Category: News

കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പറക്കാം ടിക്കറ്റ് നിരക്ക് 1761 രൂപ

എയര്‍ ഇന്ത്യയുടെ എ320 നിയോ വിമാനം കണ്ണൂരില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് 12.56നു പറന്നുയര്‍ന്ന് 10 മിനിറ്റിനകം കോഴിക്കോട് വിമാനത്താവളത്തിനു മുകളിലെത്തി. തുടര്‍ന്ന് ഐഎല്‍എസ് പ്രൊസീജ്യര്‍ പ്രകാരം സുരക്ഷിതമായി റണ്‍വേയില്‍ ഇറങ്ങാന്‍ 12 മിനിറ്റോളമെടുത്തു. ആകാശത്ത് ആകെയുണ്ടായിരുന്നത് 22 മിനിറ്റ്. ഉച്ചയ്ക്ക് 1.18നു യാത്രക്കാര്‍ പുറത്തിറങ്ങി. 52 നോട്ടിക്കല്‍ മൈലാണ് കോഴിക്കോട് – കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്കിടയിലെ ആകാശദൂരം. ഇതിലേറെ അടുത്ത് വിമാനത്താവളങ്ങളുണ്ടെങ്കിലും രാജ്യത്തു വാണിജ്യ സര്‍വീസ് നടക്കുന്ന ഏറ്റവും കുറഞ്ഞ ദൂരം ഇതാണെന്ന് എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യ ഡിജിഎം ജി.പ്രദീപ് കുമാര്‍ പറഞ്ഞു.1761 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ഇന്നലെ കണ്ണൂരില്‍ നിന്നു കോഴിക്കോട്ടേക്ക് 20 പേരും കോഴിക്കോടു നിന്നു കണ്ണൂരിലേക്കു 47 പേരും യാത്ര ചെയ്തു.

അവധിക്കാലം കുടുംബവുമായി താമസിക്കാന്‍ കെ ടി ഡി സി സൂപ്പര്‍ ടൂര്‍ പാക്കേജ്

സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ കുടുംബസമേതം സന്ദര്‍ശിക്കാനും താമസിക്കാനും മികച്ച ആനുകൂല്യങ്ങള്‍ നല്‍കി കെടിഡിസി ടൂര്‍ പാക്കേജ്. 12 വയസ്സിനു താഴെയുള്ള കുട്ടികള്‍ ഉള്ളവര്‍ക്ക് മാത്രമേ ഈ പാക്കേജുകള്‍ നല്‍കുകയുള്ളൂ. പ്രശാന്ത സുന്ദരമായ കോവളം, വന്യ ജീവി സംരക്ഷണ കേന്ദ്രമായ തേക്കടി, സുഖ ശീതള കാലാവസ്ഥയുള്ള മൂന്നാര്‍, കായല്‍പ്പരപ്പിന്റെ സ്വന്തം കൊച്ചി എന്നിവിടങ്ങളിലെ കെടിഡിസി ഹോട്ടലുകളിലാണ് ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിരിക്കുന്നത്. രാത്രി 3 ദിവസത്തെ താമസം – 4999 രൂപ കോവളത്തെ സമുദ്ര ഹോട്ടല്‍, തേക്കടിയിലെ ആരണ്യ നിവാസ്, മൂന്നാറിലെ ടീ കൗണ്ടി, കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് എന്നീ കെടിഡിസി പ്രീമിയം ഹോട്ടലുകളാണ് 2 രാത്രി 3 ദിവസത്തെ താമസം പ്രഭാത ഭക്ഷണം, നികുതികള്‍ എന്നിവ ഉള്‍പ്പടെ 12 വയസ്സില്‍ താഴെയുള്ള രണ്ട് കുട്ടികള്‍ അവരുടെ മാതാപിതാക്കള്‍ എന്നിവര്‍ക്ക് 4999 രൂപയാണ് പാക്കേജ് റേറ്റ്. പ്രസ്തുത ടൂര്‍ പാക്കേജുകള്‍ വളര്‍ന്നു വരുന്ന തലമുറയ്ക്ക് കേരളം കാണാന്‍ ഒരു അവസരം ഒരുക്കുന്നതിനായാണ് തയാറാക്കിയിട്ടുള്ളത്. ... Read more

അടുത്ത യാത്ര ചൈനയിലേക്കോ? അറിയാം വിസ നടപടികളെക്കുറിച്ച്

ചൈനയുടെ ചരിത്ര സ്മാരകങ്ങളായ ചൈന വന്‍മതില്‍, ടിയനന്‍മെന്‍ സ്‌ക്വയര്‍, എന്നിവ കാണാതെ ചൈന കണ്ടു എന്നു പറയാനാകില്ല. അതിനാല്‍ ചൈന യാത്ര ലക്ഷ്യമിടുമ്പോള്‍ തലസ്ഥാന നഗരിയായ ബെയ്ജിങ്ങിന് തന്നെയാണ് പ്രധാനം. മധ്യ ബെയ്ജിങ്ങിലെ ഫോര്‍ബിഡന്‍ സിറ്റി ടിയനന്‍മെന്‍ സ്‌ക്വയര്‍, ജിങ്ഷാന്‍ പാര്‍ക്ക്, ടെംബിള്‍ ഓഫ് ഹെവന്‍, സമ്മര്‍ പാലസ്, നാന്‍ലോഗ് സിയാങ്, എന്നിവ കാണാം. ഇംപീരിയല്‍ കാലം മുതല്‍ക്കുള്ള ഇവിടുത്തെ പ്രത്യേക ഭക്ഷണമാണ് പെക്കിങ് ഡക്ക്. ബെയ്ജിങ്ങിലെത്തിയാല്‍ ഇത് കഴിക്കാന്‍ മറക്കരുത്. അഞ്ച് രാത്രിയും ആറ് പകലും ഉണ്ടെങ്കില്‍ ബെയ്ജിങ്ങിനൊപ്പം ഷാങ്ഹായ് കൂടി ചേര്‍ക്കാം. ബുള്ളറ്റ് ട്രെയിനില്‍ ഷാങ്ഹായ്‌ലേക്കുള്ള യാത്ര രസകരമാണ്. സിയാങ്, ജുസൈഗോ, ഹോങ് ലോങ്, സോങ് പാങ് എന്നിവയും കാണേണ്ട സ്ഥലങ്ങളാണ്. ചില സ്ഥലങ്ങള്‍ അങ്ങനെയാണ് എത്ര കണ്ടാലും മതിവരില്ല. മറ്റുചില സ്ഥലങ്ങള്‍ സ്വപ്നത്തെ തോല്‍പ്പിക്കും സൗന്ദര്യം സമ്മാനിക്കും. അലങ്കാരത്തിന് ഭൂമിയിലെ സ്വര്‍ഗമെന്ന് നമ്മള്‍ പല സ്ഥലങ്ങളെയും വിശേഷിപ്പിക്കാറുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഭൂമിയിലെ സ്വര്‍ഗമേതെന്ന് ചോദിച്ചാല്‍ ടിയാന്‍മെന്‍ എന്ന് അവിടം ... Read more

നേപ്പാള്‍, ഭൂട്ടാന്‍ യാത്ര; കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇനി ആധാര്‍ മതി

  ഇന്ത്യയില്‍ നിന്നും വീസയില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുന്ന ചില രാജ്യങ്ങളെ കുറിച്ചറിയാം. വിസയില്ലാതെ വെറും പാസ്‌പോര്‍ട്ടും വിമാന ടിക്കറ്റും മതി ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍. നേപ്പാളും ഭൂട്ടാനുമാണ് ഈ രാജ്യങ്ങളില്‍ ആദ്യം വരുന്നത്. ഇനിമുതല്‍ ആധാര്‍ ഉപയോഗിച്ച് ഈ രാജ്യങ്ങളില്‍ യാത്രചെയ്യാം.   15 വയസിന് താഴെയും 65 വയസിന് മുകളിലും ഉള്ളവര്‍ക്ക് പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, കേന്ദ്ര സര്‍ക്കാരിന്റെ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് കാര്‍ഡ് എന്നിവയുണ്ടെങ്കില്‍ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം.എന്നാല്‍ ഇപ്പോള്‍ ആധാര്‍ കൂടി ഉപയോഗപ്പെടുത്താമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഈ രണ്ട് രാജ്യങ്ങളിലും 15 വയസിന് താഴെയും 65 വയസിന് മുകളിലും പെടാത്ത ആളുകള്‍ക്ക് ആധാര്‍ ഉപയോഗിക്കാനാവില്ല.എന്നാല്‍ പാസ്പോര്‍ട്ട്, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ്, ഇലക്ഷന്‍ ഐഡി കാര്‍ഡ് ഇതിലേതെങ്കിലും വേണം.

2019 ലെ ലോകത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്ത്’ ട്രിപ് അഡൈ്വസര്‍’

2019 ലെ ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി ലണ്ടന്‍ തിരഞ്ഞെടുക്കപ്പെട്ടു. ട്രിപ് അഡൈ്വസററുടെ ട്രാവല്‍സ് ചോയ്സ് അവാര്‍ഡിലുടെയാണ് ലണ്ടന്‍ തിരഞ്ഞെടുക്കപ്പെത്. ട്രിപ് അഡൈ്വസര്‍ പ്രകാരം, ബക്കിംഗാം പാലസ് ഉള്‍പ്പെടെയുള്ള നിരവധി രാജകീയ ശ്രദ്ധ നേടിയ ധാരളം അനുഭവങ്ങള്‍ ലണ്ടന്‍ സമ്മാനികുന്നുണ്ട് അതുകെണ്ട് തന്നെ വര്‍ഷാവര്‍ഷം 94 ശതമാനം മുതല്‍ 231 ശതമാനം വരെ സഞ്ചാരികളുടെ വര്‍ധനവുണ്ടായി. ഇന്ത്യയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി ഒന്നാം സ്ഥാനത്ത് ജയ്പൂരും രണ്ടാം സ്ഥാനത്ത് ഗോവയും ന്യൂഡല്‍ഹിയും എത്തുന്നു. ജയ്സാല്‍മീറും ഉദയ്പൂരുമാണ് യഥാക്രമം ഏഴും ഒന്‍പതും സ്ഥാനത്തായി ട്രിപ് അഡൈ്വസര്‍ തിരഞ്ഞെടുത്തത്. ലോകമെമ്പാടുമുള്ള കണക്കനുസരിച്ച് പാരിസ്, റോം ബാലി തുടങ്ങിയ രാജ്യങ്ങളാണ് വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും അവിടുത്തെ അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്തു. ബാഴ്സലോണ, ഇസ്താംബുള്‍,ദുബായ് എന്നി രാജ്യങ്ങളാണ് 2019 ല്‍ ലോകത്തെ മികച്ച 10 വിനോദസഞ്ചാര കേന്ദ്രങ്ങളായി തിരഞ്ഞെടുത്തത്.

ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കില്‍ ജലവിനോദങ്ങള്‍ ആരംഭിച്ചു

അവധിക്കാലം ആഘോഷമാക്കാന്‍ ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കില്‍ പുതിയ ജലവിനോദങ്ങള്‍ ആരംഭിച്ചു. കയാക്കിങ്, ബനാന ബോട്ട് റൈഡ്, വാട്ടര്‍ സ്‌കീയിങ്, ബംബിറൈഡ്, വിന്‍ഡ് ഓപ്പറേറ്റഡ് പാരാസെയിലിങ് തുടങ്ങിയവയാണ് പുതുതായി ആരംഭിച്ച വിനോദങ്ങള്‍. അഷ്ടമുടിക്കായലിനെ വാട്ടര്‍ സ്‌പോര്‍ട്‌സ് കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ഇതില്‍ വിന്‍ഡ് ഓപ്പറേറ്റഡ് പാരാസെയിലിങ് കേരളത്തില്‍ ആദ്യമായാണ് ആരംഭിക്കുന്നത്. വേമ്പനാട് കായലില്‍നിന്ന് വ്യത്യസ്തമായി കനാലുകള്‍ കുറവുള്ളതും തുറന്നസ്ഥലം കൂടുതലുള്ളതുമായ അഷ്ടമുടിക്കായലില്‍ പുതുതായി തുടങ്ങിയ റൈഡുകള്‍ സുരക്ഷിതമായിരിക്കുമെന്ന് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി സന്തോഷ്‌കുമാര്‍ പറഞ്ഞു. ആല്‍ഫാ അഡ്വഞ്ചേഴ്‌സ് എന്ന സ്വകാര്യ സ്ഥാപനവുമായി ചേര്‍ന്നാണ് പുതിയ റൈഡുകള്‍ ആരംഭിച്ചിരിക്കുന്നത്. കയാക്കിങ്, വാട്ടര്‍ സ്‌കീയിങ് പാരാസെയിലിങ് തുടങ്ങിയവയില്‍ വിദഗ്ധപരിശീലനം നേടിയവരുടെ സേവനം എപ്പോഴും ലഭ്യമായിരിക്കും. റൈഡുകളില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷയും മറ്റും ആല്‍ഫാ അഡ്വഞ്ചേഴ്‌സിന്റെ ഉത്തരവാദിത്വമാണ്. റൈഡുകളുടെ ടിക്കറ്റ് നിരക്ക് തീരുമാനിക്കുന്നതും വില്‍പ്പനയും ഡി.ടി.പി.സി. നേരിട്ടാണ് നടത്തുന്നത്. റൈഡുകള്‍ക്കാവശ്യമായ എല്ലാ സാമഗ്രികളും ഡി.ടി.പി.സി.യാണ് നല്‍കുന്നത്. അവധിക്കാലം അടിസ്ഥാനമാക്കിയാണ് പുതിയ വിനോദങ്ങള്‍ ആരംഭിച്ചതെങ്കിലും അവധിക്കാലത്തിനുശേഷവും തുടരാനാണ് തീരുമാനം.

ഷാര്‍ജയില്‍ വസന്തോത്സവം ആരംഭിച്ചു

യു.എ.ഇ.യിലെ ശൈത്യാവസ്ഥ ചൂടുകാലത്തേക്ക് വഴിമാറുമ്പോള്‍ വര്‍ണാഭമായ ആഘോഷങ്ങള്‍ക്കും തുടക്കമാവുന്നു. ഷാര്‍ജയിലെ സാംസ്‌കാരികാഘോഷമായ വസന്തോത്സവം ഇന്നലെ ആരംഭിച്ചു. എമിറേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ അല്‍ മുംതസ പാര്‍ക്കിലാണ് വസന്തോത്സവം നടക്കുന്നത്. പാര്‍ക്കിലെത്തുന്ന നാട്ടുകാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ആസ്വാദ്യകരമായ വിധമാണ് വസന്തോത്സവം ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 12 വരെ നീളുന്ന ആഘോഷത്തില്‍ വാരാന്ത്യദിനങ്ങളില്‍ പ്രധാന പരിപാടികള്‍ അരങ്ങേറും. അറബ് സംസ്‌കാരവും ചരിത്രവും വിളിച്ചറിയിക്കുന്ന പൈതൃകാഘോഷം, നാടന്‍കലാമേള, സംഗീതവിരുന്ന് തുടങ്ങിയവയെല്ലാം വാരാന്ത്യങ്ങളില്‍ ഉണ്ടായിരിക്കും. വൈകീട്ട് അഞ്ചുമുതല്‍ രാത്രി 9.40 വരെ അല്‍ മുംതസ പാര്‍ക്കില്‍ വസന്തോത്സവം ഉണ്ടായിരിക്കും.

ബ്രിട്ടീഷ് വിപണി കീഴടക്കാന്‍ ഓട്ടോറിക്ഷകളുമായി ഓല കാബ്‌സ്

ബ്രിട്ടീഷ് വിപണി കീഴടക്കാന്‍ ഓട്ടോറിക്ഷകളുമായി ഓല കാബ്‌സ്. ആദ്യ ഘട്ടത്തില്‍ ലിവര്‍പൂളിലാണ് ഓലയുടെ ‘ടുക് ടുക്’ സര്‍വീസ് നടത്തുക. യു എസ് കമ്പനിയായ യൂബറുമായി കടുത്ത മത്സരം നടത്തുന്ന ഓല കാബ്‌സ്, ബജാജ് ഓട്ടോ ലിമിറ്റഡും പിയാജിയൊയും നിര്‍മിച്ച ത്രിചക്രവാഹനങ്ങളാണ് ബ്രിട്ടനില്‍ അവതരിപ്പിച്ചത്. ആദ്യ ദിനത്തില്‍ ഓട്ടോറിക്ഷ തിരഞ്ഞെടുത്തവര്‍ക്ക് സൗജന്യ യാത്രയും ഓല കാബ്‌സ് ലഭ്യമാക്കി. ബജാജ് നിര്‍മിച്ച ഓട്ടോറിക്ഷയുമായി ഓല യു കെയുടെ മാനേജിങ് ഡയറക്ടര്‍ ബെന്‍ ലെഗ് തന്നെ യാത്രക്കാരെ കൊണ്ടുപോകാനെത്തിയതും ശ്രദ്ധേയമായി. കടുംവര്‍ണങ്ങളില്‍ അണിയിച്ചൊരുക്കിയ ‘ടുക് ടുക്’ ആണ് ലിവര്‍പൂള്‍ നഗരവാസികള്‍ക്കായി ഓല അവതരിപ്പിച്ചിരിക്കുന്നത്. സാരഥികളായി നിയോണ്‍ ഗ്രീന്‍ ജാക്കറ്റ് ധരിച്ച ഡ്രൈവര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ഈ മേഖലയിലേക്കുള്ള പ്രവേശനം ആഘോഷിക്കാന്‍ ലിവര്‍പൂള്‍ സിറ്റി സെന്ററിലാണ് ഓല ഓട്ടോറിക്ഷകളില്‍ സൗജന്യ യാത്രയ്ക്കുള്ള അവസരമൊരുക്കിയത്. ആഗോളതലത്തില്‍ യൂബറിന് വെല്ലുവിളി സൃഷ്ടിക്കാനാണ് ഓലയുടെ തയാറെടുപ്പ്. യാത്രാസാധ്യതകളില്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ അവസരം സൃഷ്ടിക്കുന്നതിനൊപ്പം ഡ്രൈവര്‍മാര്‍ക്ക് ഉയര്‍ന്ന വിഹിതം നല്‍കിയും വിപണി പിടിക്കാനാണ് ഓലയുടെ ... Read more

രാജ്യത്ത് ഏറ്റവും കൂടുതല്‍ കാറുകളുള്ള നഗരം മുംബൈ

രാജ്യത്ത് സ്വകാര്യ കാറുകളുടെ എണ്ണത്തില്‍ മുംബൈ നഗരം ഒന്നാമത്. ഒരു കിലോ മീറ്ററില്‍ 510 കാറുകളാണ് നഗരത്തില്‍ നിലവില്‍ ഉളളതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയില്‍ ഒരു കിലോ മീറ്ററില്‍ 510 കാറുകളാണ് ഉള്ളത് എന്നാണ് കണക്ക്. കഴിഞ്ഞ രണ്ടുവര്‍ഷംകൊണ്ട് 18 ശതമാനം വളര്‍ച്ചയാണ് സ്വകാര്യ കാറുകള്‍ക്ക് നഗരത്തിലുണ്ടായത്. രണ്ടുവര്‍ഷം മുമ്പ് മുംബൈ നഗരത്തിലെ കാറുകളുടെ എണ്ണം കിലോമീറ്ററിന് 430 ആയിരുന്നതാണ് ഈ വര്‍ഷം 510 ആയി വര്‍ധിച്ചത്. എന്നാല്‍ ദില്ലിയില്‍ വെറും 108 എണ്ണം മാത്രമാണുള്ളത്. മുംബൈയില്‍ റോഡുകള്‍ കുറവായതാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുംബൈയില്‍ 2000 കിലോമീറ്റര്‍ റോഡുള്ളപ്പോള്‍ ദില്ലിയില്‍ 28,999 കിലോമീറ്റര്‍ റോഡുണ്ട്. പുനെ നഗരത്തിനാണ് കാറുകളുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനം. ഒരു കിലോമീറ്ററില്‍ 319 കാറുകളാണ് ഇവിടെയുള്ളത്. ചെന്നൈയില്‍ 297 കാറുകളും ബംഗളൂരുവില്‍ 149 കാറുകളുമാണ് ഒരു കിലോമീറ്ററിനകത്തുള്ളത്.

റാസ് അല്‍ഖോറിലെ പുതിയറോഡുകള്‍ ശനിയാഴ്ച്ച യാത്രക്കാര്‍ക്കായി തുറക്കും

റാസ് അല്‍ഖോറിലെയും ഇന്റര്‍നാഷനല്‍ സിറ്റിയിലെയും റോഡ് നവീകരണ പദ്ധതികള്‍ 30-ന് ശനിയാഴ്ച പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടക്കും. റാസല്‍ഖോര്‍, ഇന്റര്‍നാഷനല്‍ സിറ്റി മേഖലകളില്‍ നടത്തുന്ന റോഡ് നവീകരണത്തിന്റെ രണ്ടാം ഘട്ടമാണിത്. ഇന്റര്‍നാഷണല്‍ സിറ്റിയിലേക്കുള്ള പ്രവേശനകവാടം കൂടിയാണിത്. ഇന്റര്‍നാഷനല്‍ സിറ്റി, ഡ്രാഗണ്‍ മാര്‍ട്ട്, എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കാനായാണ് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഈ പദ്ധതിക്ക് രൂപം നല്‍കിയത്. ഇന്റര്‍നാഷണല്‍ സിറ്റി നിര്‍മിച്ച നഖീലിന്റെകൂടി സഹകരണത്തോടെയാണ് ഈ നവീകരണപദ്ധതി. അല്‍ മനാമ റോഡ് വീതികൂട്ടിയും മൂന്ന് ജങ്ഷനുകള്‍ നവീകരിച്ചുമാണ് രണ്ടാംഘട്ടം പൂര്‍ത്തിയാക്കിയത്. അല്‍ മനാമ റോഡില്‍നിന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലേക്കുള്ള മൂന്നുവരി പാത നാലുവരിയാക്കി വികസിപ്പിച്ചിട്ടുണ്ട്. ഓരോ ഭാഗത്തേക്കുമുള്ള വാഹനഗതാഗതം മണിക്കൂറില്‍ 4500-ല്‍നിന്ന് ആറായിരമാക്കാന്‍ ഇതുവഴി കഴിയും. റാസല്‍ഖോര്‍ റോഡില്‍നിന്ന് ഷാര്‍ജയിലേക്കും ഇന്റര്‍നാഷനല്‍ സിറ്റിയില്‍നിന്ന് ജബല്‍ അലിയിലേക്കും അബുദാബിയിലേക്കുമുള്ള റോഡുകള്‍ രണ്ടുവരിയായും വികസിപ്പിച്ചിട്ടുണ്ട്. ഇതോടെ ഇപ്പോഴുള്ള മണിക്കൂറില്‍ എണ്ണൂറ്് വാഹനങ്ങള്‍ എന്നത് 1600 ആയി മാറുമെന്നും ആര്‍.ടി.എ. ചെയര്‍മാന്‍ മത്തര്‍ ... Read more

വേര്‍പിരിഞ്ഞും ഒത്ത് ചേര്‍ന്നും ജോര്‍ജിയയിലെ ഈ അത്ഭുത പ്രതിമകള്‍

ലോകത്തിലെ ഏറ്റവും ഉദാത്തമായ പ്രണയസ്മാരകങ്ങളില്‍ ഒന്നാണ് താജ്മഹല്‍. നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ശോഭ മങ്ങാത്ത ആ സ്മാരകം കാണാന്‍ വര്‍ഷാവര്‍ഷം ഡല്‍ഹിയിലെത്തുന്നത് സ്വദേശികളും വിദേശികളുമടക്കം ലക്ഷക്കണക്കിന് ആളുകളാണ്. ഷാജഹാനും പ്രിയപത്‌നി മുംതാസുമാണ് താജ്മഹല്‍ എന്ന പ്രണയകുടീരം സാക്ഷാത്കരിക്കാന്‍ കാരണഹേതുവായത്. എന്നാലിവിടെ ഒരു നോവലിലെ രണ്ടു കഥാപാത്രങ്ങളാണ് നായികയും നായകനും. ഒരുമിച്ചു ചേരാന്‍ കഴിയാതെ പോയ ഇരുവരുടെയും പ്രണയത്തിന്റെ ഓര്‍മകളും പേറി സ്റ്റീലില്‍ രണ്ടുശില്പങ്ങള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നു. ഈ പ്രണയിതാക്കളുടെ വേര്‍പിരിയലിന്റെ കാഠിന്യം കണ്ടുനിന്നവര്‍ക്കു പോലും വ്യക്തമാകുന്ന തരത്തില്‍ ദിവസത്തില്‍ ഒരു തവണ ഒരുമിച്ചു ചേര്‍ന്ന് നില്‍ക്കുന്ന ഈ ശില്പങ്ങള്‍ അകന്നുമാറും. കാണാനെത്തുന്നവര്‍ക്കു വിരഹവും വേദനയും സമ്മാനിക്കുന്ന ഈ പ്രതിമകള്‍ എവിടെയാണെന്നറിയേണ്ടേ? ജോര്‍ജിയയിലെ ബറ്റുമി എന്ന സ്ഥലത്തു കടല്‍ത്തീരത്തോടു ചേര്‍ന്നാണ് ‘മാന്‍ ആന്‍ഡ് വുമണ്‍’ എന്നു പേരിട്ട, എട്ടുമീറ്റര്‍ ഉയരമുള്ള സ്റ്റീല്‍ നിര്‍മിത ശില്‍പം സ്ഥിതി ചെയ്യുന്നത്. ജോര്‍ജിയയിലെ പ്രശസ്തനായ ശില്പി ടമാര വെസിറ്റാഡ്‌സെയാണ് ഈ മനോഹരശില്പത്തിന്റെ നിര്‍മാണത്തിനു പുറകില്‍. സോവിയറ്റ് യൂണിയനിന്റെ ആക്രമണത്തെ ആസ്പദമാക്കി ... Read more

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്തേക്ക് പോകാം; ചെയ്യേണ്ടത് ഇത്രമാത്രം

ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള സ്ഥലമേതെന്നറിയുമോ? അവിടം എന്തുകൊണ്ട് ഇത്ര സന്തോഷമുള്ള നാടായി എന്നറിയുമോ? അവിടുത്തെ ശാന്തിയുടെയും സമാധാനത്തിന്റെയും രഹസ്യമറിയണോ? സന്തോഷമുള്ള ഒരു മനുഷ്യനൊപ്പം പ്രകൃതിയുടെ അത്ഭുതക്കാഴ്ചകള്‍ കണ്ട് രസിക്കണോ? ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തുടര്‍ച്ചയായി രണ്ടാം വട്ടവും ഐക്യ രാഷ്ട്രസഭ തിരഞ്ഞെടുത്ത ഫിന്‍ലന്‍ഡ് ഇത്തരമൊരു യാത്രാനുഭവത്തിനായി സഞ്ചാരികളെ ക്ഷണിക്കുകയാണ്. സന്തോഷം തേടിയുള്ള യാത്രയുടെ ഏറ്റവും സന്തോഷമുള്ള ഓഫര്‍ ഇതാണ്. തിരഞ്ഞെടുക്കപ്പെടുന്ന സഞ്ചാരികള്‍ക്ക് യാത്ര പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ‘റെന്റ് എ ഫിന്‍’ എന്ന് പേരിട്ട പദ്ധതിയെ കുറിച്ച് കഴിഞ്ഞ ദിവസമാണ് ഫിന്‍ലന്‍ഡ് ടൂറിസം വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഫിന്‌ലാന്ഡിന്റെ ഭൂമിശാസ്ത്രം നന്നായറിയുന്ന വിദഗ്ദരായ 8 സഞ്ചാര സഹായികളാകും പദ്ധതിയെ മുന്നോട്ട് കൊണ്ടുപോകുക. വിവിധ രാജ്യങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന സഞ്ചാരികളെയും കൂട്ടി ഫിന്‌ലാന്ഡിന്റെ മനോഹര ഭൂപ്രദേശങ്ങളിലേക്ക് പോകുകയാണ് ഇവരുടെ ചുമതല. സന്തോഷം തേടിയെത്തുന്ന സഞ്ചാരികളെ നയിക്കുന്ന ഇവര്‍ ‘ഹാപ്പിനെസ്സ് ഗൈഡ്‌സ് ‘ എന്നാകും അറിയപ്പെടുക. സന്തോഷയാത്രയ്ക്ക് റെഡിയാണോ? എങ്കില്‍ ഉടന്‍ തന്നെ പദ്ധതി ... Read more

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നാടുകാണി പവിലിയന്‍ ഒരുങ്ങുന്നു

സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ നാടുകാണി പവിലിയന്‍ അണിഞ്ഞൊരുങ്ങുന്നു. സഞ്ചാരികളെ ആകര്‍ഷിക്കാനായി വിവിധ പദ്ധതികളാണ് ഇവിടെ ഒരുക്കുന്നത്. കുട്ടികളുടെ പാര്‍ക്കിന്റെ നിര്‍മാണം തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം ഏപ്രില്‍ 1 മുതല്‍ ഇവിടെ ദൂരദര്‍ശിനി സ്ഥാപിക്കും. അടുത്ത മാസം മുതല്‍ പവിലിയനിലേക്കു പ്രവേശന സമയവും മാറ്റമുണ്ടാകും.രാവിലെ 8 മുതല്‍ വൈകിട്ട് 8 വരെ സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കുന്ന രീതിയില്‍ സമയം ക്രമീകരിക്കും. കുട്ടികള്‍ക്ക് 10 രൂപ വീതവും മുതിര്‍ന്നവര്‍ക്കു 15 രൂപയാണു പ്രവേശന നിരക്ക്. പവിലിയന്റെ പെയിന്റിങ് അടക്കമുളള ജോലികള്‍ പൂര്‍ത്തിയാക്കി. ലഘുഭക്ഷണശാല, ഐസ്‌ക്രീം പാര്‍ലര്‍, പൂന്തോട്ടം അടക്കം വിപുലമായ പദ്ധതികളാണ് ഇവിടെ ഒരുക്കുന്നത്. ഇടുക്കിയെ പരിചയപ്പെടുത്തുന്ന ഒരു ഗാലറി കൂടി സ്ഥാപിക്കുന്നതിനു നടപടി എടുത്തിട്ടുണ്ട്. രണ്ടാം ഘട്ടമായി ജില്ലയുടെ സുഗന്ധദ്രവ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങള്‍ക്കുമായി ഒരു വിപണന കേന്ദ്രം കൂടി പവിലിയനോടു ചേര്‍ന്നു നിര്‍മിക്കും. കൂടാതെ ചെറിയ പാര്‍ട്ടികള്‍ നടത്തുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ദിവസേന 500 ലേറെ ആളുകള്‍ ഇവിടെ എത്തുന്നുണ്ട്. ശനി,ഞായര്‍ ദിവസങ്ങളില്‍ ഇത് ഇരട്ടിയാകും. എന്നാല്‍ ... Read more

ദീര്‍ഘദൂര യാത്രയ്‌ക്ക് സ്റ്റാര്‍ഷിപ്പുമായി ഇലോണ്‍ മസ്‌ക്

ദീര്‍ഘദൂര യാത്രകള്‍ക്ക് റോക്കറ്റില്‍ തന്നെ പോകാമെന്നാണ് സ്പേസ് എക്സും സ്ഥാപക കോടീശ്വരനായ ഇലോണ്‍ മസ്‌കും പറയുന്നത്. ലണ്ടനില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് 29 മിനിറ്റിലും സിഡ്നിയിലേക്ക് ഒരു മണിക്കൂറില്‍ താഴെ സമയംകൊണ്ടും കുതിച്ചെത്താനാകുമെന്നാണ് ഇവരുടെ അവകാശവാദം. ഈ അതിവേഗ യാത്രകള്‍ സാധ്യമാകുക സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റുപയോഗിച്ചായിരിക്കും. ഭൂമിയില്‍ നിന്നും കുതിച്ചുയര്‍ന്ന് ഭൗമാന്തരീക്ഷത്തിന്റെ ഏറ്റവും അവസാന പാളിയിലെത്തി വീണ്ടും തിരിച്ചിറങ്ങുന്ന രീതിയായിരിക്കും ഇത്തരം യാത്രകള്‍ക്കുണ്ടാകുക. പത്ത് മണിക്കൂറിലേറെ എടുക്കുന്ന ദീര്‍ഘ വിമാനയാത്രകള്‍ക്ക് ബദലായാണ് ഇത്തരം റോക്കറ്റ് യാത്രകള്‍ വരിക. 2030 ആകുമ്പോഴേക്കും ഇത്തരത്തിലുള്ള അതിവേഗ ദീര്‍ഘദൂരയാത്രകള്‍ക്ക് 15 ബില്യണ്‍ പൗണ്ടിന്റെ വിപണി സാധ്യതയാണ് സ്വിസ് സ്ഥാപനമായ യുബിഎസ് കണക്കാക്കുന്നത്. 2030 ആകുമ്പോഴേക്കും ബഹിരാകാശ ടൂറിസത്തിനും 2.3 ബില്യണ്‍ പൗണ്ടിന്റെ വിപണി പ്രതീക്ഷിക്കുന്നുണ്ട്. സ്പേസ് എക്സിനെ കൂടാതെ ബഹിരാകാശ ടൂറിസം രംഗത്തെ പ്രമുഖ കമ്പനിയായ വിര്‍ജിന്‍ ഗാലക്ടിക്കും ഈ വിപണിയിലേക്ക് കണ്ണുവെക്കുന്നുണ്ട്. ബഹിരാകാശ വിനോദസഞ്ചാരത്തിനൊപ്പം തന്നെ റോക്കറ്റ് യാത്രകളേയും സമാന്തരമായി അവതരിപ്പിക്കാനാണ് ഈ കമ്പനികളുടെ ... Read more

തീവണ്ടി യാത്ര; ഇനി നാല് മണിക്കൂര്‍ മുമ്പ് ബോര്‍ഡിങ് മാറ്റാം

രാജ്യത്തെ ട്രെയിന്‍ യാത്രികര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇനി വണ്ടി പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുന്‍പ് വരെ നിങ്ങലുടെ ബോര്‍ഡിങ് പോയിന്റ് മാറ്റാം. റിസര്‍വ് ചെയ്ത സ്റ്റേഷനില്‍നിന്ന് കയറാന്‍ പറ്റിയില്ലെങ്കില്‍ വേറൊരു സ്റ്റേഷനില്‍നിന്ന് കയറുന്നതിനെയാണ് ബോര്‍ഡിങ് മാറ്റം എന്നുപറയുന്നത്. ഇനിമുതല്‍ വണ്ടി പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുന്‍പ് വരെ ട്രെയിന്‍ പോകുന്ന ഏത് സ്റ്റേഷനില്‍നിന്നും ചീഫ് റിസര്‍വേഷന്‍ ഓഫീസറെ കണ്ട് അപേക്ഷ കൊടുത്താല്‍ ബോര്‍ഡിങ് മാറ്റാം. റിസര്‍വേഷന്‍ കൗണ്ടറില്‍ നിന്നും ഓണ്‍ലൈന്‍ വഴിയും 139 വഴിയും ബോര്‍ഡിങ് മാറ്റാം. നിലവില്‍ 24 മണിക്കൂര്‍ മുമ്പുവരെ മാത്രമേ സ്റ്റേഷന്‍ മാറ്റാന്‍ പറ്റുമായിരുന്നുള്ളൂ. ഈ രീതിക്കാണ് മാറ്റം വരുന്നത്. നാലുമണിക്കൂര്‍ അഥവാ ഒന്നാം റിസര്‍വേഷന്‍ ചാര്‍ട്ട് എടുക്കുന്നത് വരെ ഇനി ബോര്‍ഡിംഗ് പോയിന്റ് മാറ്റാം. മേയ് മുതല്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരും. മാത്രമല്ല ആദ്യം കൊടുത്ത ബോര്‍ഡിങ് പോയിന്റ് മാറ്റുകയും എന്നാല്‍ പിന്നീട് ആദ്യത്തെ ബോര്‍ഡിങ് സ്റ്റേഷനില്‍ നിന്ന് തന്നെ കയറുകയും ചെയ്യേണ്ടിവന്നാല്‍ ഇനി ... Read more