Category: Auto

ഇലക്ട്രിക്കാവാനൊരുങ്ങി ലെയ്‌ലാന്‍ഡ് ബസുകളും

രാജ്യത്തെ നിരത്തുകള്‍ മുഴുവന്‍ വൈദ്യുതവാഹനങ്ങളാക്കുക എന്നത് കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. ഇതനുസരിച്ച് മിക്ക വാഹന നിര്‍മാതാക്കളും ഇലക്ട്രിക് വാഹനങ്ങളിലേക്കും കൂടി കടന്നിരിക്കുന്നു. ഇപ്പോള്‍ ഇതേ പാതയിലാണ് ഹെവി വാഹന നിര്‍മാതാക്കളായ അശോക് ലെയ്ലാന്‍ഡും. കമ്പനിയുടെ എന്നൂരിലെ പ്ലാന്റിലാണ് വൈദ്യുത വാഹനങ്ങള്‍ക്കായുള്ള സംയോജിത സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്. വൈദ്യുത വാഹനങ്ങള്‍ രൂപകല്പന ചെയ്യുക, വാഹനം നിര്‍മിക്കുക, ഇലക്ട്രിക് കാറുകള്‍ പരീക്ഷിക്കുക തുടങ്ങി എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്ലാന്റാണിത്. ലോ ഫ്ളോര്‍ സിറ്റി ബസുകളാണ് ഇവിടെ നിര്‍മ്മിക്കുക. ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലെയ്ലാന്‍ഡ് കമ്പനിയുടെ പ്രവര്‍ത്തനം എഴുപത് വര്‍ഷം പിന്നിടുന്ന ദിനത്തിലാണ് വൈദ്യുത വാഹനങ്ങള്‍ക്കായുള്ള സൗകര്യത്തിന് കമ്പനി തുടക്കം കുറിച്ചത്.

ഇന്ത്യന്‍ മിലറ്ററി ബുള്ളറ്റുമായി റോയല്‍ എന്‍ഫീല്‍ഡ്

പരിമിതകാല പതിപ്പായ പെഗാസസ് ക്ലാസിക് 500 വെറും മൂന്നു മിനിട്ടിനുള്ളില്‍ വിറ്റു തീര്‍ന്നതിനു പിന്നാലെ ഇന്ത്യന്‍ മിലിറ്ററിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ബുള്ളറ്റിന്റെ പ്രത്യേക പതിപ്പുമായി ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. ക്ലാസിക് 500 സിസിയെ അടിസ്ഥാനമാക്കി നിര്‍മിച്ച ബൈക്കാണ് പെഗാസസെങ്കില്‍, ഇന്ത്യന്‍ മിലിറ്ററി ബുള്ളറ്റ് ക്ലാസിക്ക് 350 സിസിയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിര്‍മിക്കുക. രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷ് പാരാട്രൂപ്പേഴ്‌സ് ഉപയോഗിച്ചിരുന്ന റോയല്‍ എന്‍ഫീല്‍ഡ് RE/WD 250 (ഫ്‌ലൈയിങ്ങ് ഫ്‌ലീ) എന്ന മോഡലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പെഗാസസ് ഇറക്കിയത്. യുദ്ധകാലത്ത് യു കെയിലെ വെസ്റ്റ്വുഡില്‍ ഭൂമിക്കടിയില്‍ സജീകരിച്ച ശാലയിലായിരുന്നു റോയല്‍ എന്‍ഫീല്‍ഡ് ഈ ബൈക്കുകള്‍ നിര്‍മിച്ചിരുന്നത്. 59 കിലോ മാത്രം ഭാരമുണ്ടായിരുന്ന ഫ്‌ലൈയിങ്ങ് ഫ്‌ലീയാണ് ബ്രിട്ടീഷ് ആര്‍മി യുദ്ധമുഖത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നത്. വെസ്റ്റ് വുഡിലെ ഭൂഗര്‍ഭ അറയില്‍ നിര്‍മിച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ വിമാനത്തില്‍ നിന്നും പാരച്യുട്ട് ഉപയോഗിച്ചാണ് യുദ്ധഭൂമിയില്‍ എത്തിച്ചിരുന്നത്. ബൈക്കിനു കരുത്തേകിയത് ക്ലാസിക്കിലെ 499 സി സി, ... Read more

പ്രായം കൂടും തോറും ഈ വാഹനങ്ങള്‍ക്ക് മൂല്യം കൂടും

1. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് കൊളോണിയല്‍ കാലം ഇന്ത്യയ്ക്കു നല്‍കിയ വിലപ്പെട്ട സമ്മാനങ്ങളിലൊന്നാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്. ബ്രിട്ടീഷ് കമ്പനി റോയല്‍ എന്‍ഫീല്‍ഡ് നിര്‍മിച്ച 4-സ്‌ട്രോക്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ മോട്ടോര്‍ സൈക്കിള്‍ ആണിത്. 1971 ല്‍ റോയല്‍ എന്‍ഫീല്‍ഡ് കമ്പനി നിലച്ചു. ഇപ്പോള്‍ ഈ ബ്രിട്ടീഷ് കമ്പനിയുടെ പിന്തുടര്‍ച്ചക്കാര്‍ ആയ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സ് ( ചെന്നൈ , ഇന്ത്യ) ആണ് ഈ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മിക്കുന്നത്. ദീര്‍ഘദൂരം യാത്ര ചെയ്യാനിഷ്ടപ്പെടുന്നവര്‍ക്ക് ഇന്ത്യയില്‍ ഏക ആശ്രയമായിരുന്നു ഒരുകാലത്ത് ഈ 350സിസി ബൈക്കുകള്‍. 1994ല്‍ റോയല്‍ എന്‍ഫീല്‍ഡില്‍ നിന്ന് ആദ്യ 500 സിസി ബൈക്ക് പുറത്തിറങ്ങി. 2. യമഹ ആര്‍ എക്‌സ് 100 ഒരു കാലത്ത് കാമ്പസുകളുടെ ആവേശമായിരുന്നു ഈ മെലിഞ്ഞ സുന്ദരന്‍. ഇവന്റെ പേര് ഇരുചക്ര വാഹന പ്രേമികളുടെ ചുണ്ടിലും നെഞ്ചിലും ഇന്നും മായാതെ അവശേഷിക്കുന്നു. 1985 ലാണ് ജപ്പാന്‍ കമ്പനിയായ യമഹ ആര്‍എക്‌സ് 100 നു രൂപം കൊടുക്കുന്നത്. ... Read more

വായു മതി ;കാറിനു ചീറിപ്പായാന്‍

പ്രോജക്ടിന് വേണ്ടി വെറുതെ എന്തെങ്കിലും ചെയ്യാം എന്ന് കരുതി പിരിയുന്ന സുഹൃത്തുക്കളെ ദേ ഇങ്ങോട്ട് നേക്കിയേ ഇവരാണ് സ്മാര്‍ട്ട് കുട്ടികള്‍ . ദിനംപ്രതി ഉയരുന്ന പെട്രോള്‍ വിലയാണ് ഇപ്പോള്‍ നമ്മള്‍ക്കിടയിലെ പൊള്ളുന്ന പ്രശ്‌നം എന്നാലിതാ അതിനെതിരെ മുട്ടന്‍ ഐഡിയയുമായി ഈജിപ്തിലെ ഹെല്‍വാന്‍ യൂണിവേഴ്‌സിറ്റിയിലെ കുട്ടികള്‍ മുന്നോട്ട് വന്നിരിക്കുന്നു. വായുവിന്റെ സഹായത്തില്‍ ഒരാള്‍ക്ക് കൂളായി ഓടിച്ച് പോകാവുന്ന കാറാണ് ഇവര്‍ കണ്ടുപിടിച്ചിരിക്കുന്നത്. ബിരുദദാന പദ്ധതിയുടെ ഭാഗമായിട്ടാണ് കുട്ടികള്‍ കാര്‍ നിര്‍മ്മിച്ചത്. ജൗജിപ്തിലെ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ക്കൊരു ശാശ്വത പരിഹാരമാണ് ഇവരുടെ കണ്ടുപിടുത്തം. Pic Courtesy: Reuters നിര്‍മ്മാണ ചിലവിനായി കേവലം 18,000 ഈജിപ്ഷ്യന്‍ പൗണ്ടാണ് കുട്ടികള്‍ ചിലവാക്കിയത്. മണിക്കൂറില്‍ നാല്‍പത് കിലോമീറ്റര്‍ വേഗത്തില്‍ കൂളായി ഓടും എന്നതാണ് വാഹനത്തിന്റെ പ്രത്യേകത. നിരത്തില്‍ ഈ വാഹനം ഉപയോഗിച്ച് തുടങ്ങിയല്‍ അറ്റകുറ്റപണിക്കായി നിങ്ങള്‍ക്ക് പണചെലവ് വരില്ല, കാരണം വായുവിന്റെ സഹായത്തിലാണ് വാഹനം ഓടുന്നത്. അതു കൊണ്ട് തന്നെ പെട്രോള്‍ പമ്പുകളില്‍ ഇനി വരി നില്‍ക്കേണ്ട ആവശ്യം വരില്ല. ... Read more

ഓട്ടോകൾ നാടു നീങ്ങുമോ? ബജാജിന്റെ ക്യൂട്ട് അടുത്തമാസം കേരളത്തിൽ

നാനോ വന്നാൽ ഓട്ടോകൾ നിരത്തൊഴിയുമെന്നു ചിലരെങ്കിലും കരുതിയിരുന്നു. എന്നാൽ ഓട്ടോകൾ നിരത്തു നിറയുകയും നാനോ നാട് നീങ്ങുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. ഏതായാലും നാനോ അല്ല ക്യൂട്ട്. ഓട്ടോ റിക്ഷാ വിപണി കയ്യടക്കിയ ബജാജ് കുടുംബത്തിൽ നിന്നാണ് ക്യൂട്ടിന്റെ വരവ്. ആദ്യ വിൽപ്പനയ്ക്ക് തെരഞ്ഞെടുത്ത ഇടം കേരളമാണ്. അടുത്ത മാസം കേരളത്തിൽ ക്യൂട്ട് കച്ചവടത്തിന് എത്തുമെന്ന് ബജാജ് ഓട്ടോ പ്രസിഡന്റ് (ഫിനാൻസ്) കെവിൻ ഡിസൂസ പറഞ്ഞു. നാല് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ക്യൂട്ടിന്റെ വില സംബന്ധിച്ച കാര്യങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല, ഒന്നര ലക്ഷത്തിനുള്ളിലായിരിക്കുമെന്നാണ് ആദ്യ സൂചന. നിരവധി വിദേശ രാജ്യങ്ങളില്‍ ഇതിനോടകം തന്നെ ഹിറ്റായ ക്യൂട്ടുകള്‍ ചില നിയമപ്രശ്നങ്ങള്‍ ഉള്ളതിനാലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ ക‍ഴിയാതിരുന്നത്. വാഹനഗണത്തില്‍ ക്വാഡ്രിസൈക്കിളുകളെയും പരിഗണിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം വന്നതിനെ തുടര്‍ന്നാണ് ക്യൂട്ടുകള്‍ക്ക് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് വ‍ഴി തുറന്നത്. നിലവില്‍ 60,000 യൂണിറ്റ് ക്യൂട്ടുകളെ വാര്‍ഷികമായി ഉത്പാദിപ്പിക്കാന്‍ ബജാജിന് ശേഷിയുണ്ട്. മുച്ചക്ര വാഹനങ്ങളുടെ നിര്‍മ്മാണശാല ഉപയോഗിച്ചു ... Read more

വരുന്നു റോള്‍സ് റോയിസിന്റെ പറക്കും ടാക്‌സി

ബ്രിട്ടീഷ് എന്‍ജിന്‍ നിര്‍മാതാക്കളായ റോള്‍സ് റോയ്‌സ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനം നിര്‍മിക്കുന്നു. ലംബമായി പറന്നുയരാന്‍ ലാന്‍ഡ് ചെയ്യാനും കഴിയുന്ന പറക്കും ടാക്‌സിയാണ് റോള്‍സ് റോയ്‌സ് രൂപകല്‍പന ചെയ്തിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പറക്കും ടാക്‌സി പുറത്തിറക്കാമെന്നാണ് റോള്‍സ് റോയ്‌സിന്റെ പ്രതീക്ഷ. എവ്‌ടോള്‍ എന്നയായിരിക്കും റോള്‍ റോയ്‌സിന്റെ പറക്കും ടാക്‌സിയുടെ പേര് ഇംഗ്ലണ്ടിലെ ഫറന്‍ബോറോവില്‍ നടന്ന എയര്‍ഷോയില്‍ പറക്കും ടാക്‌സിയുടെ പ്രോട്രോ ടൈപ്പ് കമ്പനി അവതരിപ്പിച്ചു. നാല് മുതല്‍ അഞ്ച് വരെ പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്നതാണ് റോള്‍സ് റോയിസിന്റെ പറക്കും ടാക്‌സി. 805 കിലോ മീറ്റര്‍ വരെ ഒറ്റതവണ പറക്കാന്‍ വാഹനത്തിനാകും. മണിക്കൂറില്‍ 200 കിലോ മീറ്ററാണ് പരമാവധി വേഗത. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പറക്കും ടാക്‌സി എത്തും. രണ്ട് വര്‍ഷത്തിനുള്ളില്‍ മോഡലിന്റെ ഡെമോണ്‍സ്‌ട്രേഷന്‍ നടത്തുമെന്നും കമ്പനിയുടെ ഇലക്ട്രിക് വിഭാഗം തലവന്‍ റോബ് വാട്‌സ്ണ്‍ പറഞ്ഞു.

വില്‍ക്കാനുണ്ട് അല്പം വിലകൂടിയ വാഹനങ്ങള്‍

അധികാരം പോയാലും ആഡംബരം കളയാന്‍ മടിക്കാത്തവരാണ് മിക്ക ഭരണാധികാരികളും. അങ്ങനെ രാജ്യം വിട്ട ഒരു പ്രസിഡന്റിന്റെ വാഹനങ്ങള്‍ വില്‍ക്കാന്‍ വെച്ചിരിക്കുയാണ് ആഫ്രിക്കയില്‍. ഗാംബിയയിലെ മുന്‍ പ്രസിഡന്റ് യഹിയ ജമെഹയുടേതാണ് വാഹനങ്ങള്‍. ബോയിങ് 727, ബൊംബാര്‍ഡിയര്‍ ചലഞ്ചര്‍ 601, ഇലുഷിന്‍ ഐ62 എം എന്നീ വിമാനങ്ങളും റോള്‍സ് റോയ്‌സ്, ബെന്റ്‌ലി, ഹമ്മര്‍ തുടങ്ങി 30 ല്‍ അധികം ആഡംബരക്കാറുകളാണ് വില്‍ക്കാനുള്ളത് കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ നിന്ന് പുറത്തായ മുന്‍ പ്രസിഡന്റിന്റെ വാഹന ശേഖരം വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത് ഇപ്പോഴത്തെ സര്‍ക്കാരാണ്. രാജ്യത്തെ പറ്റിച്ച് സ്വന്തമാക്കിയ സ്വത്തുക്കളാണ് ഇതെന്നാണ് നിലവിലത്തെ പ്രസിഡന്റിന്റെ ആരോപണം. ഗാംബിയയുടെ തലസ്ഥാനമായ ബഞ്ജുളിലെ വിമാനത്താവളത്തിലാണ് വിമാനങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. പ്രസിഡന്റിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കും സഞ്ചരിക്കാനായി വാങ്ങിയ വിമാനങ്ങളിപ്പോള്‍ പൊടിയില്‍ കുളിച്ച് വിമാനത്താവളത്തില്‍ ആര്‍ക്കും വേണ്ടാതെ കിടക്കുകയാണ്. ആഡംബര കാറുകളുടെ ശേഖരം യഹിയ ജമെഹയുടെ ഓഫീസ് ഗ്യാരേജിലാണ് സൂക്ഷിച്ചിരിക്കുന്നത്. രണ്ട് ബുള്ളറ്റ് പ്രൂഫ് ഹമ്മറുകളും അഞ്ച് റോള്‍സ് റോയ്‌സും ബെന്റ്‌ലിയും മെഴ്‌സഡീസും ബിഎംഡബ്ല്യുവും അടക്കം ... Read more

ഡെയിംലര്‍ കമ്പനി ഏറ്റവും നീളം കൂടിയ ബസ്സ് അവതരിപ്പിച്ചു

മേഴ്സിഡസ് ബെൻസിന്റെ കീഴിലുള്ള ഡെയിംലർ കമ്പനി ആഡംബര ബസ് ശ്രേണിയിൽ രാജ്യത്തെ ഏറ്റവും നീളം കൂടിയ വാഹനം അവതരിപ്പിച്ചു. ബെൻസിന്റെ വിജയ മോഡലായ 2441 സൂപ്പർ ഹൈ ഡെക്ക് ബസിന്റെ പരിഷ്കരിച്ച പതിപ്പാണിത്. പതിനഞ്ചു മീറ്റർ നീളമുള്ള ബസിൽ അധിക ശേഷിയുള്ള എൻജിനും ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻ മോഡലിനെക്കാൾ മികച്ച ഇന്ധനക്ഷമതയും സുരക്ഷാ ക്രമീകരണങ്ങളും, സ്ഥല സൗകര്യവും  ഒരുക്കിയിട്ടുണ്ടെന്ന് ഡെയിമ്‌ലർ ബസസ് ഇന്ത്യ മാനേജിങ് ഡയറക്ടർ തോമസ് ഫ്രിക്കി പറഞ്ഞു. കൂടുതൽ യാത്രാ സുഖവും പുതിയ മോഡൽ നൽകുമെന്നാണു കമ്പനി അവകാശപ്പെടുന്നത്. അൻപത്തിയൊന്നു സീറ്റുകളുള്ള ബസിൽ ഓട്ടമാറ്റിക് ഗിയർ ബോക്സാണുള്ളത്. ഈ ശ്രേണിയിൽ ഏറ്റവും കൂടുതൽ ലഗേജ് സ്ഥല സൗകര്യവും ബെൻസ് 2441 ന് ആണെന്നു കമ്പനി അവകാശപ്പെടുന്നു. നോട്ട്നിരോധനത്തെ തുടർന്നു വാഹന വിപണിയിൽ ഇടിവുണ്ടായെങ്കിലും 2016–2017 സാമ്പത്തിക വർഷത്തിൽ നാലു ശതമാനം വളർച്ച കൈവരിക്കാൻ സാധിച്ചതായി കമ്പനി അധികൃതർ പറഞ്ഞു. സ്കൂൾ, സ്റ്റാഫ്, ടൂറിസ്റ്റ് ബസുകളും ഭാരത് ബെൻസ് എന്ന പേരിൽ ... Read more

ജയിംസ് ബോണ്ടിന്റെ സൂപ്പര്‍ കാര്‍ ലേലത്തിന്

ബോണ്ട് സിനിമ പ്രേമികളെ എന്നും ഹരം കൊള്ളിക്കുന്ന പേരാണ്. ബോണ്ട് മാതൃക അനുകരിക്കാത്ത ഒരു ആരാധകര്‍ പോലും ലോകത്ത് കാണില്ല. ജയിംസ് ബോണ്ട് ചിത്രം ‘ഗോള്‍ഡന്‍ ഐ’ യില്‍ ഉപയോഗിച്ച ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 ബോണ്‍ഹാംസില്‍ നടക്കുന്ന ഗുഡ്വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍ ലേലത്തിന് വെയ്ക്കും. ബോണ്ടിന്റെ ചടുല നീക്കങ്ങള്‍ക്ക് സാരഥിയായ കാറിന്റെ ലേലം ജൂലായ് 13 നാണ് നടക്കുക. ജയിംസ് ബോണ്ട് ചിത്രങ്ങളില്‍ ആസ്റ്റണ്‍ കാറുകളുടെ സാന്നിധ്യവും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 1995 -ല്‍ ജയിംസ് ബോണ്‍ പരമ്പരയില്‍ പുറത്തിറങ്ങിയ ‘ഗോള്‍ഡന്‍ ഐ’ ചിത്രത്തില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 ന്റെ പ്രകടനം ഏറെ കയ്യടി നേടിയിരുന്നു. ഹോളിവുഡ് നടന്‍ പിയേഴ്‌സ് ബ്രോസ്‌നനാണ് ജയിംസ് ബോണ്ടായി ചിത്രത്തില്‍ വേഷമിട്ടത്. ഏറ്റവും വിലമതിക്കുന്ന ജയിംസ് ബോണ്ട് കാറെന്ന ഖ്യാതി കൂടിയുണ്ട് ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 -ന്. ലേലത്തില്‍ പതിനഞ്ചു മുതല്‍ ഇരുപതു ലക്ഷം അമേരിക്കന്‍ ഡോളര്‍ കാറിന് വില ലഭിക്കുമെന്നാണ് പ്രതീക്ഷ. ... Read more

ഇലക്ട്രിക് ചാർജിങ് പോയിന്‍റ് സ്ഥാപിക്കാന്‍ കേന്ദ്ര സഹായം

ഇലക്ട്രിക് വാഹനങ്ങൾക്കായി കൂടുതൽ ചാർജിങ് പോയിന്‍റുകൾ സ്ഥാപിക്കുന്നതിന് ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിക്ക് (ബെസ്കോം) കേന്ദ്രസഹായം. 113 ചാർജിങ് പോയിന്‍റുകൾ സ്ഥാപിക്കുന്നതിന് 25 കോടി രൂപയാണ് കേന്ദ്ര ഊർജമന്ത്രാലയത്തിൽനിന്നു ലഭിക്കുക. ഇതിൽ 83 ചാർജിങ് പോയിന്‍റുകൾ ബെംഗളൂരു നഗരത്തിലും 20 എണ്ണം ബെംഗളൂരു-മൈസൂരു ദേശീയപാതയിലും പത്തെണ്ണം ബെംഗളൂരു-ചെന്നൈ ദേശീയപാതയിലും സ്ഥാപിക്കും. ദേശീയപാതയിൽ 25 കിലോമീറ്റർ ദൂരം ഇടവിട്ടാണു ചാർജിങ് പോയിന്‍റുകൾ സ്ഥാപിക്കുക. ബെംഗളൂരു നഗരത്തിൽ ബെസ്കോം നേരിട്ടു സ്ഥാപിക്കുന്ന 11 ചാർജിങ് പോയിന്‍റുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. കെആർ സർക്കിളിലെ ബെസ്കോം ആസ്ഥാനത്ത് നാലുമാസം മുമ്പ് ചാർജിങ് പോയിന്‍റ് പ്രവർത്തനം ആരംഭിച്ചിരുന്നു.

വോള്‍വോ എക്‌സ് സി 40 ഇന്ത്യയില്‍ ഉടന്‍ അവതരിക്കും

വോള്‍വോയുടെ പുതിയ എസ് യു വി എക്‌സ് സി 40 ഇന്ത്യയില്‍ വിപണിയിലെത്തുന്നു. ജൂലൈയോടെ വിപണിയിലേക്ക് എസ് യു വി എത്തുമെന്നാണ് വോള്‍വോ അറിയിച്ചിരിക്കുന്നത്. വോള്‍വോ അറിയിച്ചിരിക്കുന്നത്. വോള്‍വോയുടെ വില കുറഞ്ഞ എസ് യു വികളിലൊന്നാണ് എക്‌സ് സി 40 എക്‌സ് സി 60ക്ക് താഴെയാവും എക്‌സ് സി 40യുടെ സ്ഥാനം. വോള്‍േവായുടെ മറ്റ് എസ്.യു.വികളുമായി താരത്മ്യം ചെയ്യുേമ്പാള്‍ വ്യത്യസ്തമായ പ്ലാറ്റ്‌ഫോമിലാണ് എക്‌സ്.സി 40യുടെ നിര്‍മാണം. എസ്.പി.എ പ്ലാറ്റ്‌ഫോമിലാണ് വോള്‍വോ മറ്റ് എസ്.യു.വികള്‍ നിര്‍മിച്ചിരുന്നത് എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി സി.എം.എ പ്ലാറ്റ്‌ഫോമിലാണ് പുതിയ എസ്.യു.വിയുടെ നിര്‍മാണം. എക്‌സ്.സി 60,90 എന്നീ മോഡലുകളില്‍ നിന്ന് വോള്‍വോ ചില ഘടകങ്ങള്‍ പുതിയ കാറിന് കടംകൊണ്ടിട്ടുണ്ട്. ചില സൂപ്പര്‍ ഫീച്ചറുകള്‍ സ്റ്റാന്‍ഡേര്‍ഡായി കാറില്‍ നല്‍കിയിട്ടുണ്ട്. 9 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍ റൂഫ്, ഹര്‍മാന്‍ മ്യൂസിക് സിസ്റ്റം എന്നിവയാണ് സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിരിക്കുന്നത്. ആപ്പിള്‍ കാര്‍ പ്ലേ ആന്‍ഡ്രോയിഡ് ഒാേട്ടാ തുടങ്ങിയവയും കാറില്‍ നല്‍കിയിട്ടുണ്ട്. ... Read more

വരുന്നു വജ്രം പതിച്ച ഹാര്‍ലി ഡേവിഡ്‌സണ്‍ ബ്ലൂ എഡിഷന്‍

ലോകവിഖ്യാതമായ സ്വിസ് വാച്ച്-ജ്വല്ലറി കമ്പനിയായ ബുഖെറെര്‍ നല്‍കുന്ന വജ്രങ്ങള്‍ പതിച്ച ഹാര്‍ലി ഡേവിസണ്‍ പ്രത്യേക എഡിഷന്‍ പുറത്തിറങ്ങുന്നു. ഏതാണ്ട് 13 കോടി രൂപയാണ് മോട്ടോര്‍സൈക്കിളില്‍ പിടിപ്പിക്കുന്ന വജ്രങ്ങള്‍ക്കു മാത്രം വില. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മോട്ടോര്‍സൈക്കിള്‍ എന്ന ബഹുമതിയാണ് ഇതോടെ ഈ വാഹനത്തെ തേടിയെത്തുന്നത്. ഹാര്‍ലിയുടെ സോഫ്‌ടെയില്‍ സ്ലിം എസ് മോഡലിനെ ആധാരമാക്കിയാണ് ഈ ബ്ലൂ എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്. 2500 മനണിക്കൂറുകളാണ് വാഹനത്തിന്റെ നിര്‍മാണസമയം. ഈ മോട്ടോര്‍സൈക്കിളില്‍ കാണുന്ന ഓരോ ലോഹഭാഗങ്ങളും നിര്‍മിച്ചതും വെല്‍ഡ് ചെയ്തതും അടിച്ചുപരത്തിയതും പോളിഷ് ചെയ്തതുമെല്ലാം കൈ കൊണ്ടാണെന്ന് ബുഖെറര്‍ പറയുന്നു. മോട്ടോര്‍സൈക്കിളിന് ബ്ലൂ എഡിഷന്‍ എന്ന് പേരിട്ടതിനു കാരണം മറ്റൊന്നുമല്ല. വാഹനത്തിന്റെ നിറം നീലയാണ്. വിവിധ നിറങ്ങളുടെ ആറ് അടരുകള്‍ ഇതിലുണ്ട്. ഇതൊരു രഹസ്യ കോട്ടിങ് രീതിയാണെന്ന് ബുഖെറര്‍ പറയുന്നു. മോട്ടോര്‍സൈക്കിളിന്റെ ടാങ്കില്‍ ഹാര്‍ലി ഡേവിസണ്‍ പ്രത്യേക പതിപ്പിന് യോജിക്കുന്ന വിധത്തിലുള്ള ലോഗോ നല്‍കിയിട്ടുണ്ട്. ബുഖെറര്‍ ലോഗോയും സവിശേഷമാണ്. മോട്ടോര്‍സൈക്കിളുകളുടെ ഗതകാല ശൈലിയിലുള്ള ബോഡി വര്‍ക്കാണ് ... Read more

ബിഎംഡബ്ല്യു എം ഫൈവ് വിപണിയില്‍

ജര്‍മന്‍ ആഡംബര ബ്രാന്‍ഡായ ബിഎംഡബ്ല്യു എം ഫൈവ് കോംപറ്റീഷന്‍ എഡിഷന്‍ വിപണിയിലെത്തി. ആറാം തലമുറ എഫ് ഫൈവ് അടിസ്ഥാനമാക്കിയാണ് പുതിയ പതിപ്പെത്തിയത്. ബിഎംഡബ്ല്യു എം ട്വിന്‍ പവര്‍ ടര്‍ബോ സാങ്കേതിക വിദ്യയിലുള്ള 4.4 ലിറ്റര്‍ വി 8 എന്‍ജിനാണ് വാഹനത്തിനു ശക്തി പകരുന്നത്. 750 എന്‍എം ടോര്‍ക്കില്‍ 591 ബിഎച്ച്പിയാണ് കരുത്ത് നല്‍കുക. 8 സ്പീഡ് എം സ്റ്റെപ്പ്ട്രോണിക് ഗിയര്‍ബോക്‌സാണ് എന്‍ജിന് കൂട്ടായുള്ളത്. എം.എക്‌സ്. ഡ്രൈവ് ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റവുമുണ്ട്. പൂജ്യത്തില്‍നിന്ന് നൂറുകിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ എം ഫൈവിന് 3.3 സെക്കന്‍ഡുകള്‍ മതി. 250 കിലോമീറ്ററായി വേഗം നിജപ്പെടുത്തിയിട്ടുണ്ട്. ഇരുപത് ഇഞ്ച് എം ലൈറ്റ് അലോയ് വീലുകളില്‍ വൈ സ്‌പോക് ഡിസൈനാണ്. കിഡ്നിഗ്രില്ലിന് പിറകില്‍ കറുപ്പിന്‍റെ ഭംഗി കൊണ്ടുവന്നിട്ടുണ്ട്. പിന്നിലും കറുപ്പ് കലര്‍ത്തിയാണ് ഈ കോംപറ്റീഷന്‍ എഡിഷന്‍ എത്തിയത്. അടുത്തിടെ പുറത്തിറങ്ങിയ മെഴ്സിഡസ് എഎംജിഇ 63 എസ് 4 മാറ്റിക്കാണ് ബിഎംഡബ്ല്യു എം ഫൈവിന്‍റെ പ്രധാന എതിരാളി.

ജൂണ്‍ 24 മുതല്‍ സൗദിയിലെ നിരത്തുകളില്‍ വനിതകള്‍ വാഹനമോടിക്കും

സൗദി അറേബ്യയുടെ ചരിത്രം തിരുത്തി ജൂൺ 24ന്​ വനിതകള്‍ നിരത്തിലൂടെ വണ്ടിയോടിച്ചു തുടങ്ങും. ട്രാഫിക്​ ജനറൽ ഡിപ്പാർട്ട്മെന്‍റ് ഡയറക്​ടർ ജനറൽ മുഹമ്മദ്​ അൽബസ്സാമിയാണ്​ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന തിയ്യതിയുടെ പ്രഖ്യാപനം നടത്തിയത്​. വനിതകളുടെ ഡ്രൈവിങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അദ്ദേഹം പറഞ്ഞു.  2017 സെപ്​റ്റംബറിലാണ്​ വനിതകൾക്ക്​ വാഹനമോടിക്കുന്നതിനുള്ള ദശകങ്ങൾ പഴക്കമുള്ള വിലക്ക്​ എടുത്തുകളഞ്ഞ​ രാജകൽപന വന്നത്​. ഈ വർഷം പകുതിയോടെ വനിതകളുടെ ഡ്രൈവിങ്​ ആരംഭിക്കുമെന്ന്​ അറിയിച്ചിരുന്നെങ്കിലും കൃത്യമായ തിയതി നേരെത്ത പ്രഖ്യാപിച്ചിരുന്നില്ല. ഇതിനിടയിൽ ഡ്രൈവിങ്​ സ്​കൂളുകൾ ആരംഭിക്കുകയും മറ്റുപഠനങ്ങളും നടന്നുവരികയുമായിരുന്നു. അഞ്ചുനഗരങ്ങളിലാണ്​ പ്രാഥമികമായി ഡ്രൈവിങ്​ സ്​കൂളുകൾ തുടങ്ങിയത്​. വിദേശത്ത്​ നിന്ന്​ ​ലൈസൻസ്​ നേടിയ സൗദി വനിതകൾ ഉൾപ്പെടെ ഇവിടെ പരിശീലകരായുണ്ട്​.

ബ്രേക്ക് തകരാര്‍: മാരുതി സ്വിഫ്റ്റ്, ബലേനൊ കാറുകള്‍ തിരിച്ചു വിളിക്കുന്നു

മാരുതിയുടെ പുതിയ സ്വിഫ്റ്റ്, പ്രീമിയം ഹാച്ച്ബാക്ക് ബലേനൊ കാറുകള്‍ തിരിച്ചു വിളിക്കുന്നു. ബ്രേക്കിങ് സംവിധാനത്തിലെ തകരാറിനെ തുടര്‍ന്നാണ് തിരികെ വിളിക്കുന്നത്. ബ്രേക്കിന്‍റെ വാക്വം ഹോസിൽ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ ഒന്നിനും 2018 മാര്‍ച്ച് 16നും ഇടയില്‍ നിര്‍മിച്ച 52,686 സിഫ്റ്റ്, ബലേനൊ കാറുകളാണ് പരിശോധനകള്‍ക്കായി തിരികെ വിളിച്ചിരിക്കുന്നത്. ഈ മാസം 14 മുതല്‍ സര്‍വീസ് ക്യാംപയിന്‍ ആരംഭിക്കുമെന്നും ഉടമകള്‍ക്ക് ഡിലറെ സമീപിച്ച് സര്‍വീസ് നടത്താമെന്നും മാരുതി അറിയിച്ചു. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് ആഗോളതലത്തില്‍ തന്നെ സര്‍വീസ് ക്യാംപയിന്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഈ സര്‍വീസ് തികച്ചും സൗജന്യമായിരിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.