Category: Headlines Slider Malayalam

മാന്‍ഹോളിലെ മാന്ത്രികത : ജപ്പാനിലെ ആള്‍നൂഴിക്കാഴ്ചകള്‍

  Photo Courtesy: Youtube ടോക്കിയോ : അഴുക്കു ചാലോ, കുടിവെള്ളമോ, ഒപ്ടിക്കല്‍ ഫൈബറോ, ഫോണ്‍ ലൈനോ എന്തുമാകട്ടെ .. ഇവ കടന്നു പോകുന്ന ഇടങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാം. ഇവയുടെ വഴിയില്‍ ഒരാള്‍ക്ക്‌ മാത്രം നൂഴ്ന്നിറങ്ങാവുന്ന ആള്‍നൂഴികള്‍ അഥവാ മാന്‍ഹോളുകള്‍ നഗരങ്ങളിലെങ്ങും കാണാം. മാന്‍ഹോള്‍ മൂടികള്‍ ചിലേടത്ത് അപകടം ക്ഷണിച്ചു വരുത്താറുമുണ്ട്. എന്നാല്‍ ജപ്പാനില്‍ സ്ഥിതി വ്യത്യസ്തമാണ്. അവിടെ ആള്‍നൂഴികള്‍ സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്. ജപ്പാനിലെ മാന്‍ഹോളുകള്‍ക്കരികെ യാത്രക്കാര്‍ക്ക് മൂക്കുപൊത്തേണ്ടി വരുന്നില്ല. യാത്രക്കാര്‍ക്ക് അവ അപകട ഭീഷണിയുമാകുന്നില്ല. ആരും അവയുടെ മൂടികള്‍ ഒന്ന് നോക്കിപ്പോകും. അത്ര മനോഹരമാണ് ഇവിടുത്തെ മാന്‍ഹോള്‍ മൂടികള്‍. Photo Courtesy: asiaone ജപ്പാനിലെ അഴുക്കുചാല്‍ സംവിധാനം പണ്ടേക്കുപണ്ടേ പ്രസിദ്ധമാണ്. 2200 വര്‍ഷം മുന്‍പത്തെ യോയോയ് കാലഘട്ടം മുതല്‍ ഈ പെരുമ തുടരുന്നു. ആധുനികയ്ക്ക് അനുസൃതമായി നിര്‍മിച്ച ഇന്നത്തെ അഴുക്കു ചാലുകളില്‍ മേല്മൂടി നിര്‍മാണം ആകര്‍ഷകമാക്കാന്‍ തുടങ്ങിയത് 1950കളിലാണ്. നിങ്ങള്‍ ജപ്പാനിലെ ഏതു നഗരത്തിലോ ഗ്രാമത്തിലോ ചെല്ലൂ. അവിടുത്തെ ... Read more

പട്ടായയെ പാട്ടിനു വിടില്ല; സെക്സ് ടൂറിസത്തിനു മണി കെട്ടുമോ ?

പട്ടായയിലെ സെക്സ് ടൂറിസത്തെ നിയന്ത്രിക്കാന്‍ ഒരുങ്ങി തായ് ഭരണകൂടം. സര്‍ക്കാര്‍ നടപടി കൊണ്ട് പട്ടായയെ പട്ടില്‍ കിടത്താനാവുമോ ? Photo Courtesy: Fun Fun Photo/Shutterstock നല്ലവര്‍ സ്വര്‍ഗത്തിലേക്ക് പോകും, മോശക്കാര്‍ പട്ടായയിലേക്കും-തായ് ലാന്‍ഡിലെ പട്ടായയില്‍ പരസ്യപ്പലകകളിലും ടീ ഷര്‍ട്ടുകളിലും ഒക്കെ ഈ വാചകങ്ങള്‍ കാണാം. പരസ്യ വാചകം ശരിയെങ്കില്‍ പട്ടായയില്‍ എത്തിയവര്‍ ഏറെയും മോശക്കാരെന്നു കരുതേണ്ടി വരും. തായ് ലാന്‍ഡില്‍ പോയ വര്‍ഷം എത്തിയ 33 ദശലക്ഷം സഞ്ചാരികളില്‍ 13 ദശലക്ഷം പേര്‍ പോയത് പട്ടായയിലേക്കാണ്. നല്ല ബീച്ചുകളുടെ പേരില്‍ അല്ല പട്ടായക്ക്‌ പേരായത്‌. ലൈംഗിക തലസ്ഥാനം എന്ന നിലയിലാണ്. യോജിച്ചാലും ഇല്ലങ്കിലും പട്ടായയില്‍ എത്തുന്ന ഏറെപ്പേരും സെക്സ് മോഹിച്ച് എത്തുന്നവരാണ് . തായ് ലാന്‍ഡ് വേശ്യാവൃത്തി നിരോധിച്ചെങ്കിലും പട്ടായയില്‍ 27000 ലൈംഗിക തൊഴിലാളികളെങ്കിലും ഉണ്ടെന്നാണ് കണക്ക്. കണക്കു നോക്കിയാല്‍ പട്ടായ നഗരവാസികളുടെ അഞ്ചിലൊന്ന് പേര്‍. Photo Courtesy: Expedia വേശ്യാവൃത്തി തായ് ലാന്‍ഡില്‍ വല്യ സംഭവമൊന്നുമല്ല. ചരിത്രത്തോളം പഴക്കമുണ്ട് ... Read more