍ക്ക്, ഡല്‍ഹി- ന്യൂയോര്‍ക്ക്, ഡല്‍ഹി-വാഷിംഗ്ടണ്‍, ഡല്‍ഹി-ചിക്കാഗോ, ഡല്‍ഹി- സാന്‍ഫ്രാന്സിസ്‌കോ തുടങ്ങിയ ഫ്‌ളൈറ്റുകളെയാണ് മുഴുവനായും സ്ത്രീജീവനക്കാര്‍ നയിക്കുക. B787 ഡ്രീംലൈനെഴ്സും B777 എയര്‍ ക്രാഫ്റ്റുകളും ഇന്നലെ ഓപ്പറേറ്റ് ചെയ്യതത് സ്ത്രീകളായിരുന്നു. എയര്‍ഹോസ്റ്റര്‍സുകളും പൈലറ്റുകളും മാത്രമല്ല എയര്‍ ക്രാഫ്റ്റ് എന്‍ജിനീയറുമാരും, ടെക്‌നീഷ്യന്‍സും ഫ്ലൈറ്റ് ഡെസ്പാച്ചേഴ്സും, ആളുകള്‍ക്ക് സൗകര്യമൊരുക്കാന്‍ ഡോക്ടറുമാരും ഡ്യൂട്ടി മാനേജര്‍മാരും ... Read more

അതിസമ്പന്നരുടെ നഗരങ്ങളില്‍ മുംബൈയ്ക്ക് 12ാം സ്ഥാനം

സമ്പന്നന്മാരുടെ കാര്യത്തില്‍ മുംബൈ നഗരം മുന്നോട്ട് കുതിക്കുകയാണ്. ലോകത്തിലെ സമ്പന്നമായ നഗരങ്ങളില്‍ മുംബൈ 12-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം 18-ാം സ്ഥാനത്തായിരുന്നു നഗരത്തിന്റെ സ്ഥാനം. ലണ്ടനാണ് ഏറ്റവും സമ്പന്നമായ നഗരം. ന്യൂയോര്‍ക്കില്‍ നിന്നാണ് അവര്‍ ഈ സ്ഥാനം തിരികെ പിടിച്ചത്. കഴിഞ്ഞദിവസം പുറത്തിറക്കിയ നൈറ്റ് ഫ്രാങ്കിന്റെ വെല്‍ത്ത് റിപ്പോര്‍ട്ടിലേതാണ് ഈ വിവരങ്ങള്‍. രാജ്യത്തെ സമ്പന്നരുടെ വളര്‍ച്ച 116 ശതമാനമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2013-ല്‍ 55 ശതകോടീശ്വരന്മാരുണ്ടായിരുന്ന സ്ഥാനത്ത് 2018 ആയപ്പോഴേക്കും 119 പേരായി മാറി. ഇതേ കാലയളവില്‍ കോടീശ്വരന്മാരുടെ എണ്ണം 2,51,000-ത്തില്‍നിന്ന് 3,26,052 ആയി ഉയര്‍ന്നു. ഏഷ്യയില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ 27 ശതമാനമാണ് വളര്‍ച്ച. ഇത് വടക്കേ അമേരിക്കയെയും യൂറോപ്പിനെയും കടത്തി വെട്ടുന്ന വളര്‍ച്ചയാണ്. 225 കോടി രൂപയിലധികം നീക്കിയിരിപ്പുള്ള 1947 വ്യക്തികളാണ് രാജ്യത്തുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ (797) താമസിക്കുന്നത് മുംബൈയിലാണ്. ഡല്‍ഹിയില്‍ 211 പേരും ബെംഗളൂരുവില്‍ 98 പേരും. ശതകോടീശ്വരന്മാരിലും ഏറ്റവും കൂടുതല്‍ ... Read more