Category: Festival and Events

പെരുങ്കളിയാട്ടത്തിനൊരുങ്ങി പൂന്തുരുത്തി

13 വര്‍ഷങ്ങള്‍ക്ക് ശേഷം പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ പെരുങ്കളിയാട്ടത്തിന് ഇന്ന് തുടക്കം. പുലര്‍ച്ചെ ആരംഭിക്കുന്ന ചടങ്ങോടെയാണ് പെരുങ്കളിയാട്ടത്തന്റെ ആരംഭം. പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍നിന്നും കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തില്‍നിന്നും ദീപവും തിരിയും ക്ഷേത്രത്തിലേക്ക് കൊണ്ടുവരും. ഈ ദീപത്തില്‍നിന്ന് കന്നിക്കലവറയിലെ കെടാവിളക്കിലേക്കും കലവറയിലെ അടുപ്പിലേക്കും പകരുന്നതോടെ നാലുദിവസം നീണ്ടുനില്‍ക്കുന്ന പെരുങ്കളിയാട്ടത്തിന് തുടക്കമാകും. കളിയാട്ടത്തിന്റെ ഭാഗമായി തയ്യാറാക്കിയ സ്മരണിക ചരിത്രകാരന്‍ എം.ജി.എസ്.നാരായണന്‍ പ്രകാശനംചെയ്തു. സ്മരണികാ കമ്മിറ്റി ചെയര്‍മാന്‍ കെ.ടി.സഹദുള്ള അധ്യക്ഷനായിരുന്നു. പി.കെ.സുരേഷ് പുസ്തകം പരിചയപ്പെടുത്തി. ഡോ. വി.ദിനേശ്, ലൈല കരുണാകരന്‍, പി.തമ്പാന്‍, പി.എ.സന്തോഷ്, എച്ച്.എല്‍.ഹരിഹര അയ്യര്‍, വി.നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നുനടന്ന സാംസ്‌കാരികസമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനംചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.പി.ജ്യോതി അധ്യക്ഷയായിരുന്നു. ജി.എസ്.ടി. അസി. കമ്മിഷണര്‍ ശ്രീവത്സ, പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.വി.നിര്‍മ്മല, ചലച്ചിത്രതാരം രമ്യ രാഘവന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ടി.സരോജിനി, പി.പ്രീത, സീമ സുരേഷ്, ഇ.എസ്.ലത, വി.കെ.നിഷ, ജയശ്രീ ,അത്തായി പദ്മിനി, കെ.ശ്യാമള എന്നിവര്‍ സംസാരിച്ചു. ... Read more

ശംഖുമുഖം ആര്‍ട്ട് മ്യൂസിയത്തില്‍ ദേശീയ സമകാല കലാപ്രദര്‍ശനം ആരംഭിച്ചു

രണ്ടു മാസം നീണ്ടു നില്‍ക്കുന്ന ദേശീയ കലാപ്രദര്‍ശനം ശംഖുമുഖം ആര്‍ട്ട് മ്യൂസിയത്തില്‍ ആരംഭിച്ചു.ശരീരം എന്ന വിഷയത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള 56 കലാകാരന്‍മാരുടെ സൃഷ്ടികളാണ് പ്രദര്‍ശിപ്പിക്കുന്നത്. കലാകാരന്‍ എം.എല്‍.ജോണി ക്യൂറേറ്റ് ചെയ്യുന്ന പ്രദര്‍ശനത്തില്‍ ചിത്രങ്ങള്‍, ശില്പങ്ങള്‍, കലാവിന്യാസങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനുഷ്യശരീരത്തിന്റെ സാധ്യതകള്‍, ആന്തരികമായും ബാഹ്യമായും നേരിടുന്ന പ്രശ്‌നങ്ങള്‍, ആക്രമണങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്നതാണ് പ്രദര്‍ശനത്തിന്റെ വിഷയം. മാര്‍ച്ച് 31 വരെ നടക്കുന്ന പ്രദര്‍ശനത്തിന്റെ ഭാഗമായി ഫെബ്രുവരി 22 മുതല്‍ 27 വരെ ശംഖുംമുഖം ബീച്ച് ഫെസ്റ്റിവലും നടത്തും. ശരീരവുമായി വ്യത്യസ്തതലത്തില്‍ ബന്ധപ്പെടുന്ന വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന സെമിനാര്‍, ആര്‍ട്ട് കളക്ടേഴ്‌സ് സംഗമം, ചലച്ചിത്രപ്രദര്‍ശനം, കലാകാരന്മാരുമായുള്ള സംവാദം, പ്രഭാഷണങ്ങള്‍ എന്നിവ വിവിധ ദിവസങ്ങളില്‍ നടക്കും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. മേയര്‍ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, സ്ഥിരംസമിതി ചെയര്‍മാന്‍ പുഷ്പലത എന്നിവര്‍ പങ്കെടുത്തു. കാലവര്‍ഷക്കാലത്ത് കടല്‍കയറ്റത്തെത്തുടര്‍ന്ന് തകര്‍ന്ന ശംഖുംമുഖം തീരത്ത് പിന്നീട് നടക്കുന്ന കലാസംഗമമാണ് ... Read more

മാല്‍വ കബീര്‍ സംഗീതയാത്ര ഫെബ്രുവരി 20 മുതല്‍

കഴിഞ്ഞ 25 വര്‍ഷത്തോളമായി ഗ്രാമങ്ങളിലൂടെ സംഗീതസപര്യ നടത്തി പ്രശസ്തമായ മാല്‍വ കബീര്‍ സംഗീതയാത്ര ഫെബ്രുരി 20 മുതല്‍ 24 വരെ മധ്യപ്രദേശിലെ മാല്‍വയില്‍ നടക്കും. യാത്രയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. നന്മ, സാഹോദര്യം, പ്രകൃതിയോട് ഉള്ള ആദരവ്, സ്‌നേഹം എന്നീ ആശയ മൂല്യങ്ങളുള്ള കബീര്‍, സൂഫി, ബുള്ളേ ഷാ സൂക്തങ്ങളുടെ സമ്മേളനമാണ് മാല്‍വ കബീര്‍ സംഗീതയാത്ര. ഫെബ്രുവരി 20 മുതല്‍ 24 വരെ നടക്കുന്ന യാത്രയില്‍ ഇന്ത്യയിലെ പ്രശസ്ത കലാകാരന്മാര്‍ക്കൊപ്പം പ്രാദേശിക നാട്ടു കലാകാരന്മാരും പങ്കെടുക്കും. കലഹമല്ല സ്‌നേഹം എന്ന സന്ദേശം സമൂഹത്തിന് പകരുകയാണ് യാത്രയുടെ ലക്ഷ്യം. ഉജ്ജയിനില്‍ നിന്നു 35 കിലോ മീറ്ററും ഇന്‍ഡോറില്‍ നിന്നു 80 കിലോമീറ്ററുമാണ് മാല്‍വയിലേക്കുള്ള ദൂരം. കൃഷി പ്രധാനമായ മാല്‍വയുടെ ഗുപ്ത രാജകാലം സുവര്‍ണ്ണ കാലമായാണ് അറിയപ്പെടുന്നത്. ആര്‍ക്കിയോളിജിക്കല്‍ പ്രാധാന്യമുള്ള പൈതൃക കോട്ടകളും ശില്‍പങ്ങളും മാല്‍വയില്‍ ഇന്നും സംരംക്ഷിച്ചു പോരുന്നു. ഉജ്ജയിനിലും ഇന്‍ഡോറിലും ഉള്ള ആരാധാലയങ്ങളും മ്യൂസിയങ്ങളും ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചവയാണ്. ... Read more

പ്രണയദിനത്തില്‍ ഭീമന്‍ പുഡ്ഡിങ്ങ് നിര്‍മ്മിക്കാനൊരുങ്ങി ഉദയ സമുദ്ര

പ്രണയദിനത്തില്‍ ഭീമന്‍ പുഡ്ഡിങ്ങ് നിര്‍മ്മിക്കാനൊരുങ്ങി ശംഖുമുഖം ഉദയ സമുദ്ര ഗ്രൂപ്പ്. 1500 കിലോ തൂക്കം വരുന്ന വ്യത്യസ്തമായ ഡെസേര്‍ട്ട് പുഡ്ഡിങ്ങിലൂടെ മലനിരകള്‍, താഴ്വാരങ്ങള്‍, പൂന്തോട്ടങ്ങള്‍ എന്നിവ പുനര്‍നിര്‍മ്മിക്കും. Photo for representative purpose only ഫെബ്രുവരി 14ന് രാവിലെ പത്ത് മണിക്ക് നടക്കുന്ന പുഡ്ഡിങ്ങ് പ്രദര്‍ശനം യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ഭാരവാഹികള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് ഭീമന്‍ പുഡ്ഡിങ്ങ് ലോക റെക്കോര്‍ട്ടിലേക്ക് കടക്കും. കഴിഞ്ഞ വര്‍ഷം പ്രണയദിനത്തില്‍ 150ല്‍ പരം ഡെഡേര്‍ട്ടുകള്‍ നിര്‍മ്മിച്ച് ഉദയ ഗ്രൂപ്പ് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡിലേക്ക് പ്രവേശിച്ചിരുന്നു. ‘ഹൃദയങ്ങള്‍ ഒന്നായി’ എന്ന ഡെഡേര്‍ട്ട് പ്രദര്‍ശനത്തിലൂടെ ഉദയ തങ്ങളുടെ മാത്രമായ വിഭവങ്ങള്‍ തയ്യാറാക്കിയിരുന്നു. ഈ വര്‍ഷവും ഉദയയുടെ എല്ലാ ഷെഫുമാരും ചേര്‍ന്നാണ് പുഡ്ഡിങ്ങ് നിര്‍മ്മിക്കുന്നത്.

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഗ്രീന്‍ പ്രോട്ടോക്കോളുമായി കളക്ടര്‍ വാസുകി

ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയാകുന്നു. പൊങ്കാല മഹോത്സവ ദിനങ്ങളിൽ ക്ഷേത്ര പരിസരത്ത് സമ്പൂർണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ ഡോ. കെ വാസുകി അറിയിച്ചു. പൊങ്കാല മഹോത്സവത്തിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ ചേർന്ന ഉദ്യോഗസ്ഥതല യോഗമാണ് സമ്പൂർണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഫെബ്രുവരി 20നാണ് ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല. ഫെബ്രുവരി 12 മുതൽ 21 വരെയാണ് പൊങ്കാല മഹോത്സവം. ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുള്ള 21 കോർപ്പറേഷൻ വാർഡുകളിൽ പൂർണമായി ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപിച്ചു. പൊങ്കാലയ്ക്ക് വരുന്ന ഭക്തജനങ്ങൾ പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ എന്നിവ കൊണ്ടുവരുന്നത് ഒഴിവാക്കണം. മൺകപ്പ്, സ്റ്റീൽ പാത്രങ്ങൾ, പാം പ്ലേറ്റ്‌സ് എന്നിവ ഉപയോഗിക്കണം. ഉത്സവവുമായി ബന്ധപ്പെട്ട് തുറക്കുന്ന താത്കാലിക കടകളിലടക്കം പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ ഭക്ഷ്യവസ്തുക്കൾ വിൽക്കാൻ അനുവദിക്കില്ല. പ്ലാസ്റ്റിക് കവറുകളിൽ ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ അടച്ചുപൂട്ടും. പ്ലാസ്റ്റിക്കിന് പകരം ബ്രൗൺ കവറുകളിൽ ഭക്ഷ്യസാധനങ്ങൾ വിൽക്കാവുന്നതാണെന്നും ജില്ലാ കളക്ടർ പറഞ്ഞു. ഉത്സവത്തിനായി ലൈസൻസ് നൽകുന്ന താത്കാലിക വ്യാപാര സ്ഥാപനങ്ങളിൽ ... Read more

പൂക്കളുടെ മഹോത്സവത്തിന് ഇന്നു സമാപനം

പത്തു നാള്‍ കനകക്കുന്നിനെ പറുദീസയാക്കിയ വസന്തോത്സവത്തിന് ഇന്നു കൊടിയിറങ്ങും. പതിനായിരക്കണക്കിനു സന്ദര്‍ശകരാണ് പൂക്കളുടെ മഹാമേള കാണാന്‍ ഓരോ ദിവസവും കനകക്കുന്നിലേക്ക് ഒഴുകിയെത്തിയത്. സസ്യലോകത്തെ അതിമനോഹര പുഷ്പങ്ങളും അത്യപൂര്‍വ ചെടികളുംകൊണ്ടു സുന്ദരമാണ് വസന്തോത്സവ നഗരിയായ കനകക്കുന്നും പരിസരവും. മേള സമാപിക്കുന്ന ഇന്ന് അവധി ദിനംകൂടിയായതിനാല്‍ പതിവിലുമേറെ സന്ദര്‍ശകര്‍ എത്തുമെന്നാണു പ്രതീക്ഷ. വസന്തോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച എല്ലാ പുഷ്പങ്ങളും പൂച്ചെടികളും അതേപടി ഇന്നും ആസ്വദിക്കാന്‍ അവസരമുണ്ട്. കനകക്കുന്നിന്റെ പ്രവേശ കവാടത്തില്‍ തുടങ്ങി സൂര്യകാന്തിയില്‍ അവസാനിക്കുന്ന വഴിയുടെ ഇരു വശങ്ങളിലും കനകക്കുന്ന് കൊട്ടാരത്തിന്റെ ചുറ്റിലുമായാണു പതിനായിരക്കണക്കിനു വര്‍ണപ്പൂക്കളും ചെടികളും പ്രദര്‍ശനത്തിനുവച്ചിരിക്കുന്നത്. ഓര്‍ക്കിഡുകള്‍, ആന്തൂറിയം, ഡാലിയ, വിവിധ നിറങ്ങളിലും രൂപത്തിലുമുള്ള ജമന്തിപ്പൂക്കള്‍, റോസ്, അലങ്കാരച്ചെടികള്‍, കള്ളിമുള്ള് ഇനങ്ങള്‍, അഡീനിയം, ബോണ്‍സായ് തുടങ്ങിയവയാണു പ്രധാന ആകര്‍ഷണം. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധി പേരാണ് ഇന്നലെ മേള കാണാനെത്തിയത്. വൈകിട്ടു സൂര്യകാന്തി ഓഡിറ്റോറിയത്തില്‍ നടന്ന പുഷ്പരാജ – പുഷ്പറാണി മത്സരവും ആസ്വാദകരുടെ മനംകവര്‍ന്നു. വസന്തോത്സവം സമാപിക്കുന്ന ഇന്ന് രാവിലെ പത്തിന് കനകക്കുന്നിലേക്കു പ്രവേശനം ... Read more

പൊള്ളാച്ചി ടോപ്പ് സ്‌ളിപ്പില്‍ സഞ്ചാരികളുടെ മനം കവര്‍ന്ന് ആനപ്പൊങ്കല്‍

18 ആനകളെ പങ്കെടുപ്പിച്ച് കൊണ്ട് കേരള അതിര്‍ത്തിയായ പൊള്ളാച്ചി ടോപ്പ് സ്‌ളിപ്പില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ പൊങ്കല്‍ ആഘോഷം നടന്നു. വ്യത്യസ്തമായ ആനപൊങ്കല്‍ കാണാന്‍ ടോപ്പ് സ്‌ളിപ്പില്‍ നൂറ് കണക്കിന് സഞ്ചാരികളും സമീപ ഗോത്രവര്‍ഗ കോളനികളില്‍ നിന്നുള്ള നാട്ടുകാരും ഉദ്യോഗസ്ഥരും എത്തിയിരുന്നു. ആനകളെ നിരയായി നിര്‍ത്തി പൊങ്കല്‍, കരിമ്പ്, തേങ്ങ എന്നിവ നല്‍കി. ആനകളുടെ മുന്‍പില്‍ നിന്ന് സെല്‍ഫിയെടുക്കുന്ന സഞ്ചാരികളുടെ തിരക്കായിരുന്നു. ആനമല ടൈഗര്‍ റിസര്‍വ് ഡയറ്കടര്‍ ഗണേശന്‍, ഡെപ്യൂട്ടി ഡയറ്കര്‍ മാരിമുത്തു, നവീന്‍കുമാര്‍, കാശി ലിംഗം എന്നിവര്‍ നേതൃത്വം നല്‍കി. ആനകള്‍ പൊങ്കല്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നത് തമിഴ്‌നാട്ടില്‍ ടോപ്പ് സ്‌ളിപ്പില്‍ മാത്രമാണ്.

അന്താരാഷ്ട്ര നാടകോത്സവത്തിനൊരുങ്ങി തൃശ്ശൂര്‍

തൃശ്ശൂരില്‍ ഞായറാഴ്ച തുടങ്ങുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന് മുന്നോടിയായി സഞ്ചരിക്കുന്ന നാടകാവതരണവുമായി സ്‌കൂള്‍ ഓഫ് ഡ്രാമ വിദ്യാര്‍ത്ഥികള്‍. നാടകോത്സവത്തിന്റെ വിളംബര ജാഥയില്‍ നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. സാമൂഹിക പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതായിരുന്നു നാടകത്തിലെ ഓരോ കഥാപാത്രങ്ങളും. ഞായറാഴ്ച മന്ത്രി എ.കെ ബാലന്‍ പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവം ഉദ്ഘാടനം ചെയ്യും. ശ്രീലങ്കയില്‍ നിന്നുള്ള ജനകാരാലിയ നാടക സംഘം അവതരിപ്പിക്കുന്ന ‘ബിറ്റര്‍ നെക്ടര്‍’ ആണ് ആദ്യ നാടകം. ആറ് വിദേശ നാടകങ്ങള്‍ അടക്കം 13 നാടകങ്ങളാണ് മേളയിലുണ്ടാവുക.സംഗീത നാടക അക്കാദമി,സാഹിത്യ അക്കാദമി,പാലസ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് നാടകങ്ങള്‍ അരങ്ങേറുക.

119 രാജ്യങ്ങളില്‍ നിന്ന് 36000 അപേക്ഷകള്‍ ‘ക്ലിന്റ്’ചിത്ര രചന മത്സരത്തിന്റെ അവസാന തീയതി നീട്ടി

കേരളാ ടൂറിസം വകുപ്പ് ലോകത്താകമാനമുള്ള കുട്ടികൾക്കായി നടത്തുന്ന ചിത്ര രചന മത്സരത്തിനാമത്സരത്തിന് ചിത്രങ്ങൾ അയക്കേണ്ട അവസാന തീയതി നീട്ടി. ജനുവരി 31  നു മുൻപായി ചിത്രങ്ങൾ ലഭിച്ചാൽ മതിയാകും.  കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ അതിശയിപ്പിക്കുന്ന പിന്തുണയാണ്  വിവിധ രാജ്യങ്ങളിൽ നിന്നായി   ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ക്ലിൻറ്  മെമ്മോറിയൽ ഓൺലൈൻ ചിത്ര രചന മത്സരത്തിന് ലഭിച്ചത്. Edmund Thomas Clint 4 മുതൽ 16  വയസ്സുവരെയുള്ള കുട്ടികൾക്കാണ് മത്സരം. ഓരോ കുട്ടിയ്ക്കും 5  ചിത്രങ്ങൾ വരെ സമർപ്പിക്കാം. മത്സരത്തെക്കുറിച്ച് പ്രഖ്യാപിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ  ലോകത്തിന്റെ പല കോണിൽ നിന്നും അനുഗ്രഹീതനായ കൊച്ചു ചിത്രകാരന്മാർ തങ്ങൾ വരച്ച ചിത്രങ്ങൾ അയച്ചു തുടങ്ങി. ഇതുവരെ 119 രാജ്യങ്ങളിൽ നിന്നായി ഏതാണ്ട് 36000 ൽ അധികം അപേക്ഷകൾ ലഭിച്ചു കഴിഞ്ഞതായി ടൂറിസം വകുപ്പ് അറിയിച്ചു.  വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ളവരുടെ നിരന്തര അഭ്യർത്ഥന മാനിച്ചാണ് അവസാന തീയതി നീട്ടിയത്. ക്രിസ്റ്മസ്, ന്യൂ ഇയർ അവധികൾ കഴിഞ്ഞുള്ള ദിവസമായതി നാൽ ... Read more

ഓരോ നക്ഷത്രങ്ങൾക്കുമുണ്ട് ഓരോ മരങ്ങൾ

കനകക്കുന്നിൽ നടക്കുന്ന വസന്തോത്സവത്തിലെ നക്ഷത്രമരങ്ങളുടെ പ്രദർശനം ജനശ്രദ്ധയാകർഷിക്കുന്നു. അശ്വതി മുതൽ രേവതി വരെ ഓരോ ജന്മ നക്ഷത്രത്തിനും അനുയോജ്യമായ മരങ്ങൾ ഏതൊക്കെയെന്ന് ആസ്വാദകർക്കു പരിചയപ്പെടുത്തിക്കൊടുക്കുക്കാൻ കഴിയുന്ന രീതിയിലാണു നക്ഷത്രമരങ്ങളുടെ പ്രദർശനം. 27 നക്ഷത്രങ്ങൾക്കായി 27 ഇനം മരങ്ങൾ കൽപ്പിക്കപ്പെട്ടിരിക്കുന്നതായാണു വിശ്വാസം. ഭരണി നക്ഷത്രക്കാർക്ക് നെല്ലിയാണെങ്കിൽ ഉത്രം നക്ഷത്രക്കാർക്ക് ഇത്തി വൃക്ഷമാണ്. അശ്വതികാർക്ക് കാഞ്ഞിരം, പൂയത്തിന് അരയാൽ അങ്ങനെ നീളുന്നു നക്ഷത്രങ്ങളുടേയും മരങ്ങളുടേയും പട്ടിക. അതാതു നക്ഷത്രക്കാർ യോജിച്ച വൃക്ഷതൈകൾ വീട്ടുവളപ്പിൽ നട്ടു പിടിപ്പിച്ചു പരിപാലിക്കുന്നതിനനുസരിച്ച് സമ്പൽസമൃദ്ധിയുണ്ടാകുമെന്നാണു വിശ്വാസം. തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിലെ ഫർമാകോഗ്‌നോസി വിഭാഗമാണു നക്ഷത്ര മരങ്ങൾ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്.

ആസ്വാദക മനം നിറച്ച് മ്യൂസിയം-സൂ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വിഭാഗത്തിന്റെ ഉദ്യാനം

മ്യൂസിയം-സൂ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വിഭാഗത്തിന്റെ ഉദ്യാനം വസന്തോത്സവത്തില്‍ നിറക്കാഴ്ചയാകുന്നു. പുഷ്പമേള കാണാനെത്തുന്ന ആസ്വാദകര്‍ക്ക് കാഴ്ചാ വിരുന്നൊരുക്കുന്ന പുഷ്പങ്ങളും സസ്യങ്ങളും ഇലച്ചെടികളുമാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. നാല്‍പ്പത്തിയഞ്ചോളം ഇനത്തില്‍പെട്ട 1300 ഓളം സസ്യങ്ങളും പുഷ്പങ്ങളുമാണ് വസന്ത വിസ്മയം തീര്‍ക്കുന്നത്. അഗലോനിമ, ബിഗോണിയ, ക്രോട്ടണ്‍, പോയിന്‍സ്റ്റിയ തുടങ്ങിയ ഇലച്ചെടികളും ആസ്റ്റര്‍, മേരിഗോള്‍ഡ്, സീനിയ തുടങ്ങിയ പൂച്ചെടികളും ദീര്‍ഘകാലം നില്‍ക്കുന്ന പുഷ്പങ്ങളായ ബൊഗൈന്‍ വില്ല, കാനാ, യൂഫോര്‍ബിയ, തുടങ്ങി വൈവിദ്യമായ ഒട്ടനേകം സസ്യങ്ങളെയും കാണികള്‍ക്ക് പരിചയപ്പെടാന്‍ സാധിക്കും. ഇവ കൂടാതെ ജനങ്ങള്‍ക്ക് ഏറെ പ്രിയങ്കരമായ റോസാ പുഷ്പങ്ങളുടെ വൈവിധ്യമായ പ്രദര്‍ശനവും ഗാര്‍ഡന്റെ മനോഹാരിതക്ക് മാറ്റു കൂട്ടുന്നു. മ്യൂസിയം-സൂ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വിഭാഗം സൂപ്രണ്ട് രാജഗോപാലിന്റെ നേതൃത്വത്തില്‍ നാല്‍പ്പതോളം ജീവനക്കാരാണ് പുഷ്പ പരിപാലനത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

പഴയമയുടെ രുചിവിരുന്നൊരുക്കി ഗോത്ര ഭക്ഷ്യമേള

ഗോത്രവർഗ രുചിക്കൂട്ടുകളുടെ നേർക്കാഴ്ച ഒരുക്കി വസന്തോത്സവ വേദിയിൽ ഗോത്രഭക്ഷ്യമേള. അകന്നുപോകുന്ന ഗോത്ര രുചികൾ, കാട്ടറിവുകൾ തുടങ്ങിയവയെല്ലാം ഇവിടെ പുനർജനിക്കുന്നു. കിർത്താഡ്‌സിന്റെ നേതൃത്വത്തിലാണ് കനകക്കുന്നിൽ ഗോത്ര ഭക്ഷ്യമേള നടക്കുന്നത്. പതിനേഴോളം പച്ചില മരുന്നുകളുടെ രഹസ്യകൂട്ടിൽ തയാറാക്കുന്ന മരുന്നുകാപ്പിയാണ് ഗോത്ര ഭക്ഷ്യ മേളയിലെ താരം. വിതുര കല്ലാർ മുല്ലമൂട് നിവാസിയായ ചന്ദ്രിക വൈദ്യയും കുടുംബവും ചേർന്നാണ് രുചിക്കൂട്ടൊരുക്കുന്നത്. ഓരോ ദിവസവും ഓരോ വിഭവങ്ങളാണ് ഗോത്ര ഭക്ഷ്യമേളയിൽ ആസ്വാദകർക്കായി ഒരുക്കിയിരിക്കുന്നത്. റാഗി പഴംപൊരി, പറണ്ടക്കായ പായസം, കാച്ചിൽ പുഴുങ്ങിയത്, ചേമ്പ് പുഴുങ്ങിയത്, മരച്ചീനി, കല്ലിൽ അരച്ചെടുത്ത കാന്താരിമുളക് ചമ്മന്തി തുടങ്ങിയവ ഗോത്ര ഭക്ഷ്യമേളയിലെ വിഭവങ്ങളാണ്. കാടിന്റെ മാന്ത്രിക രുചിക്കൂട്ടിൽ മാത്രമല്ല, അവ കാണികൾക്കു വിളമ്പുന്ന രീതിയിലും വ്യത്യസ്ഥത പുലർത്തുന്നുണ്ട്. പൂർണമായും പരിസ്ഥിതിയോട് ഇണങ്ങി നിൽക്കുന്ന രീതിയിൽ കൂവളയിലയിലാണ് ഇവിടെ ഭക്ഷണം വിളമ്പുന്നത്.

പൈതൃക ഗ്രാമം കാണാം.. സർഗാലയത്തിലേക്കു വരൂ…

കേരളത്തിലെ അഞ്ചു പൈതൃക ഗ്രാമങ്ങളുടെ തനത് കാഴ്ചകളുമായി സർഗാലയ ക്രാഫ്റ്റ് വില്ലേജ് വസന്തോത്സവത്തിന്റെ സുന്ദര കാഴ്ചയാകുന്നു. പൈതൃക ഗ്രാമങ്ങളിൽനിന്നുള്ള കരകൗശല വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയുമാണു സർഗാലയയിലുള്ളത്. കോഴിക്കോട് ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിലെ കലാകാരന്മാരാണ് കനകക്കുന്നിലെ പൈതൃകഗ്രാമങ്ങളുടെ സൃഷ്ടിക്കു പിന്നിൽ. വിവിധ രൂപങ്ങളിലുള്ള മൺപാത്ര നിർമാണം സർഗാലയയിൽ നേരിട്ടു കാണാം. നിലമ്പൂർ, അരുവാക്കോട് എന്നിവിടങ്ങളിൽനിന്നുള്ള കലാകാരന്മാരാണു തത്സമയം മൺപാത്രങ്ങൾ നിർമിക്കുന്നത്. മുട്ടത്തറയിൽനിന്നുള്ള ദാരുശിൽപ്പകലയും സർഗാലയിൽ ആസ്വദിക്കാം. വിവിധ തടികളിലും മുളയിലും തീർത്ത ശിൽപ്പങ്ങൾ വാങ്ങാം. പെരുവമ്പിൽനിന്നുള്ള വാദ്യോപകരണങ്ങൾ, പയ്യന്നൂർ തെയ്യം, ചേർത്തലയിൽനിന്നുള്ള കയർ ഉത്പന്നങ്ങൾ എന്നിവയും സർഗാലയയിലുണ്ട്. ദേശീയ – അന്തർദേശീയ പ്രദർശനങ്ങളിൽ വമ്പൻ വിപണിയുള്ള കരകൗശല ഉത്പന്നങ്ങളാണ് സർഗാലയലുള്ളത്. വസന്തോത്സവം അവസാനിക്കുന്ന 20 വരെ സർഗാലയുള്ള സ്റ്റാളിൽ പ്രദർശനവും വിൽപ്പനയുമുണ്ടാകും.

പൂക്കാലം കാണാൻ പൂരത്തിരക്ക്

വസന്തം നിറച്ചാർത്തൊരുക്കുന്ന കനക്കുന്നിന്റെ വഴികളിൽ ആഘോഷത്തിന്റെ ഉത്സവത്തിമിർപ്പ്. വസന്തോത്സവക്കാഴ്ച കാണാൻ തലസ്ഥാനത്തേക്കു വൻ ജനപ്രവാഹം. അവധിദിനമായ ഇന്നലെ പതിനായിരക്കണക്കിന് ആളുകളാണു പുഷ്പമേള ആസ്വദിക്കാനെത്തിയത്. പൂക്കളും പൂച്ചെടികളും ചേരുന്ന സസ്യലോകത്തിന്റെ മാസ്മരിക കാഴ്ചകൾക്കൊപ്പം കൊതിയൂറുന്ന ഭക്ഷ്യമേളയും വസന്തോത്സവത്തിലുണ്ട്. വലിയ തിരക്കാണ് ഭക്ഷ്യമേളയുടെ സ്റ്റാളുകളിൽ അനുഭവപ്പെടുന്നത്. കനകക്കുന്നിന്റെ നടവഴി അവസാനിക്കുന്ന സൂര്യകാന്തിയിലാണ് നാവിൽ വെള്ളമൂറുന്ന ഭക്ഷ്യമേള അരങ്ങേറുന്നത്. കുടുംബശ്രീയും കെ.റ്റി.ഡി.സിയും സ്വകാര്യ സ്ഥാപനങ്ങളുമൊക്കെ രുചിയുടെ മേളപ്പെരുക്കം തീർത്ത് ഇവിടെ നിറഞ്ഞു നിൽക്കുന്നു. സസ്യ, സസ്യേതര ഇനങ്ങളിലായി ഉത്തര – ദക്ഷിണേന്ത്യൻ വിഭവങ്ങളുടെ നീണ്ട നിരയാണ് സ്റ്റാളുകളിലെല്ലാം. കൂടാതെ നാടൻ-കുട്ടനാടൻ-മലബാറി രുചികളും ഭക്ഷണപ്രേമികളെ കാത്തിരിക്കുന്നു. രാമശേരി ഇഡ്‌ലിയും കുംഭകോണം കോഫിയും കെ.ടി.റ്റി.സിയുടെ രാമശേരി ഇഡ്‌ലി മേളയാണ് ഭക്ഷ്യമേളയുടെ മുഖ്യ ആകർഷണം. പൊന്നിയരിയും ഉഴുന്നും ആട്ടിയുണ്ടാക്കുന്ന രാമശേരി ഇഡ്‌ലിയുടെ രുചി ഒട്ടും ചോരാതെ കനകക്കുന്നിലെ സ്റ്റാളിൽ കിട്ടും. ഒരു സെറ്റിന് 90 രൂപയാണ് കെ.റ്റി.ഡി.സിയുടെ സ്റ്റാളിലെ വില. വെങ്കായ – തക്കാളി ഊത്തപ്പം, മസാലദോശ, പ്ലെയിൻ ദോശ ... Read more

കാട് കാണാം, കനകക്കുന്നിലേക്കു വരൂ…

ആന, കാട്ടുപോത്ത്, മാന്‍, കരടി തുടങ്ങിയ വന്യമൃഗങ്ങളുടെ ജീവസുറ്റ രൂപങ്ങള്‍കൊണ്ടു വിസ്മയം തീര്‍ക്കുകയാണ് വസന്തോത്സവത്തിലെ വനം വകുപ്പ് സ്റ്റാള്‍. മൃഗങ്ങളുടെ ശബ്ദത്തിനൊപ്പം പ്രകാശ വിന്യാസവും കൂടിയാകുമ്പോള്‍ കണ്‍മുന്നില്‍ കൊടും കാട് കാണാം. നിബിഡവനത്തിന്റെ വന്യ പ്രതീതിയോട് കൂടിയാണ് സ്റ്റാളിന്റെ ക്രമീകരണം. വനം സംരക്ഷിക്കുകയെന്ന സന്ദേശം പൊതുജനങ്ങളിലേക്കെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആര്‍ട്ടിസ്റ്റ് ജിനനാണ് വനക്കാഴ്ചയ്ക്കു പിന്നില്‍. പ്രളയം ബാധിച്ച വനത്തിലെ ആരും കാണാത്ത ചിത്രങ്ങളും വനം വകുപ്പ് സ്റ്റാളില്‍ പ്രദര്‍ശനത്തിനൊരുക്കിയിട്ടുണ്ട്. ദുര്‍ഘടമായ ഉള്‍വനത്തില്‍ വനംവകുപ്പ് ജീവനക്കാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയാണ് ഈ ചിത്രങ്ങള്‍. അപൂര്‍വ വനവിഭവങ്ങളുടെ വില്‍പ്പനയും ഇതോടൊപ്പമുണ്ട്. രാവിലെ പത്തു മുതലാണു വസന്തോത്സവ വേദിയായ കനകക്കുന്നിലേക്കു പ്രവേശനം അനുവദിക്കുന്നത്. ടിക്കറ്റ്മുഖേനയാണു പ്രവേശനം. അഞ്ചു വയസുവരെയുള്ള കുട്ടികള്‍ക്കു ടിക്കറ്റ് വേണ്ട. അഞ്ചു മുതല്‍ 12 വരെ പ്രായമുള്ളവര്‍ക്ക് 20രൂപയും 12നു മേല്‍ പ്രായമുള്ളവര്‍ക്ക് 50 രൂപ യുമാണു ടിക്കറ്റ് നിരക്ക്. കനകക്കുന്നിന്റെ പ്രവേശന കവാടത്തിനു സമീപം സംസ്ഥാന സഹകരണ ബാങ്കിന്റെ കൗണ്ടറുകളില്‍നിന്നു ടിക്കറ്റുകള്‍ ... Read more