Category: India

സ്മൃതി അമര്‍ രഹോ; ദേശീയ യുദ്ധ സ്മാരകം പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും

ദേശീയ യുദ്ധ സ്മാരകം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു രാഷ്ട്രത്തിനു സമര്‍പ്പിക്കും. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, മൂന്നു സേനകളുടെയും തലവന്‍മാര്‍, കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യാ ഗേറ്റിനു സമീപം 500 കോടി ചെലവിലാണു യുദ്ധ സ്മാരകം നിര്‍മിച്ചത്. രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീര സൈനികരുടെ സ്മരണയ്ക്കാണ് ആധുനിക രീതിയില്‍ യുദ്ധ സ്മാരകം നിര്‍മിച്ചിട്ടുള്ളത്. വീര സൈനികരോടുള്ള കടപ്പാട് പ്രകടിപ്പിക്കാനും സന്ദര്‍ശക മനസ്സുകളില്‍ രാജ്യസ്‌നേഹം ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ടാണു സ്മാരകം പൂര്‍ത്തിയാക്കിയത്. സ്വാതന്ത്ര്യത്തിനു ശേഷം യുദ്ധങ്ങളിലും മറ്റുമായി കൊല്ലപ്പെട്ട 22,500 ഇന്ത്യന്‍ സൈനികരുടെ സ്മരണയ്ക്കാണ് ഇതു നിര്‍മിച്ചത്. രാജ്യം സ്വതന്ത്രമായത്തിനു ശേഷമുണ്ടായ യുദ്ധങ്ങളില്‍ വീരമൃത്യു വരിച്ചവരുടെ പേരുകള്‍ രേഖപ്പെടുത്തിയ ബോര്‍ഡുകള്‍. ഏകദേശം 22500 പേരാണ് ഇക്കാലയളവില്‍ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടത്. ഒന്നാം ലോക മഹായുദ്ധത്തിലും മൂന്നാം ആംഗ്ലോ- അഫ്ഗാന്‍ യുദ്ധത്തിലും കൊല്ലപ്പെട്ട സൈനികരുടെ സ്മരണയ്ക്ക് ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ഇന്ത്യാ ഗേറ്റിനു സമീപമാണു രാജ്യത്തിന്റെ അഭിമാനമായ യുദ്ധ സ്മാരകം നിര്‍മിച്ചിരിക്കുന്നത്. സ്മാരകത്തിന്റെ രൂപകല്‍പനയ്ക്ക് രാജ്യാന്തര ... Read more

എയ്‌റോ ഇന്ത്യയ്ക്ക് ഇന്ന് ആരംഭം

പ്രതിരോധ, സിവിലിയന്‍ വ്യോമയാന വിപണിയുടെ റണ്‍വേ ഇന്നു തുറക്കുകയായി. 12-ാമത് എയ്‌റോ ഇന്ത്യ വ്യോമപ്രദര്‍ശനത്തിന് ഇന്ന് യെലഹങ്ക വ്യോമസേനാ താവളത്തില്‍ തുടക്കം. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ഉദ്ഘാടനം ചെയ്യും. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) വികസിപ്പിച്ച ഇന്ത്യയുടെ സ്വന്തം ലഘു യുദ്ധവിമാനമായ തേജസ് ഉള്‍പ്പെടെ 61 വിമാനങ്ങളാണ് ഇക്കുറി അണിനിരക്കുന്നത്. 24 വരെയാണ് പ്രദര്‍ശനം. അഭ്യാസക്കാഴ്ചകള്‍ക്കു പുറമേ വിമാനങ്ങളുടെ നിശ്ചല പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. 3 റഫാല്‍ വിമാനങ്ങള്‍ ഇക്കുറി രംഗം കൊഴുപ്പിക്കാനെത്തും. ഇന്ത്യയുടെ മിഗ്-21 സ്‌ക്വാഡ്രനുകള്‍ ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്ന കരാര്‍ വലിയ ചര്‍ച്ചയായിരിക്കെയാണ്, ഇവയുടെ പ്രദര്‍ശനം. അണ്വായുധം വഹിക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ സുഖോയ്-30 എംകെഐ, ബോയിങ്ങിന്റെ എഫ്എ -18 എഫ് സൂപ്പര്‍ ഹോണറ്റ്, എഫ്-16 ഫൈറ്റിങ് ഫാല്‍ക്കണ്‍, ബി-52 സ്ട്രാറ്റോഫോര്‍ട്രെസ് ബോംബര്‍, എച്ചടിടി -40 ബേസിക് ട്രെയിനര്‍ എയര്‍ക്രാഫ്റ്റ്, അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ രുദ്ര, ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റര്‍ (എല്‍യുഎച്ച്), ലഘു യുദ്ധ ഹെലികോപ്റ്റര്‍ ... Read more

ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ 28 മുതല്‍ തമിഴ്‌നാട്ടില്‍

രാജ്യത്തെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു പ്രത്യേക സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ 28 മുതല്‍ തമിഴ്‌നാട്ടില്‍ സര്‍വീസ് നടത്തും. രാം സേതു എക്‌സ്പ്രസ് – തമിഴ്‌നാട് ടെംപിള്‍ ടൂര്‍ എന്ന പേരില്‍ സംസ്ഥാനത്തെ 15 തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. താംബരം സ്റ്റേഷനില്‍ നിന്നു 28നു പുലര്‍ച്ചെ 12.15നു പുറപ്പെടുന്ന ട്രെയിന്‍ വിവിധ തീര്‍ഥാടന കേന്ദ്രങ്ങളിലൂടെ യാത്ര ചെയ്തു മാര്‍ച്ച് 3ന് തിരികെയെത്തും. 4 ദിവസത്തെ തീര്‍ഥാടന യാത്ര പാക്കേജാണു സ്‌പെഷല്‍ ട്രെയിനില്‍ നല്‍കുന്നത്. യാത്രയും ഭക്ഷണവും ഉള്‍പ്പെടെ 4,885രൂപയാണു ചാര്‍ജ്. താംബരം, ചെങ്കല്‍പെട്ട്, തിണ്ടിവനം, വില്ലുപുരം, വിരുദാചലം തുടങ്ങിയ സ്റ്റേഷനുകളിലാണു സ്റ്റോപ്പുകള്‍. വിവരങ്ങള്‍ക്ക് portalwww.irctctourism.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍: 9003140681 / 680. ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രം, സമയപുരം മാരിയമ്മന്‍ ക്ഷേത്രം, തിരുവണൈക്കാവല്‍ ജംബുകേശ്വരര്‍ ക്ഷേത്രം, രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം, മധുര മീനാക്ഷി ക്ഷേത്രം, തഞ്ചാവൂര്‍ ബൃഹദീശ്വരര്‍ ... Read more

തകരാറുകള്‍ പരിഹരിച്ചു; വന്ദേ ഭാരത് എകസ്പ്രസ് വീണ്ടും ഓടിത്തുടങ്ങി

രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസ് ഓടിത്തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്തതിന്റെ പിറ്റേ ദിവസം വാരണാസിയില്‍നിന്നും ഡല്‍ഹിയിലേക്കുളള മടക്ക യാത്രക്കിടെ ട്രെയിന്‍ ബ്രേക്ക് ടൗണായി വഴിയില്‍ കിടന്നിരുന്നു. പിന്നീട് തകരാറുകള്‍ പരിഹരിച്ചശേഷമാണ് ട്രെയിന്‍ ഇന്ന് യാത്ര പുനരാരംഭിച്ചത്. വന്ദേ ഭാരത് എക്‌സ്പ്രസ് വാരണാസിയില്‍നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ടുവെന്നും അടുത്ത രണ്ടാഴ്ചത്തേക്കുളള ടിക്കറ്റുകളെല്ലാം വിറ്റു തീര്‍ന്നുവെന്നും റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ട്വീറ്റ് ചെയ്തു. വെളളിയാഴ്ച രാത്രിയാണ് ട്രെയിന്‍ വാരണാസിയില്‍നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. 45 മിനിറ്റ് കഴിഞ്ഞതോടെ ഉത്തര്‍പ്രദേശിലെ തുണ്ട്ല സ്റ്റേഷനില്‍നിന്നും 15 കിലോമീറ്റര്‍ അകലെ വച്ച് ട്രെയിന്‍ ബ്രേക്ക് ഡൗണായി. ട്രെയിനിന്റെ അവസാനത്തെ കോച്ചുകളിലെ ബ്രേക്ക് ജാമാവുകയും നാല് കോച്ചുകളിലെ വൈദ്യുതി നിലയ്ക്കുകയുമായിരുന്നു. പശുവിനെ ഇടിച്ചതാണ് തകരാറിന് ഇടയാക്കിയതെന്നാണ് നിഗമനമെന്ന് നോര്‍ത്തേണ്‍ റെയില്‍വേ പിന്നീട് അറിയിച്ചു. തകരാര്‍ പരിഹരിച്ചശേഷം ഇന്നു രാവിലെയോടെ വന്ദേ ഭാരത് എക്‌സ്പ്രസ് യാത്ര പുനരാരംഭിച്ചു. ഫെബ്രുവരി 15നായിരുന്നു ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ... Read more

ചെന്നൈയിലെത്തിയാല്‍ കാണേണ്ട മ്യൂസിയങ്ങള്‍

ചരിത്രത്തിലേക്ക് ആഴത്തില്‍ ഇറങ്ങിക്കിടക്കുന്ന നഗരമാണ് ചെന്നൈ. പഴയകാല സ്മരണകള്‍ ഇന്നും എല്ലാ കോണുകളിലും ഒളിപ്പിച്ചിരിക്കുന്ന ഈ നാടിനെ കണ്ടു തീര്‍ക്കുക എന്നതിനേക്കാള്‍ അറിഞ്ഞു തീര്‍ക്കുക, അല്ലെങ്കില്‍ അറിയുവാന്‍ ശ്രമിക്കുക എന്ന വാക്കായിരിക്കും കൂടുതല്‍ യോജിക്കുക. പണിതു തീര്‍ത്ത സ്മാരകങ്ങളും കെട്ടിടങ്ങളും തേടി നടക്കുന്നതിലും എളുപ്പത്തില്‍ ചെന്നൈയെ അറിയുവാന്‍ ഒരു വഴിയേ ഉള്ളു. അത് മ്യൂസിയങ്ങളാണ്. കഴിഞ്ഞ കാലത്തെ ഇന്നും ജീവിപ്പിക്കുന്ന കുറച്ചധികം മ്യൂസിയങ്ങള്‍. ചെന്നൈയിലെ പ്രധാനപ്പെട്ട കുറച്ച് മ്യൂസിയങ്ങള്‍ പരിചയപ്പെടാം… ഫോര്‍ട്ട് മ്യൂസിയം ആര്‍ക്കിയോളജികക്ല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന മ്യൂസിയമാണ് ചെന്നൈയിലെ ഫോര്‍ട്ട് മ്യൂസിയം. ആര്‍ക്കിയോളജിക്കല്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തിയ ഖനനങ്ങളില്‍ നിന്നും കുഴിച്ചെടുത്ത സാധനങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വളരെ പഴയ കാലത്തിന്റെ പോലും ചരിത്രം ഇവിടെ എത്തിയാല്‍ മനസ്സിലാക്കുവാന്‍ സാധിക്കും റീജിയണല്‍ റെയില്‍ മ്യൂസിയം ചെന്നൈയ്ക്ക് സമീപത്തുള്ള പെരമ്പൂരിലാണ് റീജിയണല്‍ റെയില്‍ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ വളര്‍ച്ചയിടെ മാറ്റങ്ങളും നാഴികക്കല്ലുകളും അടയാളപ്പെടുത്തിയിരിക്കുന്ന ഇടമാണിത്. 2002 ... Read more

നംഡഫ; കാടിനെ പകര്‍ത്താന്‍ താത്പര്യമുള്ളവര്‍ തീര്‍ച്ചയായും പോകേണ്ട ഇടം

പ്രകൃതിയുടെ വര്‍ണ്ണ വൈവിധ്യം കൊണ്ട് സഞ്ചാരികളെ അതിശയിപ്പിക്കുന്ന ഇടമാണ് അരുണാചല്‍പ്രദേശ്. അരുണാചലില്‍ കിഴക്കന്‍ ഹിമാലയത്തിലെ ചാങ്‌ലാങ് ജില്ലയിലെ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് നംഡഫ. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരുടെ പറുദീസയാണ് ഇവിടം. ഇന്ത്യയിലെ തന്നെ പേരുകേട്ട ദേശീയോദ്യാനങ്ങളിലെന്നാണ് നംഡഫ. രാജ്യത്തെ പതിനഞ്ചാമത്തെ കടുവാ സംരക്ഷണ പ്രദേശം കൂടിയാണ് നംഡഫ. നിബിഡമായ മഴക്കാടുകള്‍ ഏതൊരു സഞ്ചാരിയേയും ആകര്‍ഷിക്കുന്നതാണ്. ഹൂലോക്ക് ഗിബ്ബണ്‍, ഏഷ്യന്‍ ഗോള്‍ഡന്‍ ക്യാറ്റ്, ഹിമാലയന്‍ കറുത്ത കരടി, പട്കായി ഭാഗത്ത് കാണുന്ന കാട്ടാട്, ആന, പോത്ത്, മസ്‌ക് ഡീര്‍, സ്ലോ ലോറിസ്, ബിന്‍ടുരോങ്ക്, ചുവന്ന പാണ്ട എന്നിവയാണ് ഈ പ്രദേശത്ത് കാണുന്ന ജീവികള്‍. വിവിധ തരത്തിലുള്ള ചിത്രശലഭങ്ങളെയും ഇവിടെ കാണാം. കടുവ, പുലി, മഞ്ഞ് പുലി, ക്ലൗഡഡ് ലെപ്പേര്‍ഡ് എന്നിവ നംഡഫയിലെ ഉയര്‍ന്ന മേഖലയില്‍ മാത്രം കണ്ടുവരുന്നവയാണ്. ഹിമപ്പുലി അപൂര്‍വ ഇനത്തില്‍പ്പെട്ടതാണ്. റെയിന്‍ അല്ലെങ്കില്‍ എയര്‍ മാര്‍ഗങ്ങളിലൂടെ എത്തുന്നവര്‍ക്ക് അസമിലെത്തി മിയാവോ വഴി നംഡഫയിലെത്താം. അസമിലെ ടിന്‍സുകിയ റെയില്‍വേ സ്റ്റേഷനാണ് അടുത്തുള്ളത്. ഡെബാനില്‍ ... Read more

വന്ദേഭാരത് എക്‌സ്പ്രസിന്റെ യാത്രാ നിരക്ക് പുറത്ത് വിട്ട് ഇന്ത്യന്‍ റെയില്‍വെ

രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസിന്റെ (ട്രെയിന്‍ 18) യാത്രാ നിരക്ക് പുറത്ത് വിട്ട് ഇന്ത്യന്‍ റെയില്‍വെ. ദില്ലിയില്‍ നിന്നും വാരണസിയിലേക്ക് ചെയര്‍ കാറില്‍ സഞ്ചരിക്കാന്‍ 1,850 രൂപയാണ് യാത്രാ നിരക്ക്. ഇതേ റൂട്ടില്‍ എക്‌സിക്യൂട്ടീവ് ക്ലാസില്‍ യാത്ര ചെയ്യുന്നതിന് 3,520 രൂപ ടിക്കറ്റിന് മുടക്കേണ്ടിവരും. കാറ്ററിങ് സര്‍വീസ് ചാര്‍ജ് ഉള്‍പ്പടെയാണ് ഈ നിരക്കെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. അതേസമയം വന്ദേഭാരത് എക്സ്പ്രസിലെ മടക്ക യാത്രയ്ക്ക് ചെയര്‍കാറിന് 1,795 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസില്‍ 3,470 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഇതേ റൂട്ടില്‍ ഓടുന്ന ശതാബ്ദി ട്രെയിനുകളെക്കാള്‍ 1.5 ഇരട്ടിയാണ് വന്ദേ ഭാരത് എക്സ്പ്രസിലെ ചെയര്‍കാര്‍ നിരക്ക്. എന്നാല്‍ എക്‌സിക്യൂട്ടീവ് ക്ലാസ് നിരക്ക് പ്രീമിയം തീവണ്ടികളിലെ ഫസ്റ്റ് ക്ലാസ് എസി കോച്ച് നിരക്കിനെക്കാള്‍ 1.4 ഇരട്ടി കൂടുതലുമാണ്. സെമിഹൈസ്പീഡ് തീവണ്ടി ഫെബ്രുവരി 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അധികൃതര്‍ നിരക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ദില്ലി – വാരണാസി റൂട്ടില്‍ സഞ്ചരിക്കുന്നവര്‍ക്ക് ... Read more

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ രണ്ടാമത്തെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഇ – ട്രിയോ വിപണിയില്‍ തരംഗമാകുന്നു

ആഭ്യന്തരവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ  രണ്ടാമത്തെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഇ – ട്രിയോ വിപണിയില്‍ തരംഗമാകുന്നു. പുറത്തിറങ്ങി രണ്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദില്ലി ഓട്ടോ എക്‌സ്‌പോയിലും 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിലും പ്രദര്‍ശിപ്പിച്ച ശേഷമാണ് ഇന്ത്യന്‍ വിപണിയിലേക്ക് ട്രിയോ എത്തിയത്. ട്രിയോ, ട്രിയോ യാരി എന്നിങ്ങനെ രണ്ട് വേരിന്റിലാണ് വാഹനം നിരത്തിലെത്തിയിരിക്കുന്നത്. ട്രിയോ യാരിക്ക് 1.36 ലക്ഷം രൂപയും ട്രിയോയ്ക്ക് 2.34 ലക്ഷം രൂപയുമാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി അടക്കം ബംഗളൂരൂ എക്‌സ്‌ഷോറൂം വില. സ്‌പേസ് ഫ്രെയിം ഷാസിയിലാണ് വാഹനത്തിന്റെ നിര്‍മാണം.  റിയര്‍ ആക്‌സിലിന്റെ തൊട്ടുമുകളിലാണ് ട്രിയോയിലെ ബാറ്ററി. പരമാവധി ലോഡിങ് കപ്പാസിറ്റിയില്‍ വേഗത മണിക്കൂറില്‍ 25 കിലോമീറ്ററാണ്. ഒരു കിലോമീറ്റര്‍ ഓടാന്‍ വെറും 50 പൈസ മാത്രമേ ട്രിയോയ്ക്ക് ആവശ്യമുള്ളു എന്നാണ് കമ്പനിയുടെ അവകാശവാദം. സ്‌പേസ് ഫ്രെയിം ഷാസിയിലാണ് വാഹനത്തിന്റെ നിര്‍മാണം. നഗരസവാരിക്ക് ഇണങ്ങുന്ന വിധത്തില്‍ ... Read more

ഗെയ്റ്റ് വേ ഓഫ് ഇന്ത്യയെ മോടിപിടിപ്പിക്കാന്‍ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

ചരിത്ര പ്രാധാന്യത്തിനും പഴമയ്ക്കും ഇളക്കം തട്ടാതെ ഗേറ്റ് വേ ഓഫ് ഇന്ത്യയെ കുറച്ച് കൂടി മനോഹരമാക്കാന്‍ ഒരുങ്ങുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. ദക്ഷിണ മുംബൈയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ അഭിമാന ചരിത്ര സ്മാരകമായ ഗേറ്റ് വെ ഓഫ് ഇന്ത്യ വൃത്തിയാക്കുവാനും കൂടുതല്‍ മോടി പിടിപ്പിക്കാനും ഗവര്‍ണ്ണര്‍ സിഎച്ച് വിദ്യാസാഗര്‍ റാവു അധ്യക്ഷനായി വ്യാഴാച വിളിച്ച് കൂട്ടിയ കമ്മറ്റിയിലാണ് തീരുമാനമായത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നായിക്കും യോഗത്തില്‍ സന്നിഹിതനായിരുന്നു. ഇതിനായി ബ്രിഹന്‍ മുംബൈ പ്രിന്‍സിപ്പല്‍ കോര്‍പറേഷന്‍ കമ്മീഷണര്‍ അജോയ് മെഹ്ത്തയോടും മറ്റ് എഞ്ചിനീയറുമാരോടും ഒരു മാസത്തിനുള്ളില്‍ ഇതിനായി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ മുഖ്യമന്ത്രി ആവിശ്യപ്പെട്ടിട്ടുണ്ട്. കിംഗ് ജോര്‍ജ്ജ് അഞ്ചാമന്റെയും ക്വീന്‍ മേരിയുടെയും ഇന്ത്യ സന്ദര്‍ശനത്തിന്റെ ഓര്മയ്ക്കാണ് ഇരുപതാം നൂറ്റാണ്ടില്‍ ആര്‍ച്ച് മാതൃകയിലുള്ള ഈ മനോഹരമായ സ്മാരകം നിര്‍മിച്ചത് . അറബി കടലിനു അഭിമുഖമായി നില്‍ക്കുന്ന ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് തറക്കല്ലിടുന്നത് 1913 മാര്‍ച്ച് 31 നാണ്.അന്ന് പണിതുടങ്ങിയെങ്കിലും 1924 നാണ് ഗേറ്റ് ഇന്ന് ... Read more

തേഹ്രി ലേക്ക് ഫെസ്റ്റിവലിന്റെ വിശേഷങ്ങള്‍

സാഹസികത, നേരംപോക്ക്, അത്ഭുതം, യാത്ര.ഇതെല്ലാം ഒന്നിച്ച് ഒരിടത്ത് അനുഭവിക്കുവാന്‍ സാധിക്കുക എന്നത് ഇത്തിരി ബുദ്ധിമുട്ടുള്ള സംഗതിയാണ്. എന്നാല്‍ തേഹ്രി ലേക്ക് ഫെസ്റ്റിവലിലെത്തിയാല്‍ ഇതും നടക്കും. ഉത്തരാഖണ്ഡ് വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന തേഹ്‌റി ലേക്ക് ഫെസ്റ്റിവല്‍ ഫെബ്രുവരി മാസത്തില്‍ നടക്കുന്ന പ്രധാന ആഘോഷങ്ങളിലൊന്നാണ്. ഉത്തരാഖണ്ഡിന്റെ കാഴ്ചകള്‍ ആസ്വദിച്ച് ഒരു യാത്രയാണ് ലക്ഷ്യമെങ്കില്‍ ഇതാണ് പറ്റിയ സമയം. തേഹ്‌റി ലേക്ക് ഫെസ്റ്റിവലിന്റെ വിശേഷങ്ങളിലേക്ക്… തേഹ്‌റി ലേക്ക് ഫെസ്റ്റിവല്‍ ഏഷ്യയിലെ ഏറ്റവും വലിയ ലേക്ക് ഫെസ്റ്റിവലായി അറിയപ്പെടുന്നതാണ് തേഹ്‌റി ലേക്ക് ഫെസ്റ്റിവല്‍. ഉത്തരാഖണ്ഡിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായി അറിയപ്പെടുന്ന ഇത് ആദ്യമായാണ് തണുപ്പു കാലമായ ഫെബ്രുവരിയില്‍ നടക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഫെബ്രുവരി 25,26.27 തിയ്യതികളിലാണ് തേഹ്‌റി ലേക്ക് ഫെസ്റ്റിവല്‍ നടക്കുക. ഈ സമയത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സന്ദര്‍ശകര്‍ എത്തിച്ചേരും എന്നാണ് കരുതുന്നത്. ജലവിനോദങ്ങള്‍ എല്ലാം ഒരിടത്ത് ഒരൊറ്റ കുടക്കീഴില്‍ ആസ്വദിക്കുവാന്‍ പറ്റിയ ഒരിടമായാണ് തേഹ്‌റി ഫെസ്റ്റിവലിനെ ആളുകള്‍ കാണുന്നത്. ... Read more

ഗോവയിലെ പാര്‍ട്ടിയിടങ്ങള്‍

പാര്‍ട്ടി എന്ന വാക്കിനോട് ചേര്‍ത്തു വയ്ക്കുവാന്‍ കഴിയുന്ന സ്ഥലങ്ങള്‍ ഒരുപാടുണ്ടെങ്കിലും ഗോവയുടെ കഥ വേറെ തന്നെയാണ്. ഇന്ത്യയുടെ പാര്‍ട്ടി തലസ്ഥാനം എന്നറിയപ്പെടുന്ന ഇടം…പബ്ബും ബീച്ചും ആഘോഷങ്ങളും ഒക്കെയായി നേരം വെളുപ്പിക്കുന്ന നാട്. പ്രകൃതിഭംഗി കൊണ്ടും കടലിന്റ സാമീപ്യം കൊണ്ടുമെല്ലാം ലോകത്തിലുള്ള സഞ്ചാരികളെയെല്ലാം ആകര്‍ഷിക്കുന്ന ഇവിടെ ഒരിക്കലെങ്കിലും വന്ന് അടിച്ചു പൊളിക്കണമെന്നു കരുതാത്തവര്‍ കാണില്ല. ഇവിടെ നടക്കുന്ന കിടുക്കന്‍ പാര്‍ട്ടികള്‍ തന്നെയാണ് ഇവിടേക്ക് ആളുകളെ എത്തിക്കുന്നത്. എന്നാല്‍ ഏതെങ്കിലും ഇടത്തു പോയി ഗോവന്‍ പാര്‍ട്ടി കൂടിയാല്‍ രസമില്ല. ഗോവയെക്കുറിച്ച് ചിന്തിച്ചതൊക്കെയും മാറ്റി മറിക്കുന്ന ഗോവന്‍ പാര്‍ട്ടികള്‍ പരിചയപ്പെടാം.. ഹില്‍ടോപ്പ്, വഗാടോര്‍ ഗോവയിലെ ഏറ്റവും പ്രധാനപ്പെട്ട പാര്‍ട്ടി ഡെസ്റ്റിനേഷനുകളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഇടമാണ് ഹില്‍ടോപ്. പണ്ടു കാലം മുതലേ, അതായത്, ഗോവയിലേക്ക് ഹിപ്പികളുടെ ഒഴുക്കുണ്ടായി തുടങ്ങിയ കാലം മുതലേ പ്രശസ്തമായിരിക്കുന്ന ഹില്‍ടോപ്പില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സമയത്താണ് കൂടുതലും ആളുകള്‍ എത്തുന്നത്. ഒരുകാലത്ത് ഒരു ചെറിയ ഹോട്ടലായി തുടക്കം കുറിച്ച ഹില്‍ടോപ്പ് ഇന്ന് ... Read more

സൗത്ത് ഡല്‍ഹിയിലെത്തിയാല്‍ കാണാം ലോകാത്ഭുതങ്ങള്‍ ഒരുമിച്ച്

ആളുകള്‍ കാണാന്‍ ആഗ്രഹിക്കുന്ന പല രാജ്യങ്ങളിലായുള്ള 7 ലോക അത്ഭുതങ്ങള്‍ ഒരു കുടക്കീഴില്‍ എത്തിയാലോ ? സംശയിക്കണ്ട. ലോകത്തിലെ 7 അത്ഭുതങ്ങളും ഒന്നിച്ചൊരിടത്ത് സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ കലാകാരന്മാരുടെ സംഘം. സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും സംസ്ഥാന ഉദ്യാന വകുപ്പും ചേര്‍ന്ന നല്‍കിയ 2 ഹെക്ടര്‍ സ്ഥത്താണ് സ്‌ക്രാപ് മെറ്റീരിയലുകള്‍ കൊണ്ട് നിര്‍മ്മിച്ച ലോക അത്ഭുതങ്ങള്‍ കാഴ്ചക്കാര്‍ക്കായിഒരുക്കുന്നത്. 7 പേരടങ്ങിയ സംഘമാണ് അത്ഭുതങ്ങള്‍ പുനസൃഷ്ടിക്കുന്നത്. വാഹനാവശിഷ്ടങ്ങള്‍, പൈപ്പുകള്‍, ഡ്രംസ്, ടൈപ് റൈറ്റര്‍ ഭാഗങ്ങള്‍, ഇരുമ്പ് കഷ്ണങ്ങള്‍ തുടങ്ങിയ സ്‌ക്രാപ് മെറ്റീരിയല്‍സ് ഉപയോഗിച്ചാണ് ലോക അത്ഭുതങ്ങള്‍ പൂര്‍ത്തിയാക്കിയത്. 2018 ഓഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാരിന്റെ ശുചിത്വ മിഷന്റെ ഭാഗമായാണ് ഈ പദ്ധതിക്കു തുടക്കം കുറിച്ചത്. താജ് മഹല്‍, ഈഫില്‍ ടവര്‍, സ്റ്റാച്യൂ ഓഫ് ലിബേര്‍ട്ടി, ലീനിംട് ടവര്‍ ഓഫ് പിസ, ബ്രസീലിലെ ക്രൈസ്റ്റ് സ്റ്റാച്യൂ, പിരമിഡ് ഓഫ് ഗിസാ, കൊളോസിയം എന്നീ മഹാത്ഭുതങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

വസന്തം വിരിയിച്ച് മുഗള്‍ ഗാര്‍ഡന്‍; പൊതുജനങ്ങള്‍ക്ക് ഇന്ന് മുതല്‍ പ്രവേശനം

രാജ്യതലസ്ഥാനത്തേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മുഗള്‍ ഗാര്‍ഡന്‍ ഒരുങ്ങി. വിദേശ പൂക്കളാണ് ഇത്തവണയും രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡനിലെ പ്രധാന ആകര്‍ഷണം. ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനവും ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി ഭവന്റെ ആത്മാവാണ് മുഗള്‍ ഗാര്‍ഡന്‍. മുന്നൂറ്റിയമ്പത് ഏക്കറുള്ള രാഷ്ട്രപതി ഭവനില്‍ പതിനഞ്ചേക്കര്‍ വിശാലതയിലാണ് അപൂര്‍വ പുഷ്പങ്ങളുടെ ഈ ഉദ്യാനം. ടുലിപ് പൂക്കളാണ് ഏറ്റവും ആകര്‍ഷണം. ചുവപ്പ്, വെള്ള, ചുവപ്പ് കലര്‍ന്ന മഞ്ഞ, പിങ്ക, പര്‍പ്പിള്‍ നിറത്തിലുള്ള തുളിപ് പുഷ്പങ്ങളാണ് ഉദ്യാനത്തിലുള്ളത്. ജപ്പാന്‍ പൂവായ ഡബിള്‍ സ്‌ട്രോക്കാണ് ഇത്തവണത്തെ പുതിയ അതിഥി. രാഷ്ട്രപതി ഭവന്റെ ഹൃദയഭാഗത്തെ മനോഹരമാക്കുന്ന ഉദ്യാനം വിഖ്യാത വാസ്തുശില്‍പി സര്‍ എഡ്വിന്‍ ല്യുട്ടെന്‍സാണ് രൂപകല്‍പ്പന ചെയ്തത്. ശൈത്യത്തിലും വസന്തത്തിലും വിരിയുന്ന വിവിധ ദേശങ്ങളിലെ പൂക്കളെ മനസിലാക്കാനും ആസ്വദിക്കാനും സന്ദര്‍ശകര്‍ക്കുള്ള അപൂര്‍വാവസരമാണ് മുഗള്‍ ഗാര്‍ഡനിലെ ഉദ്യാനോല്‍സവം. പ്രധാന ഉദ്യാനങ്ങള്‍ക്കു പുറമെ ഔഷദോധ്യാനം, നക്ഷത്രോദ്യാനം, ആത്മീയോദ്യാനം, സംഗീതോദ്യാനം എന്നിവയും കാഴ്ചക്കാര്‍ക്ക് വിരുന്നൊരുക്കും ഇന്ന് മുതല്‍ 10 വരെ പൊതുജനങ്ങള്‍ക്ക് രാഷ്ട്രപതി ഭവനിലെത്തി ഉദ്യാനത്തിന്റെ ... Read more

ബജാജ് ഡോമിനോര്‍; അന്റാര്‍ട്ടിക്ക കീഴടക്കുന്ന ആദ്യ ഇന്ത്യന്‍ ബൈക്ക്

ചരിത്രം കുറിച്ച് ബജാജ് ഡോമിനോര്‍, ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിളെന്ന് പെരുമ ഇനി ബജാജ് ഡൊനിമോറിന് സ്വന്തം. മൂന്ന് റൈഡര്‍മാര്‍ ഡൊമിനോറില്‍ 51000 കിലോമീറ്റര്‍ പിന്നിട്ടത് വെറും 99 ദിവസം കൊണ്ടാണ്. ലോകത്തിലെ തന്നെ ദുര്‍ഘട പാതകളില്‍ ആദ്യ അഞ്ചില്‍ സ്ഥനമുള്ള പാതയാണ് ദക്ഷിണ ധ്രുവത്തിലേക്കുള്ള പാത. യാത്ര ആരംഭിച്ച സംഘം പ്രതിദിനം 515 കിലോമീറ്റരാണ് പിന്നിട്ടിരുന്നത്. യാത്ര അവസാനിക്കുന്ന ദിനം വരെ ഒറ്റ യന്ത്രതകരാര്‍ പോലും ഡൊമിനോര്‍ വരുത്തിയില്ല. ദീപക് കാമത്ത്, പി എസ് അവിനാഷ്, ദീപക് ഗുപ്ത എന്നിവരുള്‍പ്പെട്ട സംഘം അലാസ്‌കയിലെ കോള്‍ഡ് ഫുട്ട്, കാനഡയിലെ പര്‍വത പ്രദേശങ്ങളിലെ ടുക്റ്റയാടുക്, നോര്‍ത്ത് അമേരിക്കയിലെ റൂട്ട് 66, മരുഭൂമിയില്‍ ബൊളിവിയന്‍ ഡാകര്‍ റാലിക്ക് ആതിഥ്യമരുളുന്ന റോഡുകളുമൊക്കെ പിന്നിട്ടാണ് അന്റാര്‍ട്ടിക്കയോളമെത്തിയത്. ഏറ്റവും ന്യായവിലയ്ക്കു ലഭിക്കുന്ന അഡ്വഞ്ചര്‍ ടൂറര്‍ എന്നതായിരുന്നു അവതരണവേളയില്‍ ‘ഡൊമിനറി’ന്റെ പെരുമ. ബജാജ് ഓട്ടോയാവട്ടെ അടുത്തുതന്നെ നവീകരിച്ച ‘ഡൊമിനര്‍ 400’ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിക്കാനുള്ള ഒരുക്കത്തിലുമാണ്. എങ്കിലും സാങ്കേതിക വിഭാഗത്തില്‍ ... Read more

ട്രിപ്പ് അഡൈ്വസര്‍ രാജ്യാന്തര യുനെസ്‌കോ പട്ടികയില്‍ താജ്മഹല്‍

പ്രമുഖ ട്രാവല്‍ വെബ്ൈസറ്റായ ട്രിപ്പ് അഡൈ്വസര്‍ രാജ്യാന്തര യുനെസ്‌കോ അംഗീകൃത പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ഏറ്റവും മഹത്തായ രണ്ടാമത്തെ ചരിത്രസ്മാരകമായി താജ്മഹലിനെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടൂറിസത്തിന് ഇതൊരു മുതല്‍ക്കൂട്ടാവും എന്നാണ് വിലയിരുത്തപ്പെടുന്നത്. കംബോഡിയയിലെ അങ്കോര്‍വാറ്റാണ് ഒന്നാം സ്ഥാനത്തുള്ളത്. ൈചനയിലെ വന്‍മതില്‍ മൂന്നാം സ്ഥാനത്തുണ്ട്. താജ് മഹല്‍ സന്ദര്‍ശിക്കുവാനെത്തുന്നവരുടെ എണ്ണത്തില്‍ അടിക്കടി വര്‍ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നതിനാല്‍ പ്രതിദിന സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണം വരുത്താന്‍ നീക്കം തുടങ്ങി. പ്രതിദിനം കുട്ടികള്‍ ഉള്‍പ്പെടെ 40,000 സന്ദര്‍ശകര്‍ എന്ന രീതിയില്‍ നിയന്ത്രിക്കാനാണ് ആലോചനകള്‍ നടക്കുന്നത്. ഒരു ടിക്കറ്റിന്റെ സന്ദര്‍ശന സമയപരിധി മൂന്നു മണിക്കൂറാക്കി ചുരുക്കും. ടൂറിസം സീസണുകളിലിപ്പോള്‍ 60,000 മുതല്‍ 70,000 സന്ദര്‍ശകരാണു താജ്മഹല്‍ കാണാന്‍ എത്തുന്നത്.