Category: Top Stories Malayalam

ഹെഡ്‌ലൈറ്റ് തെളിക്കാം; ഹര്‍ത്താലിനോട് നോ പറയാം

അടിക്കടി കേരളത്തിലുണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരളത്തിലുടനീളം വിവിധ സംഘടനകള്‍ ഇതിനോടകം തന്നെ പ്രതിഷേധവുമായി മുന്നോട്ട് വന്നു കഴിഞ്ഞു. ഇവരില്‍ നിന്ന് വ്യത്യസ്തമായി ഫേസ്ബുക്കിലെ ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ ‘ലൈറ്റ് തെളിക്കാം’ എന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നു. നാളെ രാവിലെ 9മണിക്ക് കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് വാഹനങ്ങളുടെ ഹെഡ് ലൈറ്റ് തെളിയിച്ചാണ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്. ടൂറിസം മേഖലയിലെ വിവിധ സംഘടനകളും, ഹോസ്പിറ്റാലിറ്റി മേഖലയും പ്രതിഷേധ റാലിയില്‍ പങ്കാളികളാകും. കൂടാതെ കേരളത്തിലെ മുഴുവന്‍ നിരത്തുകളില്‍ നാളെ വാഹനങ്ങള്‍ ഹെഡ് ലൈറ്റ് തെളിയിച്ചു പ്രതിഷേധിക്കും. അടിക്കടി നടക്കുന്ന ഹര്‍ത്താലുകള്‍ മൂലം വിവിധ മേഖലകളില്‍ കടുത്ത സാമ്പത്തിക നഷ്ടമാണ് സംഭവിക്കുന്നത്. വിനോദ സഞ്ചാരത്തെ കൂടുതല്‍ ആശ്രയിക്കുന്നു കേരളത്തില്‍ഹര്‍ത്താലുകള്‍ കാരണം കോടികളുടെ നഷ്ടം ഉണ്ടായി. കഴിഞ്ഞ വര്‍ഷം 100 ദിവസത്തിലധികം ഹര്‍ത്താലിലൂടെ നഷ്ടപ്പെട്ടു. ഈ വര്‍ഷം ഇതുവരെ 97 ഹര്‍ത്താലുകളാണ് നടന്നത്. സംസ്ഥാനത്തെ വ്യാപാരികളുടെ സംഘടന, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെവിവിഇഎസ്) ഇനി ഹര്‍ത്താലുകളെ ... Read more

ഖുബാ മസ്ജിദ് ഇനി ഇരുപത്തിനാല് മണിക്കൂറും തുറന്നിടും

മദീനയിലെ ഖുബാ മസ്ജിദ് ഇനി ഇരുപത്തിനാല് മണിക്കൂറും തുറന്നിടും. സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്തായിരുന്നു രാജാവിന്റെ നിര്‍ദേശം. മദീനയില്‍ പ്രധാനപ്പെട്ട സന്ദര്‍ശന കേന്ദ്രങ്ങളില്‍ ഒന്നാണ് മസ്ജിദുല്‍ ഖുബാ. ഇഷാ നിസ്‌കാരം കഴിഞ്ഞു അടച്ചിടുന്നതിനാല്‍ രാത്രി ഈ പള്ളി സന്ദര്‍ശിക്കാന്‍ സാധിക്കുമായിരുന്നില്ല. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ മദീന സദര്‍ശിച്ച ഭരണാധികാരി സല്‍മാന്‍ രാജാവ് പള്ളി 24 മണിക്കൂറും തുറന്നു കൊടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം ഇന്നുമുതല്‍ ഖുബാ മസ്ജിദ് സന്ദര്‍ശിക്കാന്‍ 24 മണിക്കൂറും അവസരം ഉണ്ടായിരിക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. പ്രവാചകന്റെ പള്ളിയായ മസ്ജിദുന്നബവിയില്‍ നിന്നും ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ ആണ് ഖുബായിലേക്കുള്ള ദൂരം. മതവിശ്വാസപ്രകാരം ഏറെ പുണ്യമുള്ള ഈ പള്ളി ഇസ്ലാമിക ചരിത്രത്തില്‍ ഏറെ പ്രാധ്യന്യമുള്ള ആരാധനാലയമാണ്. പ്രവാചകന്‍ മുഹമ്മദ് നബി മദീനയില്‍ എത്തിയപ്പോള്‍ ആദ്യമായി കാല് കുത്തിയ സ്ഥലത്തു പ്രവാചകന്റെ തന്നെ നേതൃത്വത്തില്‍ പണിത പള്ളിയാണിത്. മരണം വരെ എല്ലാ ശനിയാഴ്ചയും പ്രവാചകന്‍ ഈ പള്ളിയിലെത്തി ... Read more

ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വിവാഹിതനായി

ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനിയായ ചാരുലതയാണ് വധു. pic courtesy: Maritus Events and Wedding Planners കോവളം ലീലാ റാവിസ് ഹോട്ടലില്‍ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത രജിസ്‌ട്രേഷന്‍ ചടങ്ങ് നടന്നു. കോളേജിലെ സഹപാഠിയായ ചാരുലതയുമായി നീണ്ട അഞ്ചു വര്‍ഷത്തെ പ്രണയമാണ് സഞ്ജു സാംസണ് ഇന്നു സഫലമായത്.ജീവിതത്തിലെ സ്വപ്നങ്ങളിലൊന്നു സഫലമായെന്നും ഒരുപാട് സന്തോഷമുള്ള നിമിഷത്തിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്നും സഞ്ജു പറഞ്ഞു. വൈകിട്ട് 5 മണിക്ക് ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ സല്‍ക്കാരം നടക്കും. അഞ്ചു വര്‍ഷം രഹസ്യമായി സൂക്ഷിച്ച തന്റെ പ്രണയം കഴിഞ്ഞ സെപ്റ്റംബറിലാണ് സഞ്ജു സാംസണ്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.സാഞ്ചാവെഡിംഗ് എന്നുള്ള ഹാഷ് ടാഗും സഞ്ജു-ചാരു വിവാഹത്തിന്റേതായി സോഷ്യല്‍മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

കേരളത്തിലേക്ക് സര്‍വീസുകള്‍ തുടങ്ങാനൊരുങ്ങി സലാം എയര്‍

ഒമാനിലെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍ കേരളത്തിലേക്ക് സര്‍വീസ് തുടങ്ങാനൊരുങ്ങുന്നു. കൊച്ചി ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് തുടങ്ങുന്നകാര്യം കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം അധികൃതരുമായി ചര്‍ച്ച നടത്തിയതായി സിഇഒ ക്യാപ്റ്റന്‍ മുഹമ്മദ് അഹമ്മദ് അറിയിച്ചു. കേരളത്തില്‍ കൊച്ചിയിലേക്ക് സര്‍വീസ് തുടങ്ങാനാണ് കമ്പനിക്ക് കൂടുതല്‍ താല്‍പര്യം. ഇക്കാര്യത്തില്‍ സിവില്‍ വ്യോമയാനമന്ത്രാലയവുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഇതിന് ശേഷമേ എന്നു മുതല്‍ സര്‍വീസ് തുടങ്ങാനാവുമെന്ന് തീരുമാനിക്കാന്‍ കഴിയൂ. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ഇപ്പോള്‍ വിദേശ എയര്‍ലൈനുകള്‍ക്ക് അനുമതി നല്‍കിത്തുടങ്ങിയിട്ടില്ല. ഇത് നല്‍കുന്നതോടെ  ഇവിടെ നിന്ന് സര്‍വീസ് തുടങ്ങാനും സലാം എയറിന് പദ്ധതിയുണ്ടെന്ന് സിഇഒ അറിയിച്ചു. ഒമാന്‍ എയറിനൊപ്പം പുതിയ വിമാനക്കമ്പനി കൂടി എത്തുന്നതോടെ പ്രവാസികള്‍ക്ക് അനുഗ്രഹമാകും.

മാരുതി ജിപ്സി; ഇലക്ട്രിക് പതിപ്പായി മാറുന്നു

പുതിയ വൈദ്യുത കാര്‍ വാങ്ങുന്നതിന് പകരം നിലവിലെ പെട്രോള്‍, ഡീസല്‍ കാര്‍ വൈദ്യുതീകരിക്കാനുള്ള ആലോചന വിപണിയില്‍ പിടിമുറുക്കുകയാണ്. വൈദ്യുത കാറുകള്‍ക്ക് ഇന്ത്യയില്‍ പ്രചാരം ലഭിക്കുന്നതേയുള്ളൂ. ഇപ്പോള്‍ വിരലിലെണ്ണാവുന്ന മോഡലുകള്‍ മാത്രമാണ് വില്‍പ്പനയ്ക്കു വരുന്നത്. ഇഷ്ട കാറുകളുടെ വൈദ്യുത പതിപ്പ് സ്വന്തമാക്കാന്‍ അവസരമില്ലെന്നു സാരം. എന്നാല്‍ വിഷമിക്കേണ്ട, സാധാരണ കാറുകളെ വൈദ്യുതീകരിക്കാനുള്ള   പദ്ധതിയുമായി കമ്പനികള്‍ രാജ്യത്തു സജീവമാവുകയാണ്. നേരത്തെ ഹൈദരാബാദ് കേന്ദ്രമായ സ്റ്റാര്‍ട്ട് അപ് കമ്പനി ഇ-ട്രിയോ, കാറുകളിലെ ആന്തരിക ദഹന എഞ്ചിനുകള്‍ക്ക് പകരം വൈദ്യുത പവര്‍ ട്രെയിന്‍ ഘടിപ്പിച്ചു നല്‍കാനുള്ള അനുമതി ARAI -യില്‍ നിന്നും കരസ്ഥമാക്കിയിരുന്നു. ഇപ്പോള്‍ പിക്സി കാര്‍സ് എന്ന കമ്പനിയും സമാന ആശയവുമായി രംഗത്തു വരികയാണ്. പെട്രോള്‍, ഡീസല്‍ കാറുകളെ ഇവരും വൈദ്യുത പതിപ്പുകളാക്കി മാറ്റും. വൈദ്യുത കരുത്തില്‍ ഇവര്‍ പുറത്തിറക്കിയ മാരുതി ജിപ്സി പുതിയ സാധ്യതകള്‍ തുറന്നുകാട്ടുകയാണ്. പ്രത്യേക കണ്‍വേര്‍ഷന്‍ കിറ്റ് ഉപയോഗിച്ചാണ് ജിപ്സിയെ വൈദ്യുത കാറാക്കി പിക്സി കാര്‍സ് കമ്പനി മാറ്റുന്നത്. പെട്രോള്‍ എഞ്ചിന് ... Read more

രാജ്യത്തെ ആദ്യ അതിവേഗ ട്രെയിന്‍ 29ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

ഇന്ത്യയിലെ ആദ്യ എഞ്ചിനില്ലാത്തതും, അതിവേഗ തീവണ്ടിയുമായ ട്രെയിന്‍ 18 ഡിസംബര്‍ 29ന് വാരണാസിയില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യും. ശതാബ്ദി തീവണ്ടികള്‍ക്കു പകരമുള്ള ട്രെയിന്‍ 18 ഡല്‍ഹിക്കും വാരണാസിക്കുമിടയിലാണ് സര്‍വ്വീസ് നടത്തുക. ചെന്നൈയിലെ ഐസിഎഫ് ആണ് ഈ തീവണ്ടി നിര്‍മ്മിച്ചിരിക്കുന്നത്. 100 കോടി രൂപയാണ് ഇതിന്റെ നിര്‍മാണ് ചെലവ്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ട്രെയിന്‍ 18 ഡല്‍ഹിക്കും രാജധാനിക്കും ഇടയിലുള്ള റൂട്ടില്‍ ട്രയല്‍ റണ്‍ നടത്തി. ലോകത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ് ഈ ട്രെയിന്‍ വരുന്നത്. വൈഫൈ, ജിപിഎസ് അധിഷ്ഠിത പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ടച്ച് ഫ്രീ ബയോ-വാക്വം ടൊയ്ലറ്റ്, എല്‍ഇഡി ലൈറ്റുകള്‍, മൊബൈല്‍ ചാര്‍ജിങ് പോയിന്റ്, കാലാവസ്ഥ അനുസരിച്ച് താപനില നിയന്ത്രിക്കുന്നതിനുള്ള സംവിധാനം എന്നിവയെല്ലാം ഈ ട്രെയിനില്‍ ഒരുക്കിയിട്ടുണ്ട്. 52 സീറ്റുകള്‍ വീതമുള്ള രണ്ട് എക്സിക്യൂട്ടീവ് കമ്പാട്ട്മെന്റുകള്‍ ട്രെയിനില്‍ ഉണ്ടാകും. ട്രെയിലര്‍ കോച്ചുകളില്‍ 72 സീറ്റുകള്‍ വീതം ഉണ്ടായിരിക്കും. ട്രെയിന്‍ പോകുന്ന ദിശയനുസരിച്ച് ... Read more

മീന്‍പിടിപ്പാറ നവീകരണം; സര്‍ക്കാര്‍ 1.47 കോടി രൂപ അനുവദിച്ചു

കൊല്ലം ജില്ലയില്‍ പ്രകൃതിസൗന്ദര്യം ഒളിപ്പിച്ച മീന്‍പിടിപ്പാറയെ മനോഹരമാക്കാന്‍ സര്‍ക്കാര്‍ 1.47 കോടി രൂപകൂടി അനുവദിച്ചു. മീന്‍പിടിപ്പാറ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടത്തിനാണ് ഭരണാനുമതി ലഭിച്ചത്. മീന്‍ പിടിപ്പാറയിലും അനുബന്ധമായി പുലമണ്‍ തോടിന്റെ 960 മീറ്റര്‍ പ്രദേശത്തെയും സൗന്ദര്യവത്കരണമാണ് പ്രധാനം. തോടിന്റെ വശങ്ങളില്‍ കല്ലുപാകിയുള്ള നടപ്പാത, സംരക്ഷണവേലി നിര്‍മാണം, പുല്‍ത്തകിടി, വ്യൂ ഡെക്ക്, റെയിന്‍ ഷെല്‍റ്റര്‍, കുട്ടികളുടെ പാര്‍ക്ക് എന്നിവ നിര്‍മിക്കും. എല്‍.ഇ.ഡി. ലൈറ്റുകള്‍  സ്ഥാപിച്ച് സൗന്ദര്യവത്കരണം, ശില്പങ്ങള്‍  സ്ഥാപിക്കല്‍ എന്നിവയും പദ്ധതിയിലുണ്ട്. സംസ്ഥാന നിര്‍മിതികേന്ദ്രം തയ്യാറാക്കിയ പദ്ധതി അയിഷാപോറ്റി എം.എല്‍.എ.യാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെമുന്നില്‍ സമര്‍പ്പിച്ചത്. ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് പരിശോധനയ്ക്കുശേഷമാണ് 1.47 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കിയത്. പദ്ധതി ആരംഭിക്കാനുള്ള നടപടി വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദ്ദേശം നല്‍കിയതായി എം.എല്‍.എ. അറിയിച്ചു. ഹരിതകേരളം മിഷനിലുള്‍പ്പെടുത്തിയുള്ള പുലമണ്‍ തോട് വികസനത്തിലും മീന്‍ പിടിപ്പാറ വികസനം ഉള്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ അനുവദിക്കപ്പെട്ട പദ്ധതിയുടെ തുടര്‍ നിര്‍മാണങ്ങള്‍ ഹരിതകേരളം മിഷന്റെ ഭാഗമായി നടപ്പാക്കും.

ചാറ്റിങ് നിര്‍ത്താതെ തന്നെ വീഡിയോ കാണാം പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ് ആപ്പ്

വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വീഡിയോ കാണുന്നതിന് ഒപ്പം ചാറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ചിലപ്പോഴെങ്കിലും ചിന്തിച്ചു കാണാം. ഇപ്പോള്‍ ഉപയോക്താക്കളുടെ മനസ്സ് തിരിച്ചറിഞ്ഞിരിക്കുകയാണ് പ്രമുഖ സാമൂഹ്യമാധ്യമമായ വാട്‌സ് ആപ്പ്. ഒരേസമയം ചാറ്റും വീഡിയോ കാണലും സാധ്യമാക്കുന്ന പിക്ചര്‍ ഇന്‍ പിക്ചര്‍ സംവിധാനമാണ് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി വാട്‌സ് ആപ്പ് ഒരുക്കിയിരിക്കുന്നത്. ഇതോടെ ചാറ്റിങ് നിര്‍ത്താതെ തന്നെ വീഡിയോ കാണാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. അതായത് ചാറ്റ് വിന്‍ഡോയില്‍ നിന്നുകൊണ്ട് തന്നെ വീഡിയോ കാണാം എന്ന് സാരം. നിലവില്‍ വീഡിയോ കാണാന്‍ മറ്റൊരു വിന്‍ഡോ തുറക്കുന്നതാണ് രീതി. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് വീഡിയോകള്‍ വാട്‌സ് ആപ്പ് മെസേജ് ടാബില്‍ നിന്നുകൊണ്ട് തന്നെ കാണാനുളള സൗകര്യമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. വ്യക്തിഗത ചാറ്റില്‍ എന്ന പോലെ ഗ്രൂപ്പ് ചാറ്റിലും ഇത് സാധ്യമാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പിക്ചര്‍ ഇന്‍ പിക്ചര്‍ സംവിധാനം ഡിഫോള്‍ട്ടായാണ് ക്രമീകരിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ വാട്‌സ് ആപ്പ് സ്റ്റിക്കര്‍ ... Read more

കുങ്കിച്ചിറ പൈതൃക മ്യൂസിയം; നവീകരണം അവസാന ഘട്ടത്തിലേക്ക്

മ്യൂസിയം വകുപ്പ് മാനന്തവാടി നിയോജക മണ്ഡലത്തിലെ കുങ്കിച്ചിറയില്‍ നിര്‍മിക്കുന്ന കുങ്കിച്ചിറ പൈതൃക മ്യൂസിയം നവീകരണ പ്രവൃത്തി അവസാന ഘട്ടത്തിലേക്ക്. മ്യൂസിയത്തിന്റെ 95 ശതമാനം ജോലികളും പൂര്‍ത്തിയായതായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. മ്യൂസിയത്തിലേക്ക് ലഭ്യമായ വസ്തുക്കള്‍ സജ്ജീകരിക്കുന്നതിനായി നോഡല്‍ ഏജന്‍സിയായ കേരള ചരിത്ര പൈതൃക മ്യൂസിയത്തിനെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. മുന്നിലെ ചിറ നവീകരിച്ച് കുങ്കിയമ്മയുടെ പ്രതീകാത്മക പ്രതിമ ചിറയില്‍ സ്ഥാപിച്ചു. മ്യൂസിയം സന്ദര്‍ശിക്കാനെത്തുന്ന ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ക്ക് ഉപയോഗിക്കാന്‍ ആധുനികരീതിയിലുള്ള ശുചിമുറികള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതി തടസമില്ലാതെ ലഭ്യമാകുന്നതിനായി ട്രാന്‍സ്ഫോര്‍മര്‍, ജനറേറ്റര്‍ എന്നിവയും സ്ഥാപിച്ചു. മ്യൂസിയത്തിന്റെ ചുറ്റുമതിലിന്റെ നിര്‍മാണം പൂര്‍ത്തിയായി. ചിറയുടെ സംരക്ഷണ ഭിത്തികളുടേയും നടപ്പാതകളുടെയും പണി പൂര്‍ത്തിയാക്കാന്‍ ഉണ്ട്. നിലവില്‍ ഒരു സൂപ്പര്‍ വൈസറി ഉദ്യോഗസ്ഥന്‍, നാല് ഉദ്യാനപരിപാലകര്‍, ഒരു സ്വീപ്പര്‍ എന്നിവരടക്കം ആറ് ജീവനക്കാരാണ് ഉള്ളത്. മ്യൂസിയത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ പ്രീ-ഫാബ് ലിമിറ്റഡും, ചിറയുടെ നവീകരണം സംസ്ഥാനസര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ ഹാബിറ്റാറ്റ് ലിമിറ്റഡുമാണ് ഏറ്റെടുത്തിട്ടുള്ളത്. ... Read more

വിമാനയാത്ര; സുരക്ഷയില്‍ മുന്‍പില്‍ ഇന്ത്യ

ലോകത്ത് വിമാന യാത്രയിലെ സുരക്ഷയില്‍ മുന്‍പില്‍ ഇന്ത്യയാണെന്ന് അമേരിക്കന്‍ നിയന്ത്രണത്തിലുള്ള ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ)യുടെ റാങ്കിംഗ്. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വിമാനയാത്രകളില്‍ ഇന്ത്യ സ്വീകരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ ഏറെ പ്രശംസനീയമാണെന്ന് വിലയിരുത്തിയ എഫ്എഎ, ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്റെ എല്ലാ മാനദണ്ഡങ്ങളും ഇന്ത്യ കൃത്യമായി പാലിക്കുന്നുണ്ടെന്നും കണ്ടെത്തി. ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ സേഫ്റ്റി അസസ്‌മെന്റിലും ഇന്ത്യയുടെ സ്ഥാനം കാറ്റഗറി 1 ല്‍ തന്നെയാണെന്നതും എഫ്എഎയുടെ അംഗീകാരം ലഭിക്കാന്‍ കാരണമായി.

അതിശയങ്ങള്‍ ഒളിപ്പിച്ച് കടലില്‍ റോളര്‍ കോസ്റ്ററുമായി കാര്‍ണിവല്‍ ക്രൂയിസ്

നിലവില്‍ ക്രൂയിസ് കപ്പലുകളില്‍ വാട്ടര്‍ സ്ലൈഡ്, വോള്‍ ക്ലൈമ്പിങ്, സിപ് ലൈന്‍ പോലുള്ള വിനോദ പരിപാടികള്‍ ഉണ്ട്. എന്നാല്‍ ഇപ്പോള്‍ ലോകത്ത് ആദ്യമായി ഒരു റോളര്‍ കോസ്റ്റര്‍ കപ്പലില്‍ വരുന്നു. കാര്‍ണിവല്‍ ക്രൂയിസ് ലൈനിന്റെ പുതിയ മാര്‍ദി ഗ്രാസ് ലൈനറിലാണ് പുതിയ റോളര്‍ കോസ്റ്റര്‍ നിര്‍മ്മിക്കുന്നത്. ബോള്‍ട്: അള്‍ട്ടിമേറ്റ് സീ കോസ്റ്റര്‍ എന്നാണ് ഇതിന്റെ പേര്. 800 അടി നീളത്തില്‍ നിര്‍മ്മിക്കുന്ന ഈ റോളര്‍ കോസ്റ്ററിന്റെ വേഗത 40എംപിഎച്ച് ആണ്. മ്യൂണിക്ക് ആസ്ഥാനമായ മോറര്‍ റൈഡ്സ് ആണ് ബോള്‍ട് നിര്‍മ്മിക്കുന്നത്. ഈ ഇലക്ട്രിക്ക് റോളര്‍ കോസ്റ്ററിലെ മോട്ടോര്‍സൈക്കിള്‍ പോലുള്ള വാഹനത്തില്‍ രണ്ട് റൈഡേഴ്സിന് യാത്ര ചെയ്യാം. കടല്‍ നിരപ്പില്‍ നിന്ന് 187 അടി ഉയരത്തിലാണ് ഈ റേസ് ട്രാക്ക് ഒരുങ്ങുക. കടലിന്റെ ഒരു 360 ഡിഗ്രി കാഴ്ച ഈ റൈഡില്‍ ആസ്വദിക്കാം. ബോള്‍ട് റൈഡേഴ്സിനെ എങ്ങനെയാണ് അത്ഭുതപെടുത്തുന്നതെന്ന് വീഡിയോയില്‍ കാണാം. റേസ് കാറില്‍ പോകുന്ന ഒരു അനുഭവമായിരിക്കും ലഭിക്കുക. ഹെയര്‍പിന്‍ വളവുകളും ... Read more

സഞ്ചാരികള്‍ക്ക് ഹൈടെക്ക് ചൂണ്ടയുമായി കുമരകം

വിനോദ സഞ്ചാരികളുടെ ചൂണ്ടയിടീല്‍ കിഴക്കന്‍ മേഖലയില്‍ നിന്നു കുമരകം കാണാനെത്തുന്ന വിനോദ സഞ്ചാരികളുടെ കയ്യില്‍ ഇപ്പോള്‍ ഹൈടെക് ചൂണ്ടയുമുണ്ടാകും. ഞായറാഴ്ച ദിവസങ്ങളിലാണു ചൂണ്ടയിടീല്‍ വിനോദ സഞ്ചാരികളുടെ വരവ്. വിനോദ സഞ്ചാരവും ഒപ്പം വീട്ടിലെ കറിക്കു മീനും ലഭിക്കും. നാലുപങ്കു കായല്‍ ഭാഗത്താണു ഇത്തരക്കാരുടെ ചൂണ്ടയിടീല്‍. ബോട്ട് ടെര്‍മിനലിനായി കായലിലേക്ക് ഇറക്കി പണിതിരിക്കുന്ന ഭാഗത്തിരുന്നാണു മീന്‍പിടിത്തം. നൂറിലേറെ പേര്‍ക്ക് ഇവിടെ ഇരുന്നു കായല്‍ കാറ്റേറ്റു ചൂണ്ടയിടാനാകും. ചൂണ്ട കായലിലേക്കു നീട്ടിയെറിഞ്ഞാല്‍ ഏറെ അകലെ പോയി വീഴും. ചൂണ്ടയില്‍ മീന്‍ കൊത്തിയാല്‍ മീനിനെ കരയിലേക്കു വലിച്ചു അടുപ്പിക്കാനുള്ള സംവിധാനവും ചൂണ്ടയിലുണ്ട്. റെഡ്‌ബെല്ലി, കരിമീന്‍, കൂരി, തുടങ്ങിയ മീനുകളാണു പ്രധാനമായും കിട്ടുന്നത്. കിട്ടുന്ന മീനിനെ ചെറിയ കണ്ണിയുള്ള വലയിലാക്കി കായലില്‍ തന്നെ ഇടുകയാണ്. വിനോദവും ചൂണ്ടയിടീലും കഴിഞ്ഞു തിരികെ പോകുമ്പോള്‍ വല പൊക്കി മീനിനെ എടുക്കും. ചുണ്ടയിട്ടു കിട്ടിയ മീനുകള്‍ക്കു അപ്പോഴും ജീവനുണ്ടാകും.

പൊന്‍മുടി മലനിരകളില്‍ പുതിയ പതിനഞ്ച് കോട്ടേജുകളുമായി കെ ടി ഡി സി

പൊന്‍മുടി മലനിരകളുടെ ഭംഗി ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് പുതിയ കോട്ടേജുകളുമായി കെ ടി ഡി സി. ഗോള്‍ഡന്‍ പീക്ക് റിസോര്‍ട്ടിലാണ് പുതിയ പതിനഞ്ച് കോട്ടേജുകള്‍ വരുന്നത്. 3.2 കോടി രൂപയുടെ മുതല്‍ മുടക്കില്‍ പണികഴിപ്പിച്ച കോട്ടേജുകളുടെ ഉദ്ഘാടനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാളെ നിര്‍വഹിക്കും. 1500 രൂപ മുതല്‍ 3600 രൂപ വരെയാണ് കോട്ടേജുകളുടെ നിരക്ക്. കേരളീയമാതൃകയിലണ് പുതിയ പതിനഞ്ച് കോട്ടേജുകള്‍ പണികഴിപ്പിച്ചത്. ഇതില്‍ അഞ്ചെണ്ണം പൊന്മുടി താഴ്വരയുടെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാന്‍ പറ്റുന്ന രീതിയിലാണു നിര്‍മിച്ചിരിക്കുന്നത്. കിടപ്പുമുറിയില്‍ നിന്നുതന്നെ താഴ്വരയുടെ ഭംഗി കാണാം. നേരത്തെ 2200 രൂപ മുതലായിരുന്നു കോട്ടേജുകളുടെ നിരക്ക്. ഇത് 1500 രൂപയായി കുറച്ചു. സാധാരണക്കാരായ വിനോദസഞ്ചാരികള്‍ക്കു കൂടി റിസോര്‍ട്ടില്‍ താമസസൗകര്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണു നിരക്കു കുറച്ചത്. പുതിയ കോട്ടേജുകള്‍ക്ക് ശരാശരി 3000 രൂപയായിരിക്കും നിരക്ക്. അവധിദിവസങ്ങളില്‍ ഇത് 3600 രൂപ വരെയാകും. പഴയ കോട്ടേജുകളുടെ സൗന്ദര്യവല്‍ക്കരണവും ഉടന്‍ തുടങ്ങും. പൊന്മുടിയിലെത്തുന്ന കുടുംബങ്ങള്‍ക്കായി ഹോട്ട് വാട്ടര്‍ സ്വിമ്മിങ് ... Read more

വിനോദസഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി ആഡംബര കപ്പല്‍ നെഫര്‍റ്റിറ്റി യാത്ര ഇന്ന്

വിനോദസഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി കേരളത്തിന്റെ ആദ്യ ആഡംബരക്കപ്പലായ നെഫര്‍റ്റിറ്റി കൊച്ചിക്കായലില്‍. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കപ്പലിന്റെ ആദ്യ കടല്‍യാത്ര ഇന്ന് നടക്കും. കനറാ ബാങ്ക് ഗ്രൂപ്പ് ബുക്കിങ് നടത്തിക്കഴിഞ്ഞിരിക്കുകയാണ്. കൊച്ചിയില്‍ നിന്ന് 12 നോട്ടിക്കല്‍ ദൂരം അറബിക്കടലിലേക്കുള്ള അഞ്ച് മണിക്കൂര്‍ യാത്രയാണ് നിശ്ചയിച്ചിരിക്കുന്നത്. 90 പേരടങ്ങുന്ന സംഘമാണ് നെഫര്‍റ്റിറ്റിയിലെ ആദ്യ യാത്രയ്ക്കായി തയ്യാറെടുത്തിരിക്കുന്നത്. ബോള്‍ഗാട്ടിയില്‍ നിന്ന് ഉച്ചയ്ക്ക് 1.30-ന് യാത്ര ആരംഭിക്കും. ആദ്യ സര്‍വീസിന് മുന്‍പുതന്നെ ജനുവരി പകുതി വരെയുള്ള ബുക്കിങ്ങും നെഫര്‍റ്റിറ്റിയുടേത് കഴിഞ്ഞിട്ടുണ്ട്. ഇതിനോടകം പത്തോളം ഗ്രൂപ്പ് ബുക്കിങ്ങാണ് നടന്നിട്ടുള്ളത്. അറബിക്കടലിന് അഴകായെത്തുന്ന ഈജിപ്ഷ്യന്‍ റാണി നെഫര്‍റ്റിറ്റി പേരുപോലെ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ്. ബി.സി. 1350 കാലഘട്ടത്തില്‍ ഈജിപ്ത് ഭരിച്ചിരുന്ന ഭരണനിപുണയായ രാജ്ഞിയുടെ പേരാണ് കേരളത്തിന്റെ ആഡംബര ഉല്ലാസ നൗകയ്ക്ക് നല്‍കിയിരിക്കുന്നത്. 48.5 മീറ്റര്‍ നീളം, 14.5 മീറ്റര്‍ വീതി. മൂന്ന് നിലകളാണ് കപ്പലിന്. കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഓഡിറ്റോറിയം, സ്വീകരണഹാള്‍, ഭക്ഷണശാല, 3 ഡി തിയേറ്റര്‍ എന്നിവ ... Read more

എന്താണ് ഗോവ; ബിഗ് ഫൂട്ടിലെത്തിയാല്‍ എല്ലാം അറിയാം

വര്‍ഷങ്ങള്‍ക്ക് പിന്നിലെ ഗോവന്‍ സംസ്‌ക്കാരവും ഗ്രാമീണ ജീവിത ശൈലിയുമെല്ലാം വളരെ ഭംഗിയായി പുനരാവിഷ്‌ക്കരിക്കപ്പെട്ടത് ബിഗ് ഫൂട്ട് മ്യൂസിയത്തിലെ ജീവസ്സുറ്റ ശില്‍പങ്ങളിലൂടെയാണ്. ഗോവന്‍ പഴമക്കാരുടെ തൊഴിലും അതുമായി ബന്ധപ്പെടുത്തി അവര്‍ തന്നെ കെട്ടിപ്പടുത്ത സംസ്‌കാരവും ഈ തുറന്ന മ്യൂസിയത്തില്‍ വളരെ കൃത്യതയോട് കൂടി ക്രമീകരിച്ചിരിക്കുന്നു. ഗോവ കാണാനെത്തുന്ന ഏതൊരു സഞ്ചാരിയും കണ്ടിരിക്കേണ്ടതാണ് ഈ സ്ഥലം. ഗോവന്‍ തലസ്ഥാനം പനാജിയില്‍ നിന്നും ഒരു ടാക്‌സി വിളിച്ച് മുപ്പത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതിയാകും ഇവിടെയെത്താന്‍. വര്‍ഷത്തില്‍ മുന്നൂറ്റി അറുപത്തഞ്ച് ദിവസവും കാലത്ത് ഒന്‍പത് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ സഞ്ചാരികള്‍ക്ക് ഇവിടം സന്ദര്‍ശിക്കാം. പത്ത് വയസ്സിന് മുകളിലുള്ളവര്‍ക്ക് അന്‍പത് രൂപയും താഴെയുള്ളവര്‍ക്ക് ഇരുപത്തിയഞ്ച് രൂപയും കൊടുത്ത് ഇവിടെ പ്രവേശന ടിക്കറ്റെടുക്കാം. ടിക്കറ്റെടുത്ത് പ്രവേശന കവാടത്തിലൂടെ അകത്ത് കടക്കുന്നവരെ സ്വീകരിക്കുന്നത് അലങ്കരിച്ച താലത്തില്‍ വിളക്കും പുഷ്പങ്ങളും കുങ്കുമവുമെല്ലാമെടുത്തു പിടിച്ച് നില്‍ക്കുന്ന സുന്ദരികളായ ഗോവന്‍ യുവതികളാണ്. കുങ്കുമം സന്ദര്‍ശകര്‍ ഓരോരുത്തരുടേയും നെറ്റിയില്‍ തൊട്ട് വിളക്കു കൊണ്ടുഴിഞ്ഞ് ... Read more