Category: News

കോട്ടയം – ആലപ്പുഴ ജലപാത നവീകരണം തുടങ്ങി ജൂണ്‍ ആദ്യവാരത്തോടെ സര്‍വീസുകള്‍ പുനരാരംഭിക്കും

കോട്ടയം-ആലപ്പുഴ ജലപാത നവീകരണം ആരംഭിച്ചു. കോട്ടയത്ത് നിന്ന് കാഞ്ഞിരം വഴി ആലപ്പുഴയിലേക്ക് ബോട്ട് സര്‍വീസുകള്‍ ഏറെ നാളായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ആറ്റിലെ ജലനിരപ്പ് താഴ്ന്നതും ജലപാതയില്‍ ചെളിയും പോളയും നിറഞ്ഞതുമാണ് സര്‍വീസ് നിര്‍ത്താന്‍ കാരണം. കോടിമത മുതല്‍ കാഞ്ഞിരം വരെ മൂന്നര കിലോമീറ്റര്‍ ദൂരത്തിലുള്ള പുത്തന്‍തോട്ടിലെ ജലപാതയാണ് നവീകരിക്കുന്നത്. ചെളി നിറഞ്ഞതിനാല്‍ നിലവില്‍ ഒന്നരമീറ്ററാണ് പുത്തന്‍ തോടിന്റെ ആഴം. ഡ്രഡ്ജിങ് നടത്തി ഒന്നര മീറ്റര്‍ താഴ്ചയില്‍ ജലപാത നവീകരിക്കാനാണ് ഇറിഗേഷന്‍ വകുപ്പ് തീരുമാനിച്ചത്. 25 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. ഇതോടെ മെയ് അവസാനമോ ജൂണ്‍ ആദ്യവാരമോ ബോട്ടുകള്‍ ഓടിത്തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. പുത്തന്‍തോട്ടില്‍നിന്ന് വാരുന്ന ചെളി ഉപയോഗിച്ച് കോടിമത മുതല്‍ മലരിക്കല്‍വരെ വാക്ക് വേ നിര്‍മിക്കാന്‍ നഗരസഭ ആലോചിക്കുന്നുണ്ട്. ഇതിനായി 26 ലക്ഷം രൂപ ടെന്‍ഡര്‍ അനുവദിച്ചതായി നഗരസഭാ അധികൃതര്‍ പറഞ്ഞു. ഇന്റര്‍ലോക്ക് പാത നിര്‍മിക്കാനാണ് ആലോചന. ഇതിനോടൊപ്പം ചുങ്കത്ത്മുപ്പത് പാലത്തിന് സമീപമുള്ള രണ്ട് പാലങ്ങളുടെ അറ്റകുറ്റപണി പൂര്‍ത്തിയാക്കും. ഇതിന് ശേഷമാവും ഇതുവഴി ... Read more

വീണ്ടും മുഖം മിനുക്കി ശംഖുമുഖം

മുഖം മിനുക്കുന്ന ശംഖുംമുഖം ബീച്ചില്‍ ഇനി തട്ടുകടകളെല്ലാം പുത്തന്‍ രൂപത്തിലാകും. ടൂറിസം വകുപ്പിന്റെ 11 മുറികള്‍ ഭക്ഷ്യ വകുപ്പിന്റെ ‘ക്ലീന്‍ സ്ട്രീറ്റ്ഫുഡ് ഹബ് പദ്ധതി’യ്ക്കായി നല്‍കും. ഇതോടെ വഴിയരികില്‍ താല്‍ക്കാലികമായി വണ്ടികളില്‍ നടത്തുന്ന തട്ടുകടകള്‍ ഇവിടെനിന്ന് അപ്രത്യക്ഷമാവും. പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ ടൂറിസം വകുപ്പ് നിര്‍മിച്ച കെട്ടിടം നടത്തിപ്പിനായി ജില്ലാ ടൂറിസം വികസന കോര്‍പ്പറേഷന് കൈമാറും. പദ്ധതി നടപ്പാക്കുന്നതോടെ ബീച്ചിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പ്. ബീച്ച് പ്രദേശത്ത് ഭൂപ്രകൃതി മനോഹരമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. കാനായിയുടെ പ്രതിമയുടെ പരിസര പ്രദേശം മുഴുവന്‍ പുല്ല് വച്ചു പിടിപ്പിക്കും. ഇതിന് സമീപമായാണ് തട്ട്കടകള്‍ വരുന്നത്. ഏറ്റവും കൂടുതല്‍ പ്രാദേശിക വിനോദ സഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് ശംഖുംമുഖം. 15 കോടി രൂപ ചെലവഴിച്ച് ശംഖുംമുഖം വികസനത്തിന്റെ സമഗ്രപദ്ധതിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

എന്റെ കൂട്; 6 മാസം കൊണ്ട് ആതിഥ്യമരുളിയത് മൂവായിരത്തിലധികം സ്ത്രീകള്‍ക്ക്

തിരുവനന്തപുരം നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത താമസ സൗകര്യമൊരുക്കുന്ന ‘എന്റെ കൂട്’ പദ്ധതി ആറുമാസം പിന്നിടുമ്പോള്‍ ആതിഥ്യമൊരുക്കിയത് മൂവായിരത്തിലധികം സ്ത്രീകള്‍ക്ക്. തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ്‌ടെര്‍മിനലില്‍ പ്രവര്‍ത്തിക്കുന്ന ‘എന്റെ കൂട്’ പദ്ധതിക്കു പിന്നില്‍ സാമൂഹികനീതി വകുപ്പാണ്. നഗരത്തിലെത്തുന്ന നിര്‍ധനരായ സ്ത്രീകള്‍ക്കും 12 വയസ്സു വരെയുള്ള കുട്ടികള്‍ക്കും ഇവിടെ പ്രവേശനം ലഭിക്കുക. വൈകിട്ട് അഞ്ചു മുതല്‍ രാവിലെ ഏഴു വരെ അമ്മമാര്‍ക്കും കുട്ടികള്‍ക്കും സൗജന്യമായി സുരക്ഷിത വിശ്രമ സൗകര്യം ഉറപ്പു വരുത്തുന്ന രീതിയിലായിരുന്നു ക്രമീകരണം. തുടര്‍ച്ചയായി മൂന്നു ദിവസം വരെ ഈ സൗകര്യം വിനിയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്. നഗരത്തിലെത്തുന്ന നിര്‍ധനരായ സ്ത്രീകള്‍, പെണ്‍കുട്ടികള്‍, 12 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ എന്നിവര്‍ക്ക് ഇവിടെ താമസ സൗകര്യം ലഭിക്കും. തമ്പാനൂര്‍ ബസ്‌ടെര്‍മിനലിന്റെ എട്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ നവംബറില്‍ സമൂഹ്യനീതി വകുപ്പു മന്ത്രി കെ.കെ ശൈലജയാണ് നിര്‍വഹിച്ചത്. ഒരേസമയം 50 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള ശീതികരിച്ച മുറികളും അടുക്കളയും ശുചിമുറികളും ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ... Read more

ക്രിക്കറ്റ് മാമാങ്കത്തിന് ഒരുങ്ങി അസോസിയേഷൻ ഓഫ് പ്രൊഫഷണൽസ് ഇൻ ടൂറിസം

ടൂറിസം രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മധുവിന്റെ ഓര്‍മ്മയ്ക്കായി നടത്തി വരുന്ന ഓള്‍ കേരള ക്രിക്കറ്റ് ടൂര്‍ണമെന്റിനൊരുങ്ങി ടൂറിസം മേഖല. തുടര്‍ച്ചയായി ഇത് അഞ്ചാം തവണയാണ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്നത് . മെയ് ഒന്നിന് ആരംഭിക്കുന്ന മത്സരത്തില്‍ ടൂറിസംരംഗത്ത് നിന്നുള്ള എല്ലാ മേഖലയിലെ പ്രമുഖ ടീമുകളും മത്സരിക്കും. ഈ വര്‍ഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ 22 ടീമുകളാണ് മാറ്റുരയ്ക്കാന്‍ പോകുന്നത്. അസോസിയേഷൻ ഓഫ് പ്രൊഫഷണൽസ് ഇൻ ടൂറിസം സംഘടിപ്പിക്കുന്ന മത്സരം സ്‌പോണ്‍സര്‍ ചെയ്യുന്നത് ചോലന്‍ ടൂര്‍സാണ്. മെയ് ആറിന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ വിജയികളാകുന്ന ടീമിന് 35000 രൂപയും ട്രോഫിയും, റണ്ണേഴ്‌സ് അപ് വിജയികള്‍ക്ക് 20000 രൂപയും ട്രോഫിയുമാണ് സമ്മാനം. ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ വിശദ വിവരവങ്ങള്‍ക്കായി  ഫോണ്‍: 9995822868

പട്ടങ്ങള്‍ പാറി പറന്ന് കോവളം തീരം

കൂറ്റന്‍ മീനുകളും വ്യാളിയും ,ബലൂണ്‍ മീനുമുള്‍പ്പെടെ മാനത്ത് പട്ടങ്ങളായി പറന്നു കളിച്ചത് സഞ്ചാരികള്‍ക്ക് കൗതുകമായി. സൂര്യശോഭ വിടര്‍ത്തുന്ന കൂറ്റന്‍ വൃത്താകാര പട്ടം പറത്താനുള്ള ശ്രമത്തിനിടെ പലരും വായുവില്‍ പറക്കാന്‍ ആഞ്ഞു. ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ (എച്ച് ടു ഒ) എന്ന സംഘടനാ നേതൃത്വത്തിലാണ് വിദേശികളുള്‍പ്പെടെയുള്ള ശാരീരിക വെല്ലുവിളി നേരിടുന്ന 20 പേര്‍ വീല്‍ച്ചെയറിലെത്തി കൈറ്റ് ഫെസ്റ്റിവലില്‍ പങ്ക് ചേര്‍ന്നത്‌. ചെറു പട്ടങ്ങള്‍ മുതല്‍ ഭീമന്‍ രൂപങ്ങള്‍വരെ ‘ആകാശം കീഴടക്കിയ’ പട്ടം പറത്തല്‍ ഉത്സവത്തിന്റെ സംഘാടകരുടെ ക്ഷണം സ്വീകരിച്ചാണ് ഇവര്‍ തീരത്തെത്തിയത്. ഓള്‍ കേരള വീല്‍ച്ചെയര്‍ റൈറ്റ്സ് ഫെഡറേഷന്‍ അംഗങ്ങളായ 25 പേരാണ് പങ്കുചേര്‍ന്നത്. വീല്‍ച്ചെയറില്‍ ഇരുന്ന് മണിക്കൂറുകളോളം പട്ടം പറത്തി ഇവര്‍ ഉല്ലസിച്ചപ്പോള്‍ എല്ലാ സഹായങ്ങളുമായി സംഘാടകര്‍ ഒപ്പം നിന്നു. തീരത്തെത്തിയവരും ഇവര്‍ക്കൊപ്പം ചേര്‍ന്നു. സഞ്ചാരികളുള്‍പ്പെടെയുള്ളവര്‍ പങ്കാളികളായി. ഇതിനൊപ്പം കായിക മത്സരങ്ങളും പട്ടം നിര്‍മാണ പരിശീലനവും വിവിധ ബാന്‍ഡുകളുടെ സംഗീത വിരുന്ന് നടന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് കൈറ്റ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ... Read more

ഇനി 1368 രൂപയ്ക്ക് പറക്കാം; ഏറ്റവും കുറഞ്ഞ വിമാന നിരക്ക് പ്രഖ്യാപിച്ച് ഗോ എയര്‍

പണമില്ലാത്തത് കൊണ്ട് വിമാനയാത്രയെന്ന സ്വപ്നം വേണ്ടെന്ന് വച്ചിട്ടുണ്ടോ? എങ്കില്‍ ഇനി വെറും 1368 രൂപയ്ക്ക് വിമാനത്തില്‍ പറക്കാം. ഗോ എയര്‍ വിമാനമാണ് ഏറ്റവും കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ച് യാത്രക്കാരെ ആകര്‍ഷിക്കുന്നത്. ഏപ്രില്‍ 26 മുതല്‍ വിവിധ റൂട്ടുകളിലേക്കായി കൂടുതല്‍ പുതിയ വിമാനങ്ങള്‍ പറത്താനാണ് എയര്‍ലൈന്‍റെ തീരുമാനം. പുതിയ റൂട്ടുകളിലേക്കാണ് ഗോ എയര്‍ കൂടുതല്‍ വിമാനങ്ങള്‍ ഇറക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കെന്ന ഓഫര്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് മാത്രമെ ഉള്ളൂ എന്നാണ് എയര്‍ലൈന്‍ അറിയിച്ചിരിക്കുന്നത്. ഫ്ലൈ സ്മാര്‍ട്ട് എന്ന ഹാഷ്ടാഗില്‍ ഗോ എയര്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ജൂലൈ 31 വരെ വിമാനത്തിന്‍റെ നിരക്കുകളില്‍ ഇളവുകളുണ്ടാകും.

വിനോദസഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ മാര്‍ഗനിര്‍ദ്ദേശം

സീസണ്‍ സമയത്ത് കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ റേഞ്ച് ഐ.ജിമാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ലോക്കല്‍ പോലീസ് സ്റ്റേഷനുകളില്‍നിന്ന് കൂടുതല്‍ പോലീസുകാരെ വിന്യസിക്കണം. ഇതിനായി സമര്‍ത്ഥരായ പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവിമാര്‍ കണ്ടെത്തണം. ടൂറിസം കേന്ദ്രങ്ങളിലെ നിരീക്ഷണക്യാമറകള്‍, വിനോദസഞ്ചാര സഹായകകേന്ദ്രങ്ങള്‍, ടൂറിസം പോലീസിന്‍റെ വാഹനങ്ങള്‍ എന്നിവ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം. ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും വിനോദസഞ്ചാരികള്‍ എത്തുന്ന കേന്ദ്രങ്ങളില്‍ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിന് ടൂറിസം പോലീസും ട്രാഫിക് പോലീസും ലോക്കല്‍ പോലീസും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. വിനോദസഞ്ചാരികള്‍ക്ക് കേരളം സുരക്ഷിതമാണെന്ന സന്ദേശം നല്‍കുന്നതിലൂടെ അവര്‍ വീണ്ടും എത്തുന്നതിനും കൂടുതല്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും വഴിയൊരുക്കാന്‍ കഴിയുമെന്നും സംസ്ഥാന പോലീസ് മേധാവി പ്രത്യാശ പ്രകടിപ്പിച്ചു.

ഡല്‍ഹിയില്‍ നിന്നും ലേയിലേക്ക് പുത്തന്‍ റെയില്‍ പാത

ഇന്ത്യയിലെ ഏറ്റവും മനോഹര വിനോദ സഞ്ചാര കേന്ദ്രമായ ലേയിലേക്ക് ഡല്‍ഹിയില്‍ നിന്നും റെയില്‍ പാത എത്തുന്നു. ഈ ട്രെയിന്‍ യാത്രയിലുടെ വെറും പകുതി സമയം കൊണ്ട് ലേയില്‍ എത്താം ഈ ട്രെയിന്‍ യാത്രയിലുടെ ഡല്‍ഹിയില്‍ നിന്നും 20 മണിക്കൂറുകൊണ്ട് യാത്രികര്‍ക്ക് ലേയിലെത്താനാകും. റോഡ്മാര്‍ഗ്ഗം 40 മണിക്കൂറാണ് ലേയിലേക്കുള്ള ദൂരം. മാണ്ടി, മണാലി, കീലോങ്, ഉപ്സി, കാരു എന്നി സ്ഥലങ്ങളെ ബന്ധപ്പെടുത്തിയാണ് ട്രെയിന്‍ യാത്ര. ഈ വഴിയില്‍ 30 റെയില്‍വേ സ്റ്റേഷനുകളാണ് ഉണ്ടാകുക. 465 കിലോമീറ്ററാണ് ഡല്‍ഹിയില്‍ നിന്നും ലേ വരെയുള്ള റെയില്‍ വഴിയുള്ള ദൂരം. 74 തുരങ്കങ്ങള്‍, 124 വലിയ പാലങ്ങള്‍, 396 പാലങ്ങള്‍ എന്നിവയാണ് പാതയില്‍ ഉണ്ടാകുക. ഇതില്‍ ഒരു തുരങ്കത്തിന് മാത്രം 27 കിലോമീറ്ററായിരിക്കും നീളം. നിര്‍ദിഷ്ട റെയില്‍ പാതക്ക് 83360 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഈ റെയില്‍ പാത വരുന്നതോടെ ലേ, ലഡാക്ക് മേഖലയിലെ ടൂറിസം ഉയര്‍ത്തുന്നതിനും ഇത് നിര്‍ണായക പങ്കുവഹിക്കും.

ബംഗളുരുവിലേക്കു കേരളത്തില്‍നിന്ന് പുതിയ ട്രെയിന്‍

വാരാന്ത്യങ്ങളിലെ സ്വകാര്യബസുകളുടെ കഴുത്തറുപ്പന്‍ നിരക്കുകളില്‍നിന്ന് താല്‍ക്കാലിക രക്ഷയായി മലയാളികള്‍ക്ക് ബംഗളുരുവിലേക്ക് പുതിയൊരു ട്രെയിന്‍ കൂടി. ഞായറാഴ്ചകളില്‍ തിരുവനന്തപുരം കൊച്ചുവേളിയില്‍നിന്നു ബംഗളുരു കൃഷ്ണരാജപുരത്തേക്കുള്ള സ്‌പെഷല്‍ ട്രെയിനാണുഇന്നലെ പ്രഖ്യാപിച്ചത്. Representative picture only കൊച്ചുവേളിയില്‍നിന്നു ഞായറാഴ്ച വൈകിട്ട് അഞ്ചിനു പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം രാവിലെ 8.40-ന് കൃഷ്ണരാജപുരത്ത് എത്തും. മടക്ക ട്രെയിന്‍ തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടിനു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ ആറിന് കൊച്ചുവേളിയിലെത്തും. ഏപ്രില്‍ 28 മുതല്‍ ജൂണ്‍ 30 വരെയാണു സ്‌പെഷല്‍ സര്‍വീസ്. ബംഗളരുവിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ വേണമെന്നത് ദീര്‍ഘകാലമായി കേരളത്തിന്റെ ആവശ്യമായിരുന്നു. കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, ബംഗാരേപേട്ട്, വൈറ്റ്ഫീല്‍ഡ് എന്നിവിടങ്ങളിലാണ് പുതിയ ട്രെയിനിനു സ്റ്റോപ്പുള്ളത്. എട്ടു സ്ലീപ്പര്‍, രണ്ട് തേഡ് എസി, രണ്ട് ജനറല്‍ കന്പാര്‍ട്ട്‌മെന്റ് എന്നിങ്ങനെയാണു ട്രെയിനിലുണ്ടാകുക. താല്‍ക്കാലിക സര്‍വീസാണെങ്കിലും കൊച്ചുവേളിയില്‍ നിന്നു ബാനസവാടിയിലേക്കുള്ള ഹംസഫര്‍ എക്‌സ്പ്രസ് ഞായറാഴ്ച സര്‍വീസ് നടത്താനുളള സാധ്യതയും റെയില്‍വേ പരിശോധിക്കുന്നുണ്ട്. ആഴ്ചയില്‍ മൂന്നു ദിവസം ... Read more

നാഗാലാന്‍ഡ് യാത്രയ്ക്ക് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വടക്കുകിഴക്കന്‍ പര്‍വത സൗന്ദര്യമാണ് നാഗാലാന്‍ഡ്. പച്ചപുതച്ച നെല്‍പ്പാടങ്ങളും കുന്നും മലനിരകളും പാതിയടഞ്ഞ മിഴികള്‍ക്കപ്പുറം പിന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. നയനമനോഹരമായ ദൃശ്യങ്ങള്‍ കൊണ്ട് സമ്പന്നമായ ഭൂപ്രകൃതിയും ഏറെ സവിശേഷതകള്‍ നിറഞ്ഞതും നിഗൂഢതകള്‍ ഒളിപ്പിച്ചു വച്ചതുമായ ഗോത്രവര്‍ഗങ്ങളുമാണ് നാഗാലാന്‍ഡിലേക്ക് മനസ്സടുക്കാനുണ്ടായ കാര്യങ്ങള്‍. ഇന്ത്യന്‍ മംഗോളീസ് സങ്കര വംശജരായ നാഗന്മാര്‍ ജനസംഖ്യയില്‍ അധികമുള്ളതാവണം നാഗാലാന്‍ഡിനു ആ പേര് വരാനുള്ള കാരണം. നാഗാലാന്‍ഡിലേക്ക് പ്രവേശിക്കുന്നതിനുള്ള ആദ്യപടി അവിടേക്കുള്ള പ്രത്യേക പ്രവേശന അനുമതിപത്രം വാങ്ങുക എന്നതാണ്. ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് അഥവാ ILP ഇല്ലാതെയുള്ള പ്രവേശനം കുറ്റകരമാണ്. നാഗാലാന്‍ഡിലെ ദിമാപുര്‍ ഒഴികെ മറ്റെവിടെയും ചെല്ലാന്‍ ILP നിര്‍ബന്ധമാണ്. നാഗാലാന്‍ഡിലേക്കുള്ള പ്രവേശന കവാടമാണ് ദിമാപുര്‍. ഒരിക്കല്‍ കച്ചാരി ഭരിച്ചിരുന്ന പുരാതന രാജവംശമായ ദിമാസാസിന്റെ സമ്പന്ന തലസ്ഥാനനഗരിയായിരുന്നു ഇവിടം. നാഗാലാന്‍ഡ് സംസ്ഥാനത്ത് റെയില്‍, വിമാന ബന്ധമുള്ള ഏകനഗരം ദിമാപുരാണ്. ദിമാപുര്‍ ഒഴികെ, നാഗാലാന്‍ഡിന്റെ മറ്റ് പ്രദേശങ്ങളെല്ലാം സുരക്ഷിത മേഖല നിയമത്തിന്റെ കീഴില്‍ വരുന്നവയാണ്. ദിമാപുര്‍ മാത്രമാണ് സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ... Read more

പുനലൂര്‍ തൂക്കുപാലം; സന്ദര്‍ശന സമയം നീട്ടണമെന്ന് കാഴ്ച്ചക്കാര്‍

അലങ്കാരവിളക്കുകളുടെ വെളിച്ചത്തില്‍ പുനലൂര്‍ തൂക്കുപാലത്തില്‍ ചെലവഴിക്കാന്‍ സമയം നീട്ടണമെന്ന് കാഴ്ചക്കാര്‍. പാലത്തില്‍ പ്രവേശിക്കാന്‍ രാത്രി ഒന്‍പതുവരെയെങ്കിലും അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. അവധിക്കാലമായതിനാല്‍ കുട്ടികളുമൊത്ത് രാത്രിയില്‍ പാലം കാണാനെത്തുന്ന കുടുംബങ്ങളുടേതാണ് ആവശ്യം. പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരകമായ തൂക്കുപാലം നവീകരണത്തിനുശേഷം കഴിഞ്ഞ ഫെബ്രുവരി 26-നാണ് തുറന്നുകൊടുത്തത്. നിറയെ അലങ്കാരവിളക്കുകളും സുരക്ഷയ്ക്കായി ഇരുമ്പ് വലയും ഇരിക്കാന്‍ െബഞ്ചുകളുമൊക്കെയായി നവീകരിച്ച പാലത്തില്‍ രാത്രി എട്ടുവരെ പ്രവേശനവും നല്‍കി. ഇതോടെ പാലം കാണാന്‍ കുടുംബങ്ങളുടെ കുത്തൊഴുക്കായി. അലങ്കാരവിളക്കുകളുടെ മനോഹാരിതയില്‍ പാലത്തില്‍ ചെലവഴിക്കാന്‍ ഒരുമണിക്കൂര്‍കൂടിയെങ്കിലും അധികമായി നല്‍കണമെന്നാണ് കാഴ്ചക്കാരുടെ ഇപ്പോഴത്തെ ആവശ്യം. പാലം തുറന്ന ആദ്യ ആഴ്ചകളില്‍ രാത്രി എട്ടുമണിക്കുതന്നെ പാലത്തിലെ വിളക്കുകളും കെടുത്തിയിരുന്നു. എന്നാല്‍ നഗരസഭ ഇടപെട്ട് രാത്രി മുഴുവന്‍ വിളക്കുകള്‍ തെളിക്കാന്‍ നടപടിയുണ്ടാക്കി. ഈ പശ്ചാത്തലത്തിലാണ് പ്രവേശനസമയം വര്‍ധിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുള്ളത്. പാലത്തില്‍ രാത്രിമുഴുവന്‍ സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരിക്കെ ഇത് നിസാര പരിഷ്‌കാരമാണെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. കുടുംബങ്ങളുടെ ആവശ്യം നഗരസഭയും ഏറ്റെടുത്തിട്ടുണ്ട്. 1877-ല്‍ ബ്രിട്ടീഷ് എന്‍ജിനീയര്‍ ആല്‍ബര്‍ട്ട് ... Read more

‘സ്ത്രീകളുടെ ദ്വീപ്’ എന്നറിയപ്പെടുന്ന ഈ ഇറ്റാലിയൻ ദ്വീപ് നിങ്ങൾക്ക് സ്വന്തമാക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

അലയടിക്കുന്ന നീലക്കടലാല്‍ ചുറ്റപ്പെട്ട ഒരു ശാന്തമായ ദ്വീപ് സ്വന്തമാക്കി അവിടെ വളരെ ശാന്തമായ ഒരു വെക്കേഷന്‍ ജീവിതം നയിക്കുന്നത് എങ്ങനെയുണ്ടാകും? പക്ഷെ ദ്വീപ് എങ്ങനെ സ്വന്തമാക്കാനാണല്ലേ? പക്ഷെ കൈയ്യില്‍ ഒരു മില്യണ്‍ യൂറോയുണ്ടെങ്കില്‍ ( ഏകദേശം 7,80,39,463 ഇന്ത്യന്‍ രൂപ) നിങ്ങള്‍ക്ക് സിസിലി തീരത്തെ ഒരു മെഡിറ്ററേനിയന്‍ ദ്വീപ് സ്വന്തമാക്കാം. ഐസോളാ ഡെമ്മ ഫെമൈന്‍ എന്ന ചെറിയ ഇറ്റാലിയന്‍ സ്വകാര്യ ദ്വീപ് ഇപ്പോള്‍ വില്പനയ്ക്കുണ്ട്. കൈയ്യില്‍ മുകളില്‍ പറഞ്ഞ പൈസയുള്ള ആര്‍ക്കും ദ്വീപ് സ്വന്തമാക്കാം. കപ്പാസി നഗരത്തിനു തൊട്ടടുത്തുള്ള ഈ ദ്വീപ് കരയില്‍ നിന്നും വെറും വെറും 300 മീറ്ററുകള്‍ അകലെയാണ്. സ്ത്രീകളുടെ ദ്വീപ് എന്നറിയപ്പെടുന്ന ഫെമൈന്‍ ദ്വീപ് ഒരു ധനിക കുടുംബത്തിന്റെ കൈവശമായിരുന്നു. ദ്വീപ് വില്‍ക്കാനായി പലപ്പോഴും ഇവര്‍ നിരവധി ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു. ദ്വീപിന് രണ്ട് മില്യണ്‍ യൂറോയും മൂന്ന് മില്യണ്‍ യൂറോയും ഒക്കെ വിലയിട്ടെങ്കിലും അപ്പോള്‍ ആരും വാങ്ങാനെത്തിയില്ല. പൊതുവെ ശാന്തമായ ഈ ദ്വീപില്‍ മുതലകളും കടല്‍ ... Read more

ആറ് രാജ്യങ്ങള്‍ക്ക് വിസ നിബന്ധന കര്‍ശനമാക്കി കുവൈറ്റ്

ആറ് രാജ്യങ്ങള്‍ക്ക് വിസ നിബന്ധനകള്‍ കര്‍ശനമാക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. പാകിസ്ഥാന്‍, ബംഗ്ലാദേശ്, സിറിയ, യമന്‍, ഇറാഖ്, ഇറാന്‍ എന്നീ രാജ്യക്കാര്‍ക്കാണ് കുവൈറ്റ് വിസ ലഭിക്കാന്‍ ആഭ്യന്തരമന്ത്രിയുടെ പ്രത്യേകാനുമതി നിര്‍ബന്ധമാക്കിയത്. വിവിധ ഗവര്‍ണറേറ്റുകളിലെ താമസകാര്യവകുപ്പ് ഓഫീസുകള്‍ക്കു ആഭ്യന്തര മന്ത്രാലയം അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, സിറിയ, യമന്‍, ഇറാഖ്, ഇറാന്‍ എന്നീ രാജ്യക്കാര്‍ക്ക് നല്‍കുന്ന സന്ദര്‍ശക വിസ അപേക്ഷകളില്‍ ആഭ്യന്തരമന്ത്രിയുടെ പ്രത്യേക അനുമതി ഇല്ലാതെ വിസ അനുവദിക്കരുതെന്നാണ് നിര്‍ദേശം. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിയന്ത്രണം. ഈ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരതയാണ് നിയന്ത്രണത്തിന് കാരണമെന്നും സുരക്ഷാ സാഹചര്യം മെച്ചപ്പെടുമ്പോള്‍ നിയന്ത്രണം പിന്‍വലിക്കുമെന്നുമാണ് ആഭ്യന്തര മന്ത്രാലയംത്തിന്റെ വിശദീകരണം. തൊഴില്‍ വിസ അനുവദിക്കുന്നതില്‍ ഈ രാജ്യക്കാര്‍ക്കു മുന്‍പ് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. അതേസമയം നിലവില്‍ കുവൈത്തിലുള്ളവര്‍ക്ക് താമസാനുമതി പുതുക്കുന്നതിന് തടസ്സമുണ്ടാകില്ല. ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കു പ്രകാരം 152,759 സിറിയക്കാരും 14,999 ഇറാഖികളും 38,034 ഇറാന്‍കാരും 12,972 യെമനികളും 107,084 പാകിസ്ഥാനികളും 278,865 ബംഗ്ലാദേശികളും നിയമാനുസൃത ഇഖാമയില്‍ ... Read more

ഇന്ത്യയില്‍ ആകാശയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്; പുതിയ റൂട്ടുകളും ടിക്കറ്റിന് ഓഫറുകളും പ്രഖ്യാപിച്ച് വിമാനക്കമ്പനികള്‍

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2019 ലെ ആദ്യത്തെ രണ്ട് മാസത്തിനിടയ്ക്ക് ആഭ്യന്തര യാത്രികരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ സമാനകാലയിളവിനെക്കാള്‍ 7.42 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍, വിസ്താര തുടങ്ങിയ രാജ്യത്തെ സ്വകാര്യ വ്യോമയാന കമ്പനികളെല്ലാം യാത്രികരുടെ എണ്ണത്തിലുണ്ടായ വര്‍ധനയെ തുടര്‍ന്ന് പുതിയ റൂട്ടുകള്‍ ആരംഭിക്കാനും ഓഫറുകള്‍ പ്രഖ്യാപിക്കാനും തിരക്ക് കൂട്ടുകയാണ്. മുംബൈ, ദില്ലി എന്നിവടങ്ങളില്‍ നിന്ന് നിരവധി ആഭ്യന്തര സര്‍വീസുകളാണ് ഇന്‍ഡിഗോ പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ- അഹമ്മദാബാദ്, മുംബൈ- ഗോവ, മുംബൈ- ചെന്നൈ, മുംബൈ- അമൃതസര്‍, മുംബൈ – ബാംഗ്ലൂര്‍ എന്നീ റൂട്ടുകളില്‍ മെയ് അഞ്ച് മുതല്‍ ദിവസേന വിമാനസര്‍വീസുകളുണ്ടാകുമെന്നാണ് ഇന്‍ഡിഗോ അറിയിച്ചിരിക്കുന്നത്. ഇത് കൂടാതെ മെയ് 10 മുതല്‍ ദില്ലി- നാഗ്പൂര്‍, ദില്ലി- കൊല്‍ക്കത്ത, ദില്ലി- ഭോപ്പാല്‍ അഡീഷണല്‍ സര്‍വീസുകള്‍ ഉണ്ടാകുമെന്നും ഇന്‍ഡിഗോ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌പൈസ് ജെറ്റ് മുംബൈയെയും ദില്ലിയെയും ബന്ധിപ്പിക്കുന്ന തരത്തില്‍ നിരവധി സര്‍വീസുകളാണ് പുതിയതായി ആരംഭിക്കാന്‍ പോകുന്നത്. ഇത് കൂടാതെ ദില്ലിയില്‍ ... Read more

സൗദി വിനോദസഞ്ചാര മേഖല; ഉന്നത തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നു

വിനോദ സഞ്ചാര മേഖലയില്‍ ഉന്നത തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിനുള്ള പദ്ധതി തൊഴില്‍ മന്ത്രാലയവും മാനവശേഷി വികസന നിധിയും സ്വകാര്യ മേഖലാ പങ്കാളികളുമായും സഹകരിച്ചു തയ്യാറാക്കിവരികയാണ്. നിലവില്‍ വിനോദ സഞ്ചാര മേഖലയില്‍ സ്വദേശിവല്‍ക്കരണം 22.9 ശതമാനമാണ്. 2020 ഓടെ ഈ മേഖലയില്‍ സ്വദേശിവല്‍ക്കരണം 23.2 ശതമാനമായി ഉയര്‍ത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ടൂറിസം മേഖലയിലെ നിലവിലെ വളര്‍ച്ച കണക്കിലെടുത്താല്‍ ഈ ലക്ഷ്യം നേടാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. വിനോദ സഞ്ചാര മേഖലയില്‍ ഗൈഡ് ആയി ജോലിചെയ്യാന്‍ നിരവധി സ്വദേശികള്‍ മുന്നോട്ടുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ആദ്യപാദത്തില്‍ 46 പേര്‍ക്കാണ് ഇതിനുള്ള ലൈസന്‍സ് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അനുവദിച്ചതിനേക്കാള്‍ 8 ശതമാനം കൂടുതല്‍ ലൈസന്‍സ് ആണ് ഈ വര്‍ഷം അനുവദിച്ചത്.