Category: Homepage Malayalam

ജാവ മോട്ടോര്‍ സൈക്കിള്‍സ് ബുക്കിങ് നിര്‍ത്തി

ഐതിഹാസിക ഇരുചക്ര വാഹന ബ്രാന്‍ഡായ ജാവ മോട്ടോര്‍ സൈക്കിള്‍സ് തിരിച്ചു വരവിന്റെ പാതയിലാണ്. രണ്ടാം വരവില്‍ ഉജ്ജ്വല വരവേല്‍പ്പാണ് ജാവയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ ക്രിസ്മസ് ദിനം മുതല്‍ ജാവയുടെ ബുക്കിംഗ് കമ്പനി താത്കാലികമായി നിര്‍ത്തി എന്നതാണ് പുതിയ വാര്‍ത്ത. അടുത്ത സെപ്റ്റംബര്‍ വരെ ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ബൈക്കുകള്‍ വിറ്റഴിഞ്ഞ സാഹചര്യത്തില്‍ ബുക്കിങ് നിര്‍ത്തിവയ്ക്കുകയാണെന്നു കമ്പനി പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജാവയുടെ ഇന്ത്യയിലേക്കുള്ള മടങ്ങി വരവ്. മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക്ക് ലെജന്‍ഡ് എന്ന കമ്പനിയാണ് ജാവയെ പുനരവതരിപ്പിച്ചത്. ജാവയ്ക്കു ലഭിച്ച വരവേല്‍പ് പ്രതീക്ഷകള്‍ക്കപ്പുറമാണെന്നു ക്ലാസിക് ലജന്‍ഡ്‌സ് സഹസ്ഥാപകന്‍ അനുപം തരേജ പറയുന്നു. ആദ്യ ബാച്ച് ബൈക്കുകള്‍ മാര്‍ച്ചില്‍ തന്നെ ഉടമസ്ഥര്‍ക്കു കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്ക് ബൈക്ക് കൈമാറാന്‍ സെപ്റ്റംബറെങ്കിലുമാവുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. അതേസമയം, ആവശ്യക്കാരേറിയെന്നു കരുതി ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്ത് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കില്ലെന്നും ഡീലര്‍മാര്‍ ബുക്കിങ് സ്വീകരിക്കുമെങ്കിലും നിലവിലുള്ള ഓര്‍ഡറുകള്‍ക്കു ശേഷം മാത്രമാവും ... Read more

യു എ ഇയില്‍ നിന്ന് കേരളത്തിലേക്കുള്ള ജെറ്റ് എയര്‍വേയ്‌സ് സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു

ജെറ്റ് എയര്‍വേയ്‌സ് യു എ ഇയില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു. ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വ്വീസ് ഫെബ്രുവരി പത്തിന് ശേഷം ഉണ്ടാകില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാനാവാതെ വന്നതോടെയാണ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കി നിലനില്‍പ്പിനുള്ള സാധ്യതകള്‍ ജെറ്റ് എയര്‍വേയ്‌സ് തേടുന്നത്. യുഎഇയില്‍ നിന്ന് ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകളെല്ലാം നിര്‍ത്തലാക്കാനാണ് കമ്പനിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സര്‍വീസുകള്‍ ലാഭകരമല്ലെന്നാണ് കമ്പനിയുടെ നിലപാട്. ദുബായില്‍ നിന്നും തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമുള്ള സര്‍വീസുകള്‍ നേരത്തെ തന്നെ കമ്പനി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചിയിലേക്കുള്ള സര്‍വീസുകളും നിര്‍ത്തുന്നുവെന്ന അറിയിപ്പ് വന്നത്. നേരത്തെ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റുകള്‍ റദ്ദാക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ മുഴുവന്‍ തുകയും തിരികെ നല്‍കും. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഒരു തവണ സൗജന്യമായി യാത്ര പുനഃക്രമീകരിക്കാനും അവസരം നല്‍കും. നേരിട്ട് വിമാനമില്ലെങ്കില്‍ ദില്ലി, മുംബൈ വിമാനത്താവളങ്ങള്‍ വഴിയുള്ള വിമാനങ്ങളില്‍ യാത്ര ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ ഇന്ന് മുതല്‍

ഇരുപത്തിനാലാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും. ഫെബ്രുവരി രണ്ട് വരെ നീണ്ടുനില്‍ക്കുന്ന ഷോപ്പിങ് ഫെസ്റ്റിവലില്‍ 700 ബ്രാന്റുകളും 3200 വ്യാപാര സ്ഥാപനങ്ങളുമാണ് പങ്കെടുക്കുന്നത്. വിവിധ വിഭാഗങ്ങളില്‍ 90 ശതമാനം വരെ വിലക്കുറവാണ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ലഭിക്കുന്നത്. 90 ശതമാനം വരെ വിലക്കുറവ് ലഭിക്കുന്ന 12 മണിക്കൂര്‍ സൂപ്പര്‍ സെയിലോടുകൂടിയാണ് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം കുറിക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതല്‍ മാള്‍ ഓഫ് എമിറേറ്റ്‌സിലും മിര്‍ദിഫ്, ദേറ, മിഐസം, ബര്‍ഷ, ഷിന്ദഗ എന്നിവിടങ്ങളിലെ സിറ്റി സെന്ററുകളിലുമാണ് സെയില്‍ നടക്കുന്നത്. ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് ഒരുക്കുന്ന അഞ്ച് ആഴ്ച നീളുന്ന ഷോപ്പിങ് മേളയും ഇന്ന് മുതല്‍ ആരംഭിക്കും. 32 കിലോഗ്രാം സ്വര്‍ണ്ണം, ആഢംബര കാറുകള്‍, സ്മാര്‍ട്ട് ടിവികള്‍ എന്നിങ്ങനെ നിരവധി സമ്മാനങ്ങളാണ് ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. 300ലധികം ഔട്ട്‌ലെറ്റുകളില്‍ നിന്ന് 500 ദിര്‍ഹത്തിലധികം തുകയ്ക്ക് സ്വര്‍ണ്ണം വാങ്ങുന്നവര്‍ക്കാണ് സമ്മാനങ്ങള്‍. ഇതിന് പുറമെ ഡിസംബര്‍ 27 മുതല്‍ ... Read more

ഗള്‍ഫ് ഓഫ് മാന്നാര്‍; ശ്രീലങ്കയോട് അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ ദേശീയോദ്യാനം

21 ദ്വീപുകളില്‍ കടല്‍ക്കാഴ്ചകളുടെ അതിശയങ്ങള്‍ ഒളിപ്പിച്ചു നില്‍ക്കുന്ന ഒന്നാണ് ഗള്‍ഫ് ഓഫ് മാന്നാര്‍ ദേശീയോദ്യാനം. സഞ്ചാരികള്‍ അധികം എത്തിപ്പെട്ടിട്ടില്ലെങ്കിലും ഇന്ത്യയിലെ ആദ്യത്തെ മറൈന്‍ ബയോസ്ഫിയര്‍ റിസര്‍വ്വായ ഗള്‍ഫ് ഓഫ് മാന്നാര്‍ ദേശീയോദ്യാനത്തിന്റെ കാഴ്ചകള്‍ കണ്ടാല്‍ ഒരിക്കലെങ്കിലും ഇവിടെ പോകണമെന്ന് ആഗ്രഹിക്കാത്തവര്‍ കാണില്ല. സങ്കല്പങ്ങളെക്കാളും വലിയ കാഴ്ചകള്‍ കണ്‍മുന്നിലെത്തിക്കുന്ന മാന്നാര്‍ ഉള്‍ക്കടലിന്റെയും ഇവിടുത്തെ ദേശീയോദ്യാനത്തിന്റെയും വിശേഷങ്ങള്‍ ഇന്ത്യയുടെയും ശ്രീലങ്കയുടെയും അതിര്‍ത്തിയിലുളേള കടലിടുക്കാണ് മാന്നാര്‍ ഉള്‍ക്കടല്‍ അഥവാ ഗള്‍ഫ് ഓഫ് മാന്നാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. അത്യപൂര്‍വ്വമായ ജൈവവൈവിധ്യ സമ്പത്താണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ആഴം കുറഞ്ഞ ഈ കടലിടുക്ക് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭാഗമായാണുള്ളത്. ജൈവ വൈവിധ്യത്തിന്റ കാര്യത്തില്‍ ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നമായിട്ടുള്ള സ്ഥലമാണിത്. മാന്നാര്‍ ഉള്‍ക്കടലില്‍ 21 ചെറു ദ്വീപുകളും പവിഴപ്പുറ്റുകളുമായി ചേര്‍ന്നു കിടക്കുന്ന ഒന്നാണ് മാന്നാര്‍ ഉള്‍ക്കടല്‍ മറൈന്‍ ദേശീയോദ്യാനം. ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങളില്‍ ഒന്നായ ഇത് തമിഴ്‌നാടിന്റെ ഭാഗമാണ്. തമിഴ്‌നാടിന്റെ കടലോരങ്ങളോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന മാന്നാര്‍ ... Read more

പുതുവര്‍ഷത്തില്‍ സഞ്ചാരികള്‍ തേടിയെത്തുന്ന കേരളത്തിലെ സ്വര്‍ഗങ്ങള്‍

കടലും മലയും കായലും തടാകവും ഒക്കെയയായി കേരളത്തിന്റെ കാഴ്ചകള്‍ ആരെയും കൊതിപ്പിക്കുന്നതാണ്. കേരളത്തിന്റെ സൗന്ദര്യം ഒന്നുമാത്രം കാണുവാന്‍ ആഗ്രഹിച്ചാണ് ആയിരക്കണക്കിന് സഞ്ചാരികള്‍ ഓരോ സമയത്തും ഈ നാടു തേടി എത്തുന്നത്. പശ്ചിമഘട്ടത്തിന്റെ സൗന്ദര്യവും അവിടുത്തെ കാഴ്ചകളും മലബാറും വള്ളുവനാടും തിരുവിതാംകൂറും ഒക്കെ ചേരുന്ന ഇവിടെ കണ്ടു തീര്‍ക്കുവാന്‍ പറ്റാത്ത കാഴ്ചകളും ഇടങ്ങളുമാണുള്ളത്. അങ്ങനെയുളള ഈ കേരളത്തില്‍ മഞ്ഞുകാലത്ത് കാണുവാനുള്ള സ്ഥലങ്ങളെക്കുറിച്ച് അറിയുമോ? പുതുവര്‍ഷത്തില്‍ കേരളത്തില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍. പൂവാര്‍ തിരുവനന്തപുരത്തെ ഏറ്റവും മനോഹരമായ ഇടം എന്നറിയപ്പെടുന്ന സ്ഥലമാണ് പൂവാര്‍. ശാന്തമായ ഒരിടം തേടി എത്തുന്നവര്‍ക്ക് ചിലവഴിക്കുവാന്‍ പറ്റിയ പ്രദേശമാണിത്. തിരുവനന്തപുരം നഗരത്തില്‍ നിന്നും 38 കിലോമീറ്റര്‍ അകലെയാണ് പൂവാര്‍. വിഴിഞ്ഞത്തുനിന്നും പതിനഞ്ച് മിനിറ്റ് ബോട്ടില്‍ സഞ്ചരിച്ചാലും പൂവാറിലെത്താം. കോവളം ബീച്ചും പൂവാര്‍ ബീച്ചുമായി ഒരു അഴിയാല്‍ വേര്‍തിരിക്കപ്പെട്ടു കിടക്കുകയാണ്. വേലിയേറ്റ സമയത്ത് കടലിനെ കായലുമായി ബന്ധിപ്പിക്കുന്ന ഒരു പൊഴിയും ഇവിടെ രൂപപ്പെടാറുണ്ട് കുമരകം തനിനാടന്‍ കേരളത്തിന്റെ കാഴ്ചകളും രുചിയും ഒക്കെ ... Read more

ക്രിസ്മസ് ഓഫര്‍ പ്രഖ്യാപിച്ച് ജെറ്റ് എയര്‍വേസ്

പ്രമുഖ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേസ് ക്രിസ്മസ് ഓഫര്‍ പ്രഖ്യാപിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 30 ശതമാനം വരെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി ഒന്ന് മുതല്‍ എട്ട് വരെയുളള ടിക്കറ്റുകള്‍ക്കാണ് കമ്പനിയുടെ പുതിയ ഓഫറുകള്‍ ബാധകമാകുക. കമ്പനിയുടെ 66 ആഭ്യന്തര സര്‍വീസുകളിലും ഒപ്പം അന്താരാഷ്ട്ര സര്‍വീസുകളിലും ഓഫര്‍ ബാധകമാണ്.

രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍-റോഡ് പാലം ഇന്നു തുറക്കും

ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ – റോഡ് പാലം ‘ബോഗിബീല്‍’ അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മുകളില്‍ 3 വരി റോഡും താഴെ ഇരട്ട റെയില്‍പാതയുമാണുള്ളത്. Photo for representation purpose only അസമിലെ ദിബ്രുഗഡ് ജില്ലയെയും അരുണാചല്‍ പ്രദേശിലെ ധേമാജി ജില്ലയെയും ബന്ധിപ്പിക്കുന്നതാണു പാലം. സവിശേഷതകള്‍ നീളം -4.94 കിലോമീറ്റര്‍. ഉയരം-ബ്രഹ്മപുത്ര നദീനിരപ്പില്‍ നിന്ന് 32 മീറ്റര്‍ ഉയരം. ചെലവ്- 5900 കോടി പ്രാധാന്യം- അസം- അരുണാചല്‍ ദൂരം 170 കിലോമീറ്റര്‍ കുറയ്ക്കും. വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തില്‍ നിര്‍ണായകം. അരുണാചലിലേക്ക് വേഗത്തില്‍ സൈന്യത്തെ എത്തിക്കാനാവും.

വേദംഗി; ഏറ്റവും വേഗത്തില്‍ സൈക്കിളില്‍ ലോകം ചുറ്റിയ ഏഷ്യക്കാരി

ഏറ്റവും വേഗത്തില്‍ ലോകം ചുറ്റിയ ഏഷ്യന്‍ എന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് പൂനെ സ്വദേശിയായ ഇരുപതുകാരി. 159 ദിവസത്തെ സൈക്കിള്‍ യാത്രയില്‍ 14 രാജ്യങ്ങള്‍ പിന്നിട്ടു. ഞായറാഴ്ച രാവിലെ വേദംഗി കൊല്‍ക്കത്തയിലെത്തിയപ്പോള്‍ 29,000 കിലോമീറ്ററുകള്‍ പിന്നിട്ടിരുന്നു. ജൂലായില്‍ ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്നാണ് യാത്ര തുടങ്ങിയത്. യാത്ര പൂര്‍ത്തിയാക്കാന്‍ വീണ്ടും ഓസ്ട്രേലിയയിലേയ്ക്ക് പോകാനിരിക്കുകയാണ്. യുകെയിലെ ബോണ്‍മൗത്ത് സര്‍വകലാശാലയില്‍ സ്പോര്‍ട്സ് മാനേജ്മെന്റ് വിദ്യാര്‍ത്ഥിയാണ് വേദാംഗി കുല്‍ക്കര്‍ണി. ഒരു ദിവസം 300 കിലോമീറ്റര്‍ എന്ന നിലയില്‍ യാത്ര ചെയ്തതായി വേദാംഗി പിടിഐയോട് പറഞ്ഞു. യാത്രയില്‍ 80 ശതമാനവും ഒറ്റയ്ക്കായിരുന്നു. ഏറ്റവും വേഗത്തില്‍ സൈക്കിളില്‍ ലോകം ചുറ്റിയതിന്റെ റെക്കോഡ് ബ്രിട്ടീഷുകാരിയായ ജെന്നി ഗ്രഹാമിനാണ് . 2018ല്‍ 124 ദിവസം കൊണ്ടാണ് ജെന്നി സൈക്കളിലില്‍ ലോകം ചുറ്റിയത്. വേദാംഗിയുടെ മാതാപിതാക്കള്‍ തന്നെയാണ് യാത്രയുടെ ചിലവുകള്‍ വഹിക്കുന്നത്. പല രാജ്യങ്ങളിലും വിസ സംബന്ധമായ പ്രശ്നങ്ങളുണ്ടായത് യാത്രയുടെ ചിലവുകള്‍ വര്‍ദ്ധിപ്പിച്ചതായും സമയ ദൈര്‍ഘ്യമുണ്ടാക്കിയതായും വേദാംഗി പറയുന്നു. യൂറോപ്പിലെ അതിശൈത്യവും യാത്രയില്‍ പ്രതിബന്ധങ്ങളുണ്ടാക്കി. ഭാരമുള്ള ... Read more

വാട്‌സാപ്പിലൂടെ ഇനി പണവുമയയ്ക്കാം; സ്റ്റേബിള്‍ കോയിന് ഉടനെത്തും

മെസേജ് മാത്രമല്ല, പണവും കൈമാറാനുള്ള സംവിധാനം വാട്ട്‌സാപ്പ് ഒരുക്കുന്നു. ഇന്ത്യയിലെ രണ്ട് കോടിയിലേറെ വരുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പ്രധാനമായും വാട്ട്‌സാപ്പ് മണി അവതരിപ്പിക്കുന്നത്. സാമ്പത്തിക വിനിമയത്തിനായി യുഎസ് ഡോളറിന് സമാനമായി സ്‌റ്റേബിള്‍ കോയിന്‍ തയ്യാറാക്കുകയാണെന്നും കമ്പനി അറിയിച്ചു. പക്ഷേ ക്രിപ്‌റ്റോ കറന്‍സി വഴിയുള്ള ഈ വിനിമയം എങ്ങനെ ഇന്ത്യയില്‍ നടപ്പിലാക്കുമെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഇന്ത്യന്‍ രൂപയിലല്ലാതെയുള്ള വിനിമയം രാജ്യത്ത് നടത്തുന്നതിന് റിസര്‍വ് ബാങ്കിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും അനുമതി ആവശ്യമായി വന്നേക്കും. വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുകയും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുകയും ചെയ്തതോടെ വാട്ട്‌സാപ്പിന് രാജ്യത്ത് നിരോധനം ഏര്‍പപെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ വ്യാജവാര്‍ത്തകളെ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന ഉറപ്പ് നല്‍കിയതോടെയാണ് കേന്ദ്രസര്‍ക്കാര്‍ നിരോധനമടക്കമുള്ള നടപടികളില്‍ നിന്ന് പിന്‍മാറിയത്.

പുതുവര്‍ഷത്തില്‍ സ്വതന്ത്ര തീവണ്ടിയാകാന്‍ രാജ്യറാണി

നിലമ്പൂര്‍-തിരുവന്തപുരം രാജ്യറാണി എക്‌സ്പ്രസ് പുതുവര്‍ഷത്തില്‍ സ്വതന്ത്ര തീവണ്ടിയായി സര്‍വീസ് നടത്തും. ഇതുസംബന്ധിച്ച നിര്‍ദേശത്തിന് റെയില്‍വേ ബോര്‍ഡിന്റെ അനുമതിലഭിച്ചു. ഫയലില്‍ റെയില്‍വേ മന്ത്രിയുടെ ഒപ്പുകൂടി ലഭിച്ചാല്‍ പുതുവര്‍ഷത്തില്‍ സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുമെന്ന് പി.വി. അബ്ദുല്‍വഹാബ് എം.പി പറഞ്ഞു. സ്വതന്ത്രസര്‍വീസ് ആരംഭിക്കുന്നത് മലബാറിലെ ഒട്ടേറെ യാത്രക്കാര്‍ക്ക് ആശ്വാസകരമാകും. രാജ്യറാണി സ്വതന്ത്ര തീവണ്ടിയാകുന്നതോടെ കൊച്ചുവേളിയില്‍നിന്നാകും നിലമ്പൂരിലേക്ക് പുറപ്പെടുക. ഇപ്പോള്‍ തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസില്‍ ചേര്‍ത്താണ് ഷൊര്‍ണൂര്‍ വരെ രാജ്യറാണി സര്‍വീസ് നടത്തുന്നത്. ഷൊര്‍ണൂരില്‍നിന്ന് അമൃത എക്‌സ്പ്രസിന്റെ 15 കോച്ചുകള്‍ മധുരയിലേക്കും എട്ടെണ്ണം നിലമ്പൂരിലേക്കും പോകുകയാണിപ്പോള്‍. എട്ടിനുപകരം 16 കോച്ചുകള്‍ കൊച്ചുവേളി-നിലമ്പൂര്‍ രാജ്യറാണിയിലുണ്ടാകും. എ.സി. ടു ടയര്‍-1, എ.സി. 3 ടയര്‍-2, സെക്കന്‍ഡ്ക്ലാസ് സ്ലീപ്പര്‍കോച്ച് -7, ജനറല്‍ കമ്പാര്‍ട്ട്‌മെന്റ്-4, എസ്.എല്‍.ആര്‍-2 എന്നിങ്ങനെയാകുമിത്. അമൃതയ്ക്കു മുന്‍പായി രാത്രി 10.15-ന് ആകും രാജ്യറാണി കൊച്ചുവേളിയില്‍നിന്ന് പുറപ്പെടുക. മടക്കയാത്രയിലും അമൃതയ്ക്കു മുന്നില്‍ രാവിലെ 6.10-ന് കൊച്ചുവേളിയില്‍ എത്തിച്ചേരും.

ദുബൈയില്‍ ടാക്‌സി ലഭിക്കാന്‍ ഇനി വെറും അഞ്ച് മിനുറ്റ്

ടാക്‌സിക്കായുള്ള കാത്തിരിപ്പ് സമയം ഇനി അഞ്ചു മിനിറ്റില്‍ കൂടില്ല. കരീം ആപ്പ് ഉപയോഗിച്ച് ദുബൈയില്‍ ടാക്‌സി ബുക്ക് ചെയ്യാന്‍ സൗകര്യം വരുന്നു. ഇതുസംബന്ധിച്ചു ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും കരീമും ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. ആളുകള്‍ക്ക് എളുപ്പം ടാക്‌സി സേവനം ലഭ്യമാകാന്‍ കരീമിന്റെ ഇ-ഹെയില്‍ സംവിധാനത്തിന് സാധിക്കുമെന്ന് ആര്‍.ടി.എ. ചെയര്‍മാന്‍ മാതര്‍ അല്‍തായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 10,843 ടാക്‌സികളാണ് ഇ-ഹെയിലിന്റെ പരിധിയില്‍ വരുക. 2019 ഏപ്രിലോടെ സേവനം വ്യാപകമാകും. ലോകത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംവിധാനം. ലോകത്തെ വിവിധ ഇ-ഹെയില്‍ കമ്പനികള്‍ ആര്‍.ടി.എ.യുമായി സഹകരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. കരീമിനെയാണ് തിരഞ്ഞെടുത്തത്.ദുബൈയിലെ ലിമോസിനുകളുടെ സേവനത്തിനു നേരത്തേ കരീമുമായി ധാരണ ഉണ്ടാക്കിയിരുന്നു. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ദുബൈ ടാക്‌സി ബുക്ക് ചെയ്യാന്‍ ഇ-ഹെയ്ലിലൂടെ സാധ്യമാകും. ആര്‍.ടി.എ.യ്ക്കു സ്വന്തമായി ഓണ്‍ലൈന്‍ സംവിധാനം ഉണ്ടെങ്കിലും കുറേക്കാലമായി നവീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മാതര്‍ അല്‍ തായര്‍ ചൂണ്ടിക്കാട്ടി. കരീം എം.ഡി. മുദസിര്‍ ശൈഖ്, ആര്‍.ടി.എ. ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ... Read more

ഹെഡ്‌ലൈറ്റ് തെളിക്കാം; ഹര്‍ത്താലിനോട് നോ പറയാം

അടിക്കടി കേരളത്തിലുണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരളത്തിലുടനീളം വിവിധ സംഘടനകള്‍ ഇതിനോടകം തന്നെ പ്രതിഷേധവുമായി മുന്നോട്ട് വന്നു കഴിഞ്ഞു. ഇവരില്‍ നിന്ന് വ്യത്യസ്തമായി ഫേസ്ബുക്കിലെ ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ ‘ലൈറ്റ് തെളിക്കാം’ എന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നു. നാളെ രാവിലെ 9മണിക്ക് കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് വാഹനങ്ങളുടെ ഹെഡ് ലൈറ്റ് തെളിയിച്ചാണ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്. ടൂറിസം മേഖലയിലെ വിവിധ സംഘടനകളും, ഹോസ്പിറ്റാലിറ്റി മേഖലയും പ്രതിഷേധ റാലിയില്‍ പങ്കാളികളാകും. കൂടാതെ കേരളത്തിലെ മുഴുവന്‍ നിരത്തുകളില്‍ നാളെ വാഹനങ്ങള്‍ ഹെഡ് ലൈറ്റ് തെളിയിച്ചു പ്രതിഷേധിക്കും. അടിക്കടി നടക്കുന്ന ഹര്‍ത്താലുകള്‍ മൂലം വിവിധ മേഖലകളില്‍ കടുത്ത സാമ്പത്തിക നഷ്ടമാണ് സംഭവിക്കുന്നത്. വിനോദ സഞ്ചാരത്തെ കൂടുതല്‍ ആശ്രയിക്കുന്നു കേരളത്തില്‍ഹര്‍ത്താലുകള്‍ കാരണം കോടികളുടെ നഷ്ടം ഉണ്ടായി. കഴിഞ്ഞ വര്‍ഷം 100 ദിവസത്തിലധികം ഹര്‍ത്താലിലൂടെ നഷ്ടപ്പെട്ടു. ഈ വര്‍ഷം ഇതുവരെ 97 ഹര്‍ത്താലുകളാണ് നടന്നത്. സംസ്ഥാനത്തെ വ്യാപാരികളുടെ സംഘടന, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെവിവിഇഎസ്) ഇനി ഹര്‍ത്താലുകളെ ... Read more

കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ഇനി ഫിംഗര്‍ പ്രിന്റ്

കാറുകള്‍ സ്റ്റാര്‍ട്ട് ചെയ്യാനും മറ്റുമായി താക്കോലുകളെ ആശ്രയിച്ചിരുന്ന കാലം പതിയെ മാറുത്തുടങ്ങിയിട്ടുണ്ട്. ഒട്ടുമിക്ക വാഹനങ്ങളിലും പുഷ് സ്റ്റാര്‍ട്ട് സ്റ്റോപ്പ് ബട്ടണുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, സാങ്കേതിക വിദ്യയില്‍ മുന്നില്‍ നില്‍ക്കുന്ന ഹ്യുണ്ടായി ഒരുമുഴം മുമ്പെ എറിഞ്ഞിരിക്കുകയാണ്. ഹ്യുണ്ടായിയുടെ പുതുതലമുറ സാന്റേ ഫെയില്‍ കാര്‍ ഫിംഗര്‍ പ്രിന്റ് സഹായത്തോടെ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ്. ഒന്നിലധികം ആളുകളുടെ വിരല്‍ ഇതില്‍ പെയര്‍ ചെയ്യാന്‍ സാധിക്കുമെന്നതാണ് ഏറ്റവും ഈ സംവിധാനത്തിന്റെ പ്രധാന സവിശേഷത. കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ മാത്രമല്ല ഡോര്‍ തുറക്കാനും ഈ ഫിംഗര്‍ പ്രിന്റ് സംവിധാനമാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ചൈനയില്‍ ഇറങ്ങുന്ന സാന്റാ ഫെയിലാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. മറ്റ് രാജ്യങ്ങളിലെത്തുന്ന വാഹനത്തിലും ഈ സംവിധാനം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരുടെ ഫിംഗര്‍ പ്രിന്റ് സ്‌കാന്‍ ചെയ്താണോ കാറില്‍ കയറുന്നത് അയാള്‍മുമ്പ് ക്രമീകരിച്ചിരുന്നതുപോലെ സീറ്റ് പൊസിഷന്‍, സ്റ്റിയറിങ് പൊസിഷന്‍, റിയര്‍ വ്യൂ മിറര്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, ടെംപറേച്ചര്‍ എന്നിവയും ഓട്ടോമാറ്റിക്കായി അഡ്ജസ്റ്റ് ആകുമെന്നുള്ളതും ഈ ... Read more

ഫ്‌ലൈ ദുബൈ കോഴിക്കോട്ടേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു

ദുബൈ ആസ്ഥാനമായ ഫ്ലൈ ദുബായ് കോഴിക്കോട്ടേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഇതോടെ കോഴിക്കോടേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് നടത്തുന്ന ആദ്യത്തെ ദുബൈ വിമാന കമ്പനിയാവുകയാണ് ഫ്ലൈ ദുബൈ. ഫെബ്രുവരി ഒന്നു മുതലാണ് ദുബൈയുടെ സ്വന്തം വിമാനങ്ങള്‍ കോഴിക്കോട്ടേക്ക് പറക്കുക. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ മൂന്നു സര്‍വീസുകളാണ് ആരംഭിക്കുന്നത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്ന് രാത്രി എട്ടരക്കാണ് വിമാനം പുറപ്പെടുക. പുലര്‍ച്ചെ ഒന്നേ മുക്കാലിന് കോഴിക്കോടെത്തും. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് പുലര്‍ച്ചെ 3.05ന് പുറപ്പെടുന്ന വിമാനം രാവിലെ 06.05ന് ദുബൈയില്‍ വന്നിറങ്ങും. ഇന്ത്യയും യു.എ.ഇയും തമ്മിലെ ഹൃദ്യമായ ബന്ധം എന്നും അഭിമാനാര്‍ഹമാണെന്നും ഏതാനും വര്‍ഷങ്ങളായി വാണിജ്യ വിനോദ സഞ്ചാര മേഖലയില്‍ ബന്ധം കൂടുതല്‍ ദൃഢപ്പെട്ടതായും സര്‍വീസ് പ്രഖ്യാപിച്ച ഫ്ലൈദുബായ് സി.ഇ.ഒ ഗൈത് അല്‍ ഗൈത് പറഞ്ഞു. വ്യോമയാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നത് ഈ ബന്ധം കൂടുതല്‍ സഹായിക്കും. ദുബൈയിലേക്കുള്ള ഇന്ത്യന്‍ സഞ്ചാരികളുടെ വരവില്‍ ... Read more

കണ്ണൂര്‍ വിമാനത്താവളത്തില്‍ സന്ദര്‍ശക ഗാലറി തുറന്നു

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സന്ദര്‍ശക ഗാലറി തുറന്നു. എയര്‍സൈഡ്, അറൈവല്‍, ഡിപ്പാര്‍ച്ചര്‍ എന്നിവിടങ്ങളിലായി 3 ഗാലറികളാണ് ഒരുക്കിയത്. 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്ന ഗാലറിയില്‍ ഒരാള്‍ക്ക് 4 മണിക്കൂര്‍ വരെ ചെലവിടാം. എയര്‍സൈഡ് വ്യൂവേഴ്‌സ് ഗാലറിയില്‍ എത്തിയാല്‍, വിമാനം റണ്‍വേയില്‍നിന്നു പറന്ന് ഉയരുന്നതും ഇറങ്ങുന്നതും അടുത്തു കാണാം. ഡിപ്പാര്‍ച്ചര്‍, അറൈവല്‍ എന്നിവിടങ്ങളിലെ ഗാലറിയില്‍നിന്നു വിമാനത്താവളത്തിനുള്ളിലെ ചുമര്‍ചിത്രങ്ങള്‍, പാസഞ്ചര്‍ ചെക്കിങ്, സെക്യൂരിറ്റി ഹോള്‍ഡ്, ഇമിഗ്രേഷന്‍, കസ്റ്റംസ് ക്ലിയറന്‍സ് എന്നിവ കാണാം. പ്രവേശനം പാസ് മുഖേനയാണ്. സ്‌കൂള്‍ അധികൃതരുടെ സമ്മതപത്രവുമായി വരുന്ന വിദ്യാര്‍ഥികള്‍ക്കു പ്രവേശന ഫീസില്‍ 50 ശതമാനം ഇളവു ലഭിക്കും. 5 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് പാസ് ആവശ്യമില്ലെന്നു ഫിനാന്‍സ് അസി. മാനേജര്‍ കെ.ഷമീര്‍ പറഞ്ഞു. പ്രവേശന നിരക്ക് എയര്‍സൈഡ് വ്യൂവേഴ്‌സ് ഗാലറി 100 അറൈവല്‍ വ്യൂവേഴ്‌സ് ഗാലറി 50 ഡിപ്പാര്‍ച്ചര്‍ വ്യൂവേഴ്‌സ് ഗാലറി 50